Date: Oct 24, 2008 10:55 PM Subject: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക് നിഗൂഢ ബന്ധം To:
----------Subject: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക് നിഗൂഢ ബന്ധം To: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക് നിഗൂഢ ബന്ധം കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കും നിഗൂഢ സ്വഭാവം പുലര്‍ത്തുന്ന ചില പ്രത്യേക ത്വരീഖത്ത് ഗ്രൂപ്പുകളുമായുള്ള ബന്ധം പോലിസും ഇന്റലിജന്‍സും അന്വേഷിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാരാണ് കശ്‌മീരില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടവരെന്നും മതനിഷ്‌ഠകള്‍ പുലര്‍ത്തുന്നവരായിരുന്നില്ല ഇവരെന്നതുമാണ് പോലിസിനെ മറ്റുവഴിക്ക് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഫയാസ് കവര്‍ച്ചക്കേസിലും റഹീം കളമശ്ശേരി ബസ് കത്തിച്ച കേസിലും പ്രതികളായിരുന്നു. ഫയാസ് മദ്യപിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. ഇവരെക്കുറിച്ചു മാത്രമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘടനയെക്കുറിച്ചും ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്. ഫയാസിനും റഹീമിനും പ്രത്യേക ജോലിയൊന്നുമില്ലായിരുന്നു. ഇവരെ ആരാണ് കശ്‌മീരിലേക്ക് കൊണ്ടുപോയതെന്നു വ്യക്തമല്ലെങ്കിലും ഇവര്‍ക്ക് നാട്ടിലെ മറ്റു മത-സാമൂഹിക സംഘടനകളുമായി ബന്ധമില്ല. സിറ്റി, തയ്യില്‍ കേന്ദ്രീകരിച്ച് നിഗൂഢമായി ചില സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പിരിച്ചു വിടപ്പെട്ട ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഒരു പ്രത്യേക ത്വരീഖത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി പോലിസിന് നേരത്തേ തന്നെ വിവരമുണ്ട്. കശ്‌മീരില്‍ കൊല്ലപ്പെട്ട ചെട്ടിപ്പടി റഹീമും ഇപ്പോള്‍ കാണാതായ ചില യുവാക്കളും ഈ ത്വരീഖത്തുമായി ബന്ധപ്പെട്ടവരാണെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും നായനാര്‍ വധശ്രമക്കേസില്‍ പോലിസ് പിടികൂടിയിരുന്ന വ്യക്തിയുമാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സംഭവങ്ങള്‍ക്കുശേഷം ചില പോലിസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു. ഇയാളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫൈസലാണ് ഫയാസിനെ ബാംഗ്ലൂരിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയത്. ഫൈസല്‍ ഈയടുത്ത് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. ഫയാസ് അഹ്‌മദാബാദില്‍ ഖുര്‍ആന്‍ പഠിക്കുന്നുണ്ടെന്നാണ് ഫയാസിന്റെ ഉമ്മയോട് ഫൈസല്‍ അപ്പോള്‍ പറഞ്ഞത്. അതേസമയം, ഫയാസിനെക്കുറിച്ച് നന്നായി അറിയാവുന്ന ഫൈസലിനെ കസ്റ്റഡിയിലെടുക്കാത്തത് നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഫയാസ് ഒരു ഉന്നത ഡി.വൈ.എഫ്.ഐ നേതാവിന്റെ ബന്ധുവാണ്. മുമ്പു മാല തട്ടിപ്പറിച്ചോടിയ കേസില്‍ ഫയാസിനെ ജാമ്യത്തിലിറക്കിയത് ഡി.വൈ.എഫ്.ഐക്കാരായിരുന്നു. സംഘത്തിനു നേതൃത്വം കൊടുക്കുന്ന കൊലക്കേസിലടക്കം പ്രതിയായിട്ടുള്ള ഇയാളെ ചോദ്യംചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. ഇടയ്‌ക്കിടെ ബാംഗ്ലൂരിലടക്കം യാത്ര ചെയ്യാറുള്ള ഇദ്ദേഹമാണ് നേരത്തേ അറസ്‌റ്റിലായ കോട്ടൂരിലെ അബ്ദുള്‍ ജലീലിന് പുതിയ മൊബൈലും സിം കാര്‍ഡും വാങ്ങിക്കൊടുത്തത്. ജലീലിന്റെ പഴയ മൊബൈലും ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഫയാസും റഹീമും കശ്‌മീരില്‍ നിന്നു ജലീലിന്റെ ഫോണിലേക്കു വിളിച്ചത് ഇയാളുമായി ബന്ധപ്പെടാനാണെന്നു മനസ്സിലായതായും അനേ്വഷണ സംഘം പറയുന്നു. അതേ സമയം, ഈ നേതാവ് മുങ്ങിയിരിക്കുകയാണെന്ന പോലിസിന്‍െ വാദം നാട്ടുകാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ സിറ്റി, തയ്യില്‍, പുവളപ്പ് പ്രദേശങ്ങളില്‍ ഉള്ളതായി വിവരമുണ്ട്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദുരൂഹമായിരുന്നെങ്കിലും പോലിസിന് ഇയാള്‍ അപ്രാപ്യനാണെന്നു പറയുന്നത് അവിശ്വസനീയമാണ്. ചില പോലിസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുള്ള ബന്ധവും സംശയാസ്‌പദമാണ്. -- http://www.kazhchavattam.blogspot.com/ --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [EMAIL PROTECTED] Post to group: [email protected] -~----------~----~----~----~------~----~------~--~---
