>യാത്രയുടെ പതാക ഏറ്റുവാങ്ങി കൊണ്ട് സാറാ ജോസഫ് പറഞ്ഞു:
"അമ്മമാരുടെ കൈകളില്‍ ബോംബല്ല, വിത്താണ് വേണ്ടത്. സ്‌ത്രീകളുടെ കടമ സംഹാരമല്ല, സൃഷ്‌ടിയാണ്. സ്‌ത്രീകള്‍ കൈകളില്‍ തോക്കേന്തേണ്ടി വരുന്നത് തികഞ്ഞ അശ്ലീലമാണ്. തോക്കുയര്‍ത്തി പിടിക്കുന്ന കിഷന്‍ജി നയിക്കുന്ന മാവോയിസ്റ്റുകളുമായി സംഭാഷണത്തിനൊരുങ്ങും മുമ്പ് പത്തു വര്‍ഷമായി അഹിംസാത്മകമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുമായല്ലേ നമ്മുടെ സര്‍ക്കാര്‍ സംഭാഷണം നടത്തേണ്ടത്?" Hey Ram! >'ഹിന്ദ് സ്വരാജ്' എന്ന പുസ്‌തകത്തിന്റെ ശതാബ്‌ദി ആഘോഷങ്ങള്‍ ഈ സമയത്താണ് >വരുന്നത്. ഗാന്ധിജിയുടെ ഈ ആദ്യ പുസ്‌തകം - അദ്ദേഹം ആരോഗ്യത്തെക്കുറിച്ചുള്ള >മറ്റൊരു പുസ്‌തകം കൂടിയേ എഴുതിയിട്ടുള്ളൂ - ബദല്‍ നാഗരികതയെ കുറിച്ചുള്ള >ഗാന്ധിയന്‍ പ്രകടന പത്രികയാണ്. നൂറ് വാള്യം വരുന്ന ഗാന്ധിജിയുടെ മൊത്തം >രചനകള്‍, കത്തുകളും കുറിപ്പുകളും അഭിമുഖങ്ങളും പരിശോധിച്ചോളൂ. ഹിന്ദ് സ്വരാജ് >എന്ന പുസ്‌തകത്തിലെ ആശയങ്ങള്‍ വികസിപ്പിക്കാനാണ് അദ്ദേഹം ജീവിത കാലം മുഴുവന്‍ >ശ്രമിച്ചതെന്ന് ബോധ്യമാകും. ഈ പുസ്‌തകം വീണ്ടും വായിക്കുകയും >ശതാബ്‌ദിയാഘോഷങ്ങളുമായി സഹകരിക്കുകയും ചെയ്‌തപ്പോഴാണ് എന്തുകൊണ്ട് ഈ >പുസ്‌തകത്തെ ഇറോം ശര്‍മിളയുടെ സമരവുമായി ബന്ധിപ്പിച്ചുകൂടാ എന്ന ആലോചന >സംഭവിക്കുന്നത്.. Brilliant!! On Jun 18, 12:53 pm, Sebin Jacob <sebinaja...@gmail.com> wrote: > ഹിന്ദുസ്വരാജ് യാത്രയേക്കുറിച്ചും മെയ്ര പെയ്ബി നാടകത്തെ കുറിച്ചും സിവിക്‍ > ചന്ദ്രന്‍ എഴുതുന്നു. > > "ബാബാ, അങ്ങ് നോര്‍ത്ത് ഈസ്റ്റിലേക്ക്, ഞങ്ങള്‍ ഏഴു സഹോദരിമാരിലേക്ക് > തിരിഞ്ഞു നോക്കാത്തതെന്ത്? ഞങ്ങളെന്താ ഇന്ത്യക്കാരല്ലേ? ഞങ്ങളേയും > നിങ്ങള്‍ക്ക് തുന്നിച്ചേര്‍ക്കേണ്ടേ?" - നിറ്റ് ഇന്ത്യാ(knit-India) > മാര്‍ച്ചുമായി കല്‍ക്കത്തയിലെത്തിയ ബാബാ ആംതെയോട് സംസാരിക്കുകയായിരുന്നു > മണിപ്പൂരില്‍ നിന്നുള്ള ആ പെണ്‍കുട്ടികള്‍. 1958 മുതല്‍ പട്ടാള നിയമത്തിനു > കീഴില്‍ ജീവിക്കുന്നവര്‍. പെട്ടെന്നവര്‍ തങ്ങളുടെ പാവാടകളുയര്‍ത്തി: ബാബാ, > ഇന്ത്യന്‍ പട്ടാളക്കാര്‍ ഞങ്ങളോട് ചെയ്‌തതെന്തെന്ന് കാണണ്ടേ നിങ്ങള്‍ക്ക്? ആ > നിമിഷം അവിടെ വെച്ച് ബാബാ ആംതേക്ക് തന്റെ കന്യാകുമാരി-കശ്‌മീര്‍ നിറ്റ് > ഇന്ത്യാ മാര്‍ച്ച് ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹം ആ പെണ്‍കുട്ടികള്‍ക്കു > മുമ്പില്‍ തൊഴുകൈകളുമായി നിന്നു: മാപ്പ്, കുട്ടികളേ മാപ്പ്! > > തുടര്‍ന്നു വായിക്കുവാന്‍:http://malayal.am/node/6157 > > -- > Understanding is a three-edged sword: your side, their side, and the truth -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to greenyo...@googlegroups.com. To unsubscribe from this group, send email to greenyouth+unsubscr...@googlegroups.com. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.