1. സഹയാത്രികന്‍ has left a new comment on your post "ആന വാനിഷ്ഡ്":

കൊള്ളാം ....
അപ്പൊ ആനയെ കിട്ടിയില്ലേ അണ്ണാ....
അതോ മുതലാളി വന്നപ്പോ മജീഷ്യന് വാനിഷായോ...!



Posted by സഹയാത്രികന്‍ to കുണ്ടറ വിളംബരം at February 14, 2010 7:32 PM

2. mini//മിനി has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

മരുപ്പച്ച|Maruppacha,
ബിലാത്തിപ്പട്ടണം,
ശ്രീ,
ജിമ്മി,
നന്ദകുമാർ,
സിനോജ് ചന്ദ്രൻ,
Sarin,
കുമാരൻ|kumaran,
Rajesh shiva|രാജേഴ് ശിവ,
വാഴക്കൊടൻ|vazhakodan,
അഭിജിത്ത് മടിക്കുന്ന്,
നാടകക്കാരൻ,
എല്ലാവർക്കും നന്ദി.
സാധാരണ കടൽ പക്ഷികളെ ഒറ്റക്ക് കാണാറില്ല. ആ ഒന്നിനെ കണ്ടപ്പോൾ തോന്നിയതാണ് വിരഹം.



Posted by mini//മിനി to മിനി ചിത്രശാല at February 15, 2010 7:31 AM

3. ശ്രീ has left a new comment on your post "ആന വാനിഷ്ഡ്":

കുറേ നാളുകള്‍ക്ക് ശേഷമാണെങ്കിലും രസിപ്പിയ്ക്കുന്ന ഒരു പോസ്റ്റ് തന്നെ.

"കടക്കാരന്റെ നോട്ടത്തില്‍ ഒരു അയവു വന്നു. കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന കശ്മലന്മാര്‍ എന്നുള്ള ഭാവം മാറി പാവം രണ്ട് ഊളമ്പാറ നിവാസികള്‍ എന്നൊരു ഭാവം അവിടെ കണ്ടു."

ശരിയ്ക്കു ചിരിച്ചു.

അവസാനം മാജിക് അണ്ണന് ആനയെ കിട്ടിയോ അതോ വല്ല കുഴിയാനയെയും വച്ച് അഡ്ജസ്റ്റ് ചെയ്തോ? ;)



Posted by ശ്രീ to കുണ്ടറ വിളംബരം at February 14, 2010 8:40 PM

4. വേദ വ്യാസന്‍ has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

അപ്പൊ ദിതാണല്ലേ വാലന്റൈന്‍ ചരിത്രം :)

"കണ്ട കാവ്യം" കലക്കി :)



Posted by വേദ വ്യാസന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 15, 2010 6:09 AM

5. സജി has left a new comment on your post "ഹിമാലയ യാത്ര - PART 10":

രണ്ടു ഭാഗങ്ങള്‍ മാത്രം എഴുതി, കുറച്ചു ഫോട്ടോയും ഇടണം എന്നു കരുതിയ യാത്രാ വിവരണം ഇവിടം വരെ എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി!!



Posted by സജി to നമ്മുടെ ബൂലോകം at February 15, 2010 7:53 AM

6. Rainbow has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

murali,
valare nannaayittundu, touching...
aasamsakal



Posted by Rainbow to ഋതു - കഥയുടെ വസന്തം at February 14, 2010 5:51 PM

7. മാണിക്യം has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

ഇതു തന്നെ ആരിക്കും സത്യം.
ആ സായിപ്പന്മാര്‍ കുരുമുളകും ഏലവും കൊഹിനൂര്‍‌ രത്നവും കടത്തിയ കൂട്ടത്തില്‍ കൊണ്ടു പോയതാ വാലന്റവിട മുസ്ലിയാര്‍ കഥയും എന്തായാലും വാഴേ അതിങ്ങ് തിരിച്ചു കൊണ്ടു വന്നതു നന്നായി ...
നമുക്ക് അഘോഷിക്കാം ഈ നേര്‍ച്ച...:)



Posted by മാണിക്യം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 15, 2010 6:17 AM

8. പിപഠിഷു has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"

ആരൊക്കെയാണ്... ആ രക്തത്തില്‍ സംഗീതം അലിയിച്ചു റഹ്മാന്റെ പാട്ട് പാടില്ല എന്ന് വാശി പിടിക്കുന്ന ആളുകള്‍..

ഇത് വിശദീകരിച്ചേ തീരൂ...



