1. നനവ് has left a new comment on your post "ഒളിക്കണ്ണുകൾ":

കവിത അസ്സലായിട്ടുണ്ട്...



Posted by നനവ് to മോഹപ്പക്ഷി at May 23, 2010 6:42:00 AM GMT+05:30

2. maithreyi has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

ചര്‍ച്ചിച്ച എല്ലാവര്‍ക്കും നന്ദി. പക്ഷേ ഈ ചര്‍ച്ചയ്ക്കപ്പുറം നമുക്കൊന്നിനും കഴിയുന്നില്ലല്ലോ എന്നത് ഏറെ ദുഃഖിപ്പിക്കുന്നു....
@ഗീത: അവസാനത്തെ കമന്റ് എങ്ങനെയോ മിസ്സ് ആയിപ്പോയി. 'എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം '...അത് എന്റെ നെഞ്ചില്‍ തന്നെ തറയ്ക്കുന്നു .എന്റെ ബ്ലോഗ് ഹെഡില്‍ പറയുമ്പോലെ ആരുമല്ലാത്ത ആരോ ഒരാളായ എനിക്ക് എന്താണു ചെയ്യാനാകുക? എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ, എപ്പോള്‍ എങ്ങനെ...അതൊന്നുമറിയില്ല...
നന്ദാവനത്തെ കുടുംബശ്രീ ഓഫീസിലോട്ടു വച്ചു പിടിച്ചാലോ എന്നാണ് ഗീതയുടെ കമന്റു വായിച്ചപ്പോള്‍ ആദ്യം തോന്നിയത്....ഇനിയും കാണാം.



Posted by maithreyi to സമകാലികചിന്തകൾ at May 23, 2010 7:27 AM

3. Anonymous has left a new comment on your post "വിഷാദം -കൊലയാളി രോഗം":

http://pathivukazhchakal.blogspot.com/2009/03/blog-post_17.html



Posted by Anonymous to at May 23, 2010 6:38 AM

4. mini//മിനി has left a new comment on your post "നിറം മാറാൻ തയ്യാർ":

നിറം മാറാൻ തയ്യാറായ ഓന്തിനു വേണ്ടി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി. പിന്നെ മോഹനം കണ്ടു പിടിച്ച പച്ചനിറമുള്ള കൂട്ടുകാരൻ നന്നായിട്ടുണ്ട്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at May 23, 2010 6:43 AM

5. vasanthalathika has left a new comment on your post "മരവും നിഴലും ..":

ഭംഗിയുള്ള ഒരു രാക്കിനാവ്....



Posted by vasanthalathika to OUT OF FOCUS at May 23, 2010 4:00 AM

6. mini//മിനി has left a new comment on your post "അതിരപ്പിള്ളി":

കുളിര് പെയ്യുന്നു, നല്ല തണുപ്പ്.



Posted by mini//മിനി to പൈങ്ങോടന്‍സ് പടംസ് at May 23, 2010 2:22 AM

7. thamy has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

malayalathil comment post cheyyan enthane cheyyendathe...?



Posted by thamy to ആദ്യാക്ഷരി at 23 May 2010 06:13

8. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ജാതിവിഷം വമിപ്പിക്കുന്നവര്‍ക്കും പ്രത്യയശാസ്ത്രവിശ്വാസികള്‍ക്കും മാത്രമേ മതവിമര്‍ശനം നടത്താന്‍ പാടുള്ളൂ എന്ന് ചിലരൊക്കെ കരുതുന്നുവെന്ന് തോന്നുന്നു! അവരുടെ വിമര്‍ശനങ്ങളും തെറിവിളികളും മാത്രം മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ഉണ്ടായാല്‍ മതിയെന്നും വരുന്ന തലമുറ ഇവരുടെ പ്രബോധനങ്ങള്‍ മാത്രം വായിച്ചു വളര്‍ന്നാല്‍ / വളഞ്ഞാല്‍ മതിയെന്നുമായിരിക്കും!

ഇപ്പോഴത്തെക്കാള്‍ ശക്തമായ ആഴത്തിലുള്ള മതപഠനങ്ങള്‍ക്കും അന്യമതപഠനങ്ങള്‍ക്കും മാന്യമായ മതസംവാദങ്ങള്‍ക്കും ബ്ലോഗ്‌ വേദിയാവട്ടെ. ആശസകള്‍!
സ്നേഹപൂര്‍വ്വം.



