നാം എവിടെയാണ് <http://aniaz.blogspot.com/2008/10/blog-post_24.html> മാധ്യമ ഇരട്ടത്താപ്പിന്റെ പുതിയ അധ്യായമാണ് മലേഗോണ്‍ സ്ഫോടനത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. മുസ്ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും കുറച്ചു ചെറുപ്പക്കാരെ പിടികൂടുകയും മറ്റ് രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും ചെയ്ത സമയത്ത് അന്വേഷണ ജനകമെന്നു തോന്നിപ്പിക്കുന്ന ഉദ്യോഗ ജനക കഥകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഈ പുതിയ വെളിപ്പെടുത്തലിനു ശേഷം മൌനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താതെ കിട്ടിയെന്നു പറയുന്ന വിവരം ഉണ്ടെന്നും ഇല്ലെന്നും പറയുന്ന മുസ്ലിം നാമങ്ങളുള്ള സംഘടനകളുടെ പേരില്‍ ആരോപിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ അസംബന്ധം പ്രചരിപ്പിക്കുകയുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മത ന്യൂനപക്ഷങ്ങളെ പാര്‍ശ്വ വല്‍ക്കരിച്ച് ചില നിഗൂഡ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമൊന്നുമല്ലല്ലോ ആയിട്ടുള്ളത്. ഭരണ സംവിധാനങ്ങളെയും നാലാം കണ്ണിനെയും എങ്ങിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കം എന്നവര്‍ക്ക് നന്നായറിയാം. പക്ഷേ നമ്മുടെ ഓട്ട കണ്ണട മാധ്യമങ്ങള്‍ അത് കണ്ടില്ലെന്നു നടിക്കുന്നു.
എണ്ണിയാലോടുങ്ങാത്ത അക്രമ പരമ്പരകള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന, സ്വതന്ത്ര്യ സമരത്തിന് പുറം തിരിഞ്ഞ് നിന്ന തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ സാംസ്കാരിക പൈതൃകത്തെ കീറിമുറിക്കാന്‍ ശ്രമിക്കുന്നത് കാണാതിരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ലു പറിക്കാന്‍ കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ്. ബോംബു സ്ഫോടനം നടത്തി അതു മുസ്ലീംകളുടെ തലയില്‍ കെട്ടി വെക്കാനുള്ള ശ്രമമായിരുന്നു മലേഗോണിലേതെന്ന് പുതിയ വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത്. താടിയും തൊപ്പിയും അഡ്രസ്സും ഐ.ഡി കാര്‍ഡും കൈയ്യില്‍ വച്ച് ഏറ്റുമുട്ടലിനു വരുന്ന ഭീകരരുടെ കൊലക്ക് ശേഷം അവരുടെ പശ്ചാത്തലവും ജീവിത സാഹചര്യവും എന്തായിരുന്നു എന്നറിയാന്‍ പൊതുജനത്തിന് താല്‍പര്യമുണ്ട്. എന്നാല്‍ കത്തി നില്‍ക്കുന്ന ഒരാഴ്ച വാര്‍ത്തക്കപ്പുറം ഈ വാര്‍ത്തകള്‍ക്കൊന്നും തുടര്‍ച്ചയുണ്ടാവാറില്ലല്ലോ. 'സിമി' എന്നത് ഊതി വീര്‍പ്പിച്ച ഒരു ബലൂണാണെന്ന് ' തെഹെല്‍ക്ക' പറയുന്നു. എന്തിന്റെ പേരിലാണ് 'തെഹെല്‍ക്കയെ' അവിശ്വസിക്കേണ്ടത്. പുതിയ സംഭവ വികാസത്തില്‍ ദ്വീപികയില്‍ വന്ന വാര്‍ത്തയില്‍ മലേഗോണ്‍ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് സമീപത്തെ സിമി ഒഫീസിനു മുമ്പിലാണ് നിര്‍ത്തിയിട്ടിരുന്നത്. ഇതില്‍ തൂങ്ങി വാര്‍ത്ത സൃഷ്ടിക്കുന്ന മൂര്‍ത്തിമാര്‍ ഉത്തരം പറഞ്ഞേ മതിയാകൂ, നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചില നിഗൂഡ താല്‍പര്യങ്ങള്‍ക്ക് ചട്ടുകങ്ങളാവുന്നില്ലേ എന്ന്. ഇവിടെ ചോദ്യ ശരങ്ങളുയര്‍ത്തേണ്ട മാധ്യമ ലോകം 'കിഫ്‌വ' പുതപ്പിച്ച് കുറ്റവാളികളെന്നു പറയുന്നവര്‍ക്ക് മുസ്ലിം സ്വത്ത പകര്‍ച്ച നല്‍കുകയാണ്. പുതിയ ചുറ്റുപാടില്‍ ഈ മാധ്യമ പടയെ ഏറ്റുപാടുന്നവര്‍ അല്ലെങ്കില്‍ കങ്കാണിമാര്‍ എന്നു വിളിക്കേണ്ടി വരും. വരിക്കള്‍ക്കിടയിലൂടെയുള്ള വായനയും പ്രതികരണവും ഈ സാഹചര്യത്തില്‍ ഒരത്യാവശ്യമായിക്കൊണ്ടിരിക്കുകയാണ്. ഫ്രാങ്ക്ലിന്‍ റൂസ്‌വെല്റ്റിന്റെ ഒരു വാചക ശകലം ഇവിടെ കോറിയിട്ടു കൊള്ളട്ടെ, "നാഗരികത നിലനില്‍ക്കണമെങ്കില്‍, നാം മനുഷ്യ ബന്ധങ്ങളുടെ ശാസ്ത്രം വളര്‍ത്തിയെടുക്കേണ്ടതുണ്ട്, ഒന്നിച്ചൊരു ലോകത്ത് സമാധാനത്തോടെ കഴിയാനുള്ള എല്ലാ മനുഷ്യരുടേയും കഴിവിനെ" from Tehalka.com Thanks Best Regards ABDUL VAHID K Dubai UAE +971503455387 +971552298487
