1. Manoj മനോജ് has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

"അതുപോലെ തന്നെ ആരെ ഒഴിവാകണം ആരെ വിളിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും.. " “എന്റെ വീട്ടില്‍ ആരൊക്കെ വരണം എന്ന് ഞാന്‍ തീരുമാനിക്കുന്നത്‌ പോലെ ആരൊക്കെ എന്റെ പടത്തില്‍ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനും സംവിധായകനും ഉണ്ടല്ലോ. അതിനെ ചോദ്യം ചെയ്യാന്‍ ഒരു നിയമത്തിനുമാവില്ല...” എന്ന വരികള്‍ തിലകന്‍ വിഷയം താങ്കള്‍ മനസ്സിലാക്കിയത് ശരിയായിട്ടില്ല എന്ന് വന്നത് കഷ്ടമല്ലേ.

ഒരു നടന്റെ ഡെയ്റ്റ് ബ്ലോക്ക് ചെയ്തിട്ട് പിന്നീട് സമയം ആകുമ്പോള്‍ ആവശ്യമില്ല എന്ന് പറയുന്നതിനെ എങ്ങിനെ ന്യായീകരിക്കും? ആ ബ്ലോക്ക് ചെയ്ത ഡെയ്റ്റില്‍ മറ്റ് അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാതിരുന്നതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ആര് ഉത്തരം പറയും? തിലകനും അത് തന്നെയല്ലേ ഉന്നയിച്ചിരിക്കുന്നതും അത് കൊണ്ട് തന്നെ ഈ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ശാഠ്യം പിടിച്ചതും.

തിലകന്‍ പ്രശ്നത്തിലെ ഈ കാതല്‍ ഇന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല... അത് അങ്ങിനെയാക്കി തീര്‍ക്കുവാന്‍ താര “ഇന്നസെന്റുകള്‍” കണ്ടെത്തിയ വൃത്തികെട്ട അടവാണ് അഴീക്കോട് വിവാദം.



Posted by Manoj മനോജ് to കൂതറ അവലോകനം at February 26, 2010 7:55 AM

2. കാണാപ്പുറം നകുലന്‍ has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

നിസഹായൻ,

നന്ദി.

എന്റെ അഭിപ്രായത്തിൽ, താങ്കളുടെ ആശങ്കയകറ്റാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. സംഘത്തേക്കുറിച്ച്‌ മനസ്സിലാക്കുക. സംഘത്തെ അന്ധമായി എതിർക്കുന്നവർ പറയുന്നതു മാത്രമേ കണക്കിലെടുക്കൂ എന്ന പിടിവാശിയില്ലാതെ - മുൻ‌വിധികൾ പൂർണ്ണമായി മാറ്റി വച്ച്‌ - സംഘത്തേക്കുറിച്ചു പഠിക്കാൻ ശ്രമിച്ചു നോക്കൂ. സംഘത്തിനു പുറത്തു നിന്നുകൊണ്ടു തന്നെ ചെയ്യാവുന്നൊരു കാര്യം മാത്രമാണല്ലോ അത്‌. ഇക്കണ്ട ജനസാഗരത്തെയൊന്നടങ്കം അവിടെയെത്തിച്ചത്‌ ഏതു വികാരമാണെന്നു മനസ്സിലാക്കൂ. എന്ത്‌ ആദർശമാണ് അവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തൂ. അപ്പോൾ താങ്കളുടെ ആശങ്കയകലും. ഇത്തർമൊരു വേദിയിൽ‌പ്പോലും ഗുജറാത്ത്‌ എന്ന പദം വലിച്ചിഴച്ചത്‌ എത്രമാത്രം വിഡ്ഢിത്തമാണെന്നു താങ്കൾ സ്വയം മനസ്സിലാക്കും.

എന്റെ അനുഭവത്തിൽ, സംഘം ഒരു തുറന്ന പുസ്തകമാണ്. വേണമെന്നുള്ളവർക്ക്‌ കൈതൊടാതെ തന്നെ വായിക്കാം. പക്ഷേ, വായിക്കാൻ കണ്ണെത്തുന്ന - അല്ലെങ്കിൽ, കാണാവുന്ന - അകലത്തിലെങ്കിലും ഒന്നു വന്നു നോക്കണം. അതല്ലാതെ, അകലെ നിന്നിട്ട്‌ ലെൻസ്‌ ഉപയോഗിച്ചു വായിക്കാൻ ശ്രമിക്കരുത്‌. അങ്ങനെ വായിച്ചാൽ കിട്ടുന്നത്‌ അയഥാർത്ഥമായ കാര്യങ്ങൾ മാത്രമായിരിക്കും.

