On Friday, 20 April 2012 15:01:28 UTC+5:30, V. Sasi Kumar wrote:
>
> Friends,
>
> I have translated into Malayalam the web page containing the FSF's
> statement on Secure Boot being promoted by Microsoft.  I have written to
> Prof. Nagarjuna about adding it to the website of FSF India along with
> translations into other Indian languages. I am attaching the text file.
> Please see if it needs changes.
>
> Best,
> Sasi
> -- 
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
 
സുരക്ഷിത ബൂട്ടും നിയന്ത്രിത ബൂട്ടും 

വിന്‍ഡോസ് 8നു് യോജിക്കുന്ന എന്ന ലോഗോയോടുകൂടി കമ്പ്യൂട്ടറുകള്‍ 
വില്‍ക്കണമെന്നു് നിര്‍മ്മാതാക്കള്‍  ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ "സുരക്ഷിത 
ബൂട്ട് " എന്ന സംവിധാനം നടപ്പാക്കിയിരിക്കണം എന്നു് പ്രഖ്യാപിച്ചിരിക്കുന്നു. 
എന്നാല്‍ ഈ സാങ്കേതികവിദ്യ അതിന്റെ പേരിനു് അനുയോജ്യമായി വരുമൊ അതൊ നിയന്ത്രിത 
ബൂട്ട് എന്ന പേരു് ആര്‍ജ്ജിക്കുമൊ എന്നതു് ഇപ്പോള്‍ തീര്‍ച്ചയായിട്ടില്ല. 

ശരിയായി നടപ്പാക്കിയാല്‍, ബൂട്ട് ചെയ്യുന്ന സമയത്തു് 
അധികാരപ്പെടുത്തിയിട്ടില്ലാത്ത ബൈനറി പ്രോഗ്രാമുകള്‍ ലോഡു 
ചെയ്യുന്നതില്‍നിന്നു് തടയുന്നതിലൂടെ ദ്രോഹപ്രോഗ്രാമുകളില്‍നിന്നു്
കമ്പ്യൂട്ടറുകളെ രക്ഷിക്കുക എന്നതാണു്"സുരക്ഷിത ബൂട്ട്" ചെയ്യേണ്ടതു്. 
പ്രയോഗത്തില്‍, ഇതര്‍ത്ഥമാക്കുന്നതു്, ഈ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുള്ള 
കമ്പ്യൂട്ടറുകളില്‍ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഓപ്പറേറ്റിങ്ങ് 
സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്നാണു് -- ഒരിക്കല്‍ അംഗീകരിച്ചതും 
എന്നാല്‍ അതിനുശേഷം മാറ്റങ്ങള്‍ വരുത്തിയതും പക്ഷെ രണ്ടാമതു് 
അധികാരപ്പെടുത്താത്തതും ആയിട്ടുള്ള സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ. 

സ്വയമോ വിശ്വാസമുള്ള മറ്റാരെങ്കിലുമോ എഴുതിയതും മാറ്റം വരുത്തിയതും ആയ 
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കവണ്ണം ഉപയോക്താവിനു് സ്വയം 
അതു് അധികാരപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഈ സംവിധാനം അതിന്റെ പേരിനു് 
അര്‍ഹമാണെന്നു് പറയാമായിരുന്നു. എന്നാല്‍ വിന്‍ഡോസ് അല്ലാതെ മറ്റൊന്നും 
ഉപയോഗിക്കാന്‍ കഴിയാത്തവണ്ണം മൈക്രോസോഫ്റ്റും ഹാര്‍ഡ്‌വെയര്‍ 
നിര്‍മ്മാതാക്കളും ഈ സാങ്കേതികവിദ്യ നടപ്പിലാക്കും എന്നു് ഞങ്ങള്‍ ഭയക്കുന്നു. 
അങ്ങനെയെങ്കില്‍ അതിനെ നിയന്ത്രിത ബൂട്ട് എന്നു വിളിക്കുന്നതുതന്നെയാണു് 
നല്ലതു്. കാരണം അതു് ഒരു സുരക്ഷാസംവിധാനം എന്നതിനു പകരം ഉപയോക്താക്കളെ 
വിനാശകരമായ നിയന്ത്രണം നടപ്പിലാക്കാനുള്ള  ഒരു സംവിധാനമായിരിക്കും. 

ഈ സ്വാതന്ത്ര്യം നിങ്ങള്‍ക്കു് പ്രാധാന്യമുള്ളതാണു് എന്നു്കമ്പ്യൂട്ടര്‍ 
നിര്‍മ്മാതാക്കളെയും സര്‍ക്കാരുകളെയും മൈക്രോസോഫ്റ്റിനെയും അറിയിക്കാനായി 
\engmal{
http://www.fsf.org/campaigns/secure-boot-vs-restricted-boot/statement} എന്ന 
വെബ്സൈറ്റില്‍ ലഭ്യമായ ഇടത്തു് നിങ്ങളുടെ പേരും ഇമെയ്ലും ചേര്‍ക്കുക. അതു് 
പൂരിപ്പിച്ചു് സേവ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അതില്‍ പേരു ചേര്‍ത്തു എന്നു് 
ഉറപ്പുവരുത്താനായി നിങ്ങള്‍ക്കു് ഒരു ഇമെയ്ല്‍ ലഭിക്കും അതില്‍ 
പറയുന്നതനുസരിച്ചു് നിങ്ങള്‍ പ്രവര്‍ത്തിക്കുകകൂടി ചെയ്താലേ പ്രസ്താവനയില്‍ 
നിങ്ങളുടെ പേരു് ചേര്‍ക്കുകയുള്ളൂ. അതില്‍ പേരു് ചേര്‍ത്തതുകൊണ്ടു് 
നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ കത്തുകളെല്ലാം 
തുടര്‍ന്നു് ലഭിക്കും എന്നു് ഭയക്കേണ്ടതില്ല എന്നു പറയട്ടെ. 

എന്നാല്‍ മേല്പറഞ്ഞതൊരു പരസ്യ പ്രസ്താവനയായതിനാല്‍ അതില്‍ പേരു 
ചേര്‍ത്തുകഴിഞ്ഞാല്‍ അതില്‍ പങ്കുചേര്‍ന്നവരുടെ കൂട്ടത്തില്‍ നിങ്ങളുടെ പേരും 
പരസ്യമായി ദൃശ്യമാകും. എന്നാല്‍ നിങ്ങളുടെ ഇമെയ്ല്‍ വിലാസം ഞങ്ങള്‍ 
പ്രസിദ്ധീകരിക്കുകയൊ മറ്റാര്‍ക്കെങ്കിലും നല്‍കുകയൊ ചെയ്യില്ല. 

 

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to