Posted by പിപഠിഷു to നമ്മുടെ ബൂലോകം at February 15, 2010 7:00 AM

9. അപ്പു has left a new comment on your post "തെളിനീര്‍":

നല്ല ചിത്രം.



Posted by അപ്പു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 February 2010 8:13 AM

10. ബീമാപള്ളി / Beemapally നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.?



ബീമാപള്ളി / Beemapally , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 14 5:27 pm ന് പോസ്റ്റ് ചെയ്തത്

11. വേദ വ്യാസന്‍ has left a new comment on your post "ഇങ്ങിനെയും ഒരു ബസ്‌ യാത്ര":

:) നല്ല അനുഭവങ്ങള്‍ :)



Posted by വേദ വ്യാസന്‍ to സഹവാസി at Monday, February 15, 2010 5:18:00 AM

12. അപ്പു നിങ്ങളുടെ പോസ്റ്റ് "മറൈന്‍ ഡ്രൈവില്‍ നിന്നും കിട്ടിയത് .." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടമായി. ഫ്രെയിമിന്റെ മുകളിൽ കാണുന്ന ഓറഞ്ച് നിറം ഫോട്ടോഷോപ്പ് ഫിൽറ്റർ ആണോ? അതോ വെള്ളത്തിന്റെ നിറമോ?



അപ്പു , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 14.2.10 ന് പോസ്റ്റ് ചെയ്തത്

13. sajan jcb നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഡെഡ് സീ സ്ക്രോള്‍ അല്ല ഞാന്‍ എഴുതേണ്ടിയിരുന്നത്. അതില്‍ പഴയ നിയമവും യേശുവിന്റെ ജീവിതവുമായി (ഇപ്പോഴും സ്ഥിതീകരിക്കാത്ത) ചില പൊട്ടും പൊടിയുമേ കിട്ടിയിട്ടുള്ളൂ.

ഞാന്‍ എഴുതേണ്ടിയിരുന്നത് codexsinaiticus.org ആയിരുന്നു. അതില്‍ ഗീക്കിലുള്ള 340ല്‍ എഴുതിയിട്ടുള്ള പുതിയനിയമത്തിന്റെ ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഒരിടത്തും മുഹമ്മദ് എന്ന വാക്ക് ഇല്ല. താങ്കള്‍ ബൈബിളിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വചനങ്ങളും നാലാം നൂറ്റാണ്ടീലെ ഒരു ഗ്രീക്ക് പരിഭാഷയില്‍ പോലും ലഭ്യമാണ്. അതായത് ചുരുങ്ങിയത് അവിടന്നങ്ങോട് ആരും അതിന്റെ അര്‍ത്ഥത്തെ അപകടമായരീതിയില്‍ മാറ്റിയിട്ടില്ല എന്നേ എനിക്കു കണ്ടു പിടിക്കാന്‍ കഴിഞ്ഞുള്ളൂ.

ബൈബിള്‍ മാറ്റപ്പെട്ടു എന്ന ആരോപണം ഉന്നയിക്കുന്ന ആള്‍ക്ക് ഞാന്‍ ബാറ്റണ്‍ കൈമാറുന്നു. ഏഴാം നൂറ്റാ‍ണ്ടില്‍ മുഹമ്മദ് പറഞ്ഞ കാര്യം ശരിയാണെന്ന് തെളിയിക്കൂ.

താങ്കള്‍ ഖുര്‍ ആനിലേതായി ഒരേ ഒരു വാചകമേ എടുത്തിട്ടൂള്ളൂ... അതിലാണെങ്കില്‍ മോശയെ സത്യപ്പെടുത്തുന്നവനും മുഹമ്മദിനെ പറ്റി പ്രവചിക്കുന്നവനുമായിയാണ്‍ യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു വാദത്തിനു അംഗീകരിച്ചു എന്നു വയ്ക്കൂ... ബൈബില്‍ തിരുത്തപ്പെട്ടതാണെന്ന് ..എങ്കില്‍ എവിടെ പോയി മോശയെ പറ്റിയുള്ള പരാമര്‍ശം? പരിശുദ്ധാത്മാവിനെ പറ്റി പറയുന്ന ഒരു ഏരിയയിലും മോശയെ പറ്റി കാണുന്നില്ല.

കൂടുതല്‍ തിരഞ്ഞ കൂട്ടത്തില്‍ എനിക്കു കണ്ടെത്താല്‍ കഴിഞ്ഞു മുസ്ലീമുകളോട് മറുപടി പറയേണ്ടത് എങ്ങിനെ എന്ന്. കാ‍ളിദാസന്റെ പോസ്റ്റും ബീമാപ്പള്ളിയിലൂടേ ചെന്നത്തി. എല്ലാം കുറച്ചു വൈകുന്നു എങ്കിലും എത്തുന്നുണ്ട് എന്നാശ്വാസം മാത്രം.

