*സോളിഡാരിറ്റി സര്‍ക്കാറിന്റെ കണ്ണുതുറപ്പിച്ചു -മന്ത്രി പ്രേമചന്ദ്രന്‍***
കൊടുങ്ങല്ലൂര്‍: സോളിഡാരിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനകീയ പദ്ധതികള്‍ സര്‍ക്കാറിന്റെ കണ്ണുതുറപ്പിച്ചെന്നും അവ മാതൃകയാക്കി അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വെളിപ്പെടുത്തി. ജനകീയ കുടിവെള്ള പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാറിന് പ്രേരകശക്തിയായത് സോളിഡാരിറ്റിയാണ്. ഇ.എം.എസ് പദ്ധതിയടക്കമുള്ള സര്‍ക്കാറിന്റെ ഭവന പദ്ധതിക്കും പ്രേരകമായത് സോളിഡാരിറ്റിയുടെ ഭവനപദ്ധതിയാണ്. ഇസ്‌ലാമികാധ്യാപനങ്ങളെ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സോളിഡാരിറ്റി. അതുവഴി തീവ്രവാദവും ഭീകരവാദവുമല്ല ഇസ്‌ലാമിക ദര്‍ശനമെന്ന് ബോധ്യപ്പെടുത്തുകയാണ് മന്ത്രി പറഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള സോളിഡാരിറ്റിയുടെ സംരംഭം സമൂഹത്തിന് സന്ദേശമാകണമെന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. *അടിസ്ഥാന ജനകീയ** **പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം -മന്ത്രി** **പ്രേമചന്ദ്രന്‍* കൊടുങ്ങല്ലൂര്‍: കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ ജനപങ്കാളിത്തത്തോടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ആഭിമുഖ്യത്തില്‍ 50ഗ്രാമങ്ങളില്‍ 2000 കുടുംബങ്ങള്‍ക്കുളള ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവിഭവ വിനിയോഗത്തിലും സംരക്ഷണത്തിലും ന്യായയുക്തമായ വിതരണ സംവിധാനത്തിലെ അപചയമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം. അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. ഭൂജല സ്രോതസ്സിനെ ആശ്രയിച്ച് കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഈ പശ്ചാത്തലത്തില്‍ ജല വിനിയോഗഫസംരക്ഷണ കാര്യത്തില്‍ പൗരബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ജലം സമൂഹത്തിന്റെ പൊതു സ്വത്താണ്. പാട്ടത്തിന് ലഭിച്ചെന്ന പേരില്‍ ജല സമ്പത്ത് തടഞ്ഞുനിര്‍ത്തി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. വെള്ളം ആരുടെയും കുത്തകയുമല്ല. മൂന്നാറില്‍ ടാറ്റ തടയണകെട്ടിയതിനെ പരോക്ഷമായി അനുസ്മരിച്ച് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നത് സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി ചെയ്യുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ജനകീയ ഇടപെടല്‍ അനിവാര്യമാണ്. സോളിഡാരിറ്റി ആവിഷ്‌കരിച്ച ജനകീയ പദ്ധതി ജലവിനിയോഗ കാര്യത്തില്‍ വന്‍ ജനകീയ ഇടപെടലുണ്ടാക്കും. ഉള്‍നാട്ടിലെ പാവപ്പെട്ടവരുടെ ജീവിത ക്ലേശം പരിഹരിക്കാനുള്ള യത്‌നമാണ് സോളിഡാരിറ്റിയുടെ പദ്ധതി. ഇതുവഴി എത്രപേര്‍ക്ക് ഗുണം ലഭിക്കുന്നുവെന്നതല്ല; ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജനകീയ ഇടപെടലുകള്‍ക്കേ സാധ്യമാവൂ എന്ന സന്ദേശമാണ് ലഭിക്കുന്നത് ഫ മന്ത്രി പറഞ്ഞു. ആദ്യ പദ്ധതിയുടെ അനുമതിപത്രം മന്ത്രി കെ.പി. രാജേന്ദ്രന്‍ കരൂപ്പടന്ന മുസാഫരിക്കുന്നിലെ നിവാസികള്‍ക്ക് കൈമാറി. മൂന്നാര്‍ ഉള്‍പ്പെടെ ഭൂമി സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പദ്ധതി പ്രഖ്യാപനം നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, കെ.വി. മുഹമ്മദ് സക്കീര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എ. സദറുദ്ദീന്‍ നന്ദിയും പറഞ്ഞു. -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
