1. മാണിക്യം has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

മുരളി കഥ പറയാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, മയൂരയും ഹീരണ്ണയും മഹേഷും മുന്നില്‍ വന്നു നില്‍ക്കുന്നു... വീണ്ടും വായനക്കാരുടെ മനം കവരാന്‍ മുരളിയുടെ കഥക്കയി "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മയിലിന്റെയും."
മനോഹരം !



Posted by മാണിക്യം to ,Murali I പെയ്തൊഴിയാതെ at 9 March 2010 16:42

2. Vayady has left a new comment on your post "ചിന്ത":

ക്ഷണിക്കാതെ വരുന്ന വിരുന്നുക്കാരന്‍‌ - മരണം. അവന്റെ കാലൊച്ച എന്നെ ഭയപെടുത്തുന്നു. എരിഞ്ഞടങ്ങുന്ന ഓരോ ദിനവും അവന്റെ വരവിലേയ്ക്കുള്ള അകലം കുറയ്ക്കുന്നു...

എങ്കിലും അതുവരെയുള്ള ഓരോ നിമിഷങ്ങളും എനിക്ക്‌ സ്വന്തം. അവയെ ഞാന്‍‌ സന്തോഷം കൊണ്ട് നിറയ്ക്കട്ടെ.....



Posted by Vayady to ഉള്‍ക്കാഴ്ച at Wednesday, March 10, 2010 5:03:00 AM

3. nassuru has left a new comment on your post "മറക്കാനാവാത്ത മടക്കം.":

ഇത്തിരി ഇത്രയുംനീണ്ട ഒരു എഴുത്ത്, നന്നായിരിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.



Posted by nassuru to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 2:55 AM

4. Anonymous has left a new comment on your post "ഉയരക്കുറവ് ചാടിക്കടന്ന ഡോക്ടര്‍":

വ്യാജ ഡിഗ്രിക്ക് എന്തിനിത്ര പ്രസക്തി ?

"അമേരിക്കയിലെ ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക്‌ ഡോക്ടറേറ്റുണ്ട്‌; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍."

ഇനി നമുക്ക് എന്താണ് ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റി എന്ന് നോക്കാം

http://en.wikipedia.org/wiki/Belford_University

ഇതൊന്നുമില്ലാതെ തന്നെ ഇദ്ദേഹം നേടിയ സ്ഥാനങ്ങള്‍ പ്രശംസനീയം തന്നെ, പിന്നെന്തിനു ഈ പൊന്നിന്‍ കുടത്തിനു ഒരു "പൊട്ട" ഡോക്ടറേറ്റു ?

ഇത്തരം വ്യാജ സ്ഥാപനങ്ങളില്‍ നിന്നും നേടുന്ന ടെഗ്രികളെ പ്രോല്സാഹിപ്പിക്കാതിരിക്കുക

also read: പട്ടിക്കും ഡോക്ടറേറ്റ്‌
http://www.epathram.com/news/mainnews/2010/02/251256-ashwood-university-fake.shtml



Posted by Anonymous to പ്രദക്ഷിണം at March 9, 2010 4:44 PM

5. മുക്കുവന്‍ has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

കേരള ചരിത്രം എടുത്ത്‌ പരിശോധിച്ച്‌ നോക്കിയാൽ നമുക്ക്‌ കാണാം..,ജനപക്ഷത്ത്‌ നിന്ന് ചിന്തിച്ച്‌ ജനോപകാരമായ പ്രവർത്തനങ്ങൾ എന്നും നടപ്പിൽ വരുത്തിയിട്ടുള്ളത്‌ ഇടതുപക്ഷം മാത്രമാണു.... ഞാനും അത് വിശ്വസിക്കുന്നു..

പക്ഷേ, ഈ വക ലൊട്ടുലൊടുക്ക് വിദ്യകോണ്ട് പാവപ്പെട്ടവരെ വശത്താക്കലല്ലാതെ, ഒരു നല്ലകാര്യം ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറല്ല...

