*Dear friends,
Here goes an appeal from my friends in Wayanad.
Drafted by known veterinarian and social activist Dr Satheesh, the statement
speaks for itself.
Please cooperate with Satheesh and friends to provide support to Dr Nalla
Thampi's family.
The e-mail and contact number of Dr Satheesh are below the appeal.


ഈ കുട്ടികളെ സഹായിക്കുക *

ഡോക്ടര്‍ നല്ലതമ്പി തെരയെക്കുറിച്ച് അറിയാമെന്നു കരുതുന്നു .
വയനാട്ടിലെ നിരാലംബരായ ആദിവാസികള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ചുകളഞ്ഞ
ഒരു മനുഷ്യ സ്നേഹിയായിരുന്നു ഡോക്ടര്‍ നല്ല തമ്പി.
1973 ല്‍ മധുര സര്‍വകലാശാലയില്‍ നിന്നും M B B S ബിരുദം നേടിയ നല്ലതമ്പി 1976
ലാണ് വയനാട്ടിലെത്തുന്നത്.
ഡോക്ടര്‍ എന്ന നിലയില്ലുള്ള തന്റെ വയനാടന്‍ ജീവിതത്തിനിടയില്‍
കണ്ടുമുട്ടെണ്ടിവന്ന ദയനീയരായ ആദിവാസികള്‍ക്ക് വേണ്ടി പിന്നീടുള്ള ഒരു ജീവിത
കാലം മുഴുവന്‍ ഉഴിഞ്ഞുവെക്കുകയായിരുന്നു നിസ്വാര്‍തനായ ഈ മനുഷ്യന്‍ .
നിരന്തരം സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായരായ വയനാടന്‍ ഗോത്ര ജനതയുടെ
വാക്കും പോരളിയുമായി സ്വയം മാറുകയായിരുന്നു നല്ലതമ്പി. ഇടതു വലതു
സര്‍ക്കാരുകള്‍ സമര്‍ത്ഥമായി നിരന്തരം നീട്ടിവെച്ച അന്യാധീനപെട്ട ആദിവാസി ഭൂമി
തിരിച്ചുപിടിക്കല്‍ നിയമം നടപ്പിലാക്കിക്കിട്ടുന്നതിനുവേണ്ടി ഡോക്ടര്‍ സുപ്രീം
കോടതിയില്‍ സമര്‍പ്പിക്കുകയും വാദിച്ചു ജയിക്കുകയും ചെയ്ത കേസാണ് വയനാടന്‍
ആദിവാസി ഭൂസമരത്തിന്റെ തുടക്കവും കേന്ദ്രവും.
അടിയന്തിരാവസ്ഥയിലെ മനുഷ്യാവകാശ ലങ്ഘനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് 77 ല്‍
രായ്ബരെലിയിലും 79 ല്‍ ചിക്മാന്ഗ്ലൂരിലും നല്ലതമ്പി ഇന്ധിരാഗന്ധിക്കെതിരെയും
,1984 ല്‍ അമേതിയ്ല്‍ രാജിവ്ഗാന്ധിക്കെതിരെയും പ്രതീകാത്മകമായി
മത്സരിക്കുകയുണ്ടായി.
40 വര്‍ഷം മുന്‍പ് ബിരുദം നേടിയ ഒരു ഡോക്ടര്‍ എന്നാ നിലയില്‍
കൈവരിക്കാംആയിരുന്ന ധനസ്ഥിതിയെയും ജീവിത സൌകര്യങ്ങളെയും ഉപേക്ഷിച്ചുകൊണ്ട്
തീര്‍ത്തും ദാരിദ്രം എന്നുതന്നെ പറയാവുന്ന ഒരു ചുറ്റുപാടിലാണ് സത്യസന്ദനായ ഈ
