ഒരു വര്‍ഷം മുമ്പു് ഡയാസ്പുറ സംരംഭം തുടങ്ങുന്ന സമയത്തു് ഡാനും ഇല്യയും
മാക്സും റാഫേലും ചേര്‍ന്നിറക്കിയ വീഡിയോ.

ഡയാസ്പൊറയ്ക്കു് വേണ്ടി പണം പിരിയ്ക്കാന്‍ ഈ വിഡിയോയാണു് ഉപയോഗിച്ചതു്.
ഇന്നലെ ഞാനതു് ട്രാന്‍സ്ക്രൈബ് ചെയ്യുകയും ഋഷി അതു് മലയാളത്തില്‍
പരിഭാഷപ്പെടുത്തുകയും ചെയ്തു.

മലയാളത്തിലെ അടിക്കുറിപ്പുകളോടെ
http://www.universalsubtitles.org/en/videos/yAUUXZa3uD51/ml/188128/

ഫെഡൊറയുടെ കോണ്‍ഫറന്‍സായ ഫഡ്കോണില്‍ ഞാന്‍ ഇന്നലെ ഡയാസ്പുറയെ
പരിചയപ്പെടുത്തിയിരുന്നു. ഈ അവതരണം കാണുകയോ വീണ്ടും ഉപയോഗിയ്ക്കുകയോ
ചെയ്യാം 
http://diaspune.onlinegroups.net/r/file/23096-2011-11-06T042958Z/thediasporastory.odp

കൂടാതെ ഇന്നു് ഞങ്ങളോരോരുത്തരും അവരവര്‍ക്കു് ഡയാസ്പുറ ഇഷ്ടപ്പെടാനുള്ള
കാരണങ്ങള്‍ വീഡിയോ റെക്കാര്‍ഡ് ചെയ്തു. എന്റെ വീഡിയോ ഇവിടെ കാണാം
http://www.youtube.com/watch?v=i8FvrG8xaRQ

മറ്റുള്ളവരുടെ വീഡിയോകള്‍
https://joindiaspora.com/tags/whyilikediaspora എന്ന വിലാസത്തില്‍ അവര്‍
അപ്‌ലോഡ് ചെയ്യുമ്പോള്‍ കാണാം. അടുത്തു് തന്നെ ഡയാസ്പുറയുടെ ബീറ്റ
പതിപ്പിറങ്ങുമ്പോള്‍ ഈ വിഡിയോകള്‍ ഉപയോഗിയ്ക്കും. നിങ്ങള്‍ ഡയാസ്പുറ
ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളും ഇതുപോലെ വീഡിയോ എടുത്തു് പങ്കു്
വെയ്ക്കാന്‍ താത്പര്യപ്പെടുന്നു.

ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
https://joindiaspora.com/posts/736561 കൂടുതല്‍ സാങ്കേതികമായ അറിവൊന്നും
ഈ സംരംഭത്തില്‍ ചേരാന്‍ ആവശ്യമില്ല. മലയാളത്തിലും പറയാം. കൂടുതല്‍ പേര്‍
ഇതു് പോലെ വീഡിയോ പങ്കുവെയ്ക്കുമെന്ന പ്രതീക്ഷയോടെ. ഇതേക്കുറിച്ചു്
കൂടുതല്‍ പേരോടു് സംസാരിച്ചു് കൂടുതല്‍ പേരെ ചേര്‍ക്കുമെന്നും
പ്രതീക്ഷിയ്ക്കുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to