2009/8/8 Anivar Aravind <anivar.arav...@gmail.com>

CM's group kerala watch is also taking the "political education' offered by
> Chengara struggle.
> http://www.keralawatch.com/election2009/?p=10031
> http://www.keralawatch.com/election2009/?p=10031&page=2
> http://www.keralawatch.com/election2009/?p=10031&page=3
>
> "റബ്ബര്‍ കള്ളന്മാര്‍" എന്നും "സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം"
> എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ നടത്തിയവര്‍ വരെ ചെങ്ങറയില്‍ നിന്ന് രാഷ്ട്രീയ
> വിദ്യാഭ്യാസം നേടുന്നു.




>
>
> 2009/8/8 Anivar Aravind <anivar.arav...@gmail.com>
>
>
>> *http://mangalam.com/index.php?page=category&cid=39*<http://mangalam.com/index.php?page=detail&nid=203709>
>>
>>
>> **
>>
>> *അരങ്ങില്‍ നിന്ന്- C.S. ചന്ദ്രിക*
>>
>> *ചെങ്ങറ നല്‍കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസം*
>>  ** ചെങ്ങറ സമരം മൂന്നാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്‌. ചെങ്ങറയില്‍
>> നടക്കുന്നതു ഭൂമിക്കു വേണ്ടിയുള്ള പോരാട്ടമാണെന്നു മന്ത്രി ഏ.കെ. ബാലന്‍
>> ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നതു നല്ലതു തന്നെ. ചെങ്ങറ സമരത്തെക്കുറിച്ച്‌
>> ഇതുവരെ സര്‍ക്കാരിന്റെ നിലപാട്‌ ഇതായിരുന്നില്ല. പക്ഷേ ഒരു പ്രസ്‌താവന
>> എന്നതിനപ്പുറം ഈ സമരത്തോടുള്ള പ്രായോഗികസമീപനത്തില്‍ സര്‍ക്കാരില്‍നിന്ന്‌
>> അനുകൂലമായ യാതൊരു നീക്കവും ഉണ്ടാകില്ല എന്നതും മന്ത്രിയുടെ പ്രസ്‌താവനയില്‍
>> വളരെ വ്യക്‌തമാണ്‌!
>>
>> ബലം പ്രയോഗിക്കാതെയും രക്‌തം വീഴ്‌ത്താതെയും സമരക്കാരെ ഭൂമിയില്‍ നിന്ന്‌
>> ഒഴിപ്പിക്കണമെന്ന കോടതിനിര്‍ദ്ദേശമായിരിക്കണം യഥാര്‍ത്ഥത്തില്‍
>> അടിച്ചമര്‍ത്തല്‍ നയത്തിനു പകരം കടുത്ത അവഗണനാ നയത്തിന്റെ പിറകില്‍ എന്നു
>> വിചാരിക്കേണ്ടിയിരിക്കുന്നു.
>>
>> സമരക്കാര്‍ക്കു പകരം ഭൂമി നല്‍കാന്‍ പത്തനംതിട്ട ജില്ലയില്‍ മിച്ചഭൂമിയോ
>> റവന്യൂ ഭൂമിയോ ഇല്ല എന്നും ഭൂമി ഒഴിയാത്തതിനാല്‍ കോടതിയില്‍ കേസു വന്നാല്‍
>> സര്‍ക്കാരിന്‌ ഒന്നും ചെയ്യാനാവില്ല എന്നും മന്ത്രി തീര്‍ത്തു പറയുന്നതു
>> കേള്‍ക്കുമ്പോള്‍ ഈ സമരത്തിലൂടെ സര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കപ്പെട്ട
>> ആവശ്യങ്ങള്‍ ഒരു കാലത്തും പരിഹരിക്കപ്പെടില്ല എന്നാണോ മനസ്സിലാക്കേണ്ടത്‌?
