1. mini//മിനി has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

സുമേഷ്-,
വീണാൽ ചിരിക്കുന്നത് പോലെ, വീണാൽ ഒരു പോസ്റ്റ് കിട്ടും. അഭിപ്രായത്തിനു നന്ദി.

വിനുവേട്ടൻ-,
കണ്ണൂരുകാരുടെ ഒരു പ്രധാന പ്രശ്നമാണ് മുൻപരിചയമില്ലാത്ത മറ്റുള്ളവരെ വിളിക്കുന്ന രീതികൾ. ചേട്ടാ, ചേച്ചി എന്ന് വിളിക്കില്ല, (അത് തെക്കനാവും). പിന്നെ ഏട്ടാ, ഏച്ചി എന്നും വിളിക്കില്ല(ഞാനെന്താ തന്നെക്കാളും മൂത്തതാണോ എന്ന് തിരിച്ച് ചോദിക്കും). പിന്നെ പെങ്ങളെ എന്നും വിളിക്കില്ല(ഏത് വകയാ ഞാൻ പെങ്ങളായത് എന്ന് ചോദിക്കും). പിന്നെ ഈ പെണ്ണുങ്ങളെ എന്ന് വിളിക്കുന്നത് അത്ര നല്ലതായി തോന്നാറില്ലെങ്കിലും പെണ്ണുങ്ങൾ സഹിക്കുന്നു. എന്റെ സമീപമുള്ള ഒരു നാട്ടിൻ‌പുറത്ത് അന്യരെ വിളിക്കുന്നത് ‘ഇവറെ’ എന്നാണ്. കണ്ണൂർ ക്കാരുടെ സംഭാഷണരീതി കേട്ടാൽ അവർ കണ്ണൂരിലെ ഏത് സ്ഥലക്കാരാണെന്ന് കണ്ണൂരുകാർക്ക് തിരിച്ചറിയാം. അഭിപ്രായത്തിനു നന്ദി.

നീലത്താമര-,
ആ സീറ്റിൽ സ്ത്രീകൾ ഇരിക്കില്ല, പുരുഷന്മാർ മറ്റു സീറ്റുകളൊന്നും ഒഴിവില്ലെങ്കിൽ മാത്രം ഇരിക്കും.ബസ്സിൽ കയറിയപ്പോൾ ഏതാണ്ട് പതിനഞ്ച് വനിതകൾ നിൽക്കുന്നു. പിന്നെ ഒഴിഞ്ഞുകിടന്ന ആ സീറ്റിൽ ഞാൻ ഇരുന്നു, ഇന്നലെയും. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at May 9, 2010 7:37 AM

2. ആഗ്നേയ has left a new comment on your post "അമ്മത്തം":

അയ്യോ.. പത്തമ്മചമഞ്ഞാൽ പെറ്റമ്മയാകില്ലന്നാ!:P



Posted by ആഗ്നേയ to മഴക്കാഴ്ച്ചകള്‍ at May 9, 2010 7:09 AM

3. Manoj മനോജ് has left a new comment on your post "ഹര്‍ത്താല്‍ ; ലക്ഷ്യവും മാര്‍ഗ്ഗവും":

"ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്ന ഗാന്ധിയന്‍ ഫിലോസഫിയാണ് എനിക്ക് പഥ്യം"
:) അതാണല്ലോ അദ്ദേഹം "ബ്രഹ്മചര്യ" എന്ന ലക്ഷ്യത്തിന് വേണ്ടി “താന്ത്രിക്ക് വിദ്യ” എന്ന മാര്‍ഗ്ഗം തന്നെ പരീക്ഷിച്ചതും...

"കമ്മ്യൂണിസം ലോകത്ത് നിന്ന് അപ്രത്യക്ഷമായി വരുന്നു."
കുറേ നാളായി ഇത് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്... ഇവര്‍ എന്നാണാവോ അപ്രത്യക്ഷമാകുന്നത്? ഈ ജന്മത്തില്‍ തന്നെ കാണാമെന്ന് വെച്ചാല്‍... എവിടെ? ദാ ചൈന കയറി അങ്ങ് പോകുന്നു.... അവരുടെ “കാരുണ്യത്തിനായി” വമ്പന്‍ രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നു :)



Posted by Manoj മനോജ് to കമന്റ് ബോക്സ് at May 9, 2010 8:03 AM

4. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ചേച്ചീ... ഡൊറോത്തിയെപ്പോലുള്ള അമ്മമാര്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീരോടെ....