എങ്ങനെ ഇത്രയും പ്രവാസി കേരളത്തിലുണ്ടായി?
എന്തെ മറ്റെല്ലാ സ്റ്റേറ്റുകളും MNC തുടങ്ങിയിട്ടും കേരളത്തില്‍ ഒന്നു പോലും വന്നില്ലാ‍ാ?
എന്തെ കേര കര്‍ഷകന് സ്വന്തമായി കള്ളുല്പാദിപ്പിക്കാന്‍ സമ്മാതിക്കാത്തെ?
എന്തെ ലക്ഷക്കണക്കിനു കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി മറുനാട്ടില്‍ പഠിക്കുന്നു?

list goes on...



Posted by മുക്കുവന്‍ to കാണാമറയത്ത് at March 9, 2010 10:24 PM

6. ...karthika... has left a new comment on your post "പനിക്കൂര്‍ക്ക":

it's a nice poem. valare ishtaayi.



Posted by ...karthika... to പനിക്കൂര്‍ക്ക at March 9, 2010 12:30 PM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സി.കെ.ബാബു said...
“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”

ആയിഷ മുഹമ്മദിനോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തിന്‍റേതില്‍ കൂടിയ ശബ്ദത്തില്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്‍റേയും കരണക്കുറ്റിക്ക് അടിക്കുവാന്‍ ഒരു യുക്തിവാദിക്കും ഒരു നിരീശ്വരവാദിക്കും കഴിയുകയില്ല. മതഭ്രാന്തുമൂലം കണ്ണുതുറന്ന് കാര്യങ്ങള്‍ കാണാനോ, ചെവിതുറന്ന് സത്യങ്ങള്‍ കേള്‍ക്കാനോ കഴിയാതായിത്തീര്‍ന്ന വിശ്വാസികള്‍ക്ക് ആയിഷ മുഹമ്മദിന് നല്കുന്ന ഈ ചാട്ടവാറടിയുടെ ശക്തിയോ ശബ്ദമോ ഉള്‍ക്കൊള്ളാനാവില്ല. അതിന് അവരോട് സഹതപിച്ചിട്ടുപോലും പ്രയോജനവുമില്ല. കാരണം, എത്രവട്ടം, എത്ര വലിയ സംഖ്യ കൊണ്ട് ഗുണിച്ചാലും, പൂജ്യം പൂജ്യമായിത്തന്നെ അവശേഷിക്കുകയേ ഉള്ളൂ.


ചരിത്രം പരതുക എങ്കില്‍ നിങ്ങള്‍ക്ക് കാണാം. പ്രവാചകന്‍ ഉള്‍കൊണ്ട അതേ അല്ലാഹുവിനെ കടുകിട വ്യത്യാസമില്ലാതെ ഉള്‍കൊണ്ട പ്രവാചകന്റെ പ്രിയ പത്‌നിയാണ് ആയിശ. ഖദീജ കഴിഞ്ഞാല്‍ പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ആ മഹതിയുടെ മടിയില്‍ തലവെച്ചാണ് പ്രവാചകന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

ഒരിക്കള്‍ ദേശ്യം പിടിച്ച് പ്രവാചകന്‍ കാണിച്ച പിഞ്ഞാണം തട്ടിക്കളഞ്ഞു ആയിശ. നബിതിരുമേനി കോപിച്ചില്ല. പിഞ്ഞാണപ്പൊട്ടുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി‍. ഇതുകണ്ട ആയിശയുടെ മനം നൊന്തു. പിന്നീട് പറഞ്ഞു തിരുമേനി എന്നെ ആ സമയത്ത് അടിച്ചിരുന്നെങ്കില്‍ എനിക്കത്ര വേദനിക്കില്ലായിരുന്നു.

