1. അങ്കിള്‍ has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

ആനകള്‍ക്ക് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണം

തൃശൂര്‍: പൊതുസ്ഥലങ്ങളില്‍ ആനയെ എഴുന്നള്ളിക്കണമെങ്കില്‍ ഇനി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ശിവരാത്രി ദിവസം ആനകളെ എഴുന്നള്ളിച്ചതു ചട്ടലംഘനമാണെന്നു കാട്ടി തൃശൂരിലെ ആനപ്രേമി സംഘം നല്‍കിയ പരാതിയിലാണു കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ഉത്തരവ്.

ഉല്‍സവങ്ങള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ ആനയെ എഴുന്നള്ളിക്കണമെങ്കില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് അപേക്ഷ നല്‍കണം. മൃഗക്ഷേമ ബോര്‍ഡിന്റെ കണ്ണില്‍ ആനയ്ക്കു ചങ്ങലയിടുന്നതു പോലും പീഡനമാണ്. ഫലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കല്‍ എളുപ്പമാവില്ല.

2001ലെ മൃഗപ്രദര്‍ശന നിയമപ്രകാരം ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കാന്‍ ഒട്ടേറെ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.[Malayala Manorama dt.20-2-2010]

കേന്ദ്ര മൃഗക്ഷേ ബോർഡിന്റെ സൈറ്റിൽ ഇതുവരെ ഇങ്ങനെയൊരു വാർത്ത കാണുന്നില്ല.

ഈ ബോർഡിലേക്ക് ആർക്കെങ്കിലും പരാതി സമർപ്പിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഇതാ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര മൃഗസംരക്ഷണ ബോർഡിലെ അംഗങ്ങളുടെ പേരും വിലാസവും ഇവിടെ നിന്നും അറിയാം.



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at February 20, 2010 9:47 AM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

ഇത്തരം സ്റ്റാഫ് തമ്മിലുള്ള പീഡനങ്ങൾ എല്ലായിടത്തുമുണ്ട് വീ.കെ. എന്തായലും തുടരൻ കഥയായി തുടരട്ടേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 20/02/2010 05:56

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ലീല":

കുണ്ഡു..മാണി..സാറ..പീറ..ഗോഷ്...!
അൾഷ്യമേഴ്സിന്റേയും,മനോവിഭ്രാന്തികളൂടേയും ലീലവിലാസങ്ങൾ ,നല്ലയവതരണഭംഗിയോടെ;
സിംബോളിക്കായി - സിംബിളായി ചിത്രീകരിച്ചിരിക്കുന്നൂ....
അഭിനന്ദനങ്ങൾ ഭായി !



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃസന്ധ്യ at February 19, 2010 6:47 PM

4. スタビ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

満を持してのスタビ復活劇!!ここから刻まれる、新たな一コマ。スタービーチがあなたの歴史を生み出します



Posted by スタビ to പ്രതികരണവേദി at 20 February 2010 09:32

5. ദിപിന്‍ has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

ഇപ്പോഴാ ചെല്ലക്കിളികലോടുള്ള താല്പര്യം ശരിക്കും മനസിലായത്.
ശിഷ്യന്‍ മര്‍ഫി കൊള്ളാം.



Posted by ദിപിന്‍ to പൈങ്ങോടന്‍സ് പടംസ് at February 20, 2010 4:30 AM

6. Clipped.in - Explore Indian blogs has left a new comment on your post "എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !":

വേണമെങ്കില്‍ പോത്ത് എരഞ്ഞിമാവിലും കായ്ക്കും :-)



Posted by Clipped.in - Explore Indian blogs to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 20, 2010 8:23:00 AM

7. കുമാരന്‍ | kumaran has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

അതു കലക്കി.



Posted by കുമാരന്‍ | kumaran to മനഃപായസം at 20 February 2010 08:56

8. mukthar udarampoyil has left a new comment on your post "വിലാപം..":

കഥയില്‍ കഥയുണ്ട്...
പക്ഷേ, കുറുങ്കഥയാവുമ്പോള്‍ കുറിക്കു കൊള്ളണം...
പാറക്കടവന്‍ (പി കെ പാറക്കടവ്) കഥപോലെ,
ആഡൂരന്‍ (അശ്രഫ് ആഡൂര്)കഥ പോലെ...