ആശംസകൾ.



Posted by കാണാപ്പുറം നകുലന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 26, 2010 7:17 AM

3. Thasleem.P തസ്ലിം.പി has left a new comment on your post "ഒരു സന്തോഷ വാര്‍ത്ത കൂടി":

കൂടുതല്‍ ,കൂടുതല്‍ വിജയാശംസകള്‍..!!...........
കൂടുതല്‍,കൂടുതല്‍ ആശംസകള്‍..
thasleem



Posted by Thasleem.P തസ്ലിം.പി to എന്റെ കുത്തിവരകള്‍ at February 26, 2010 7:37 AM

4. siney has left a new comment on your post "ഓറഞ്ച് സ്ക്വാഷ്":

അതെ ഓറഞ്ചിന്റെ(അതെ ആറഞ്ചോ) സീസന്‍ ആണ്.പക്ഷെ കരിംബിന്റേതല്ല!(!)
സാധനങള്‍ കയ്യിലുണ്ട്..ഇനി തുടങേണ്ട താമസം ഉള്ളൂ..
പിന്നെ ഈ ബ്ലോഗുമായി പ്രണയത്തിലായ ഞാന്‍ അതിനെ ആവാഹിച്ച് മേശപ്പുറത്ത് ഇട്ടിരിക്കുകയാണ്..ഒന്നൊന്നായി പരിക്ഷിക്കാന്‍.
എന്റെ ആര്യ പുത്രനാണ് എന്റെ ഗിനി പിഗ്...
ഇതു പ്രകാരം ആഹാരം ഉണ്ടാക്കി കഴിച്ചത് മൂലം അദ്ദേഹത്തിന്റെ ജീവനോ “പ്രോപറ്ട്ടിക്കോ“ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി താങ്കളായിരിക്കും...
(ബ്ലോഗറ്‌ ലോകത്തില്‍ നിന്നെല്ലാം വിട്ട് ഇപ്പോള്‍ മുന്തിരി ച്ചാറില്‍ നീന്തിത്തുടിച്ചു കൊണ്ടിരിക്കുകയാണെന്നറിഞു! സന്തോഷം...ഈശ്വരന്‍ അത് എന്നെന്നേക്കും നിലനിറ്ത്തി തരട്ടെ)



Posted by siney to അടുക്കളത്തളം at February 26, 2010 7:45 AM

5. കുമാരന്‍ | kumaran has left a new comment on your post "മോഹനേട്ടന്‍":

ഒഴാക്കന്‍: ആദ്യ കമന്റിന് വളരെ നന്ദി. പട്ടേപ്പാടം റാംജി : നന്ദി. മൂസാക്ക: മൂസാക്കാ, ചൊറയാക്കല്ലേ... അതു അനുഭവം തന്നെ, ഇത് വെറും കഥയാണ്. കഥ മാത്രം. എഴുതാനുള്ള സൌകര്യത്തിന് ഞാന്‍ എന്നുപയോഗിച്ചു എന്നേയുള്ളു. കമന്റിന് നന്ദി. krishnakumar513: നന്ദി. കണ്ണനുണ്ണി: കണ്ണ, ഇത് കഥ മാത്രമാണേ.. നന്ദി. ramanika, shaji: നല്ല കമന്റിന് നന്ദി. mini//മിനി: സ്പെഷ്യല്‍ താങ്ക്സ്. smitha adharsh, സുമേഷ് | Sumesh Menon, suchand scs : വളരെ വളരെ നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 26, 2010 7:47 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

you for the information.Let the energy and discipline be used for the well being of hindu society and there by for man kind for happiness.



Posted by poor-me/പാവം-ഞാന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 26, 2010 7:08 AM

7. Mahesh has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?


[email protected]



Posted by Mahesh to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 26, 2010 7:51 AM

Reply via email to