Good example. Now what about Deshabhimani's defamation writings on
individuals? Do they have a policy on this? Or is it that their muscle
power allow them to write any crap on anybody?


http://www.deshabhimani.in/Profile.aspx?user=818
ദീപികയ്ക്കും രാഷ്ട്ര ദീപികയ്ക്കും വക്കീല്‍ നോട്ടീസ്
തിരുവല്ല: പുഷ്പഗിരി റാഗിംഗ് കേസിലെ പ്രതികളുടെ വക്കാലത്തിനെ ചൊല്ലി
സിപിഐ എം നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത
പ്രസിദ്ധീകരിച്ചതിന് ദീപികയ്ക്കും, രാഷ്ട്ര ദീപികയ്ക്കും എതിരെ വക്കീല്‍
നോട്ടീസ് അയച്ചു. മാനനഷ്ടത്തിന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഐ എം
മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗവും തിരുവല്ല ബാറിലെ അഭിഭാഷകനുമായ എം ജെ
വിജയനാണ് അഭിഭാഷകന്‍ ടി പി പ്രദീപ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.
'പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടന്ന റാഗിംഗ് കേസിലെ പ്രതികളുടെ
വക്കാലത്ത് സ്വീകരിച്ച സിപിഐ എം നേതാക്കളുടെ നടപടി പാര്‍ട്ടിയില്‍
വിവാദമാകുന്നു'വെന്നാണ് രാഷ്ട്ര ദീപികയും ദീപികയും വാര്‍ത്ത
പ്രസിദ്ധീകരിച്ചത്. സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗമായ അഡ്വ. എം
ജെ വിജയനാണ് വക്കാലത്ത് എടുത്തതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇത്
അടിസ്ഥാന രഹിതമായതിനാല്‍ 5 ലക്ഷം രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് ചീഫ്
എഡിറ്റര്‍, പ്രിന്റര്‍ ആന്റ് പബ്ളിഷര്‍, ന്യൂസ് എഡിറ്റര്‍, തിരുവല്ല
ലേഖകന്‍ എന്നിവരെ പ്രതിയാക്കിയാണ് ദീപികയ്ക്കും, രാഷ്ട്ര
ദീപികയ്ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്്. താന്‍ റാഗിംഗ്
കേസിലെ വക്കാലത്ത് സ്വീകരിച്ചിട്ടില്ലന്നും കോടതി രേഖകള്‍ പരിശോധിച്ചാല്‍
ഇത് വ്യക്തമാകുമെന്നും എം ജെ വിജയന്‍ വ്യക്തമാക്കി. മറ്റ് സിപിഐ എം
നേതാക്കളെ കൂടി പരാമര്‍ശിച്ച് വന്ന വാര്‍ത്തകള്‍ ബോധപൂര്‍വ്വം
കെട്ടിച്ചമച്ചതാണ്.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to