1. വഷളന്‍ (Vashalan) has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

വളരെ പ്രസക്തമായ ഒരു പോസ്റ്റ്‌. പുരുഷ സ്ത്രീ സമത്വം (gender equality) എന്നതു നടക്കുമോ? (സംശയിക്കണ്ട, ഞാന്‍ ഒരു Male chauvinist അല്ലേയല്ല).
രണ്ടു പുരുഷന്മാര്‍ സമരല്ല. സ്ത്രീയെന്നും പുരുഷനെന്നുമുള്ള ചിന്ത വെടിഞ്ഞു വ്യക്തികള്‍ ആയി കാണാന്‍ നമ്മള്‍ പഠിച്ചാല്‍ വളരെ നന്നായിരുന്നു. അതാണ്‌ ശരിയായ സമത്വം (in terms of opportunities, social status. etc...)
ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ശക്തിയും ദൌര്‍ബല്യവും ഉണ്ട്. അതിനു സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. പരസ്പര സഹകരണവും ബഹുമാനവും ആണ് വേണ്ടത്. equal right of choice and opportunities ആണ് വേണ്ടതെന്നു തോന്നുന്നു. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ individual decision-ല്‍ അധിഷ്ടിതമാകും...
പിന്നെ പോസ്റ്റിന്റെ കാതലായ ഭാഗം. ശരിയാണ്. സ്ത്രീകള്‍ തീരുമാനങ്ങളില്‍ കൂടുതല്‍ കരുത്തു കാട്ടേണ്ടതുണ്ട്. സ്വന്തം വ്യക്തിത്വ വികസനം അത്യാവശ്യമായ കാര്യമാണ്. ഒരു സ്ത്രീയാണ് തെറ്റ് ചെയ്തതെങ്കില്‍ എത്ര ഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക് മാപ്പു കൊടുക്കും എന്നതു ചിന്തനീയമാണ്...
ആശംസകള്‍.



Posted by വഷളന്‍ (Vashalan) to സമകാലികചിന്തകൾ at March 9, 2010 4:41 AM

Reply via email to