ഡോ. ഹുസൈന്‍ മടവൂര്‍ ലോക മുസ്‌ലീം പണ്ഡിത സഭയില്‍
കുവൈത്ത് : പുതുതായി രൂപം കൊണ്ട ലോക മുസ്‌ലീം പണ്ഡിത സഭ (റാബിത്ത ഉലമാ അല്‍
മുസ്‌ലിമീന്‍) യില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാപക സമിതി അംഗമായി ഇസ്‌ലാഹി
മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിനെ തെരെഞ്ഞെടുത്തു.
ലോകത്തിലെ ഇരുപത്തിയാറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ മുസ്‌ലീം പണ്ഡിതന്മാരുടെ
സമ്മേളനത്തില്‍ വെച്ചാണ് പണ്ഡിത സഭ രൂപീകരിച്ചത്. സ്ഥാപക സമിതി അംഗമായ ഡോ. ഹുസൈന്‍
മടവൂര്‍ ഇന്ത്യയിലെ മുസ്‌ലീം നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മുസ്‌ലീം
രാഷ്ട്രങ്ങളില്‍ ഏറെ പരിചിതനുമാണ്. കാല്‍ നൂറ്റാണ്ട് മുമ്പ് മക്കയിലെ ഉമ്മുല്‍
ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരി പഠനം പൂര്‍ത്തിയാക്കിയ ഡോ. ഹുസൈന്‍ മടവൂര്‍
അറബി ലോകത്തെ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനും നിവരധി പണ്ഡിതന്മാരുടെ സഹപാഠിയുമാണ്.
ലോക മുസ്‌ലീം വേദികളായ മുസ്‌ലീം വേള്‍ഡ് ലീഗിന്റെ ഇന്ത്യയിലെ പ്രതിനിധികൂടിയാണ്.
അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും
കോഴിക്കോട് സര്‍വ്വകലാ ശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അദ്ദേഹം ഫാറൂഖ്
റൗസത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ച് വരുന്നു.
കേരള വഖഫ് ബോര്‍ഡ്, കോഴിക്കോട് സര്‍വ്വകലാ ശാല അക്കാദമിക് കൗണ്‍സില്‍, ചെയര്‍ഫോര്‍
ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് എന്നിവയില്‍ അംഗമാണ്. നിരവധി അന്താരാഷ്ട്ര
വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും
ബ്രിട്ടന്‍, അമേരിക്ക, തായ്‌ലാന്റ്, ഈജിപ്ത് ഉള്‍പ്പെടെ പതിനഞ്ച് വിദേശ
രാഷ്ട്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും വളര്‍ത്താന്‍
പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഫെയ്ത്ത് കൗണ്‍സില്‍, വേള്‍ഡ് കൗണ്‍സില്‍ ഫോര്‍
ഇന്റര്‍ ഫെയ്ത്ത് മൂവ്‌മെന്റ്‌സ് എന്നിവയില്‍ ആജീവനാന്തം അംഗമാണ്.
_________________________________________________________________
New Windows 7: Find the right PC for you. Learn more.
http://windows.microsoft.com/shop
--
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]<<attachment: image001.gif>>