താങ്കള്‍ തെളിയിക്കൂ... സ്നാപകയോഹന്നാന്നോട് പറഞ്ഞ ‘ആ പ്രവാചകന്‍’ മുഹമ്മദ് ആണെന്ന്. താങ്കള്‍ തെളിയിക്കൂ.. ആവര്‍ത്തന പുസ്തകത്തില്‍ സ്വന്തം സഹോദരുടേ ഇടയില്‍ നിന്നു മോശയെ പോലെയുള്ള ഒരു പ്രാവാചകനെ ഉയിര്‍ത്തും എന്നു പറഞ്ഞത് മുഹമ്മദിനേയാണെന്ന്. മോശയുടെ സ്വന്തം സഹോദരകുലത്തില്‍ നിന്നു തന്നെ വേണം കേട്ടോ. യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷത്തില്‍ ഉണ്ട്. മുഹമ്മദിന്റെ കൊണ്ടൂ വരാമോ? അബ്രഹാം-ഇസ്മയേയില്‍ നിന്നു തുടങ്ങി എത്രാമത്തെ തലമുറയില്‍ പെട്ട ആളാണ് മുഹമ്മദ് നബി? അര്‍ദ്ധ സഹോദരനെങ്കിലും ആകുമോ എന്നറിയാനാണ്.



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 14 6:29 pm ന് പോസ്റ്റ് ചെയ്തത്

14. പാഞ്ചാലി :: Panchali has left a new comment on your post "ഇരട്ട ..":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at February 15, 2010 4:20 AM

15. പിപഠിഷു has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

രവീന്ദ്രന്‍ മാഷ് ചെയ്ത "രാമായണ കാറ്റേ..." എന്ന പാട്ടും... ഗ്രീടിങ്ങ്സ് എന്ന പടത്തിലെ... "കാ കാക്കേ..." എന്ന പാട്ടും മാത്രം കേട്ട ഒരു തമിഴന്‍...
ഈ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന്‍ കൊള്ളില്ല...ഇതെന്തു പാട്ട്?
എന്ന് പറഞ്ഞാല്‍ താങ്കള്‍ അന്ഗീകരിക്കുമോ?... അത് തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്...

ആദ്യം റഹ്മാന്റെ കുറച്ചു നല്ല പാട്ടുകള്‍ കേള്‍ക്ക്... എന്നിട്ട്ട് വിമര്‍ശിക്കാന്‍ ഇറങ്ങു...



Posted by പിപഠിഷു to നമ്മുടെ ബൂലോകം at February 15, 2010 7:05 AM

16. അപ്പു has left a new comment on your post "മോഹം":

നന്നായിട്ടുണ്ട് ബൈജൂ. സ്ലോ ഷട്ടർ എഫക്റ്റ് ഫലപ്രദമായി ഉപയോഗിച്ചു.



Posted by അപ്പു to പൈങ്ങോടന്‍സ് പടംസ് at February 15, 2010 2:43 AM

17. കങ്കാരു has left a new comment on your post "വീണ്ടും ഇന്റലിജന്‍സ് പരാജയം":

