*കാലന്‍മാര്‍ ചാനലില്‍*

    *

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈശ്വരാ, കേരളം
ഇതെങ്ങോട്ടാണ് പോകുന്നത് എന്നാശങ്ക തോന്നിയിരുന്നു, പണ്ട്. ഇപ്പോള്‍ അങ്ങനൊരു
വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശ്വാസമാണ്, ജനങ്ങള്‍ക്കു പ്രതികരണശേഷി പൂര്‍ണമായും
നശിച്ചിട്ടില്ല. ഞങ്ങളുടെ ഉല്‍കൃഷ്ഠമായ വാര്‍ത്താസംഘത്തെ ജനക്കൂട്ടം ആക്രമിച്ചു
ക്യാമറ തല്ലിപ്പൊട്ടിച്ചു എന്നൊക്കെ പിന്നെയും വാര്‍ത്തയ‍്ക്കു മുകളില്‍
വാര്‍ത്ത കൊണ്ട് നാണം മറയ്‍ക്കാന്‍ ശ്രമിക്കുന്ന മര്യാദകേടിനു
പത്രപ്രവര്‍ത്തനത്തിലെ ഏതു തിയറി കൊണ്ടളന്നാലും പാസ് മാര്‍‍ക്ക് കിട്ടില്ല.
*
*കാലന്‍മാര്‍ ചാനലില്‍*
http://berlytharangal.com/?p=3736

അങ്ങനെ അങ്ങനെ ഒടുവില്‍ സിനിമയില്‍ കണ്ടതു പോലെ ലോകത്തെ എല്ലാ ജീവജാലങ്ങളും
ചത്തൊടുങ്ങി ലോകം മുഴുവന്‍ പണ്ടാരമടങ്ങി അവസാനിക്കും. കോടാനുകോടി വര്‍ഷങ്ങളുടെ
സംസ്കാരവും ചരിത്രവും ശാസ്ത്രവുമെല്ലാം ചുമ്മാ മുങ്ങിത്താഴുമ്പോള്‍
മനുഷ്യകുലത്തിന്‍റെ ചരിത്രം പോലുമവശേഷിക്കാതെ എല്ലാം മാഞ്ഞുപോകും. പക്ഷെ,
കേരളത്തിലെ ചാനല്‍ സ്റ്റുഡിയോകള്‍ മാത്രം അന്നും ബാക്കി നില്‍ക്കും. ലോകത്ത്
ഒരിക്കലും മരണമില്ലാത്ത നമ്മുടെ വാര്‍ത്താ അവതാരകര്‍ അന്നും ന്യൂസ് ഡെയ്കില്‍
ചെരിഞ്ഞു കിടന്ന് പത്തറുനൂറു കോടി ജനം ചത്തൊടുങ്ങിയ വാര്‍ത്ത നിര്‍വൃതിയോടെ
അവതരിപ്പിക്കും.

ഇത്രയൊക്കെ പറഞ്ഞതെന്തിനാണെന്നു ചോദിച്ചാല്‍ കൊച്ചിയില്‍ നിന്നും തലസ്ഥാനത്തു
നിന്നും ചില ചാനലുകള്‍ മല്‍സരിച്ചടിക്കുന്ന ഫ്ളാഷുകള്‍ ജനത്തിന്‍റെ നെഞ്ചത്ത്
തിരുവാതിര കളിക്കുമ്പോള്‍ ഇവനൊക്കെ കൂടിയാണ് കേരളം നടത്തിക്കൊണ്ടു പോകുന്നതെന്ന
വിശ്വാസം ഇനിയും പൊറുപ്പിക്കാനാവില്ല എന്ന തിരിച്ചറില്‍ നിന്നു ജനം ടിവി
സെറ്റുകളെ നോക്കി കൂക്കിവിളിക്കുന്നതുകൊണ്ടാണ്.

