Savad Rahman <https://www.facebook.com/savad.rahman?directed_target_id=0>writes:
"..യത്തീംഖാന വിവാഹത്തില്‍ വഞ്ചിക്കപ്പെട്ട വിദ്യാര്‍ഥിനിയോട്
ഐക്യദാര്‍ഢ്യപ്പെടാനോ ഈ വിഷയത്തില്‍ കൃത്യമായ ഒരു വസ്തുതാന്വേഷണം നടത്തി
സത്യാവസ്ഥ വെളിപ്പെടുത്താനോ കാക്കത്തൊള്ളായിരം മുസ്ലിം സംഘടനകളിലൊന്നുപോലും
തയ്യാറായിട്ടില്ല. ചെല്ലുന്നിടത്തെല്ലാം മുസ്ലിം പെണ്‍കുട്ടികളെ ക്കുറിച്ചുള്ള
ബേജാറ് പങ്കുവെയ്ക്കുന്ന ഏത് സമുദായനേതാവാണ്, വിശ്വസിച്ചിരുന്നവരില്‍നിന്ന്
എനിക്കിങ്ങനെ ഒരനുഭവമുണ്ടായി എന്ന് പരാതിപ്പെട്ട ആ മുസ്ലിം പെണ്‍കുട്ടിയെ
കേള്‍ക്കാന്‍ തയ്യാറായത്? അവളുടെ വിങ്ങലൊന്നു കേള്‍ക്കുന്നതിന് പകരം യതീംഖാനാ
മേലാളന്‍മാര്‍ക്കും സമുദായ പ്രമാണിമാര്‍ക്കും പൊള്ളിയോ എന്നു തൊട്ടുനോക്കാനും
അവര്‍ക്കുവേണ്ടി അവളെ കാര്‍ക്കിച്ചു തുപ്പാനും ക്യൂ നില്‍ക്കുകയായിരുന്നില്ലേ
ഇപ്പറഞ്ഞ നേതൃത്വം?
ഏറെ നാളായി സമുദായത്തെ ബന്ദിയാക്കിക്കൊണ്ട് മുസ്ലിം അവകാശ സംരക്ഷണം എന്ന
വ്യാജേന ഒരു കൂട്ടം സംഘടനാ നേതാക്കളും പണ്ഡിതരും ചേര്‍ന്ന് നേടിയെടുക്കുന്നതും
സംരക്ഷിക്കുന്നതും വ്യവസായ പ്രമാണിമാരുടെയും പുരുഷന്‍മാരുടെയും സമ്പന്ന
മധ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ മാത്രമാണ്. വരേണ്യരുടെ ആവശ്യങ്ങളും
ആര്‍ത്തികളും ദുശ്ശാഠ്യങ്ങളും നടപ്പാക്കാന്‍ പണിപ്പെടുന്ന അവരുടെ ഭൂപടത്തിനു
പുറത്താണ് സ്ത്രീകളുടെയും കുട്ടികളുടെയും കീഴാള ജീവിതങ്ങളുടെയും അവകാശങ്ങള്‍..


ഗൂഡല്ലൂര്‍-മൈസൂര്‍ കല്യാണങ്ങളുടെ ഇരയായി ജീവിതം തുലഞ്ഞുപോയ എത്രയധികം
പെണ്‍കുട്ടികള്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ജീവിക്കുന്നു. അവകാശങ്ങള്‍
നിഷേധിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം പെണ്‍കുട്ടികളോട്
അനുഭാവപ്പെട്ട് ഇതുപോലൊരു സംയുക്ത പ്രസ്താവന ഇറക്കാന്‍ ഈ സമുദായ സംരക്ഷകര്‍
എന്നെങ്കിലും തയ്യാറാവുമോ? അറബിക്കടലോരത്തും നിളാതീരത്തും സമ്മേളനങ്ങള്‍
നടത്തി ഉശിരന്‍ പ്രമേയങ്ങളിറക്കി പിരിയുന്ന മുസ്ലിം വനിതാ സംഘടനകള്‍
അകലങ്ങളിലെ അമേരിക്കയെ വെല്ലുവിളിക്കുന്നതിന്റെ നാലിലൊന്ന് ആവേശം കണ്‍മുന്നിലെ
അധിനിവേശവും അനീതിയും ചെറുക്കാന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇത്തരം
പ്രശ്നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരം കണ്ടെത്താനായേനെ.
വേണ്ട, നിങ്ങളുടെ ഒരാളുടെയും പിന്‍ബലമില്ലാതെ ”എനിക്കിനിയും പഠിക്കണം, എന്റെ
ഗതി ഇനിയൊരാള്‍ക്കുമുണ്ടാവരുത്” എന്ന് പതിഞ്ഞ ശബ്ദത്തിലെങ്കിലും ഉറച്ച കരളോടെ
പറയുന്ന ആ പെണ്‍കുട്ടി തല്ലിക്കൊഴിക്കപ്പെട്ട സ്വപ്നങ്ങളുമായി വഴിയരികില്‍
തള്ളിയിടപ്പെട്ട ഒരു തലമുറയുടെ പ്രതീക്ഷയാണ്. അവളുടെ പോരാട്ടത്തിന്,
പഠിക്കാനും മുന്നേറാനുമുള്ള മോഹത്തിന് ജിഹാദ് എന്നല്ലാതെ മറ്റൊരു വിശേഷണവും
യോജിക്കില്ല തന്നെ..".

http://www.nalamidam.com/archives/18851<http://www.facebook.com/l.php?u=http%3A%2F%2Fwww.nalamidam.com%2Farchives%2F18851&h=ZAQHqR-kE&s=1>


--

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/groups/opt_out.

Reply via email to