"ഹാപ്പി മദേര്‍സ് ഡേ"



Posted by കുഞ്ഞൂസ് (Kunjuss) to മാണിക്യം at May 8, 2010 7:40 PM

5. മാണിക്യം has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡെയ്!":

"അതവളാ എന്റെ മകള്‍ എന്നെ കാണാന്‍ വരുന്നു "... ഞാന്‍ ഡോറത്തിയുടെ മുഖത്തെ തെളിച്ചവും കണ്ണിന്റെ പെട്ടന്നുള്ള തിളക്കവും നോക്കിയിരുന്നു...
തിരിച്ച് പോരുമ്പോള്‍ മനസ്സില്‍ പറഞ്ഞു..
ഹാപ്പി മദേഴ്‌സ് ഡെയ്!



Posted by മാണിക്യം to മാണിക്യം at May 8, 2010 6:43 PM

6. കൂതറHashimܓ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

<<< "മനുവേ, ഇതിന്‍റെ വാലെന്തിയേ?"
"അത് ആന അകത്തേക്ക് വലിച്ച് പിടിച്ചിരിക്കുവാ"
"അതെന്നാത്തിനാ?"
"അപ്പോ തുമ്പിക്കൈയ്ക്ക് നീളം കൂടും പോലും"
ഓഹോ!! >>>
ഹ അഹ് ഹാ, കുറേ ചിരിച്ചു
സംഭവം നന്നായി ഇഷ്ട്ടായി.. :)



Posted by കൂതറHashimܓ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 8:13 AM

7. ഒരു നുറുങ്ങ് has left a new comment on your post "എനിക്ക് വയ്യ!!!":

മനോരമയെ,ഒടപ്പെടുത്തല്ലേ...പെരുന്നാള്‍
ദിനത്തില്‍ നോമ്പുതുറയും,ജനാസ നമസ്കാരത്തില്‍
പ്രണാമവും സമ്മാനിച്ചു കളഞ്ഞ മുത്തശ്ശിയാതി-
മുത്തച്ഛന്മാര്‍ വേറെയുമുണ്ടേ...!!!
എല്ലേരും ജീവിച്ചു പൊക്കോട്ടെ,മാഷേ.!!
ഇവര്‍ക്കൊക്കെ ചാഞ്ഞമരത്തില്‍ പാഞ്ഞുകേറാന്‍
മെയ് വഴക്കം ഇത്തിരികൂടുതലാ,സായ്പിനെ
കാണുമ്പോ കവാത്ത് മറന്ന് പോവുന്നുവെന്നേയുള്ളു.



Posted by ഒരു നുറുങ്ങ് to കരിനാക്ക് at May 9, 2010 5:43 AM

8. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ചേച്ചീ മനസ്സു വിങ്ങുകയോ തേങ്ങുകയോ ഒക്കെ ചെയ്തു കഥ വായിച്ചപ്പോള്‍ . ഇതുപോലെ എത്ര എത്ര കഥകള്‍ എത്ര എത്ര ചൊല്ലുകള്‍ .ഒരു നാടന്‍ ചൊല്ലുണ്ട്.“അമ്മക്കു ഒന്നും കൊടുക്കല്ല് എന്ന്”.പല മക്കളും അത് മനസ്സിലാക്കിയതു അമ്മക്കു ഒന്നുമേ കോടുക്കണ്ടാ എന്നാണ് .സത്യത്തില്‍ എന്താണ് അതിന്റെ അര്‍ഥം?“അമ്മക്കു കൊടുക്കുകയല്ല വേണ്ടത് മക്കളുടെ എല്ലാം എടുക്കുവനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ്?”

ഇന്നും മാതൃദിനം.എല്ലാ അമ്മമാര്‍ക്കും വേണ്ടിപ്രാര്‍ഥിക്കുന്നു.ഈ മാണിക്കാമ്മക്കു വേണ്ടിയും...നന്മകള്‍ നേരുന്നു.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to മാണിക്യം at May 8, 2010 5:54 PM

9. kaalidaasan നിങ്ങളുടെ പോസ്റ്റ് "ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സി.കെ ബാബുവും ജബ്ബാറും കാളിയുടെ ദാസനുമടങ്ങുന്നവര്‍ 'പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി' അഹോരാത്രം പേനയുന്തുന്ന മാന്യന്മാര്‍ തന്നെ.പേനയുന്തിയുന്തി നാട്ടിലെ പട്ടിണി ദാ ഇച്ചിരി കൂടിയേ ഒള്ളൂ തീരാന്‍.

