A very important comment from Reena: Reena Philipm <https://www.facebook.com/reena.philipm1/posts/880025268753128?fref=nf>
മദനിയെ ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ദിപ്പിക്കാൻ കർണ്ണാടക സർക്കാർ ഉപയോഗിച്ച പ്രധാനസാക്ഷിയായ റഫീക്ക് താൻ മദനിയേ ആദ്യമായി കാണുന്നത് കോടതിയിൽ വെച്ചാണെന്ന് മൊഴി നല്കിയിരിക്കുന്നു !!! .പോലീസ് തന്നെ ഭീഷണിപ്പെടുത്തിയാണ് ആദ്യമൊഴിയിൽ ഒപ്പിടുവിച്ചതെന്നും അദ്ദേഹം കോടതിയിൽ പറയുകയുണ്ടായി . റഫീക്കുമായുള്ള അഭിമുഖത്തിനു ശേഷം ഈ വിവരം വർഷങ്ങൾ മുൻപ് തന്നെ വെളിപ്പെടുത്തിയ ഷാഹിനാ നഫീസ എന്ന പത്രപ്രവർത്തകക്ക് മേൽ രാജ്യദ്രോഹകുറ്റം ചുമത്തി ഇപ്പോഴും അവർ കേസിന് പിന്നാലെ നടക്കുകയാണ് . ഇതുപോലുള്ള കുറെ കഥകൾ അല്ലാതെ ഇന്ന് വരെ മദനിക്ക് എതിരെ കോണ്‍ക്രീറ്റ് ആയ ഒരു തെളിവ് പോലും കാണിക്കാൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞിട്ടില്ല . എന്നിട്ടും അദ്ദേഹത്തിനു വിചാരണയോ ജാമ്യമോ എന്തിനേറെ രോഗത്തിന് ചികിത്സയോ മനുഷ്യൻ എന്ന പരിഗണനയോ പോലും ഇല്ലാതെ അഞ്ചു വർഷമാണ് ജെയിലിൽ കിടക്കേണ്ടി വന്നത് . കോയമ്പത്തൂർ സ്ഫോടനക്കേസിൽ നിരപരാധി എന്ന് വിധിക്കുന്നതിനു മുൻപ് തടവറയിൽ കിടക്കേണ്ടി വന്ന 10 വർഷം കൂടി കൂട്ടിയാൽ 15 വർഷം . ജീവിതത്തിന്റെ 15 വർഷങ്ങൾ ഭരണകൂട ഭീകരതയുടെ ഇരയായി ഇരുട്ടറയിൽ ജീവിച്ചു തീർത്ത മദനി ,അത് പോലെയുള്ള ആയിരങ്ങൾ ...., ,തിരികെ നല്കാൻ കഴിയുമോ നീതിപീഠങ്ങളേ നിങ്ങൾക്കു അവരുടെ നഷ്ടപ്പെട്ട വർഷങ്ങളും ജീവനും ജീവിതങ്ങളും ? http://www.manoramaonline.com/news/just-in/bangalore-blast-madani0.html - ബെംഗളൂരൂ സ്ഫോടന കേസ്: മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി ബെംഗളൂരൂ സ്ഫോടന കേസ്: മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി Tuesday 15 September 2015 04:21 PM IST by സ്വന്തം ലേഖകൻ [image: Abdul-Nasser-Madani] ബെംഗളൂരൂ∙ ബെംഗളൂരു സ്ഫോടനക്കേസിൽ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് ഇന്നു വിചാരണ കോടതിയിൽ പറഞ്ഞു. സ്ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാനസാക്ഷിയാക്കിയതെന്നും റഫീഖ് കോടതിയെ അറിയിച്ചു. ബെംഗളൂരൂ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്നതായി പറയുന്ന കുടകിൽ വച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ നേരത്തെയുള്ള മൊഴി. എന്നാൽ ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പൊലീസ് സംഘം പറയിപ്പിച്ചതാണ്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നത്. തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പ് ഇടിവിച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ഏതാനും പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഇത് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചത്- റഫീഖ് വിചാരണ കോടതിയെ അറിയിച്ചു. ബെംഗളൂരൂ സ്ഫോടന കേസിൽ ഇന്നാണ് മഅദനിക്കെതിരായ പ്രധാന സാക്ഷിയായ റഫീഖിനെ കോടതി വിസ്തരിച്ചത്. ഈ സമയത്താണ് മുൻ നിലപാടിൽ നിന്നുമാറി താൻ കുടകിൽ വച്ച് മഅദനിയെ കണ്ടിട്ടില്ലെന്ന് റഫീഖ് കോടതിയെ അറിയിച്ചത്.ഇതോടെ കേസിൽ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം രണ്ടായി. - Kooru? To whom? To the Karnataka police? -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/d/optout.
