Kerala thattipinte sontham nadu!

തട്ടിപ്പും ലൈംഗികപീഡനവും: 'വെറ്റില സ്വാമി' അറസ്റ്റില്‍
Posted on: 05 Dec 2010


[cid:[email protected]]കണ്ണൂര്‍:വെറ്റില നോക്കി ഭൂതവും ഭാവിയും 
പറയാന്‍ കഴിവുണ്ടെന്ന് പ്രചരിപ്പിച്ച് സ്ത്രീകളെ ലൈംഗിക പീഡനത്തിന് 
വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന വെറ്റില സ്വാമി അറസ്റ്റില്‍.
കണ്ണൂര്‍ തുളിച്ചേരി ഹരിദ്വാരകയിലെ അനില്‍കുമാര്‍ (35) ആണ് അറസ്റ്റിലായത്. 
കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് 
ചെയ്തത്.

വിവാഹം വൈകുന്ന സ്ത്രീകളെയും കുടുംബപ്രശ്‌നങ്ങളില്‍പെട്ടുഴലുന്ന വിവാഹിതകളെയുമാണ് 
ഇയാള്‍ വശത്താക്കിയിരുന്നത്. മട്ടന്നൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരി നല്‍കിയ 
പരാതിയിലാണ് വെറ്റില സ്വാമി അറസ്റ്റിലായത്. ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളടക്കം 
രണ്ടരലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി ഈ 
യുവതിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഭാവി അറിയാനെത്തുന്ന സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ നിറവും മറ്റും പ്രവചിച്ചാണ് 
ഇവരെ വശത്താക്കിയിരുന്നത്. ദൈവകോപത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തി 
പീഡിപ്പിക്കുകയും ചെയ്യും. തുളിച്ചേരിയില്‍ സ്വന്തം പേരില്‍ അമ്പലം പണിയാന്‍ 
ട്രസ്റ്റ് രപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. 
നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു. 
എട്ടുവര്‍ഷം മുമ്പാണ് വെറ്റില ജോത്സ്യത്തിലേക്ക് നീങ്ങിയത്. പുജകള്‍ക്കായി വലിയ 
തുകകള്‍ ഇയാള്‍ വാങ്ങിയിരുന്നു. തുളിച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് 
ഇയാളെ അറസ്റ്റ് ചെയ്തത്. ടൗണ്‍ സി.ഐ. രത്‌നാകരന്‍, മഹിജന്‍, രാജീവന്‍ എന്നിവര്‍ 
പോലീസ് സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അനില്‍കുമാറിനെ 
റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ്ജയിലിലേക്കയച്ചു.

Mathrubhumi-5/12/2010


________________________________
This email and any files transmitted with it are confidential and Intended 
solely for the use of the individual or entity to whom they are addressed. If 
you are not the named addressee you should not disseminate, distribute or copy 
this e-mail.

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

<<image001.jpg>>

Reply via email to