കാളിദാസന്‍ പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി പേനയുന്തുന്നു എന്ന എങ്ങും അവകാശപ്പെട്ടിട്ടില്ല. പേനയുന്തല്‍ കാളിദാസന്റെ തൊഴിലുമല്ല. ചുറ്റും നടക്കുന്ന വിഷയങ്ങളേപ്പറ്റി പ്രതികരിക്കുന്നു അത്ര മാത്രം.

സ്വന്തം വേദപുസ്തകത്തിന്റെ മഹത്വം വിളിച്ചോതാന്‍ പേനയുന്തുന്നവര്‍ പട്ടിണി മാറ്റാനാണ്‌ അതൊക്കെ ചെയ്യുന്നതെന്ന് പട്ടിണി കിടക്കുന്നവര്‍ സക്ഷ്യപ്പെടുത്തുമ്പോള്‍ വിശ്വസിക്കാതിരിക്കാനാകില്ല.



kaalidaasan , ചീന്തുകള്‍ ലേക്ക് 2010, മേയ് 8 7:17 pm ന് പോസ്റ്റ് ചെയ്തത്

10. ജനശക്തി has left a new comment on your post "വളര്‍ച്ചയുടെ വഴിത്താരയില്‍ ദേശാഭിമാനി":

ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയുടെ ശക്തിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശാഭിമാനി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കാരാട്ട്. ദീര്‍ഘകാലത്തെ ത്യാഗപൂര്‍വമായ നേട്ടങ്ങളിലൂടെയാണ് ദേശാഭിമാനി ഇന്നത്തെ നിലയില്‍ എത്തിയത്. 1942ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ദേശാഭിമാനി നിരവധിവട്ടം അടിച്ചമര്‍ത്തലിന് വിധേയമായി. കമ്യൂണിസ്റ് പാര്‍ടിക്ക് കരുത്തുപകരുമെന്നു കണ്ട് ദേശാഭിമാനിയെ നിരോധിക്കാന്‍പോലും ബ്രിട്ടീഷ് ഭരണം ഭയപ്പെട്ടിരുന്നു. പത്രത്തെ നിരോധിക്കുന്നതിനെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് ഡെപ്യൂട്ടി കലക്ടര്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്രത്തെ നിരോധിക്കുമ്പോള്‍ ജനങ്ങളിലേക്കിറങ്ങുകയും അവര്‍ കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്നുവെന്ന ആ റിപ്പോര്‍ട്ട് ഇന്ന് ചരിത്രരേഖയാണ്. മദ്രാസ് ആര്‍ക്കേവ്സില്‍ ഗവേഷണത്തിനിടെ ആ രേഖ കണ്ടെടുത്ത് ഇ എം എസിന് കൈമാറിയിരുന്നു. ഇത് ദേശാഭിമാനിയുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. സാമ്രാജ്യത്വവിരുദ്ധസമരത്തില്‍ ചാലകശക്തിയായി മാറാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലാണ് ദേശാഭിമാനി ജീവിക്കുന്നത്. വരുംനാളുകളില്‍ ദേശാഭിമാനി കൂടുതല്‍ ശക്തിപ്പെടുമെന്നും കാരാട്ട് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 9, 2010 8:03 AM

11. മാണിക്യം has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

ശ്രീ, പള്ളിക്കരയില്‍ ..കുഞ്ഞൂസ്.. ശിവ... ഡോ ജയന്‍... നിശാഗന്ധി ...രഘുനാഥന്‍ ...കുഞ്ഞന്‍ .. ജയകൃഷ്ണന്‍ കാവാലം ... സോണ ജി ശ്രീക്കുട്ടന്‍ ...Rare Rose ...ഏ.ആര്‍. നജീം ...എഴുത്തുകാരി ..സെനു, പഴമ്പുരാണംസ്.
നാടകക്കാരന്‍ ...അരുണ്‍ കായംകുളം ...ബഷീര്‍ പി.ബി.വെള്ളറക്കാട്‌ the man to walk with , ശ്രീകുമാര്‍പിള്ള ... ഗീത ...ഹംസ .കുമാരന്‍ ..ഗോപന്‍ ...പട്ടേപ്പാടം റാംജി ...മനോരാജ് ...കമ്പര്‍ ...ശാന്ത കാവുമ്പായി .കിലുക്കാംപെട്ടി. അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി



Posted by മാണിക്യം to മാണിക്യം at May 8, 2010 6:20 PM

12. കെ.പി.സുകുമാരന്‍ has left a new comment on your post "ഹര്‍ത്താല്‍ ; ലക്ഷ്യവും മാര്‍ഗ്ഗവും":

@ പ്രതി ,

1- കമ്മ്യൂണിസ്റ്റ് വിരുദ്ധത കുറ്റമല്ല. കമ്മ്യൂണിസ്റ്റുകള്‍ വിരോധിക്കുന്നത്പോലെ വിരോധിക്കപ്പെടുകയും ചെയ്യണം.