ഏതു സെലബ്രിറ്റിയായാലും ശരി ജലദോഷമാണെന്നു കേട്ടാല്‍ ഉടനെ ലൈബ്രറിയില്‍ നിന്നു
ഫയലുകളെടുത്ത് ചരമവാര്‍ത്ത തയ്യാറാക്കി വയ്‍ക്കുന്നത് എല്ലാ മാധ്യമങ്ങളും
ചെയ്യുന്നതാണ്. ഇത്തരത്തില്‍ കരുതിവച്ചിരുന്ന ചരമവാര്‍ത്തകള്‍ അബദ്ധത്തില്‍
പ്രസിദ്ധീകരിച്ച് നാണംകെട്ടു നാറിയ പ്രസ്ഥാനങ്ങള്‍ അനവധിയാണ്. എന്നാല്‍, ഒരാള്‍
ആശുപത്രിയിലാണെന്നു കേട്ടാല്‍ അയാള്‍ തിരികെ വീട്ടിലെത്തരുതേ എന്നാഗ്രഹത്തോടെ
വേറൊരു ചാനലിനും കിട്ടുന്നതിനു മുമ്പ് അയാളുടെ ശവം ഞങ്ങള്‍ക്കു മാത്രം കിട്ടണേ
എന്ന പ്രാര്‍ഥനയോടെ കാത്തുനില്‍ക്കുന്ന ശവംതീനിമാധ്യമങ്ങള്‍ കേരളത്തില്‍
മാത്രമേ കാണൂ.

തിരക്കഥാകൃത്തും സംവിധായകനും മികച്ച നടനുമായ കൊച്ചിന്‍ ഹനീഫ
ഗുരുതരാവസ്ഥയിലാതിനെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നാവേശപൂര്‍വം
ഫ്ലാഷ് കൊടുത്ത് ആദ്യമായി ജനത്തിന്‍റെ അണ്ണാക്കിലേക്കു വാര്‍ത്തയെത്തിച്ചതു
ഞങ്ങളാണ് എന്നു നാളെ കുരയ്‍ക്കാന് കാത്തിരിക്കുന്ന ചാനല്‍പ്പട്ടികളെ തെരുവില്‍
കല്ലെറിയാന്‍ ഇനി അധികം താമസിക്കേണ്ടതില്ല. ചില ചെറുകിട ഓണ്‍ലൈന്‍ പത്രങ്ങളും
നിന്ന നില്‍പില്‍ കൊച്ചിന്‍ ഹനീഫയെ കൊന്നു. അവരെ പറഞ്ഞിട്ടു കാര്യമില്ല.
മുകളില്‍ പറഞ്ഞ ചാനലുകളില്‍ നിന്നുള്ള ഉച്ചിഷ്ഠവും അമേധ്യവും കൂട്ടിക്കുഴച്ച്
ഇതാണ് ഇ-നിവേദ്യം എന്ന മട്ടില്‍ എക്സ്ക്ലൂസീവ് അടിക്കുന്ന അവറ്റകള്‍ പെട്ടെന്നു
തന്നെ കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നത് തിരുത്തി ഗുതുതരാവസ്ഥയില്‍ എന്നു
മാറ്റി.

<http://berlytharangal.com/wp-content/uploads/2010/02/Channel.png>

ഈ നാട് നന്നാവുന്നതിലല്ല, കുട്ടിച്ചോറാവുന്നതിലാണ് ഈ കഴുകന്‍മാര്‍ക്കു
താല്‍പര്യം. സെലബ്രിറ്റികളെല്ലാം ചത്തൊടുങ്ങുകയും നാടൊട്ടുക്കു ദുരന്തങ്ങള്‍
നടമാടുകയും ചെയ്യുമ്പോള്‍ വല്ലാത്തൊരാവേശം ഇവറ്റകള്‍ക്കുണ്ട്. പിന്നെ,
ക്യാമറയും മൈക്കുമായി രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് ജനങ്ങളെ
ആകര്‍ഷിക്കലായി, തലയുംകുത്തി കിടന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ പണിപ്പെടുന്ന
ഫയര്‍ഫോഴ്‍സുകാരന്‍ എണീറ്റു നിന്നു ക്യാമറയെ സല്യൂട്ട് ചെയ്തില്ലെങ്കില്‍
ഭീഷണിയായി.

കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നു ഫ്ലാഷ് അടിച്ച് ജനങ്ങളെ മുഴുവന്‍
തെറ്റിദ്ധരിപ്പിച്ച്, തലയില്‍ പിണ്ണാക്കു മാത്രമുള്ള ഏതോ റിപ്പോര്‍ട്ടര്‍
വങ്കന് അബദ്ധം പറ്റിയെന്നു തിരിച്ചറിഞ്ഞ് ഒരു ക്ഷമാപണം നടത്താനുള്ള മര്യാദ
പോലുമില്ലാതെ ഫ്ലാഷ് മായ്ചു കളഞ്ഞ്, ഏത് കൊച്ചിന്‍ എന്തു ഹനീഫ എന്ന മട്ടില്‍
അടുത്ത വാര്‍ത്തകയിലേക്കു കടക്കാന്‍ ചാനലുകള്‍ക്കൊരു നിമിഷം മതി. കൊച്ചിന്‍
ഹനീഫ എന്നു പറഞ്ഞാല്‍ ഈ നാറികള്‍ക്ക് അവശേഷിക്കുന്നത് ഒരു ചരമവാര്‍ത്ത
മാത്രമായിരിക്കാം. പ്രേക്ഷകനെ സംബന്ധിച്ച് അദ്ദേഹം ഒരുപിടി സിനിമാനുഭവങ്ങളാണ്,
അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ച് സിനിമയ്‍ക്കപ്പുറം
നിറഞ്ഞു നില്‍ക്കുന്ന സ്നേഹമാണ്, സൗഹൃദമാണ്. എന്നിട്ടും പിന്നെയും ന്യൂസ്
ഡെസ്കില്‍ വന്നു ധാര്‍ഷ്ട്യത്തോടെ ചെരിഞ്ഞു കിടക്കാനുള്ള ഉളുപ്പില്ലായ്മയെ
നമിച്ചിടത്തോളം മതി, ഇനി കൈവച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈശ്വരാ, കേരളം
ഇതെങ്ങോട്ടാണ് പോകുന്നത് എന്നാശങ്ക തോന്നിയിരുന്നു, പണ്ട്. ഇപ്പോള്‍ അങ്ങനൊരു
വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശ്വാസമാണ്, ജനങ്ങള്‍ക്കു പ്രതികരണശേഷി പൂര്‍ണമായും
നശിച്ചിട്ടില്ല. ഞങ്ങളുടെ ഉല്‍കൃഷ്ഠമായ വാര്‍ത്താസംഘത്തെ ജനക്കൂട്ടം ആക്രമിച്ചു
ക്യാമറ തല്ലിപ്പൊട്ടിച്ചു എന്നൊക്കെ പിന്നെയും വാര്‍ത്തയ‍്ക്കു മുകളില്‍
വാര്‍ത്ത കൊണ്ട് നാണം മറയ്‍ക്കാന്‍ ശ്രമിക്കുന്ന മര്യാദകേടിനു
പത്രപ്രവര്‍ത്തനത്തിലെ ഏതു തിയറി കൊണ്ടളന്നാലും പാസ് മാര്‍‍ക്ക് കിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്‍
രോഗശയ്യയിലായിരിക്കുമ്പോള്‍ എക്സ്ക്ലൂസീവടിക്കാനുള്ള വെമ്പല്‍ കൊണ്ട് കുറെ
ദിവസങ്ങളോളം തുടര്‍ച്ചയായി കെ.ആര്‍.നാരായണന്‍ അന്തരിച്ചു, കെ.ആര്‍.നാരായണന്‍
അന്തരിച്ചു എന്നു ഫ്ലാഷ് അടിച്ചും മായ്‍ച്ചും ഒരു ധാര്‍മികതയും തങ്ങള്‍ക്കില്ല
എന്നു തെളിയിച്ചതാണ് നമ്മുടെ ചാനല്‍ സംസ്കാരം. സൂനാമി ദുരന്തം കൊണ്ടും
ഇവറ്റകളുടെ ശവക്കൊതി മാറിയില്ല. അന്ന് ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ക്കിടയില്‍
കാലൂന്നി നിന്ന് ഏതോ വീരകൃത്യം നടത്തുന്നുവെന്ന മട്ടില്‍ ഘോരഘോരം വാക്ധോരണി
നടത്തിയ ചരക്കുകള്‍ ഇന്നു ചില ചാനലുകളില്‍ മുഖ്യവാര്‍ത്താവതാരകരാണ്.

