സുഹൃത്തുക്കളേ,
കഴിഞ്ഞ കുറച്ച് കാലമായി ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മകളില്‍
നിന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭാഗികമായി വിട്ടു
നില്കുകയായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാവുകയും
ചെയ്ത് തുടങ്ങിയ പണികള്‍ പലതും പാതി വഴിയില്‍ ആക്കേണ്ടിവന്നതും കടങ്ങളും
ഡിഗ്രീ പൂര്‍ത്തിയാക്കാത്തതുമുള്‍പ്പടെയുള്ള വ്യക്തിപരമായ പല
പ്രശ്നങ്ങുളും കാരണമാണ് വിട്ടു നിന്നത്. അതില്‍ പലതും ഒരു പരിധിവരെ
പരിഹരിച്ചു. ഇനി തിരിച്ച് സജീവമായി തന്നെ ഇടപെടാലുള്ള ശ്രമത്തിലാണ്.

ഞാന്‍ ഇടപെട്ടിരുന്ന പ്രധാന മേഖല സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചാരണ
പ്രവര്‍ത്തനങ്ങളാണ്. എടുത്തുപറയാവുന്ന പ്രധാന പ്രൊജക്റ്റുകള്‍
SMC-ക്യാമ്പുകളും developer ക്യാമ്പുകളും ആണ്. അതിന്റെ ചുവട് പിടിച്ച്
ചിലവുണ്ടാക്കില്ല എന്നതിലുപരി വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ ചെറിയ
ചില മാറ്റങ്ങളോട് പഴയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം എന്ന്
വിചാരിക്കുന്നു. അടുത്ത ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന തരത്തില്‍
വിദ്യഭ്യാസ-വിദ്യാഭ്യാസേതര സ്ഥാപനകങ്ങളെ ബന്ധപ്പെടുത്തി കൃത്യമായ
ഇടവേളകളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ നടത്തുന്നതാണ് എന്റെ മനസ്സിലുള്ള
പ്രധാനപദ്ധതി. അതുകൂടാതെ academic project-ന്റെ ഭാഗമായി തന്നെ നിലവിലുള്ള
സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രൊജക്റ്റിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കണം
എന്നും ഉണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ പഴയപോലെ സൌജന്യ സന്നദ്ധപ്രവര്‍ത്തമാക്കുന്നത്
ശരിയാണെന്ന് തോന്നുന്നില്ല. അത് ഞാനുള്‍പ്പടേ ഈ മേഖലയിലുള്ളവര്‍ക്ക്
ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് എന്നാണ് ഇതുവരെയുള്ള എന്റെ അനുഭവം.
അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഞാനുള്‍പ്പടെ ഒരു പത്ത്
പേര്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കാവുന്ന രീതിയില്‍ തന്നെയാണ്
പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പണം വാങ്ങാന്‍ തടസ്സമുള്ളവര്‍ക്ക്
അവര്‍ വഴി വരുന്ന തുക എതെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍
പ്രൊജക്റ്റിലേക്ക് നേരിട്ട് നല്കാവുന്ന രീതി ആയിക്കും നല്ലത് എന്ന്
വിചാരിക്കുന്നു. ഇതില്‍ നിങ്ങളുടെ അഭിപ്രായവും അറിയണം എന്നുണ്ട്. കൂടാതെ
എന്റെ സ്വദേശമായ കാസറഗോഡ് കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
നടത്തണം എന്നും വിചാരിക്കുന്നു.

എല്ലാകാര്യങ്ങളും എന്നെകൊണ്ട് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍
മുന്നില്‍ നില്കാം എന്നേ പറയുന്നുള്ളൂ. ഈ കാര്യങ്ങളില്‍  നിങ്ങളുടെ
സഹായസഹകരണങ്ങള്‍ എനിക്ക് വേണം. പ്രത്യേകിച്ച് ക്ലാസുകള്‍ എടുക്കാനും
project mentor ആവാനും നിങ്ങളുടെ സഹായങ്ങള്‍ കിട്ടിയേ തീരൂ.
കുറേക്കാലമായി മനസ്സിലുള്ള ഒരു പ്രൊജക്റ്റ് ആണിത്. shakhi.org (ശാഖി =
ശാഖകള്‍ ഉള്ളത് = മരം) എന്ന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ ചേര്‍ക്കുന്നതാണ്.

moinmoin എന്ന വിക്കി ഉപയോഗിച്ചാണ് അത് ഓടിക്കുന്നത്. മനു
കൃഷ്ണന്റെ<coolwrks.com> സഹാത്തോടെയാണ് അത് സെറ്റപ്പ് ചെയ്തെടുത്തത്.
ഇപ്പോ ഞാന്‍ മാത്രമാണ് അതിലെ മോഡറേറ്റര്‍. സ്പാം ഒഴിവാക്കാനുള്ള
എളുപ്പത്തിനാണ് sign-up എടുത്ത് കളഞ്ഞത്.

സ്നേഹപൂര്‍വ്വം
സൂരജ് കേണോത്ത്....

-- 
-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

--- 
You received this message because you are subscribed to the Google Groups "Free 
Software Users Group,  Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an email 
to ilug-tvm+unsubscr...@googlegroups.com.
For more options, visit https://groups.google.com/d/optout.
  • [fsug-tvm... sooraj kenoth
    • [fsu... 'John Joseph' via Free Software Users Group, Thiruvananthapuram
      • ... sooraj kenoth
    • [fsu... Pirate Praveen
      • ... sooraj kenoth
        • ... sooraj kenoth
          • ... sooraj kenoth

Reply via email to