ശ്രീ (sreyas.in) , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 6:44 pm ന് പോസ്റ്റ് ചെയ്തത്

9. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

Thamy, കമന്റ് എന്നല്ല, എന്ത് ടെക്സ്റ്റ് മലയാളത്തിൽ എഴുതണമെങ്കിലും കമ്പ്യൂട്ടറിൽ മലയാളം എഴുതാനുള്ള ഒരു സംവിധാനം ഉപയോഗിച്ചെങ്കിലേ പറ്റൂ. ഈ ബ്ലോഗിന്റെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ കമ്പ്യൂട്ടറിൽ മലയാളം എഴുതാനുള്ള പല രീതികളെപ്പറ്റി. അവയിൽ ഏതെങ്കിലും ഒന്ന് (ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ, കീമാൻ, വരമൊഴി, മലയാളം ഇൻ‌പുട്ട് മെതേഡ്) സ്വീകരിക്കുക. കീമാൻ ഉപയോഗിക്കുകയാണെങ്കിൽ കമന്റ് ബോക്സിൽ നേരിട്ട് എഴുതാം. മറ്റു രീതികൾ ഉപയോഗിക്കുകയാണെങ്കിൽ കമന്റ് മറ്റൊരു സ്ഥലത്ത് എഴുതി, കമന്റ് ബോക്സിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക. മോസില്ലയിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷന്റെ ആഡ്‌ഓണും ലഭ്യമാണ്.



Posted by അപ്പു to ആദ്യാക്ഷരി at 23 May 2010 06:42

10. നനവ് has left a new comment on your post "സാറാ ജോസഫ്, ഉപാസന പിന്നെ ഒരു കയ്യൊപ്പും":

നല്ല പോസ്റ്റ്.,,ഈറോമ്ം ശർമ്മിളയെ യൂ ട്യൂബിലിട്ടതിനു നന്ദി.നാമോരോരുത്തരും ശർമ്മിളയുടെ ജീവനുവേണ്ടി പ്രാർഥിക്കണം.നമുക്കൊക്കെ വേണ്ടീ കൂടീയാണ് അവർ ഈ സഹനസമരം ചെയ്യുന്നത്.ഭരണകൂട ഭീകരത എന്നത് എപ്പോൾ വേണനെങ്കിലും ആർക്കുനേരെയും വരാവുന്ന ഒരു കാര്യമാണ്...



Posted by നനവ് to മര്യാദാമുക്ക് || Maryadamukke at May 22, 2010 5:47 PM

11. നനവ് has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

അഭിനന്ദനങ്ങൾ.



Posted by നനവ് to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at May 22, 2010 6:09 PM

12. മാണിക്യം has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

ഗവിയാത്ര
എന്റെ ഈ വാരന്ത്യം അഘോഷമാക്കി!
ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്ന് ഒന്നിച്ചു വായിച്ചു!
ഹിമാലയന്‍ യാത്രയും നൈല്‍‌യാത്രയും സദ്യയും സെവന്‍‌കോഴ്സ് ഡിന്നറും ആയി വിളമ്പിയ സജി ഉള്ളതു പറയാം ഈ പോസ്റ്റ് ഒരു ഫാസ്റ്റ് ഫുഡ് മോഡല്‍ ആയിപ്പോയി, പെട്ടന്ന് വായിച്ചു തീര്‍ന്ന സങ്കടം ... നമ്മുടെ നാട് എത്ര മനോഹരം എന്നു ഒരിക്കല്‍ കൂടി പറഞ്ഞു പോയി ...
മഴമൂളി ശരിക്കും അതിമനോഹരമായി വര്‍ണ്ണിച്ചു ..
സജീ, നീരൂ പുഞ്ചിരിച്ചതല്ലതെ ഒന്നും പറഞ്ഞില്ലേ?

.♫ "തന്തോയം തന്തോയം തന്തോയം മാലേ"♫ കേള്‍ക്കുമ്പോള്‍ അറിയാതെ താളം പിടിച്ചു പോകും..