ശവക്കൊതിയും ചോരക്കൊതിയും അവിടെ നില്‍ക്കട്ടെ, രാഷ്ട്രീയത്തില്‍ ഹീനമായി
ഇടപെടലുകള്‍ നടത്തിത്തുടങ്ങിയപ്പോള്‍ നിലയ്‍ക്കു നിര്‍ത്തേണ്ടതായിരുന്നു
പ്രേക്ഷകര്‍. പി.കെ.കുഞ്ഞാലിക്കുട്ടി എന്നൊരു രാഷ്ട്രീയനേതാവ് ഇന്ന് ആത്മഹത്യ
ചെയ്യാത്തത് അദ്ദേഹത്തിന്‍റെ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണ്. റെജീന വിവാദവും
ലീഗ് രാഷ്ട്രീയവും കൂട്ടിക്കുഴച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍
നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സ്വയം മറന്ന് ആ നേതാവിനെ കയ്യേറ്റം
ചെയ്യുന്നിടത്തോളം വരെ പോയി അമിതാവേശം.

അഭയ കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ടച്ചന്‍മാരുടെയും ഒരു കന്യാസ്ത്രീയുടെയും
നാര്‍കോ അനാലിസിസ് സിഡി സ്വന്തം തന്തയുടെ ആദ്യരാത്രിയുടെ സിഡി എടുത്ത്
പ്രദര്‍ശിപ്പിക്കുന്ന സ്വാതന്ത്ര്യത്തോടെ പ്രദര്‍ശിപ്പിച്ചു കേരളത്തെ
ഞെട്ടിച്ചു കളഞ്ഞു ചാനല്‍പ്പട. അതും പോരാഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ
കലാമാമാങ്കമായ കേരള സ്കൂള്‍ കലോല്‍സവത്തിന്‍റെ സമാപനത്തില്‍ വിജയികള്‍ക്കുള്ള
ട്രോഫിക്കു വേണ്ടി തെണ്ടിപ്പട്ടികളെപ്പോലെ കടിപിടികൂടി ട്രോഫി മാതൃക രണ്ടു
കഷണമാക്കിയിട്ടും അടങ്ങാതെ ഇതാ ഞങ്ങളാണിത് ആദ്യം അവതരിപ്പിക്കുന്നത്
എന്നാക്രോശിച്ചു കൊണ്ട് ക്യാമറയ്‍ക്കു മുന്നില്‍ നിന്ന് ചാനല്‍പ്പട
പേയിളകിയതുപോലെ കിതച്ചപ്പോള്‍ കേരളത്തിനു പേടിയായിത്തുടങ്ങി.

ഇത് ലോകത്ത് കേരളത്തില്‍ മാത്രം കാണുന്ന ജനുസ്സാണ്. മാധ്യമദുസ്വാതന്ത്ര്യം
ഏതുവരെ പോകും എന്നതിന് ചരിത്രത്തില്‍ ഈ ഉദാഹരണങ്ങള്‍ ചാനല്‍ ലോഗോ സഹിതം
രേഖപ്പെടുത്താതിരിക്കില്ല. പ്രേക്ഷകരെ പേടിപ്പിക്കുന്ന ചാനലുകളെ
നിയന്ത്രിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പോലുള്ള സംഘടനകള്‍
മുന്‍കൈയെടുക്കുന്നതാണ് ചാനലുകാര്ക്ക് നല്ലത്. ഞങ്ങളുടെ റിപ്പോര്‍ട്ടറെ
നാട്ടുകാര്‍ നടുറോഡില്‍ തല്ലിക്കൊന്നു എന്നു ഫ്ലാഷ് അടിക്കുന്നതിനെക്കാള്‍
നല്ലതാണല്ലോ അല്‍പം അച്ചടക്കം സ്വയം ശീലിക്കുന്നത്. സൂക്ഷിച്ചാല്‍
എല്ലാവര്‍ക്കും കൊള്ളാം. അതുകൊണ്ട്, ഞാന്‍‍ ഇന്നു മുതല്‍ മലയാളം ന്യൂസ്
ചാനലുകള്‍‍ കാണുന്നതു നിര്‍ത്തി.

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to