ഒരു പെരുന്നാള്‍ ദിവസം അബ്‌സീനിയയിലെ ആയുധാഭ്യാസികള്‍ പള്ളിയില്‍ വന്നു. ആയിശക്ക് മതിവരുന്നത് വരെ അവരുടെ അഭ്യാസപ്രകടനങ്ങള്‍ കാണിച്ചുകൊടുത്തു. പ്രവാചന്റെ പിന്നില്‍ നിന്ന് താടി പ്രവാചകന്റെ തോളില്‍ വെച്ചായിരുന്നു അത്രയും സമയം ചെലവഴിച്ചത്. ഈ സ്‌നേഹ നിധിയായ പ്രിയ പത്‌നി '(പ്രവാചകരേ) അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റിനിര്‍ത്താം നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം' എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ ഇങ്ങനെ പറഞ്ഞു. 'താങ്കളുടെ ആഗ്രഹത്തെ താമസംവിനാ താങ്കളുടെ രക്ഷിതാവ് യഥാര്‍ഥ്യമാക്കിത്തരുന്നത് ഞാന്‍ കാണുന്നു.'
സ്ത്രീസഹജമായ ഒരു ഈര്‍ഷ്യം
ഈ സംസാരത്തിലുണ്ടെന്ന് സമ്മതിക്കാം. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ആയിശ സൂചിപ്പിക്കുന്നതെന്താണ്. പത്‌നിമാര്‍ക്കിടയില്‍ ദിവസങ്ങളുടെ തുല്യമായ വിഭജനം പ്രവാചകന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് പ്രാവചകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി വന്ന അവസരത്തിലാണ് മുകളിലെ സൂക്തം അവതരിച്ചത്. എന്നുവെച്ചാല്‍ പ്രവാചകന്റെ ഇഛപ്രകാരം അല്ലാഹു ഇടപെട്ടു. ഇതാണ് സന്ദര്‍ഭം
(പ്രവാചകന്‍ ഇതുകേട്ടപ്പോള്‍ എന്ത് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിങ്ങനെ മാത്രമായിരിക്കും പ്രവാചകന്‍ തന്റെ അണപ്പല്ല് പുറത്ത് കാണത്തകവിധം പുഞ്ചിരിച്ചു.)

ഇതില്‍ വിശ്വാസികളായ ഞങ്ങള്‍ ഒരു ചാട്ടവാറടി ശബ്ദവും കേള്‍ക്കുന്നില്ല. ഇത് നിങ്ങള്‍ പ്രവാചകന്റെ കരണക്കുറ്റിക്ക് അടിക്കുന്നത് പോലുള്ള അടിയായി ഞങ്ങള്‍ക്ക് തോന്നാത്തത് നിങ്ങള്‍ വിശേഷിപ്പിച്ച വിശേഷണങ്ങള്‍ ഞങ്ങള്‍ക്കുള്ളതുകൊണ്ടല്ല; മറിച്ച് പരസ്പരം സ്‌നേഹിക്കുന്നവര്‍ തമ്മില്‍ സംസാരത്തിലെടുക്കുന്ന സ്വാതന്ത്ര്യം നിങ്ങള്‍ക്ക് മനസ്സിലാകാത്തത് കൊണ്ടോ, ഇസ്‌ലാമിനോടുള്ള വൈരത്താല്‍ നിങ്ങള്‍ അന്ധരായത് കൊണ്ടോ ആണ് നിങ്ങളിങ്ങനെ ഭ്രാന്തരെപ്പോലെ പുലമ്പുന്നത്
എന്നത്രേ ഞങ്ങള്‍ കരുതുന്നത്.

