1. suraj::സൂരജ് has left a new comment on your post "വേനൽക്കാല സന്ധ്യയ്ക്ക് ജനാലയ്ക്കരുകിൽ, സങ്കീർത്തനങ...":

വെള്ളേ... ഒരു വരിയില്‍ ഒരു കടലൊളിപ്പിച്ച കവിതയാണ് !

ആ നൂറ്റന്‍പതു സങ്കീര്‍ത്തനമെന്ന പ്രയോഗത്തിന്റെ ആഴം ഒന്ന് തപ്പിനോക്കിക്കേ-

ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ...? ഇസ്രായീല്യരുടെ 150 വില്ലാളികള്‍, ബെഞ്ജമിന്റെ കുലത്തിലെ ഇഷാക്കിന്റെ മകന്‍ ഉലമിന്റെ സന്തതികള്...പ്രവാസത്തിനു ശേഷം ഇസ്രായേലിലേയ്ക്ക് മടങ്ങിയവര്...? ബാബിലോണിയന്‍ പ്രവാസത്തിനു ശേഷം ഇസ്രായീലിലേയ്ക്ക് മടങ്ങിയ സഖറിയയുടെ ജനം ? അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്ന വിദേശികളായ ഭാര്യമാര് ?

എന്തെല്ലാം സാധ്യതകള്‍ ...



Posted by suraj::സൂരജ് to വെള്ളെഴുത്ത് at March 29, 2010 2:22 AM

2. junaith has left a new comment on your post "കാലവർഷം":

മഴ,എത്ര നനഞ്ഞാലും നനച്ചാലും പെയ്താലും തീരാത്ത മഴ..



Posted by junaith to ഒറ്റച്ചെരുപ്പ് at March 29, 2010 4:06 AM

3. സുബിന്‍ has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

പള്ളിക്കുളം ,
കത്തോലിക്കാ അതിക്രമങ്ങളെ വിമര്‍ഷിച്ച് ഞാനും കുറേ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അപ്പൊ കൊന്നു കൂട്ടിയ കണക്കില്‍ പുറകിലായിപ്പോയി എന്നതാണ്‌‌ തീവ്രവാദത്തിനു താങ്കള്‍ നല്കുന്ന ന്യായീകരണം എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. ജിഹാദില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞാണ്‌‌ ആളുകളെ പ്രലോഭിപ്പിക്കുന്നത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. തിരുത്തലിനു നന്ദി.കൊല്ലരുതെന്ന് പറഞ്ഞ ഒരു ദൈവത്തിന്റെ വിശ്വാസികള്‍ അവിശ്വാസികളുറടെ കൊലയെ കടത്തി വെട്ടണം എന്ന് ചിന്തിക്കുന്നതിന്റെ ന്യായം എനിക്കു മനസ്സിലാകുന്നില്ല



Posted by സുബിന്‍ to കരിനാക്ക് at March 28, 2010 11:14 PM

4. ദീപു has left a new comment on your post "2- ഒത്ത്‌പള്ളിയിൽ അന്ന് നമ്മള്‌":

സുൽത്താനേ... കലക്കീറ്റ്ണ്ട്‌...



Posted by ദീപു to സുൽത്താൻ കഥകൾ at March 28, 2010 8:22 PM

5. സുബിന്‍ has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

മനസ്സിലായില്ല. ഇസ്ലാമിക ഭീകര വാദം എന്നൊന്ന് നില നില്‍ക്കുന്നുണ്ടോ? അല്ല അത് സി ഐ എ കെട്ടിച്ചമച്ച ഒന്നാണോ? ബിന്‍ ലാദനും സവാഹിരിയും ഒക്കെ എല്ലാവരും വായിക്കുന്ന ഖുര്‍ ആന്‍ തന്നെ ആയിരിക്കുമോ വായിക്കുന്നത്? മോസാദിനെതിരെയും മറ്റും തീവ്രവാദം ആവശ്യമുണ്ട് എന്ന് താങ്കള്‍ക്കു നിലാപാട് ഉണ്ടോ? ബാബറിനെ പോലെ ഉള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ അനേകം ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് എന്ന് സംഘപരിവാര്‍ പറയുന്നു. അതും ബാബറി മസ്ജിദ്‌ തകര്തതിന് കാരണം ആണത്രേ. നൂറു സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ തൊണ്ണൂറ്റി എട്ടും നടത്തുന്നവരെ മറ്റേ രണ്ടെന്നതിനു കൂടി ആളുകള്‍ സംശയിക്കുന്നത് തെറ്റാണോ? ഇസ്ലാമിക ഭീകരവാദം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സംഭവം ന്യായമാണ് എന്ന് താന്കള്‍ പറയുമോ? മുംബൈ ഭീകരാക്രമണ സമയത്ത് ദൈവത്തിനു വേണ്ടി ദൈവത്തിനു വേണ്ടി എന്ന്‍ നൂറു തവണ ഫോണില്‍ പറയുന്നതായി ആ വീഡിയോ യില്‍ കണ്ടു.ഇന്ഷാ അള്ളാ എന്നും ഒക്കെ. ഇത് ഇസ്ലാമികം അല്ലെങ്കില്‍ അതിനുള്ള വിശദീകരണം തരാമോ? ആയിരം ചോദ്യങ്ങള്‍ പേടിച്ചരണ്ട ഒരു ജനതക്കും ഉയര്‍ത്താന്‍ ഉണ്ടാകും. അപ്പോളോ?



Posted by സുബിന്‍ to കരിനാക്ക് at March 28, 2010 9:36 PM

6. വെള്ളെഴുത്ത് has left a new comment on your post "തലച്ചോറ്":

എത്ര അറപ്പുണ്ടാക്കുന്ന ഒരു സാതനം !.. ഒര്രി മുന്നിൽ വച്ചുകൊണ്ട് ചോറുണ്ണാൻ പറ്റില്ല. എന്നാലും കാണാപ്പുറത്തു ചിലപ്പോഴെങ്കിലും വയ്ക്കാമെന്നുള്ളതുകൊണ്ട് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഒരുവിധം നീങ്ങുന്നു ഭാഗ്യം !



Posted by വെള്ളെഴുത്ത് to തുറന്നിട്ട വലിപ്പുകൾ at March 28, 2010 10:47 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to