1. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ശേഷം കാഴ്ചയിൽ":

കുറിക്കു കൊള്ളുന്ന പോസ്റ്റ്‌... അഭിനന്ദനങ്ങള്‍... കണക്കുകള്‍ കഥ പറയുന്നത് ഇങ്ങനെ ആണ്.

പ്രിയ മാരീചന്‍, എന്തിലും ഏതിലും രാഷ്ട്രീയലാക്ക് കാണണോ? ഇഞ്ചി പറഞ്ഞത് പോലെ എല്ലാ സിനിമയില്‍ നിന്നും വിനയന്റെ താരങ്ങളെ ഒഴിവാക്കാനാണ് മമ്മൂട്ടി ആവശ്യപ്പെട്ടത് എന്നാണു ആരോപണം. അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന പദത്തില്‍ മമ്മൂട്ടി ഇല്ല എന്ന വാദം നിലനില്‍ക്കില്ല. നിര്‍മാതാവ് നേരിട്ട് തിലകനെ വിളിച്ച്, മറ്റേ മെഗാ താരം താങ്കളെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു എന്നാണു പറഞ്ഞത്. (അവലംബം: വ്യത്യസ്ത അഭിമുഖങ്ങള്‍) ഇക്കാര്യം ഇത് വരെ ആരും നിഷേധിച്ചതായികേട്ടില്ല. കരാര്‍ ഉറപ്പിച്ച താരത്തെ സിനിമയില്‍ നിന്നും വിലക്കിയതിനെതിരെ എന്തേ അമ്മയ്ക്ക് ഒന്നും പറയാനില്ലേ?

പിന്നെ ഇതേ കണക്കു വെച്ച് നോക്കിയാല്‍ തിലകനും കമ്മ്യൂണിസ്റ്റ്‌ ആണ്. പക്ഷേ അത് പറഞ്ഞു ഉറപ്പിക്കാന്‍ മാതൃഭൂമി, കലാകൌമുദി അഭിമുഖങ്ങളില്‍ അദ്ദേഹം നടത്തിയ ശ്രമം കാണുമ്പോള്‍, ഭരണപക്ഷം ആണ്, അല്ലെങ്കില്‍ സാംസ്കാരികമന്ത്രി ആണ് ഇവിടെ അവസാന വാക്ക് എന്നു തോന്നുന്നു. മന്ത്രി ഇടപെടണമെന്ന് തിലകന്‍ വ്യക്തമായി ആവശ്യപ്പെടുന്നത് കാണുമ്പോള്‍ സിനിമാ റിലീസിന് വേണ്ടി ബാല്‍ താക്കറെയെ കാണുന്ന ബോളിവുഡ് നിര്‍മാതാക്കളെയും, തങ്ങള്‍ ഇന്ത്യയോടു കൂറുള്ളവരാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന ഷാ റൂഖ്, സല്‍മാന്‍ ഖാന്മാരെയും ഓര്‍മ വരുന്നു.

എന്തായാലും ഈ വിവാദത്തില്‍ ആകെ ആശ്വാസകരമായ ഒരു കാര്യം, തിലകന്‍ പറയുന്നത് അത് പോലെ കൊടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ മടി കാണിച്ചില്ല എന്നതാണ്. അടുത്ത ഓണപ്പതിപ്പിനു മാതൃഭൂമിയ്ക്ക് മമ്മൂട്ടിയുടെ അഭിമുഖം വേണ്ടായിരിക്കും. അതോ ഇവിടെയും രാഷ്ട്രീയം മറനീക്കി വന്നുഎന്നാണോ?



Posted by ശാശ്വത്‌ :: Saswath Tellicherry to വെള്ളെഴുത്ത് at February 20, 2010 2:15 AM

2. nash has left a new comment on your post "തിരിച്ചറിവ്..............":

ഒറ്റപ്പെടലുകളാണെന്നെ ഞാനാക്കുന്നത്....