2- ഹര്‍ത്താലിനാണ് എതിര്, ആര് നടത്തിയാലും.

3- ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്ന ഗാന്ധിയന്‍ ഫിലോസഫിയാണ് എനിക്ക് പഥ്യം.

4- സ്റ്റാലിന്‍, പോള്‍‌പോട്ട് തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണാധികള്‍ കമ്മ്യൂണിസം നടപ്പാക്കാന്‍ സ്വന്തം പ്രജകളെയാണ് കൊന്നൊടുക്കിയത്. അത് ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

5- കേരളത്തില്‍ കമ്മ്യൂ.സമരങ്ങള്‍ കൊണ്ട് ഉണ്ടായ നേട്ടം തൊഴില്‍ ശാലകള്‍ എല്ലാം പൂട്ടിച്ച് മലയാളികളെ കൂട്ടപ്രവാസികള്‍ ആക്കിയെന്നതാണ്. അങ്ങനെ പൂട്ടിപ്പോയ ഫാക്ടറികളും സ്ഥലവും കൈയ്യൂക്കും തന്ത്രവും ഉപയോഗിച്ച് കരസ്ഥമാക്കി അവിടെ പഞ്ചനക്ഷത്രഹോട്ടലുകളും ഐമാക്സ് തിയേറ്ററുകളും സ്ഥാപിക്കുകയാണ് ഇന്ന് സി.പി.എം.

ഈ പാര്‍ട്ടി തൊഴിലാളികളുടെ ചോര കുടിച്ച് കൊഴുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ ഉപ്പ് സൂക്ഷിച്ച കലം പോലെയാണ്. കമ്മ്യൂണിസം ലോകത്ത് നിന്ന് അപ്രത്യക്ഷമായി വരുന്നു. കേരളത്തിലും കുറെ കഴിഞ്ഞാല്‍ വിസ്മയ മോഡല്‍ തീം പാര്‍ക്കുകളും നിരവധി കെട്ടിടസമുച്ചയങ്ങളും മാത്രമേ ബാക്കിയുണ്ടാകൂ.



Posted by കെ.പി.സുകുമാരന്‍ to കമന്റ് ബോക്സ് at May 9, 2010 6:34 AM

13. കൂതറHashimܓ has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

അതെ, സത്യം



Posted by കൂതറHashimܓ to മാണിക്യം at May 8, 2010 7:08 PM

14. mini//മിനി has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

എന്റെ മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ആ ഒരു ‘ഇഷ്ടം’... ഞാൻ 2010 വിഷുദിവസം പോസ്റ്റ് ചെയ്യാനായി തയ്യാറാക്കിയതാണ്. എന്നാൽ ഇന്റർനെറ്റിലൂടെ വന്ന ഒരു മത്സരത്തിന് അയച്ചുകൊടുത്തതിനാലും, അവർക്ക് ആ ഇഷ്ടം അത്ര പിടിക്കാത്ത്തുകൊണ്ടും ഇപ്പോൾ എന്റെ സ്വന്തം മിനിലോകത്ത് കുടിയിരുത്തുകയാണ്. പിന്നെ ആ അവൻ ഇപ്പോഴും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നതിനാൽ പിന്നീട് ആരും കണിട്ടില്ല.
ഫോട്ടോ എന്റേതു തന്നെയാണ്.