ഞാന്‍ നേരത്തെ സൂചിപ്പിച്ച ആ സദ്ഗുണസമ്പന്നയായ മഹതിയെ നിങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ ശ്രമിക്കരുത്. ദയവായി അവരെ ഞങ്ങള്‍ക്ക് വിട്ടുതരിക.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 9 10:18 pm ന് പോസ്റ്റ് ചെയ്തത്

8. കണ്ണനുണ്ണി has left a new comment on your post "അവിചാരിതം":

മനസ്സ് നൂറു ശതമാനവും അന്ഗീകരിച്ചാല്‍ മാത്രം ആളെ വീണ്ടും ജോലിക്ക് എടുക്കണം



Posted by കണ്ണനുണ്ണി to എഴുത്തോല at March 9, 2010 11:06 PM

9. lakshmi priya has left a new comment on your post "ദൂരം, വേഗം":

വര്‍ഷങ്ങള്‍ അവസാനിക്കുന്നിടം....
ദൂരമെന്ന പടം ഏതോ മറവി ലോകത്ത്.
കഴിഞ്ഞു പോയ ഏതോ ഇല്ലാ ലോകത്ത്....
ഭാഷക്കപ്പുറത്തു...
അന്ന് അതിന്റെ അതിന്റെ അര്‍ഥം തേടിയാലും തിരിച്ചറിയില്ല ....
അറിവിനപ്പുറത്തെ അബോധവും മറികടന്നു ആഞ്ഞു തുഴഞ്ഞു അതെങ്ങോ പോയി മറഞ്ഞിട്ടുണ്ടാവും...



Posted by lakshmi priya to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 7:39 AM

10. un has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

അഭിവാദ്യങ്ങള്‍ !



Posted by un to അഭിപ്രായങ്ങള്‍ at Tue Mar 09, 06:52:00 AM PST

11. Anonymous has left a new comment on your post "Appology For Hindu Untouchability":

На словах ты Лев Толстой, а не деле ... простой!



Posted by Anonymous to MKERALA at March 9, 2010 4:39 PM

12. കൊലകൊമ്പന്‍ has left a new comment on your post "നായിന്റെ മോനേ, നായര്‍ ഹിയര്‍":

[continued from above..]

പുത്തിയും വെവരവും ഉള്ളവര്‍ എത്രയോ തവണ എവിടെയൊക്കെയോ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് [മൈ നെയിം ഈസ്‌ ഖാന്‍ എന്ന പടത്തില്‍ പോലുമുണ്ട്] . ലോകത്ത് രണ്ടു തരത്തിലുള്ള ആളുകളെ ഉള്ളൂ.. 1) നല്ലവര്‍ 2) ചീത്ത'വര്‍ ' [ഫ്രോഡുകള്‍ ,പോക്രികള്‍ , ആഭാസന്മാര്‍ etc etc ....]
ദൈവം അത്രേം പോലും തരം തിരിച്ചിട്ടില്ല.. ആണ് , പെണ്ണ് എന്ന രണ്ടു സെറ്റില്‍ പുള്ളി നിര്‍ത്തിയതാണ് തരം തിരിക്കല്‍ ... ബാക്കി ഒക്കെ നമ്മള്‍ മനുഷ്യര്‍ ഉണ്ടാക്കികൂട്ടിയിട്ടുള്ളതാണ്‌...

ഇതൊക്കെ എല്ലാവര്ക്കും അറിയാം .. ഞാന്‍ ഇവിടെ വിളമ്പേണ്ട കാര്യമുണ്ടോ എന്നാണോ ചോദ്യം.. ഉണ്ട് ..

പേരിലും മനസ്സിലും ഒന്നും നായര്‍ ഇല്ലെങ്കിലും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ അങ്ങനെയൊരു കോളത്തില്‍ ആ പേര് ആഗ്രഹമില്ലാഞ്ഞിട്ടും എഴുതി ചേര്‍ക്കാനുള്ള അവസ്ഥ ഉള്ള ആളാണ്‌ ഞാനും, നിങ്ങളില്‍ പലരെയും പോലെ തന്നെ (മീന്‍സ് , നല്ല പിള്ള ചമയുവല്ല, ആത്മാര്‍ഥമായി തന്നെ !!)
ഈ പറയുന്ന ബ്ലോഗുകള്‍ ഞാനും വായിക്കാറുണ്ട്.. വേണ്ടയിടതും വേണ്ടാതയിടതും ജാതി ചേര്‍ക്കുന്നതിനെ പറ്റി കമന്റും അടിച്ചിട്ടുണ്ട്

