എമര്‍ജിങ്ങ് കേരളയിലെ പല പദ്ധതികളും ബെയ്റ്റ് ആണ് . അതായത് അതില്‍ വിമര്‍ശനങ്ങള്‍ വരുമ്പോല്‍ അവ പിന്‍വലിക്കുന്നു . ബാക്കി സ്വസ്ഥം ശാന്തം , വിചാരിച്ച പോലെ പരിപാടി നടക്കുന്നു . എമര്‍ജിങ്ങ് കേരളയെ പരിസ്ഥിതി പ്രശ്നം എന്ന പേരില്‍ മാത്രം എതിര്‍ക്കുമ്പോല്‍ സംഭവിക്കാന്‍ പോകുന്നതിതാണ് . പിന്‍വലിക്കാം എന്ന ഉറപ്പും വെറുതെയല്ല . ഹരിത എംഎല്ലേമാരും ഹാപ്പി. പ്രശ്നം പ്രൊജക്റ്റുകള്‍ മാത്രമല്ല , ഡിസൈന്‍ തന്നെയാണ് . ഇപ്പോഴും വരുന്ന പ്രൊജക്റ്റുകളെന്താണെന്നറിയില്ല. ഉദാഹരണത്തിന് എമര്‍ജിങ്ങ് കേരളയുടെ ഓരോ സെക്റ്ററിന്റെയും പ്ലാനുണ്ടാക്കുന്ന നോളേജ് പാര്‍ട്ണര്‍മാരെ നോക്കുക
M/s Accenture : Knowledge Partner for Healthcare sector, Knowledge Partner for Energy sector, Knowledge Partner for Tourism, M/s. Ernst & Young: Knowledge Partner for Science & Tech. sector, Knowledge Partner for Infrastructure sector, Knowledge Partner for Ports & Logistics, Knowledge Partner for MSME Sector, M/s. KPMG : Knowledge Partner for Financial Services, Knowledge Partner for IT & ITeS, M/s. Mahindra & PwC : Knowledge Partner for Knowledge/Education, Knowledge Partner for Food Processing ഇവര്‍ക്കൊന്നും ഈ സെക്റ്ററുകളില്‍ എന്താണ് എക്സ്പീരിയന്‍സ് എന്ന് ചോദിക്കരുതു് . ഉദാഹരണത്തിന് ആക്സ്ഞ്ചറിനെ നോക്കുക . ആക്സഞ്ചറിന് ഇന്ത്യയില്‍ ഹെല്‍ത്ത് കെയറിലോ എനര്‍ജിയിലോ ടൂറിസത്തിലോ എന്റെ അറിവില്‍ യാതൊരു എക്സ്പീരിയന്‍സുമില്ല. ഇവരാണ് വിവാദമായ ടൂറിസം പദ്ധതികളുള്‍പ്പെടെയുള്ള പ്രൊജക്റ്റ് പ്ലാനുകളുണ്ടാക്കുന്നതു് . ഈ ഡിസൈനുകളെയാണ് ഗവണ്‍മെന്റ് പിന്‍പറ്റുന്നതു് . അതുകൊണ്ടുതന്നെ ആവശ്യപ്പെടേണ്ടതു് കുറച്ചു പ്രൊജക്റ്റുകളെ ചൂണ്ടിക്കാട്ടി പിന്‍വലിപ്പിക്കുന്ന സംവിധാനമല്ല .നിയമങ്ങള്‍ വയലേറ്റ് ചെയ്യുന്നവ ചൂണ്ടിക്കാട്ടല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളുടെ പണിയാണ് . അത് ആക്റ്റിവിസ്റ്റൂകള്‍ ഏറ്റെടുക്കേണ്ടതില്ല . നടക്കുമെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രം മതി . വരുന്ന പ്രൊജക്റ്റുകളെ യഥാര്‍ത്ഥ സുതാര്യതയോടെ (ഉമ്മന്‍ചാണ്ടിയുടെ ഗിമ്മിക്കല്ല) അവതരിപ്പിച്ച് ഏകജാലകങ്ങളില്ലാതെ വേണ്ടപോലെ പബ്ലിക് ഹിയറിങ്ങ് നടത്തിയും വേണ്ട മാനദണ്ഡങ്ങല്‍ പാലിച്ചും മാത്രം കരാറൊപ്പിടലാണ് . അല്ലാതെ പരിസ്ഥിതി പ്രവര്‍ത്തരോട് പ്രശ്നമുള്ള പ്രൊജക്റ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പറയുന്നതു് ഒരു ട്രാപ്പാണ് . അതില്‍ വീഴരുത് . ( Harish Vasudevan ന്റെ ഈ സ്റ്റാറ്റസ്സിലിട്ട കമന്റ് https://www.facebook.com/harish.vasudevan.18/posts/10151221540267640) ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍ പ്രശ്നമുള്ള പ്രൊജക്റ്റുകള്‍ കണ്ടെത്തി നീക്കം ചെയ്യേണ്ടതു് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് . അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് കൈകഴുകാന്‍ നിന്നു കൊടുക്കരുത് . ഗവണ്‍മെന്റിനെ അതില്‍ സഹായിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ പൂര്‍ണ്ണ സുതാര്യതയാവണം അതിന്റെ പ്രീറിക്വസിറ്റ് -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