സാമൂഹ്യ പ്രവര്‍ത്തകന്‍ സന്തോഷ പൂര്‍വ്വം ജീവിച്ചുപോന്നത് .
കയറിക്കിടക്കാന്‍ ഒരു വീടോ ഒരു തുണ്ട് ഭൂമിയോ ഈ മനുഷ്യന് സ്വന്തമായില്ല.
മരിക്കുന്ന നിമിഷത്തില്‍ പോലും ടൈപ്പ് ചെയ്തുകൊണ്ടിരുന്ന ഒരു പഴയ typewriter
മാത്രമാണ് അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സമ്പാദ്യം .
ഡോക്ടര്‍ അതിലൊന്നും ഖേധിച്ചിരുന്നുമില്ല എന്നതും സത്യം.
സ്വന്തം ജീവിതം തന്നെ സന്ടെശമാക്കിയ നല്ലതമ്പി വിവാഹം കഴിച്ചത് ആദിവാസി
വിഭാഗത്തില്‍ നിന്നുള്ള കമലയെയാണ്.
പതിമൂന്നും ,പതിനൊന്നും വയസ്സ് വീതം പ്രായമുള്ള സ്വര്‍ണ ദേവി ,അഖില്‍ എന്നവര്‍
മക്കളാണ്.
സ്വന്തം കുടുംബത്തെ മറന്നുകൊണ്ട് സാമുഹ്യ പ്രവര്‍ത്തനം നടത്തുന്നവരെ ക്കുറിച്ച്
നവീന കാലത്തുള്ളവര്‍ക്ക് ചില അവമതിപ്പുകള്‍ ഉണ്ടായേക്കാം. ഭൂമിയില്‍ മറ്റാരും
രക്ഷക്കില്ലാത്ത അവശരായ ഗോത്ര ജനതക്കുവേണ്ടി ഒരുമനുഷ്യന്‍ ഒറ്റക്കുനടത്തിയ
പോരാട്ടത്തിലെ രക്തസാക്ഷികളായി വേണം നാം ഈ അനാഥ കുടുംബത്തെ കാണാന്‍.
അതുകൊണ്ടുതന്നെ ഈ കുഞ്ഞുങ്ങളെ സഹായിക്കാനുള്ള ഉത്തരവാതിത്തം സംസ്കൃത സമൂഹം
ഏറ്റെടുക്കേണ്ടതുണ്ട്.
 ആയതിലേക്കായി വയനാട്ടില്‍ ഒരു ജനകീയ കമ്മറ്റി രൂപികരിക്കുകയും സന്നദ്ധരായ
ആളുകളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
നവകാല സാമൂഹ്യ പ്രശ്നങ്ങള്‍ ഗൌരവ പൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന മലയാളികളുടെ ഒരു
സംഘം എന്ന നിലയില്‍ ഈ അഭ്യര്‍ഥന നിങ്ങളുടെ മുന്നില്‍ വെക്കുന്നു.
സഹായിക്കാന്‍ തയ്യാറുള്ളവര്‍ അതെത്ര ചെറുതായാലും ദയവായി സഹായിക്കുക.
അനാവശ്യമായ ഒരു യാത്രയോ ,നിങ്ങളുടെ കുട്ടികള്‍ക്കുള്ള ഒരു ഐസ് ക്രീമോ ,ഒരു
പെഗ്ഗ് മദ്യമോ ,ഒരു നേരത്തെ ഭക്ഷണം പോലുമോ ഈ കുട്ടികള്‍ക്ക് വേണ്ടി ദയവായി
ഉപേക്ഷിക്കുക.
സഹായിക്കാന്‍ തയ്യാറുള്ളവര്‍ ദയവായി കമന്റ്‌ ചെയ്യുക.
എത്ര തുക എന്ന ചോദ്യമില്ല തയ്യാറുള്ളവര്‍ എത്ര എന്നാണ് അറിയേണ്ടത് .....
ക്ഷമാപണം ...
Those who wish to contribute to help Nalla Thampi's family should contact:
Dr Satheesh, Sulthan Bathery E-mail: [email protected], Mobile:
9446647635).

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to