എന്തോ ഒരിത് കമ്മിയുണ്ട്
കഥയെഴുത്തില്‍....

പഴഞ്ചൊല്ല് വേവാതെ കിടക്കുന്നു...
പണ്ടത്തെ ബാലകഥകളിലെ ഗുണ്‍പാഠക്കുറിപ്പുപോലെ...
കഥാകൃത്തു വന്ന് കഥ വിശദീകരിക്കേണ്ടി വന്നത്
കഥയുടെ പരാജയം...

പ്രമേയം അസ്സല്‍.. അവതരണം കുറച്ചൂടെ ശക്തമാവണമായിരുന്നു...

ഭാവുകങ്ങള്‍...
തുടരുക...



Posted by mukthar udarampoyil to തണല്‍ at 20/2/10 6:51 AM

9. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ചന്ത്രകാന്തന്‍,
ഇത്രയും വിശദവും ആത്മാര്‍ത്ഥവും ആയ പഠനത്തിനു എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല.. വൈകാരികത പല ഇടങ്ങളിലും അതി ഭാവുകത്വം സൃഷ്ടിച്ചിരുന്നോ എന്ന് എനിക്കും തോന്നിയിരുന്നു പുനര്‍വായനയില്‍.. ഇനിയുള്ള ശ്രമങ്ങളില്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും.. ഒരുപാട് നന്ദി..

ജിഗിഷ്,
നല്ലൊരു പഠനത്തിനു ഒരുപാട് നന്ദി.. ഇവിടെ ഋതുവില്‍ എഴുതാനുള്ള വഴി തുറന്നു തന്നതിനും.. താങ്കളുടെ വാക്കിലെ കഥാ ചര്‍ച്ചയിലെ വെല്ലുവിളി എന്ന് തോന്നിയ വിഷയം തന്നെയായിരുന്നു ഈ വരികളുടെ പ്രചോദനം.. സന്തോഷം വെറും ഭംഗി വാക്കുകളില്‍ ഒതുക്കുന്നില്ല..

അരുണ്‍,
അഭിനന്ദനങ്ങള്‍ക്ക് നന്ദി..

ആശ,
നല്ല പ്രണയങ്ങളുടെ കഥകള്‍ അവയുടെത് മാത്രമായ വഴികളിലൂടെ എന്നും സ്വതന്ത്രമായി നടക്കും എന്ന് കരുതാം, അല്ലെ? ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം, നന്ദി..

കൊച്ചു തെമ്മാടി,
ഒരുപാട് സന്തോഷം തോന്നുന്നു, ഒരാള്‍ മനസ്സില്‍ നിന്നും നേരിട്ട് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍.. തുടര്‍ന്നും എന്റെ വരികളോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കാം..

മുരളി നായര്‍,
എഴുത്തിലും വായനയിലും സജീവമായവര്‍ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്.. തുടര്‍ന്നുള്ള എഴുത്തുകളില്‍ എങ്ങനെ എവിടെ ഇമ്പ്രൂവ് ചെയ്യാന്‍ കഴിയും എന്നുള്ള പോലെ നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

എല്ലാവര്ക്കും ഒരിക്കല്‍ കൂടെ എന്റെ സ്നേഹം അറിയിക്കട്ടെ..



Posted by സൂര്യ to ഋതു at February 20, 2010 9:53 AM

10. പി എ അനിഷ്, എളനാട് has left a new comment on your post " ബോറടിക്കുന്ന ഗാന്ധി പാര്‍ക്ക...":

നല്ല കവിതകള്‍



Posted by പി എ അനിഷ്, എളനാട് to പുതുകവിത at February 19, 2010 7:51 PM

11. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

:!