Posted by nash to "ഹൃദയതാളം" at February 19, 2010 2:02 PM

3. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

അന്ന് ടാറ്റാ പറഞ്ഞു പോയിട്ട് ഇന്നാണ് മര്യാദക്കൊന്നു ഓണ്‍ലൈന്‍ ആകാന്‍ പറ്റിയത്. വെള്ളെഴുത്തിന്റെ പുതിയ പോസ്റ്റ്‌ വായിച്ചു, അവിടെ അഭിനന്ദനങ്ങള്‍ അറിയിച്ചു മടങ്ങുമ്പോഴാണ് ഇവിടെ വരാന്‍ തോന്നിയത്.

വീണ്ടും ഊരും പേരുമില്ലാത്ത അനോണികള്‍ ഭീഷണി മുഴക്കുന്നു. പാര്‍ട്ടിയുടെ പിണിയാളാണെന്ന് വരുത്തി തീര്‍ക്കുന്നു. സത്യത്തില്‍, ഇവന്മാരൊന്നും വെള്ളെഴുത്തിന്റെ പോസ്റ്റിനെ യഥാര്‍ഥത്തില്‍ വിഷയമാക്കിയ കമന്റ്‌ എന്ന രീതിയില്‍ എന്റെ കമന്റിനെ വായിച്ചില്ല. ഏതോ ഒരാള്‍ എഴുതിയ (വളച്ചൊടിച്ച) കമന്റ്‌ വായിച്ച് അടുത്ത അനോണി, അതില്‍ നിന്നും തിരി കൊളുത്തി അടുത്ത അനോണി എന്ന രീതിയില്‍ പോകുന്നു അത്. വിവരമില്ലായ്മ ആയാലും അത് സ്വന്തം പേരില്‍ തന്നെ എഴുതി അന്തസ്സ് കാണിക്കണമെന്ന അഭിപ്രായക്കാരനായതിനാല്‍ അനോണികള്‍ക്ക്‌ ഇനിയൊരു മറുപടി കൊടുക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നു.
വെള്ളെഴുത്ത് തുടങ്ങിയ അതേ അഭിമുഖത്തിന്റെ അവസാന ഭാഗം ഉദ്ധരിച്ചു കൊണ്ടു ഇവിടെ നിന്നും വിടവാങ്ങുന്നു:

"ചോദ്യം: ഈ സംഭാഷണത്തില്‍ ഉടനീളം പലഭാഗത്തായി മലയാളിയെയും മലയാള സിനിമയെയും സലിം കുമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇവനാരെടാ എന്നു അവര്‍ തിരിച്ചു ചോദിച്ചാല്‍?

സലിംകുമാര്‍: (ഗൌരവത്തോടെ) അവരില്‍ നിന്നു ഞാന്‍ ഇതുമാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. കാരണം ഇതേവരെ സംഭവിച്ചിരിക്കുന്നതും അതാണ്‌. ഞാന്‍ എഴുതിയതെല്ലാം ബൈബിളാണെന്നും ഞാന്‍ സൃഷ്ടിച്ചതെല്ലാം താജ് മഹലാണെന്നും വിശ്വസിക്കുന്നവര്‍ക്ക് ഇതേ ചോദിക്കാന്‍ പറ്റൂ- 'ഇവനാരെടാ ഇതൊക്കെ പറയാന്‍.'..."

ഉള്ളില്‍ നിന്നോ പുറത്തു നിന്നോ ആകട്ടെ, വിമര്‍ശനങ്ങളാണ് എന്നും ഏതു പ്രസ്ഥാനത്തെയും നേര്‍വഴിക്കു നടത്തിയിട്ടുള്ളത്. മലയാളം ബ്ലോഗോസ്ഫിയറില്‍ ഇന്ന് കാണുന്ന ചളിവാരി എറിയലുകള്‍ നിര്‍ത്തി, കഴമ്പുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ സമീപ ഭാവിയില്‍ നമുക്കാകും എന്നാണു എന്റെ വിശ്വാസം. വെള്ളെഴുത്തോ, ഈ പാവം ഞാനോ എന്നല്ല, മോഹന്‍ലാലോ മമ്മൂട്ടിയോ പോലും വിമര്‍ശനങ്ങള്‍ക്കതീതമാകരുത്. (വെള്ളെഴുത്തിന്റെ പുതിയ പോസ്റ്റിനു താഴെ ഒരു ഒപ്പ്.)