>>
>> ചുരുക്കിപ്പറഞ്ഞാല്‍ ചെങ്ങറയില്‍നിന്നു സമരക്കാരെ ഒഴിപ്പിക്കാന്‍
>> സര്‍ക്കാരിനു നിവൃത്തിയില്ല, സമരക്കാരുടെ ഭൂമിക്കുവേണ്ടിയുള്ള ആവശ്യം
>> പരിഹരിക്കാന്‍ സന്നദ്ധവുമല്ല. അതുകൊണ്ടുതന്നെ ചെങ്ങറയിലെ സമരത്തിന്റെ
>> ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടണം എന്ന ചോദ്യം ഇപ്പോള്‍ കേരളത്തിലെ
>> സിവില്‍ സമൂഹത്തിന്റെ മുന്നിലാണ്‌ ഏറ്റവും ശക്‌തമായി ഉയര്‍ന്നു
>> നില്‍ക്കുന്നത്‌.
>>
>> സമീപകാലത്ത്‌ കേരളത്തില്‍ ആദിവാസികളുടെയും ദളിതുകളുടെയും നേതൃത്വത്തിലുള്ള
>> സ്വാതന്ത്ര്യസമരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുളളതു കൃഷിഭൂമിക്കു വേണ്ടിയാണ്‌.
>> കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ക്കും
>> രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും വിശേഷിച്ച്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും നേരേ
>> അതിശക്‌തമായ വെല്ലുവിളികളുയര്‍ത്തിയതു കൃഷിഭൂമിക്കു വേണ്ടി ആദിവാസികള്‍ നടത്തിയ
>> സമരങ്ങളായിരുന്നു. കോളനികളില്‍നിന്നു കൃഷിഭൂമിയിലേക്കു എന്ന
>> രാഷ്‌ട്രീയമുദ്രാവാക്യം ഉയര്‍ത്തുന്ന ദളിത്‌ സ്വത്വപ്രഖ്യാപനത്തിന്റെ കൂടി
>> ഏറ്റവും സജീവവും ശക്‌തവുമായ സമരമാണ്‌ ചെങ്ങറ സമരം.
>>
>> ചെങ്ങറയിലെ ഹാരിസന്‍ മലയാളം എസേ്‌റ്ററ്റില്‍ ദളിതുകളുടെ മുന്‍കയ്യില്‍
>> ആദിവാസികളും ചില പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവരും ഒന്നിച്ചു
>> ചേര്‍ന്നു നടത്തുന്ന കൃഷിഭൂമിക്കു വേണ്ടിയുള്ള സമരം 2007 ഓഗസ്‌റ്റ് നാലിനു
>> തുടങ്ങിയതാണ്‌. കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത വിധം ഈ സമരം രണ്ടു വര്‍ഷം
>> പിന്നിട്ടു കഴിഞ്ഞു.
>>
>> തുടക്കത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയ ഏഴായിരത്തോളം
>> കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും
>> നിയമവിരുദ്ധമായി ഭൂമിയുടെ ഉടമസ്‌ഥത തുടരുന്ന ഹാരിസന്‍ കമ്പനിയില്‍ നിന്ന്‌
>> കൃഷിഭൂമിയുടെ അവകാശം ഭൂരഹിതരായ തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യമാണ്‌ ഈ
>> സമരത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ ഏജന്‍സികള്‍ ഇവിടത്തെ
>> ഭൂമിയും പ്രകൃതി വിഭവങ്ങളും കയ്യേറി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന
>> ആസൂത്രിതമായ അധിനിവേശത്തിന്റെ ഇക്കാലത്ത്‌ ഈ സമരം എല്ലാ തരത്തിലും അങ്ങേയറ്റം
>> നിര്‍ണായകവും രാഷ്‌ട്രീയപ്രാധാന്യമുള്ളതുമാണ്‌.