Posted by mini//മിനി to മിനിലോകം at May 09, 2010 6:51 AM

15. ജനശക്തി has left a new comment on your post "വനിതാബില്‍ ഉപേക്ഷിക്കുന്നു":

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ആണവബാധ്യതാ ബില്ല് പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വനിതാ ബില്‍ ബലികൊടുക്കുന്നു. വനിതാസംവരണ ബില്‍ പാസാക്കാതെ ലോക്സഭ പിരിഞ്ഞു. രാജ്യസഭ അംഗീകരിച്ച ബില്ല് ഈ സര്‍ക്കാരിന്റെ കാലത്ത് പാസാക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്ന നിലപാടാണ് ലോക്സഭയില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. സോണിയഗാന്ധിയുടെ തൊപ്പിയിലെ തൂവലെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ച ബില്‍ അവതരിപ്പിക്കാന്‍പോലും ശ്രമിക്കാതെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. വനിതാബില്‍ രാജ്യസഭയില്‍ പാസാക്കിയതും ലോക്സഭയില്‍ കൊണ്ടുവരാതെ ഒഴിഞ്ഞുമാറിയതും കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണെന്ന് ഇതോടെ വ്യക്തമായി. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം നല്‍കുന്ന ബില്ലിനെക്കുറിച്ച് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കാന്‍പോലും കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും മറന്നു.



Posted by ജനശക്തി to ജാഗ്രത at May 9, 2010 7:59 AM

16. കങ്കാരു has left a new comment on your post "വ്യവസായം വേണ്ടെന്നോ?":

മറ്റു രാഷ്ട്രീയം എല്ലാം തല്‍ക്കാലത്തേക്ക് വിടുക. ഫാരിസ് അബുവിന് അവിടെ എത്ര ഭൂമി ഉണ്ട്,ഏക്കര്‍ തിരിച്ചു അല്ലെങ്കില്‍ ഹെക്റ്റര്‍ കണക്കിന് ? പിന്നെ എത്ര ബിനാമി ഉണ്ട് (കൃത്യമായ തെളിവോടെ).ഇതൊന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ഭൂമി മടിയില്‍ തിരുകി വെക്കാന്‍ സാധ്യമല്ലല്ലോ.അതിന്റെ രേഖകള്‍ തീര്‍ച്ചയായും ലഭിക്കും. എങ്കില്‍ തീവ്രമായി എനിക്കും ഈ സമരത്തെ (ഇടതര്‍ നേതൃത്വം നല്‍കുന്നതെങ്കില്‍ കലാപം,അക്രമം എന്നൊക്കെ വിളിക്കും)ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യാമായിരുന്നു.
അതല്ല വരദാചാരി "തല പരിശോധന" പോലുള്ള കഥയാണെങ്കില്‍ ഇത് പറഞ്ഞു പരത്തുന്നവര്‍ തന്നെ നാറും. ഓര്‍ക്കുക, വീരഭൂമി, അച്ചായന്‍ പത്രം കൌമുദി ഒന്നും തന്നെ "തല പരിശോധന" എന്ന വാക്ക് പോലും പിന്നെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ സ്വന്തം പഴയ ലക്കം തന്നെ അവരെ തുറിച്ചു നോക്കി പല്ലിളിക്കും .
ഇനി സോളിടാരിട്ടി മൊതലാളിമാര്‍ക്ക് ഭൂ ബിനാമിയുണ്ടോ അതല്ല വയനാട് മൊത്തം കയ്യേറി ഭരിക്കുന്ന വീരഭൂമി ഭൂസ്വാമിക്ക് കിനാലൂരില്‍ ബിനാമി ഉണ്ടോ എന്നൊക്കെ ആരെങ്കിലും സംശയം പറഞ്ഞാല്‍ അവരോടു എന്ത് സമാധാനം പറയും. കഥയില്‍ ചോദ്യമില്ലല്ലോ സുഹൃത്തെ.



Posted by കങ്കാരു to ജാഗ്രത at May 9, 2010 7:11 AM

17. അപ്പു has left a new comment on your post "അരഞ്ഞാണം":

ഇതൊരു സുന്ദരദേശമാണല്ലോ.. യമൻ? മാഷേ, ഈ ഫോട്ടോയിൽ ലെവൽ‌ സെറ്റിംഗ് ഹൈലൈറ്റ്സ് ഒരൽ‌പ്പം വലത്തേക്ക് മാറ്റിയിരുന്നെങ്കിൽ ഈ ഫോട്ടോയിൽ ഇപ്പോൾ കാണുന്ന haze ഇല്ലാതാവുമായിരുന്നല്ലോ. ഇതുപോലെ



Posted by അപ്പു to Punya Bhoomy at May 9, 2010 5:42 AM

18. ഒരു നുറുങ്ങ് has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ശിഷ്യരെ മാസത്തിലൊരിക്കലെങ്കിലും,സന്ദര്‍ശിക്കുന്ന
മാഷാണ് എന്റ്റെ സന്തോഷം...നാലു വര്‍ഷത്തിലേറെ
പരിക്കേറ്റ് കിടപ്പിലായ എന്നെ മുറ തെറ്റാതെ
വന്ന് ക്ഷേമാന്വേഷണവും,സാന്ത്വനവും പകര്‍ന്ന്
നല്‍കുന്ന അദ്ധ്യാപകന്‍റെ ആഗമനദിവസം ഞാന്‍
പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് !!