Posted by മാണിക്യം to ഓര്‍മ്മ at May 22, 2010 6:06 PM

13. M.K.KHAREEM has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

ജമഅത്തെ ഇസ്ലാമി വര്‍ഗീയ ഭീകര സംഘടന എന്നത് തര്‍ക്കമറ്റ കാര്യമാണ്. സിമി അവരുടെ വാര്‍ത്താ ബോര്‍ഡില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടിലാണെന്നു തോന്നുന്നു എഴുതിയിട്ടുണ്ട്, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. അത് സ്വാഭാവികമായി ആര്‍ എസ് എസ്സിനെ പ്രകോപിപ്പിക്കുകയുണ്ടായി. ഭീകര മുഖം മറികടക്കാന്‍ പുതിയ മുഖം ചമഞ്ഞതാണ് സോളിഡാരിറ്റി എന്ന ബാന്നര്‍. ജമ അത്തെ ഇസ്ലാമിക്ക് ഓരോ രാജ്യത്തും ഓരോ മുഖമാണ്. അവര്‍ ഇന്ത്യയില്‍ വേരോടാന്‍ ഒരു മുഖം തിരഞ്ഞെടുത്തു. സ്വാദീനം വര്‍ധിക്കുമ്പോള്‍ സ്വന്തം മുഖം പുറത്തു വരിക തന്നെ ചെയ്യും.
ചിന്തകന്‍ ആരെന്നു എനിക്കറിയില്ല. എനിക്കങ്ങനെ ഒരു പ്രസ്ഥാനത്തോടും കൂറില്ല. വിശാല ഇടതു ഐക്യം രൂപപ്പെടാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തരം ഭീകര, വര്‍ഗീയതെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്കെ കഴിയു എന്ന് കരുതുന്ന ഒരാള്‍. എന്റെ വഴി എഴുത്തിന്റെതാണ്. മതങ്ങള്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഞാന്‍ പറയും. അതിന്റെ ദുരന്തം അനുഭവിക്കുകയും, അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മതങ്ങള്‍ ശരിയായ ഒരു ദിശയിലല്ല സഞ്ചരിക്കുന്നത്. ഇക്കാലത്തെ മതങ്ങളുടെ മുഖം കേവലം അധികാരം നേടല്‍ മാത്രമാണ്. ഈയിടെ ശ്രീമാന്‍ കുഞ്ഞാലികുട്ടി പറയുകയുണ്ടായി ഇസ്ലാമിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ മുസ്ലീം ലീഗ് മതി എന്ന്. അദ്ദേഹം അരമന രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ്. ലീഗ് ആയാലും ജമ അത്തെ ഇസ്ലാമി ആയാലും രാഷ്ട്രീയം കളിക്കുന്നത് അവര്‍ക്കും കുബെരന്മാര്‍ക്കും വേണ്ടിയാണ്. സംവരണം നേടിയെടുക്കാന്‍ ജാഥയില്‍ സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വേണം, ആനുകൂല്യം സമ്പന്നര്‍ പങ്കിട്ടെടുക്കുകയും . ന്യൂന പക്ഷങ്ങളുടെ പേരില്‍ സ്കൂളും കോളേജും നേടിയെടുത്തിട്ടു ഈ സുഖിയന്മാരുടെ മക്കള്‍ക്ക്‌ പഠിക്കാനല്ലാതെ സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ ഇടം കിട്ടുന്നില്ലല്ലോ. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകരെ നിയമിക്കുക, കുട്ടികളില്‍ നിന്നും പണം ഊറ്റുക എന്ന നിലപാടല്ലേ ഓരോ ജാതി മതവും വില പേശി വാങ്ങുന്ന വിദ്യാലയങ്ങളില്‍ കാണുന്നത്. അങ്ങനെ വരുമ്പോള്‍ ജാതി മതങ്ങള്‍ ഭരിക്കുന്ന അവസ്ഥയിലേക്ക് രാജ്യം നീങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് നിലവിലുള്ള വിദ്യ കച്ചവടത്തില്‍ നിന്നും വായിചെടുക്കാവുന്നതാണ്.
ഏതൊരു മതം ആകട്ടെ, ഏതൊരു ജാതി ആകട്ടെ, അധികാരം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നിടത്തോളം അവരെ രാഷ്ട്രീയ രംഗത്ത് നിന്നും തുടച്ചു നീക്കണം. സമൂഹത്തില്‍ മതങ്ങളുടെ ഇടപ്പെടല്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഹിന്ദുവിന്റെ ഇടപെടല്‍ ഇസ്ലാമിന് എങ്ങനെയാണോ അസ്വസ്ഥത ഉണ്ടാക്കുന്നത്‌ അത് പോലെ ക്രിസ്ത്യാനിയുടെ ഇടപെടല്‍ മറ്റു മതങ്ങള്‍ക്കും. ഇന്ന് നമ്മുടെ രാഷ്ട്രീയം മലീമാസമായത്തിനു കാരണം മതങ്ങള്‍ തന്നെയാണ്.