>>
>> അധികാര രാഷ്‌ട്രീയപ്പാര്‍ട്ടികളും സ്‌ഥാപനങ്ങളും മാത്രമല്ല പ്രബലരായ
>> മാധ്യമങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ ജനകീയസമരത്തെ
>> അവഗണിക്കുന്നതിലോ ആക്രമിക്കുന്നതിലോ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. ഹാരിസന്റെ
>> സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു വലിയ സംയുക്‌തസംരംഭം പോലെ. നാലു സ്‌ത്രീകള്‍
>> ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ടതും ചെറുപ്പക്കാര്‍ അതിക്രൂരമായി
>> മര്‍ദ്ദിക്കപ്പെട്ടതും മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊരു വാര്‍ത്ത
>> പോലുമായിരുന്നില്ല.ഭൂമിയും തൊഴിലും വരുമാനവും ഭക്ഷണവും ആരോഗ്യവുമൊക്കെ
>> നിഷേധിക്കപ്പെട്ട ദലിതുകള്‍ക്കും ആദിവാസികള്‍ക്കും നേരേ നടക്കുന്ന
>> അടിച്ചമര്‍ത്തലിന്റെ ഏറ്റവും ക്രൂരമായ മുഖമാണ്‌ ഈ വിധമുള്ള അവഗണന.
>>
>> എന്നാല്‍, ചെങ്ങറ സമരത്തിന്റെ പശ്‌ചാത്തലത്തില്‍ സോളിഡാരിറ്റി യൂത്ത്‌
>> മൂവ്‌മെന്റ്‌ പ്രസിദ്ധീകരിച്ച ചെങ്ങറ ഐക്യദാര്‍ഢ്യപുസ്‌തകം ഇന്നേവരെയുള്ള ഈ
>> സമരത്തിന്റെ ശക്‌തമായ അടയാളപ്പെടുത്തലാണ്‌. ചെങ്ങറ സമരത്തെ കൂടുതല്‍ അടുത്തു
>> നിന്ന്‌ മനസ്സിലാക്കാന്‍, അതിന്റെ ആഴവും ഉയരവും ഗ്രഹിക്കാന്‍ പൊതുസമൂഹത്തെ ഇതു
>> സഹായിക്കും എന്ന പ്രതീക്ഷയോടെയാണ്‌ ഈ പുസ്‌തകം
>> പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌. സമരഭൂമി എന്ന ഭാഗത്തു കൊടുത്തിട്ടുള്ള
>> ളാഹ ഗോപാലനുമായുള്ള അഭിമുഖത്തില്‍ ചെങ്ങറയില്‍ നടക്കുന്ന സമരത്തിന്റെ
>> പശ്‌ചാത്തലത്തെക്കുറിച്ചും സമരമുയര്‍ത്തുന്ന ആവശ്യങ്ങളുടെ
>> രാഷ്‌ട്രീയത്തെക്കുറിച്ചും സമരസമീപനങ്ങളെക്കുറിച്ചും സമരഭൂമിയിലെ
>> ജീവിതത്തെക്കുറിച്ചുമുള്ള അനുഭവങ്ങളും വിശകലനവുമുണ്ട്‌.
>>
>> ഈ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു പല പ്രകാരത്തില്‍ ഇവിടെ
>> ശക്‌തമായി ഉയര്‍ന്നു വന്ന പ്രതികരണങ്ങളാണു പുസ്‌തകത്തിന്റെ പ്രധാന ഉള്ളടക്കം.
>> കവിതകളും അഭിവാദ്യങ്ങളും ലേഖനങ്ങളും കത്തുകളും റിപ്പോര്‍ട്ടുകളും
>> ഇതിലുള്‍പ്പെടുന്നു. ചെങ്ങറ സമരത്തോടു ബന്ധപ്പെട്ട്‌ കേരളത്തിലെ
>> ഭൂപരിഷ്‌ക്കരണത്തെ നിശിതമായി വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ ഈ പുസ്‌തകത്തിലെ
>> ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌. ഡോ. ടി ടി ശ്രീകുമാര്‍, കെ വേണു, ഡോ. കെ. ടി
>> റാംമോഹന്‍, സി ആര്‍ നീലകണ്‌ഠന്‍, ജെ. ദേവിക, സണ്ണി എം. കപിക്കാട്‌ , കെ എം.
>> സലിംകുമാര്‍, എം. ആര്‍. രേണുകുമാര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ കേരളത്തില്‍
>> നടന്ന ഭൂപരിഷ്‌കരണത്തിന്റെ വിവിധങ്ങളായ തലങ്ങളാണ്‌ വിമര്‍ശന, വിശകലന
>> വിധേയമാക്കുന്നത്‌.