Posted by കൊട്ടോട്ടിക്കാരന്‍... to വിഹഗ വീക്ഷണം at February 19, 2010 7:33 PM

12. ജനശക്തി has left a new comment on your post "ടെക്സാസ് വിമാന ആക്രമണം":

അമേരിക്കയില്‍ ഓഫീസ് സമുച്ചയത്തില്‍ വിമാനം ഇടിച്ചിറക്കിയ സംഭവം ആ രാഷ്ട്രത്തിന്റെ സുരക്ഷാ സംവിധാനത്തിലുള്ള ദൌര്‍ബല്യം വിളിച്ചറിയിക്കുന്നതാണ്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രെയ്ഡ് സെന്ററിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം അത്തരത്തിലുള്ള ആക്രമണം ആവര്‍ത്തിക്കാതിരുന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷാസംവിധാനത്തിന്റെ അപാരമായ കഴിവാണെന്നായിരുന്നു പുറംലോകം കരുതിയത്. എന്നാല്‍, ഭീകരസംഘം അക്രമം നടത്താതിരുന്നതുകൊണ്ടാണ് അമേരിക്ക രക്ഷപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് വിമാനം ഇടിച്ചിറക്കിയ സംഭവം. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഓഫീസിന് സമീപത്തെ ഐആര്‍എസ് കെട്ടിടസമുച്ചയത്തിലാണ് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. സിഐഎ ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിലകൊള്ളുന്ന ഏഴുനില കെട്ടിടത്തില്‍ വിമാനം ഇടിച്ചിറങ്ങിയതോടെ എങ്ങും പരിഭ്രാന്തി പരന്നു. മോഷ്ടിച്ച വിമാനമാണ് പൈലറ്റ് ഈ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കിയത്. കെട്ടിടത്തിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു. ജനങ്ങളാകെ പരിഭ്രാന്തരായി അന്തംവിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനം തടയാനോ വെടിവച്ചിടാനോ അമേരിക്കയുടെ സുരക്ഷാസംവിധാനത്തിന് സാധിച്ചില്ല എന്നത് സുരക്ഷാസംവിധാനത്തിലെ ഗുരുതരമായ പാളിച്ച വെളിപ്പെടുത്തുന്നതാണ്.



Posted by ജനശക്തി to ജാഗ്രത at February 20, 2010 8:56 AM

13. പി എ അനിഷ്, എളനാട് has left a new comment on your post " കഞ്ഞിയും പയറും കഞ്ഞിയും പയറുമില്ലെങ്കില്‍ പഞ്ഞി...":

വ്യതിരിക്തമായ നിരീക്ഷണങ്ങളാലും
ലളിതമായ ആവിഷ്കാരത്താലും
ശ്രദ്ധേയം



Posted by പി എ അനിഷ്, എളനാട് to പുതുകവിത at February 19, 2010 7:39 PM

14. mukthar udarampoyil has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

നല്ല എഴുത്ത്..
ഇതാണ് കഥ.

"ഒരു പെണ്ണ് എപ്പോഴാണ് വേശ്യയാവുന്നത് എന്ന് നിനക്കറിയാമോ.."
ഷംനമാര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു...



Posted by mukthar udarampoyil to ഋതു at February 20, 2010 10:01 AM

15. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

ഈ ഭാഗത്തിലെ സന്ദർഭങ്ങൾ മുഴുവൻ ഇവിടെയാണ് നടക്കുന്നത് കേട്ടൊ(സ്കോട്ട്ലാന്റ്)വിനുഭായി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്റ്റോം വാണിംഗ്‌ at February 20, 2010 6:08 AM

16. Ignited Words has left a new comment on your post "വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.":

അഞ്ചലിന്റെ കല്യാണം എങ്ങനാരുന്നു? വളരെ ലളിതമായി രജിസ്റ്റർ മാരേജ്? യാതൊന്നും വാങ്ങാതെ. ആദർശ ധീരനായി?

ഇതിനൊക്കെ മറുപടി കിട്ടീട്ട് ബാക്കി പറയാം അഞ്ചലെ..



Posted by Ignited Words to അഞ്ചല്‍. at Saturday, February 20, 2010 8:06:00 AM

Reply via email to