*  **തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്കേള്‍ക്കാനായി*





തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

*"**തന്തിന്ന താനിന്ന , **ഇന്ന് ഞാന്‍ നാളെ നീ ..
**സാമ്പത്തിക മാന്ദ്യം, **എണ്ണ വില കുറഞ്ഞു, **അരിവില കൂടി..
**ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ എന്നും ..."*
വിടുവായന്‍ രാഷ്ട്രീയക്കാര്‍ പതിവായി യാത്രകള്‍
നടത്തുന്ന നാടും നഗരവും ഞാന്‍ കണ്ടു..
വെയിലേറ്റു കരിഞ്ഞ, മണലെടുത്ത് വരണ്ട
വയലും പുഴയും ഞാന്‍ കണ്ടു..

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
വീട്ടുകാര്‍ കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

ഒരു കുട്ട മീന്‍ വിറ്റ് അയലത്തെ അമ്മിണി
സുഖമായി കുടുംബം പോറ്റുംപോള്‍
സീറോ ബാലന്സുള്ള ബാന്കില്‍ നിന്നെന്നെ
എന്നും വിളിച്ച്ചീടുന്നു...
വീട്ടു ലോണിന്റെ മുതലില്ല , പലിശ എങ്കിലും അടക്കൂ....!

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

*"**തന്തിന്ന താനിന്ന , **ലോണ്‍ എടുകണം, **കാര്‍ വാങണം ,,,
**ഇപ്പൊ ജോലി.... എല്ലാം പോയി..
**അവിടെ പേരെ 1000 **പിരിച്ചു വിട്ടു, **വിസ നടപടി നിര്‍ത്തി..
**ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ വീണ്ടും....."*

കുട്ടികളുടെ പഠന ചിലവും ജീവിത ചിലവും
കടിഞ്ഞാണില്ലാത്ത കുതിര പോല്‍ കുതിക്കുമ്പോള്‍
സഹധര്‍മ്മിണി തന്‍ സ്വഭാവവും ഗള്‍ഫിലെ നിയമവും
മാറി മാറി വരുമ്പോള്‍..
ഇളനീരിന്‍ മധുരക്കിനാക്കള്‍ -
വീണ്ടും മരുപ്പച്ച തേടാന്‍ കൊതിക്കുന്നു...

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

*സമര്‍പ്പണം:
**സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതം അനുഭവിക്കുന്ന
**എല്ലാ പ്രവാസികള്‍ക്കും....*





*Regards*

__
.

__,_._,_സസ്നേഹം,
ഫഹീം കൊച്ചി.

--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to