ഒരു ഫെയിസ് ബുക്ക്‌ ചര്‍ച്ചയില്‍ Subair Pulikkal  ഇന്നലെ ഇട്ട കമ്മന്റ്.

കമ്പ്യൂട്ടര്‍ സാക്ഷരത ഒട്ടും ഇല്ലാത്തവരോട് പറയാവുന്ന ന്യായമാണ്, ലോഗിന്‍ 
വിവരങ്ങള്‍ ശേഖരിക്കുക എന്ന് പറഞ്ഞാല്‍ ഇമെയില്‍ ആരുടെതാണ് എന്ന് അന്വേഷിക്കുകയാണ് 
എന്നത്.

ഇനി ലോഗിന്‍ വിവരങ്ങള്‍ എന്നാല്‍ പെരെന്വേഷിക്കുക എന്നതാണ് എന്ന് തെന്നെ വെക്കുക. 
അപ്പോള്‍ അതെങ്ങിനെ യാ അന്വേഷിക്കുകാ എന്നൊന്ന് പറഞ്ഞു തന്നെ? സര്‍വീസ്‌ 
പ്രൊവൈഴ്സില്‍ നിന്നും അന്വേഷിക്കാനാണല്ലോ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു 
ഇമെയിലിന്റെ ഉടമയുടെ അഡ്രസ്സും ജനതീയതിയും ഒക്കെ അവര്‍ പറഞ്ഞു കൊടുക്കുമോ ? 
പാസ്സ്‌വേര്‍ഡ്‌ പോലെ തെന്നെ ഈ മെയില്‍ ദാതാക്കള്‍
 രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതാണ് വ്യതികളുടെ പേഴ്സണല്‍ ഡിറ്റയില്‍സ.

ഇവയൊന്നും സാധാരണ ഗതിയില്‍ ഒരു സര്‍വീസ്‌ പ്രൊവൈഡറും ആര്‍ക്കും വെളിപ്പെടുത്തില്ല. 
എന്നാല്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പോലീസിന് അത് അവശ്യപ്പെടാവുന്നതും അവര്‍ 
കൊടുക്കുന്നതും ആണ് എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത് (ഇതിന് മുമ്പ് പല കേസുകളും 
അത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്).

ഇവിടെ ഭീകരബന്ധം ആരോപിച്ചാണ് ലോഗിന്‍ ഡിറ്റയില്സ് ആവശ്യപ്പെട്ടിട്ടുള്ളത്. ലോഗിന്‍ 
ഡിറ്റയില്‍സ് എന്ന് പറഞ്ഞാല്‍ പേരല്ല എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. ഇനി 
അങ്ങിനെ സങ്കല്‍പ്പിച്ചാല്‍ തെന്നെ ഇമെയില്‍ ആരുടെതാണ് എന്ന് അറിയാന്‍ ആ ഐഡി-യില്‍ 
നിന്ന് വന്നതും പോയതും ആയ മെയില്‍ നോക്കിയാലേ മനസ്സിലാകൂ,

കാരണം എനിക്ക് വേണമെങ്കില്‍ ആരുടെ പേരിലും ഐഡി ഉണ്ടാക്കാം. അല്ല എങ്കില്‍ xxx 
എന്നോ മറ്റോ പേര് കൊടുത്ത് ഐഡി ഉണ്ടാക്കാം. ഇമെയില്‍ സര്‍വീസ്‌ പ്രോവിഡറുടെ 
എടുത്ത് പോയീ, നങ്ങള്‍ ഇമെയില്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇവര്‍ കൊടുത്ത പേര് 
എന്താണ് എന്ന് മാത്രം ഒന്ന് പറഞ്ഞു താരേണെ എന്ന് പറയാന്‍ മാത്രം വിഡ്ഢികളാണ് കേരള 
പോലീസ്‌ എന്ന് വിശ്വസിക്കാന്‍ പാര്‍ടി പക്ഷപാതിത്വം
 കുറച്ചൊന്നും പോരാ.

പിന്നെ വിട്ട പത്ത് പേരുകള്‍. അത് ഇപ്പൊ പുറത്ത്‌ വന്നതാണല്ലോ. മുസ്ലിം ന്യൂനപക്ഷ 
വിഷയങ്ങളില്‍ മാധ്യമങ്ങളിലൂടെയും മറ്റും ഇരകള്‍ക്ക്‌ വേണ്ടി സംസാരിക്കുന്നവരാണ് 
അവര്‍ എന്നും അതുകൊണ്ട് തെന്നെ മുസ്ലിം ബന്ധം (സ്വഭാവികായും സിമി ബന്ധവും) 
ആരോപിക്കപ്പെടാവുന്നവരാണ് അവരെന്നും എന്നതാണ് ആ പത്ത് ഐഡി കളും ലിസ്റ്റില്‍ 
ഉള്പ്പെടാനുണ്ടായ കാരണം. അല്ലാതെ അവരാരും ശ്രീരാമ
 സെനയുടെയോ, അഭിനവ്‌ ഭാരതിന്റെയോ നേതാക്കളല്ല. അവരുടെ പേരുകള്‍ പുറത്ത്‌ വന്നത്, 
വിജു വി നായറിന്റെ, ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ജെച്റ്റ്‌ എന്ന ആരോപണത്തിന് ശക്തി 
പകരുന്നതാണ്



>________________________________
> From: Bu ahmed <[email protected]>
>To: 
>Sent: Sunday, January 22, 2012 7:11 AM
>Subject: {IIG} ഇ-മെയില്‍ പരിശോധിച്ചെന്ന് തെളിഞ്ഞാല്‍ പ്രായശ്ചിത്തം ചെയ്യാം
> 
>
>ഇ-മെയില്‍ പരിശോധിച്ചെന്ന് തെളിഞ്ഞാല്‍ പ്രായശ്ചിത്തം ചെയ്യാം
>
>തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ആരുടെയും ഇ-മെയില്‍ 
>തുറന്ന്  പരിശോധിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ-മെയില്‍ 
>തുറന്ന്  പരിശോധിച്ചെന്ന് തെളിഞ്ഞാല്‍ എന്ത്  പ്രായശ്ചിത്തവും 
ചെയ്യാന്‍ തയാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടം സൈനിക് 
സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം 
മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു  അദ്ദേഹം.
>നിരീക്ഷണത്തിലുള്ള വ്യക്തിയില്‍ നിന്ന് ലഭിച്ച വിലാസങ്ങള്‍ ആരുടേതെന്ന് 
അറിയാന്‍ ശ്രമിച്ചു. സ്വാഭാവികമായ ഈ നടപടി എങ്ങനെ തെറ്റാകും. 268 പേരുടെയും
 ലിസ്റ്റുണ്ടല്ളോ, അവര്‍ക്ക് പരിശോധിക്കാം. ‘മാധ്യമം’ തെറ്റു തിരുത്തണം. 
തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-- 
>Nor can Goodness and Evil be equal.  Repel (evil) with what is better; then 
>the enmity between him and you will become as if it were your friend and 
>intimate!
>Visit: sultan.org
> 
>Subscribe: [email protected]
>Post to group: [email protected]
>
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to