Posted by M.K.KHAREEM to നമ്മുടെ ബൂലോകം at May 23, 2010 7:51 AM

14. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത്രയ്ക്ക് അങ്ങട് പോണോ ആര്‍ദ്രേ? ലോകത്തിലുള്ള എല്ലാവരും എല്ലാ സംഘടനകളിലും അംഗമാകണമെന്നൊന്നുമില്ല. പക്ഷെ ഞാനൊരു ചുമട്ടുതൊഴിലാളിയാണെങ്കില്‍ അവരുടെ സംഘടനയില്‍ അംഗമാകാതിരുന്നാല്‍ പണിയെടുക്കാന്‍ പറ്റില്ല. സംഘടനയിലൊന്നും അംഗമാകാത്ത എന്‍. ജി.ഒ മാരുണ്ട്, അവ്ര്ക്കു കിട്ടുന്ന പാരകള്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. എന്റെ തൊഴില്‍ സംഘടനയാണെങ്കില്‍, അവരു നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ പോലും കരിംകാലിയാക്കിക്കളയും എന്ന സ്റ്റാന്ഡിലാണ്.

ബ്ലൊഗ്ഗേഴ്സ് സംഘടനയുണ്ടാക്കുന്നതു കൊണ്ട് ‘പ്രത്യേകതരം താല്പര്യങ്ങള്‍’ സംരക്ഷിക്കാന്‍ പറ്റിയേക്കും. അത്തരം താല്പര്യങ്ങള്‍ ഒന്നും എനിക്കില്ല. പക്ഷെ സംഘടന സര്‍ഗ്ഗഅത്മകതയെ എങ്ങിനെ മെച്ചപ്പെടുത്തും എന്ന് ആരെങ്കിലും ഒന്നു വിശദീകരിക്കുമോ?



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 23 6:47 am ന് പോസ്റ്റ് ചെയ്തത്

15. ശ്രീ (sreyas.in) has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

കേരളത്തിനപ്പുറത്തും ഒരു ലോകമുണ്ട്, മലയാളത്തിനപ്പുറത്തും ഒരു ബ്ലോഗ്‌ ലോകവുമുണ്ട്. ഇരുന്നൂറോ മുന്നൂറോ പേര്‍ മാത്രം വായിക്കുന്ന ബ്ലോഗ്‌ ലോകത്തെ ഈ മതസംവാദ ലേഖനങ്ങള്‍ വളരെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവോ? അതല്ലെങ്കില്‍ പിന്നെന്താണ് പ്രശ്നം?

യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ജാതിമതവിഷം വമിപ്പിക്കുന്നവരുടെയും ബ്ലോഗുകളില്‍ എഴുതുന്നന്തിനേക്കാളും എന്തുകൊണ്ടും മാന്യമായ ഭാഷയോടെ എഴുതുന്ന ഈ സംവാദ ലേഖനങ്ങള്‍ ആരുടെ ഏതു വികാരങ്ങളെയാണാവോ വ്രണപ്പെടുത്തുന്നത്? എന്‍റെ നിരീക്ഷണത്തില്‍ മത വിശ്വാസികളെയല്ല ഇതൊന്നും വ്രണപ്പെടുത്തിയതായി കാണുന്നത്, കണ്ടുനില്‍ക്കുന്നവര്‍ക്കാണ്. അതിനെതാണ് കാരണം? ആലോചിച്ചാല്‍ തീര്‍ച്ചയായും വ്യക്തമായ ഉത്തരം കിട്ടും.

യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും മാത്രം അനുവദനീയമാണോ മതവിമര്‍ശനം?

യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ജാതിവിഷം വമിപ്പിക്കുന്നവര്‍ക്കും പ്രത്യയശാസ്ത്രവിശ്വാസികള്‍ക്കും മാത്രമേ വിമര്‍ശനം നടത്താന്‍ പാടുള്ളൂ എന്ന് ആരെങ്കിലും ചിന്തിക്കുന്നുവോ? അവരുടെ വിമര്‍ശനങ്ങളും തെറിവിളികളും മാത്രം മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ഉണ്ടായാല്‍ മതിയെന്നും വരുന്ന തലമുറ ഇവരുടെ പ്രബോധനങ്ങള്‍ മാത്രം വായിച്ചു വളര്‍ന്നാല്‍ / വളഞ്ഞാല്‍ മതിയെന്നുമാണോ?!

ഇപ്പോഴത്തെക്കാള്‍ ശക്തിമായ ആഴത്തിലുള്ള മാന്യമായ മതപഠനങ്ങള്‍ക്കും അന്യമതപഠനങ്ങള്‍ക്കും മതസംവാദങ്ങള്‍ക്കും ആശസകള്‍!
സ്നേഹപൂര്‍വ്വം.



Posted by ശ്രീ (sreyas.in) to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Sunday, May 23, 2010 4:39:00 AM

Reply via email to