മഴച്ചാര്ത്തിലാണ്ട ഒരു ദിനം ഈ ലേഖകന്‍ സമരമുഖത്തുചെന്നു. സമരസഖാക്കളോടു സംസാരിച്ചു. നനവില്കുതിര്ന്ന സമരത്തിന്റെ ചിത്രങ്ങളെടുത്തു. പോസ്റ്ററില്‍ കാണുന്ന ഉണര്‍വ്വ് സമരഭടന്മാര്ക്കില്ലല്ലോ എന്നു വ്യസനപ്പെട്ടു. എന്നാല്‍ തങ്ങളുടെ പഠനവും ജോലിയും മാറ്റിവച്ച് ജീവിതാഹ്ലാദങ്ങള്‍ തേടിപ്പോകുന്നതിനുപകരം പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നതെങ്കിലും മധുരതരമായ ഒരു പ്രക്ഷോഭത്തിന്റെ അങ്കത്തട്ടില്‍ ഒന്നിക്കാന്‍ അവര്‍ കാട്ടുന്ന ഇച്ഛാശക്തിയെ ഉള്ളിലാവാഹിച്ചു. ഒന്നുമൊന്നുമാകാതെപോകുന്ന വാള്‍സ്ട്രീറ്റ് പിടിച്ചടക്കലില്‍ മനസ്സുകൊണ്ടെങ്കിലും ഉന്മാദിയായ ആ നര്‍ത്തകിയെപ്പോലെ ഞാനും ഒഴുകിപ്പരന്നു. യുവാക്കളെ, ഇതു നിങ്ങളുടെ സമരമാണ്. വരൂ, മുഷ്ടിചുരുട്ടൂ. ആകാശത്തേക്കു ചുഴറ്റിയെറിയുന്ന മുഷ്ടിയുടെ കരുത്താകൂ... വിജയങ്ങളേക്കാള്‍ മഹത്താണ്, ചില പരാജയങ്ങള്‍ ...
ന്യൂ യോര്‍ക്കില്‍ നിന്നു് റെജി പി ജോര്‍ജ് എഴുതുന്നു: *9/17 വാള്‍സ്ട്രീറ്റ് : സെപ്തംബറിന്റെ സങ്കടം* <http://malayal.am/node/12850> -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