ജനശക്തീ ഇങ്ങനെയൊന്നും എഴുതരുത്.ആദ്യം മനസ്സിലാക്കേണ്ടത്,ഇന്ത്യ കേരളത്തില്‍ അല്ല എന്നതാണ്.പിന്നെ മനസ്സിലാക്കേണ്ടത്,കേരളം ഇന്ത്യയില്‍ ആണോ (!)എന്നതാണ്.
വടക്ക് എത്ര ബോംബു പൊട്ടിയാലും,ആളുകള് പുഴുവിനെ പോലെ ചത്താലും അതൊന്നും ഇന്റലിജെന്‍സ് പരാജയം, ഭരണപരാജയം എന്നൊന്നും പറയല്ല്. എന്തെന്നാല്‍,അവിടെ ബാലന്‍ കോടിയേരി ഫരിക്കുന്നില്ല.അവിടെ പാട്ടീലന്‍ ശിവരാജനും ശിരംബ്രനും ഒക്കെ ആണ്.അപ്പൊ അവരെയൊന്നും തൊടാതെ,നൂറ്റാണ്ടുകളോളം പാക്കിസ്ഥാന്‍ എന്ന് പറയാം.എന്നാല്‍ പാക്കിയെ ഈ കോലത്തില് ആയുധമണിയിച്ച്ച യാങ്കിയെ കുറിച്ചു മുണ്ടരുത്‌.
ഇതൊക്കെ ലളിതമായ ഗുട്ടന്സല്ലേ.ഇനിയും ജനം പുഴുക്കള് അവിടങ്ങളില്‍ ചത്തു വീഴും.അപ്പോഴും മൂലകാരണം അന്വേഷിക്കാതെ യതാര്‍ത്ത കുറ്റവാളികളെ പിടിക്കാതെ നാടകം കളിക്കും.നമ്മുടെ ചെറ്റ മാധ്യമങ്ങള്‍ പൊട്ടത്തരം വിളമ്പും. കുറച്ചു നാള്‍ മുമ്പല്ലേ കൊടും ഭീകരര്‍ എന്ന് പറഞ്ഞു പിടിച്ചവര്‍ ഡല്‍ഹി ഹോട്ടലില്‍ നിന്ന് പോലീസ് സാന്നിധ്യമുണ്ടായിട്ടും "കാണാതായത്".അമ്പോ ആ സംഭവമോ മറ്റോ ഈ കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്തൊക്കെ വാദങ്ങള്‍, പ്രതിവാദങ്ങള്‍,ചര്ച്ചകള്, ചാനല്‍ ശര്ദ്ധികള്...ഇവറ്റകള് നന്നാവില്ല.



Posted by കങ്കാരു to ജാഗ്രത at February 15, 2010 8:13 AM

18. sajan jcb നിങ്ങളുടെ പോസ്റ്റ് "ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിന്തകന്‍, വിക്കിയെ കുറിച്ചുള്ള എന്റെ അഭിപ്രായത്തിനു മറ്റമൊന്നും ഇല്ല. എനിക്കു വിശ്വാസമുള്ളത് ബൈബിളിനേയാണ്. അതു താങ്കള്‍ക്കു വിശ്വസിക്കാന്‍ പറ്റാത്ത നിലയ്ക്ക് താങ്കള്‍ക്കു വിശ്വാസമുള്ള വിക്കിയില്‍ക് നിന്ന് കൊടുത്തൂ എന്നേയുള്ളൂ...

ഞാന്‍ പറയാന്‍ വന്നത്.. ലത്തീഫ് പറഞ്ഞ ആ ‘ആ’ യെ പറ്റിയാണ്.
bible.org ല്‍ 'that prophet' എന്നും
http://www.codexsinaiticus.org ല്‍ ‘the prophet' എന്നുമാണ് കൊടുത്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല പരിഭാഷയ്ക്കുണ്ടായ കുഴപ്പങ്ങള്‍.

എന്റെ അഭിപ്രായത്തില്‍ the prophet, that prophet എന്നു പറയുന്നത് രണ്ടും ഒന്നു തന്നെയാണ്... ആരെയോ ഒരാളെ മനസ്സില്‍ വച്ചു കൊണ്ടാണ് ഈ രണ്ടു പ്രയോഗങ്ങളും നടത്താന്‍ കഴിയുകയുള്ളൂ. ആ നിലയ്ക്ക് ‘ആ പ്രവാചകന്‍‘ എന്നതാണ് കൂടുതല്‍ ശരി.


താങ്കള്‍ തെളിയിക്കൂ... സ്നാപകയോഹന്നാന്നോട് പറഞ്ഞ ‘ആ പ്രവാചകന്‍’ മുഹമ്മദ് ആണെന്ന്. താങ്കള്‍ തെളിയിക്കൂ.. ആവര്‍ത്തന പുസ്തകത്തില്‍ സ്വന്തം സഹോദരുടേ ഇടയില്‍ നിന്നു മോശയെ പോലെയുള്ള ഒരു പ്രാവാചകനെ ഉയിര്‍ത്തും എന്നു പറഞ്ഞത് മുഹമ്മദിനേയാണെന്ന്. മോശയുടെ സ്വന്തം സഹോദരകുലത്തില്‍ നിന്നു തന്നെ വേണം കേട്ടോ. യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷത്തില്‍ ഉണ്ട്. മുഹമ്മദിന്റെ കൊണ്ടൂ വരാമോ? അബ്രഹാം-ഇസ്മയേയില്‍ നിന്നു തുടങ്ങി എത്രാമത്തെ തലമുറയില്‍ പെട്ട ആളാണ് മുഹമ്മദ് നബി? അര്‍ദ്ധ സഹോദരനെങ്കിലും ആകുമോ എന്നറിയാനാണ്.



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 14 6:40 pm ന് പോസ്റ്റ് ചെയ്തത്

Reply via email to