ഇങ്ങനൊക്കെ എഴുതുന്നവര്‍ക്ക് അവരുടെതായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ട്.. അവര്‍ ഒരുക്കുന്ന ഈ പ്രോവോകേഷന്‍ വലയില്‍ മറ്റുള്ളവരെ ചാടിക്കുക എന്നത്.. അവരുടെ ഭാഷ അസഹനീയം എന്ന് പറയുന്ന അഭിമന്യു താങ്കളുടെ ഈ മറുപടി പോസ്റ്റിലെ ഭാഷയുടെ കാഠിന്യം തിരിച്ചറിയണമെന്ന് അപേക്ഷിക്കുന്നു..

ജയകൃഷ്ണന്‍ കാവാലം പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുകയും ചെയ്യുന്നു.. പ്രതികരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍ അതിനു വേണ്ടി നിയമപരമായ, നീതിയുടെ , മാന്യതയുടെ , ഭാഷയിലുള്ള വഴി തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്..

തള്ളയ്ക്കു വിളിയും തന്തയ്ക്കു വിളിയും അനോണിയും സനോണിയുമായി ഒക്കെ പരസ്പരം അടിക്കാനാണെങ്കില്‍ കോളേജില്‍ പോയി പഠിച്ചിട്ടുള്ള (പ്രത്യേകിച്ച് പ്രൊഫഷണല്‍ കോളേജ്) ഏതൊരു വിദ്യാസമ്പന്നനും പറ്റും..

ആര്‍ക്കാണോ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നത് , അവനേക്കാളും താഴ്ന്നു പോകാന്‍ മാത്രമേ അത് ഉപകരിക്കൂ + ഉറങ്ങിക്കിടക്കുന്ന ജാതീയ വര്‍ഗീയ ചിന്തകള്‍ പലരില്‍ ഉണര്‍ത്തി വിടാനും..

ആധികാരികമല്ലാത്ത ഒരു പോസ്റ്റിലൂടെ അവരൊക്കെ ലക്‌ഷ്യം വച്ച ആ വലയില്‍ അഭിമന്യു തല വച്ചോളൂ.. പക്ഷെ സംസ്കാരത്തിന്റെ വില എന്താണെന്ന് കാണിച്ചു കൊടുക്കുന്ന രീതിയില്‍ ഒരു മറുപടി എഴുതാന്‍ ശ്രമിക്കുക എന്നതാണ് എന്റെ അഭിപ്രായം...

നോട്ട് : ഈ അനോണിയും സനോണിയും ഒക്കെ ആരൊക്കെയാണെന്ന് അല്പം സ്വല്‍പ്പം നെറ്റ്വര്‍കിംഗ് പഠിച്ചിട്ടുള്ളവര്ക്ക് എളുപ്പം മനസിലാവും..
ആരൊക്കെ ഏതൊക്കെ വേഷത്തില്‍ അവതരിക്കുന്നു എന്ന് അറിയുമ്പോള്‍ നല്ല കോമഡി ആണേയ് :-)

- ട്രാക്കിംഗ് [ഐപീസ്‌ ടൂ ]



Posted by കൊലകൊമ്പന്‍ to ചക്രവ്യൂഹം at March 9, 2010 11:17 PM

13. ജനശബ്ദം has left a new comment on your post "ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം":

