Dear Brother Saleem

Assalamu Alaikum

Before reaching a conclusion and giving fatwa hope you will consider the
followings also:

   *قال الرسول عليه الصلاة والسلام :لا تزال طائفةٌ من أمتي على الحق ظاهرين،
لا يضرهم من خذلهم ولا من خالفهم، حتى يأتي أمر الله وهم على ذلك*
**
*رواه الترمذي عن النبي صلى الله عليه و سلم "عليكم** با**لجماعة**، وإيَّاكم
والفرقة"*
*روي عن سيدنا عمر رضي الله عنه "**من أراد بحبوحة الجنة فليلزم
**الجماعة**فإن الشيطان مع الواحد وهو من الاثنين أبعد"
** *
*جاء عن عبد الله بن مسعود** **في** خطبته: "يا أيها الناس عليكم بالطاعة و**
الجماعة** فإنها حبل الله عز وجل الذي أمر به ، وما تكرهون **في**
**الجماعة**خير مما تحبون
**في** الفرقة"*

ഭക്ഷണസാധനങ്ങളില്‍ മിക്കതിലും മായം കലര്‍ന്നിട്ടുണ്ട്. അതിനാല്‍ എനിക്ക്
ഭക്ഷണമേ വേണ്ട എന്ന് ആരും തീരുമാനിച്ച ചരിത്രമില്ല. ഡോക്ടര്‍മാരില്‍
വ്യാജന്മാരും ചൂഷകരും എമ്പാടുമുണ്ട്. അതിനാല്‍ ചികിത്സയേ വേണ്ട എന്നും ആരും
തീരുമാനിക്കാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടമാടുന്ന കൊള്ളരുതായ്മകള്‍ മൂലം
കുട്ടികള്‍ക്ക് വിദ്യാഭ്യാസം തന്നെ വേണ്ട എന്നു നിശ്ചയിച്ചവരെയും കാണുന്നില്ല.
ഇത്തരം കാര്യങ്ങളിലൊക്കെ സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് താരതമ്യേന
കുറ്റമറ്റത് സ്വീകരിക്കുന്ന പോലെ, ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന
സംഘടനകളിലും, ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്തി ഒരു
തെരഞ്ഞെടുപ്പ് നടത്തുകയാണ് ബുദ്ധിയുള്ള മുസ്ലിം വേണ്ടത്. കാരണം, സംഘടിത
ജീവിതത്തിന് പരമപ്രാധാന്യം നല്‍കിയ ദര്‍ശനമാണ് ഇസ്ലാം. രണ്ടാള്‍ ഒരു വഴിയേ
പോവുമ്പോള്‍ പോലും ഒരു നേതാവ് വേണം. അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ ഒരു ഇമാമിന്റെ
നേതൃത്വത്തില്‍ സംഘടിതമായാണ് നിര്‍വഹിക്കാറ്. ഹജ്ജിനും വേണം ഒരു അമീര്‍.
നബി(സ)യുടെ ജീവിതകാലത്ത് അദ്ദേഹം തന്നെയായിരുന്നു മുസ്ലിം സമൂഹത്തിന്റെ ഇമാം,
അല്ലെങ്കില്‍ അമീര്‍. തിരുമേനിക്കു ശേഷം ഖലീഫമാര്‍ വന്നു. 'ഇസ്രായീല്യരെ
ഭരിച്ചുകൊണ്ടിരുന്നത് പ്രവാചകന്മാരാണ്. ഒരു പ്രവാചകന്‍ മരിച്ചാല്‍ മറ്റൊരു
പ്രവാചകന്‍ വരും. എന്നാല്‍ എനിക്കു ശേഷം പ്രവാചകനില്ല. ഖലീഫമാര്‍ ഉണ്ടാവും'
എന്ന് പഠിപ്പിച്ചത് പ്രവാചകന്‍ തന്നെയാണ്. 'പ്രവാചകന്റെ മാതൃകയിലുള്ള
ഖിലാഫത്ത്' എന്ന വിശേഷണവും തിരുമേനിയുടേതു തന്നെ. 'ഒരു ഇമാമിനെ ബൈഅത്ത്
ചെയ്യാതെ ആരെങ്കിലും മരണപ്പെട്ടാല്‍ അയാള്‍ ജാഹിലിയ്യാ (അനിസ്ലാമിക) മരണമാണ്
വരിക്കുന്നത്' എന്ന് നബി(സ) താക്കീത് നല്‍കുകപോലും ചെയ്തിട്ടുണ്ട്. ഇന്ന്
മുസ്ലിം സമൂഹത്തിന് ഒരു ലോകനേതൃത്വമോ ഖലീഫയോ ഇല്ലെന്നത്, അതൊരു സ്ഥിരം
യാഥാര്‍ഥ്യമായംഗീകരിച്ച് ഇസ്ലാമിക സംഘടിതജീവിതം ഉപേക്ഷിക്കാന്‍
ന്യായമാവുന്നില്ല. സാര്‍വദേശീയവും ശക്തവുമായ ഇസ്ലാമിക പ്രബോധനത്തിലൂടെ ഇസ്ലാമിക
സാമൂഹികക്രമത്തിന്റെ പുനഃസ്ഥാപനത്തിന് ശ്രമിക്കുകയാണ് മുസ്ലിംകളുടെ
ഉത്തരവാദിത്വം.
"നിങ്ങള്‍ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക;
ഭിന്നിക്കരുത്'' (3: 103) എന്ന ഖുര്‍ആന്‍ സൂക്തവും "നിങ്ങള്‍ സംഘടനയെ
മുറുകെപ്പിടിക്കുക; കാരണം ആടുകളില്‍നിന്ന് ചെന്നായ തിന്നുക ഒറ്റപ്പെട്ടു
പോവുന്നതിനെയാണ്'' എന്ന നബിവചനവും മതി സംഘടിതജീവിതത്തിന് തെളിവുകളായി.
ഒറ്റയാന്‍ സേവനം ഒരു പള്ളിയോ മദ്റസയോ സ്ഥാപിച്ചുനടത്താന്‍ പോലും
പര്യാപ്തമല്ലെന്നിരിക്കെ, വിശാലമായ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പിനും
പുരോഗതിക്കും ഇസ്ലാമിന്റെ പ്രബോധനത്തിനും സംഘടന കൂടിയേ തീരൂ എന്നു
വ്യക്തമാണല്ലോ.


Jazakallah

Brotherly
Yours Abdullatheef



2010/3/19 SALEEM Kalathil <[email protected]>

>  *
> Question:ഇസ്ലാം മത വിശ്വാസി ആവാന്‍  മതസംഘടനയില്‍ അംഗത്വം എടുക്കണോ ???
> *
> *Ans: NO, NOT AT ALL., *
> *ISLAM BELONGS TO ALLAH ONLY.,**  IT IS THE RELIGION OF ALLAH.  YOU HAVE
> TO BE A MEMBER OF ISLAM WITH ALLAH,  BY OBEYING THE DOES AND DONTS OF ALLAHS
> INSTRUCTIONS THROUGH GLORIOUS QURAN AND SUNNAH OF RASOOL MUHAMMAD SALLALLAHU
> ALAYI VASSALAM.***
>
> 2010/3/18 Rayees Ali <[email protected]>
>
>  *ഇസ്ലാം മത വിശ്വാസി ആവാന്‍*
>> *മതസംഘടനയില്‍ അംഗത്വം എടുക്കണോ ???
>> *
>>
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

To unsubscribe from this group, send email to 
indianislahi+unsubscribegooglegroups.com or reply to this email with the words 
"REMOVE ME" as the subject.

Reply via email to