>>
>> കേരളത്തില്‍ പല ആശയങ്ങളും നടപ്പിലാക്കിയ ഇടതുപക്ഷ പൊതുസമ്മതിയെ
>> അപനിര്‍മിക്കേണ്ടതുണ്ടെന്ന നിലപാടില്‍ നിന്നു കൊണ്ട്‌ ഡോ.ടി ടി ശ്രീകുമാര്‍
>> ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച്‌ നടത്തുന്ന വിശകലനം വളരെ ശ്രദ്ധേയമാണ്‌.
>>
>> കേരളത്തിലെ ഭൂപരിഷ്‌കരണവമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുപതുകളില്‍ എന്‍.
>> ഇ. ബലറാം മുതല്‍ ഇപ്പോള്‍ ഡോ.തോമസ്‌ ഐസക്‌ വരെയുള്ളവര്‍
>> നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷപൊതുസമ്മതിയെ മറ നീക്കി കാണിക്കുകയും
>> അതിന്റെ പ്രായോഗികവും പ്രത്യയശാസ്‌തപരവുമായ മര്‍മ്മങ്ങളില്‍ ആഞ്ഞടിക്കുകയും
>> ചെയ്യുന്നു എന്നതാണു ചെങ്ങറ സമരത്തിന്റെ രാഷ്‌ട്രീയവും സൈദ്ധാന്തികവുമായ
>> പ്രാധാന്യം എന്ന കാഴ്‌ചപ്പാടില്‍ നിന്നുകൊണ്ടാണ്‌ ഈ വിശലനം മുന്നോട്ടു
>> പോകുന്നത്‌. മറ്റൊരു തരത്തില്‍ കെ വേണു വും ഡോ. കെ ടി റാംമോഹനും ചര്‍ച്ച
>> ചെയ്യുന്നതും ഭൂപരിഷ്‌കരണത്തിന്റെ ചെങ്ങറ രാഷ്‌ട്രീയവും ചെങ്ങറയും കേരളത്തിലെ
>> കാര്‍ഷികബന്ധങ്ങളും ആണ്‌. പുസ്‌തകത്തിലെ ഓരോ വിശകലനങ്ങളുടേയും
>> വിശദാംശങ്ങളിലേക്ക്‌ ഞാന്‍ കടക്കുന്നില്ല. ഈ പുസ്‌തകത്തിലെ ലേഖനങ്ങള്‍ക്കും
>> മറ്റു രേഖകള്‍ക്കും കേരളത്തില്‍ വലിയ രാഷ്‌ട്രീയസംവാദമുയര്‍ത്തി വിടാനുള്ള
>> ശേഷിയുണ്ട്‌.
>>
>> ചെങ്ങറ സമരം ഉയര്‍ത്തുന്ന രാഷ്‌ട്രീയം മനസ്സിലാക്കാന്‍ കേരളത്തിലെ
>> സിവില്‍സമൂഹം ബാധ്യസ്‌ഥമായിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സി. കെ.
>> ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍
>> കുടില്‍ കെട്ടി നടത്തിയ സമരത്തിന്റെ ആവശ്യങ്ങള്‍ കേട്ട്‌ അഞ്ചേക്കര്‍ ഭൂമിയോ?
>> എന്നു പറഞ്ഞ്‌ നടുങ്ങുകയും അമ്പരക്കുകയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും
>> പരിഹസിക്കുകയും ചെയ്‌ത മുഖ്യാധാരാ മധ്യവര്‍ഗ മലയാളിസമൂഹത്തിനും
>> രാഷ്‌ട്രീപ്പാര്‍ട്ടികള്‍ക്കും ചെങ്ങറ നല്‍കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസം നയ
>> സമീപനങ്ങളിലെ മാറ്റങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം കൂടിയാണ്‌.
>>
>>
>>
>> --
>> "The resources of the world are for us all to share. Let us affirm our
>> faith in that common cause" - Dr. Ilina Sen
>>
>
>
>
> --
> "The resources of the world are for us all to share. Let us affirm our
> faith in that common cause" - Dr. Ilina Sen
>



-- 
"The resources of the world are for us all to share. Let us affirm our faith
in that common cause" - Dr. Ilina Sen

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to