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം
പാര്‍ലമെന്റ് അവലോകം പി കരുണാകരന്‍
ഫെബ്രുവരി 22ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. അന്തരിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആദ്യദിവസം സമ്മേളനം പിരിയുകയാണുണ്ടായത്. സഖാവ് ജ്യോതിബസുവിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച അനുശോചനപ്രമേയം സ്പീക്കര്‍ സഭയില്‍ അവതരിപ്പിച്ചത്് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജനകീയ ആവശ്യങ്ങള്‍ അലയടിച്ചുയര്‍ന്ന സമരവേദിയായി ആദ്യദിവസംതന്നെ പാര്‍ലമെന്റ്് സമ്മേളനം മാറുകയായിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് ഇടതുപക്ഷപാര്‍ടികളും ബിജെപിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറായെങ്കിലും പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സഭാ നടപടി നിര്‍ത്തിവച്ച് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമെന്ന നിലയില്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷമാകെ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ ആദ്യദിവസം പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. 24ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ഇതേവിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത് പ്രതിഷേധം ശക്തിപ്പെടുത്തി. കക്ഷിനേതാക്കളെല്ലാം സംസാരിച്ചതിനുശേഷം സ്പീക്കര്‍ ഇത് സംബന്ധിച്ച് നല്‍കിയ റൂളിങ് റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാനായിരുന്നു. തീര്‍ത്തും തെറ്റായ സമീപനത്തിനെതിരെ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നീട് കക്ഷിനേതാക്കളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷകക്ഷികള്‍ തയ്യാറായി. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഡിഎംകെയും ടിഎംസിയും വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലത്തില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ കടന്നാക്രമണമായി മാറി. വിലക്കയറ്റം ഉണ്ടെന്നു സമ്മതിക്കുന്ന സന്ദര്‍ഭത്തിലും സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കുക എന്ന ആവശ്യത്തെ പ്രായോഗികമല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ധനമന്ത്രി ചെയ്തത്. ഭക്ഷ്യനയത്തിലെ പരാജയം, അവശ്യവസ്തു നിയന്ത്രണ നിയമം നടപ്പാക്കാത്തത്, പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തത്, എണ്ണ വില തുടങ്ങിയ കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിലെ പ്രമുഖ നേതാക്കളായ സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, മുലായം സിങ്, ലാലുപ്രസാദ് യാദവ്, ശരത് യാദവ്, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവന്നു. സര്‍ക്കാരിനുവേണ്ടി കോഗ്രസ് നേതാക്കള്‍ തീര്‍ത്ത പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇടപെട്ട് ധനമന്ത്രിയും, മറുപടി പറഞ്ഞുകൊണ്ട് കൃഷിമന്ത്രിയും നല്‍കിയ വിശദീകരണങ്ങള്‍ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയതോടെ ചര്‍ച്ച സമാപിക്കുകയായിരുന്നു. ഫെബ്രുവരി 25ന് റെയില്‍മന്ത്രി മമത ബാനര്‍ജി പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 114 ലൈനുകളുടെ സാധ്യതാ പഠനവും 55 പുതിയ ലൈനുകളുടെ സര്‍വേയും ഏഴ് പാത ഇരട്ടിപ്പിക്കല്‍ സര്‍വേയും രണ്ടു ഗേജുമാറ്റ സര്‍വേയും അഞ്ച് മറ്റ് സര്‍വേ ലൈനുകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സര്‍വേകളെ സബന്ധിച്ച വിശദീകരണം. 13 പുതിയ ലൈനുകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. 1021 കിലോമീറ്റര്‍ ദൂരം പുതിയ ലൈനുകളുടെ പ്രവര്‍ത്തനം 2010-11ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവകാശപ്പെടുന്നു. 11 പുതിയ പ്രോജക്ട് നിര്‍ദേശിക്കപ്പെടുന്നുണ്ട്. 19 ലൈനുകളുടെ ഗേജ് മാറ്റം പൂര്‍ത്തീകരിക്കുമെന്നു പറയുന്നു. 2010-11ല്‍ 700 കിലോ മീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.



Posted by ജനശബ്ദം to ജനശബ്ദം at March 9, 2010 9:41 AM

Reply via email to