എന്തായാലും പോസ്റ്റ് നല്ലൊരു അനുഭവം പകര്‍ന്നു
നല്‍കുന്നുണ്ട്,ആശംസകള്‍ !



Posted by ഒരു നുറുങ്ങ് to എഴുത്തോല at May 9, 2010 7:47 AM

19. Krish has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

"Never lie down to sleep with your head northward or westward” is a common injunction given from time immemorial by the Indian mother to her children. Almost every Hindu- orthodox or heterodox- observes this dictum of his ancestors, but he doesn’t know the rationale or significance behind the dictum, although it has been handed down to him through generations. For example, Vishnu Purana says: “O King! It is beneficial to lie down with the head placed eastward or southward. The man who lies down with his head placed in contrary directions becomes diseased.” The Varshaadi Nool says: “Sleeping eastward is good; sleeping southward prolongs life; sleeping westward and northward brings ruin.” The Mahabharata says: “Men become wise by sleeping eastward and southward.” There are two Tamil proverbs which run thus: “Vaaraatha Vashvu Vanthaalum Vadakkae Thalai Vaikkakkuudathu”, meaning; ” Even in the heyday of sudden fortune, one should not lie down with head to the north”, and ” Vidakkeiyayinum Vadakkaakaathu”, meaning: “Even the head of the dried fish should not be placed northward.”

Above is an extract from the view expressed by the revered Swami Buaji Maharaj , the President of the the Indo-American Yoga-Vedanta Society in New York, on this subject. Here is the link for the article: http://soulcurrymagazine.com/sc/which-direction-you-should-sleep.html


Swamiji has explained the issue lucidly and logically. Many of the metabolic processes in the human body operate not at the macro or micro levels but at the nano level of which we know very little as yet (enzymes, hormones, trace elements etc.). Your exposition of very basic physics is inadequate to deal with this issue conclusively one way or another. Swamiji has also used elementary science, but in a more coherent and logical way with all the common sense and the ages old tried and tested (through human experience) wisdom. Your foray in to realms beyond your competence and training to pronounce the final word on an issue of which the world knows very little ,while being audacious , might as well have the potential to bring irreparable health hazards to your immature cronies.

No one compels any one to sleep in a particular direction, putting one's head north and in jeopardy. Sleeping with the head northward might or might not be injurious in the long run, but why take the risk. When found innocuous, it is always safe and wise to follow the age old tried and tested (through experience) wisdom rather than an upstart like you. I for one would rather sleep in any of the other three directions. You and your alter ego, Umesh might be sleeping with your head northward ( hardly, I think , like preachers who never practice). You are welcome to your ways . But don't potentially harm others by your pseudo science.

Lesson: Don't sleep with your head northward, to be on the safe side( left or right). We return to where we started.



Posted by Krish to മെഡിസിന്‍ @ ബൂലോകം at May 9, 2010 7:05:00 AM GMT+05:30

20. nisagandhi has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ഹാപ്പി മദേഴ്‌സ് ഡെയ്!



Posted by nisagandhi to മാണിക്യം at May 8, 2010 6:54 PM

21. അപ്പു has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

മൈലാഞ്ചി ഒന്നുകൂടെ തെളിച്ചു പറയൂ.. ടെസ്റ്റ് ബ്ലോഗ് ഉണ്ടാക്കി (അത് ബ്ലോഗറിന്റെ സ്വന്തം ടെമ്പ്ലേറ്റ് ആയിരുന്നു എന്നുകരുതുന്നു) അതിൽ ഗാഡ്ജറ്റ് ചേർക്കാൻ ബുദ്ധിമുട്ടൊന്നുമില്ല എന്നാണൊ പറയുന്നത്? അങ്ങനെയെങ്കിൽ ഇത് ഒരു ടെമ്പ്ലേറ്റ് പ്രശ്നമാണെന്ന് അനുമാനിച്ചുകൂടേ?



Posted by അപ്പു to ആദ്യാക്ഷരി at 9 May 2010 06:27

Reply via email to