Posted by ശാശ്വത്‌ :: Saswath Tellicherry to വെള്ളെഴുത്ത് at February 20, 2010 3:37 AM

4. Anonymous has left a new comment on your post "മനുഷ്യര്‍ ...":

ohhh impressive



Posted by Anonymous to OUT OF FOCUS at February 20, 2010 1:18 AM

5. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കാശ് മൊതലായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ഓര്‍മയും ചില ചിത്രങ്ങളും



ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2010, ഫെബ്രുവരി 20 3:05 am ന് പോസ്റ്റ് ചെയ്തത്

6. KANARAN has left a new comment on your post "മനുഷ്യര്‍ ...":

പുന്യാള !! കലക്കി ! എല്ലാ മനുഷ്യന്മാരും ഇങ്ങനെ തന്നെ -എത്തിപ്പിടിക്കാന്‍ - മുകളിലെത്താന്‍ -ഈ വെമ്പല്‍ നല്ല പോലെ പടം വിളിച്ചു പറയുന്നു - അഭിനന്ദനങ്ങള്‍ !



Posted by KANARAN to OUT OF FOCUS at February 20, 2010 1:16 AM

7. Manoj മനോജ് has left a new comment on your post "Haloxylon salicornicum":

പേരായിരുന്നു അല്ലേ... പേടിപ്പിച്ചു കളഞ്ഞു...



Posted by Manoj മനോജ് to കൈപ്പള്ളി (PhotoBlog) at 1:21 AM, February 20, 2010

8. Jijo has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

എന്തായാലും ഈ വിഷയത്തിൽ മിസ്റ്റർ കാട്ജു വധശിക്ഷയെ അനുകൂലിക്കുകയാണുണ്ടായത്. വി എസ് സിർപുകാർ, ദീപക് വർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. ഇതാ ചില സാമ്പിൾ:
"...it is a common experience that when the younger sister commits something unusual and in this case, an inter-caste, inter-community marriage out of a secret love affair, then in the society, it is the elder brother who, justifiably or otherwise, is held responsible for not stopping such an affair. It is held as the family’s defeat. At times, he has to suffer taunts and slide remarks, even from the persons who have really no business to poke their noses into the affairs of the family..."
"...Dilip, therefore, must have been prey to the so-called insult which his younger sister had imposed upon his family and that must have been in his mind for seven long months..."
"If he became the victim of his wrong but genuine caste considerations, it would not justify the death sentence. The murders were the outcome of a social issue like marriage to a person of a so-called lower caste. However, time has come when we have to consider these social issues as relevant while considering the death sentence in such circumstances. The caste is a concept which grips a person before his birth and does not leave him even after death. The vicious grip of caste, community, religion, though totally unjustified, is a stark reality. The psyche of the offenders in the background of a social issue like an inter-caste, community marriage, though wholly unjustified, would have to be considered in the peculiar circumstances of this case. No doubt the murder was brutal, but it was not diabolic..."

ഇനിയിപ്പോ ഇപ്പറഞ്ഞതു മുഴുവൻ സത്യമല്ലേ എന്നും പറഞ്ഞൊക്കെ ഓരോരുത്തന്മാർ വരുമായിരിക്കും. ഇത്തരം 'ഓണർ‌ കൊലപാതകങ്ങളെ' ചെറുക്കാൻ ദേശീയ സുരക്ഷാ ആക്റ്റ് പോലുള്ള മാർഗ്ഗങ്ങളേ പോലും ഉത്തർപ്രദേശ് സർക്കാർ ഉപയോഗിക്കുന്നിടത്താണ്‌ ഇത്തരം നിരുത്തവാദപരമായ പരാമർശങ്ങൾ നമ്മുടെ പരമോന്നത നീതിപീഠം എക്കാലത്തേയ്ക്കുമായി എഴുതി വയ്ക്കുന്നത്. ഈഴവരെ "so-called lower caste" എന്ന് വളരെ വ്യക്തമായി പരാമർശിച്ചിട്ടും അധികമാരും പരാതി പറയാത്തതാണ്‌ അത്ഭുതമായി തോന്നുന്നത്.



Posted by Jijo to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 20, 2010

Reply via email to