*അസ്സലാമു അലൈകും - വളരെ പ്രധാനപെട്ടതും ഗൌരവത്തിലെടുക്കേണ്ടതുമായ ചില പ്രവാചക
വചനങ്ങള്‍*

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു.
നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍
അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം,
പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച്
വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.
നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ
കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍
പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)

ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച്
അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം
തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം,
ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
(വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)

അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും
നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും
റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും
പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ
വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍
പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)

*Note : പള്ളിയില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്നവരും, രാഷ്ട്രീയം പറയുന്നവരും,
ദീനുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സംസാരിക്കുന്നവരും സൂക്ഷിക്കുക.*
**
*Daily Malayalam Hadeeth Service in Various Networks*

1)  *Malayalam Hadeeth ( മലയാളം ഹദീസ്
)*<http://www.facebook.com/MalayalamHadees> in
FaceBook  
(*http://facebook.com/MalayalamHadees*<http://facebook.com/MalayalamHadees>
)
2)  *Malayalam Hadeeth ( മലയാളം ഹദീസ് )* <http://twitter.com/hudainfo> in
Twitter  (*http://twitter.com/hudainfo* <http://twitter.com/hudainfo> )
3)  *Malayalam Hadeeth ( മലയാളം ഹദീസ്
)*<http://www.google.com/profiles/117819263223257677404> in
Google Buzz 
(*http://www.google.com/profiles/117819263223257677404*<http://www.google.com/profiles/117819263223257677404>
)
4)  *Malayalam Hadeeth ( മലയാളം ഹദീസ് )* <http://blog.hudainfo.com/> through
Blog Service (*http://blog.hudainfo.com* <http://blog.hudainfo.com/> )

*Service Provided by Huda Info Solutions Tirur -  Forward / Share this
message with your friends. *

*With Prayers & Regards*
*Admin*
*Huda Info Solutions*
*Website : **http://www.hudainfo.com* <http://www.hudainfo.com/>
*FaceBook : **http://facebook.com/hudainfo* <http://facebook.com/hudainfo>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

To unsubscribe, reply using "remove me" as the subject.

Reply via email to