ഭീഷണി കുലത്തൊഴിലാക്കി വെച്ചത് പോലെയുണ്ട് ചിലരുടെ പ്രയോഗങ്ങള്‍. സത്യത്തിന്നെതിരെ കൊഞ്ഞനം കാട്ടേണ്ട. കാരണം ഉള്ളു കള്ളി മുഴുവനും അറിയുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല ജനനം തൊട്ട് ഈയടുത്ത് വരെ ഏതൊരു പ്രസ്ഥാനത്തിലാണ് ഞാനും എെന്‍റ കുടംബവും സഹിക്കേണ്ടി വന്നത് എന്ന് പറയുന്നത് ലജ്ജയാണ്. പൌരോഹിത്യന്നൊതിരെ പടയണി നയിക്കുന്നവരായും അന്ധതക്കും അനീതിക്കും എതിരെ എന്നൊക്കെയാണ് ഈ പ്രസ്ഥാനത്തെപ്പറ്റി അരീക്കോട് സുല്ലമുസ്സലാമില്‍ നിന്നും എടവണ്ണ നദ്‌വിയ്യയില്‍ നിന്നും പഠിപ്പിച്ച് തന്നിരുന്നത് ഇന്ന് പ്രസ്ഥാനം പോയിട്ട് പ്രസ്ഥാവനകളായി മാറിയിരിക്കുന്നു.ഒരാള്‍ ചുങ്കത്തറയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഒരാള്‍ മടവൂരിയായി പരിണമിക്കുന്നു.മറ്റൊരാള്‍ അങ്ങ് കടവത്തൂരില്‍ കൊണ്ട് പോയി ഉപജീവനത്തിന് പ്രസ്ഥാനം വിറ്റു കാശാക്കുന്നു. തിരൂരങ്ങാടിയില്‍ നിന്ന് അടിച്ചിറക്കുന്ന എല്ലാ വാറോലകളും മുവഹ്ഹിദീങ്ങളുടെ പേരിലുള്ള പ്രസ്സില്‍ നിന്നാണ്.സത്യം എന്താണ് എന്ന് അറിയുവാന്‍ തിരൂരങ്ങാടിയില്‍ ഐ.എസ്.എമ്മിെന്‍റ പരിപാടി കഴിഞ്ഞു മടങ്ങുന്നവസരത്തില്‍ ചില പ്രസ്സില്‍ ഞാനും തിരൂരങ്ങാടിക്കാരാനായ എെന്‍റ സഹപാടിയും അവിടെയുള്ള പ്രസ്ഥാന ബന്ധുക്കളുടെ പ്രസ്സില്‍ പോയപ്പോള്‍ ഞെട്ടിക്കുന്ന ചിലത് കണ്ടത്. ഒരു ഭാഗത്ത് റാത്തിബുകളുടെയും മാല മൌലിദുകളുടെയും നഹ്സ് അറിയുവാന്‍ പറ്റുന്ന ചില ബുക്കുകളുടെയും കൂമ്പാരം. ചിലത് മറിച്ച് നോക്കിയപ്പോള്‍ അക്ബര്‍ സ്വദഖ എന്ന പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് ഇതൊക്കെ എന്തിനാണ് നാം അച്ചടിക്കുന്നത് നാം ഇതിനെ എതിര്‍ക്കുന്നവരല്ലേ ?? എന്ന ചോദ്യത്തിന് ഇത് ഞങ്ങളുടെ പണിയാണ് ഇതില്‍ അഭിപ്രായത്തിന് വിലയില്ല. നിനക്ക് വേണമെങ്കില്‍ നോട്ടീസ് അടിച്ചു പ്രതികരിക്കാം എന്നാണ് പ്രമുഖനായ നേതാവിെന്‍റ അഹങ്കാരമായ മറുപടി വന്നത് (തുടരും) -- moosafarooqyedavanna Edayattil House, Pannippara P.O.Pannippara Via.Edavanna, Malappuram email:[email protected] <email%[email protected]>
--~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
