1. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

പ്രിയപ്പെട്ട രവിഭായ്,നന്ദി .പഞ്ചവാദ്യം മുഴക്കി ഈ പഞ്ചപാവത്തിനെ ഒന്നൊത്ത്,രണ്ടൊത്ത്,മൂന്നൊത്ത് വരവേറ്റതിൽ ഒത്തിരി സന്തോഷം. ഫ്രഞ്ചു വിശേഷങ്ങളിൽ മഞ്ച്ചോക്ലേറ്റ് പോലേ പഞ്ചാരവേണൊ ,കൊഞ്ചുകറി പോലെ മസാല വേണൊ എന്നുള്ള സംശയത്തിലാണ് ഞാൻ...കേട്ടൊ

പ്രിയമുള്ള പാവം-ഞാൻ,നന്ദി ,എന്നെ ഫോളോ-ഓൺ ചെയ്തവരെല്ലാം ഒരു ഗതിയ്ക്കായിട്ടുണ്ട് ..കേട്ടൊ.

പ്രിയപ്പെട്ട യാത്രികാ,നന്ദി, വരൂ.. ഇങ്ങോട്ടുവരൂ ..നമുക്കാർമാദിക്കാം.. ഞാനിവിടെയില്ലേ..ഒരു ധൈര്യവും കണക്കാക്കണ്ട ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട വായാടി തത്തമ്മേ ,നന്ദി .ഈ പ്രദീപിനെ കൊണ്ട് തോറ്റു ..കേട്ടൊ.എല്ലാസത്യങ്ങളും ഇങ്ങിനെ വിളിച്ചുപറ്യാൻ പാടുണ്ടോ ?
‘എത്ര കൊണ്ടാലും,കൊട്ടുകിട്ടിയാലും അറിയാത്ത മനുഷ്യൻ..’എന്നാണെന്റെ മൊഞ്ചത്തി പറയാറ്.... ,ഈ ഡയലോഗ് അവളുടെ കൈയ്യീന്ന് കടം വാങ്ങീതാണോ ഗെഡിച്ചി ?

പ്രിയമുള്ള വിനുവേട്ടൻ,നന്ദി , ഈ കാലത്ത് കുറച്ച് അക്രമമില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ..,ഫ്രഞ്ചുയാനത്തിന്റെ കഥ ഇപ്പോൾ പിടികിട്ടിയില്ലേ..ഭായ്.

പ്രിയപ്പെട്ട ഹംസ ,നന്ദി. മുഴുവൻ വായിക്കണം കേട്ടൊ...എന്നാലെ ഗുട്ടൻസ് പിടികിട്ടുള്ളൂ..കേട്ടൊ.
പിന്നെ പണിചെയ്യുന്ന ആ ആപ്പീസില് എനിക്കൊരു പണി കിട്ടോ ?



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 31 July 2010 16:55

2. സത has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

ഇപ്പോളും മുസ്ലീം നേതാക്കള്‍ കൈ വെട്ട് സംഭവത്തെ രാഷ്ട്രീയമായ പ്രതിരോധത്തില്‍ ആക്കി എന്ന മട്ടിലാണ് വിലയിരുത്തിയിട്ടുള്ളത്. അല്ലാതെ സാമൂഹിക വശത്തിലല്ല.. മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ ആ തരത്തില്‍ മാത്രമേ വിലയിരുത്താന്‍ സാധിക്കൂ..

ഇതിനെ ഒന്നും രാഷ്ട്രീയ വിഷയമായിട്ടല്ല കാണേണ്ടത്.. സാമൂഹിക വിഷയമായിട്ടാണ്.. ദുഖമെന്ന് പറയട്ടെ,, കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് സാമൂഹികപരമായ അവലോകനം നടത്താനുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു!! ഓരോ വിഷയവും മുസ്ലീം കൊച്ചു കുട്ടികള്‍ പോലും വല്ലാത്തൊരു ആംഗിളില്‍ മാത്രമേ പഠിക്കുന്നുള്ളൂ.. പഠിപ്പിക്കുന്നുള്ളൂ.. എന്നൊക്കെ ഫീല്‍ ചെയ്യുന്നുണ്ട്..

അതാണ്‌ ലോക മുസ്ലീങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് വലിയ നിദാനം എന്ന് പറയാം.. ഇതെല്ലാം എന്റെ കാഴ്ചപ്പാടുകള്‍ മാത്രം!! വികാരം കൊള്ളരുത് എന്നപേക്ഷ.



Posted by സത to സംവാദം at July 31, 2010 2:41 PM

3. Meera has left a new comment on your post "കൊളാഷ്":

"കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
well said...

purakkadanilude mayurayilekku oru yathra, athu veruthe aayilla



Posted by Meera to ഋതുഭേദങ്ങള്‍ at 7:17 PM

4. സത has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

ക്ഷമിക്കണം കുരുത്തം കെട്ടവന്‍,

കൈവെട്ട് എന്നതു ഇസ്ലാമികശിക്ഷ നടപ്പാക്കിയതാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം ലഭിക്കുക?? സത എന്തുറപ്പിച്ചു എന്നതില്‍ പ്രസക്തിയില്ല.. പ്രസക്തി അത് ഒരു പറ്റം മുസ്ലീം തീവ്രവാദികള്‍ മതനിന്ദക്ക് വിധിച്ച ശിക്ഷയാണോ അല്ലയോ എന്നതാണ് വിഷയം!! ഇത് വരെ പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം "ആണ്" എന്ന് തന്നെയാണ് എന്റെ ഉത്തരം. കുരുത്തത്തിന് മറ്റു ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. ഇസ്ലാമിക ശിക്ഷ ആര് വിധിക്കണം, എങ്ങനെ വിധിക്കണം എന്ന് ഖുറാനിലോ മറ്റോ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും അതേപടി മാത്രമേ മുസ്ലീം തീവ്രവാദികള്‍ പ്രവര്‍ത്തിക്കൂ, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ മുസ്ലീമാകുന്നുള്ളൂ എന്നൊക്കെ വാദിക്കാമോ??

ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ അല്ലല്ലോ ചെയ്തത്!! മുസ്ലീം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വാദിക്കുന്ന ഒരു സംഘടനയല്ലേ ഇതിനുത്തരവാദി?? അപ്പോള്‍ അവരെ എങ്ങനെ കാണണം? കുരുത്തം കെട്ടവന്‍ തന്നെ യുക്തികള്‍ പറഞ്ഞു തരിക. പൊതുവേ ചെയ്യുന്നത് പോലെ അവര്‍ അങ്ങനെ ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞു നില്‍ക്കാന്‍ നോക്കരുത്. മുസ്ലീം സമുദായത്തിന്റെ പേരില്‍ ലോകത്താകമാനം ഇത്തരത്തില്‍ നല്ലൊരു പറ്റം യുവാക്കള്‍ കാടത്തത്തിലേക്ക് നീങ്ങുമ്പോള്‍ അതൊരു പൊതു സ്വഭാവമല്ല എന്ന് സമര്‍ധിക്കാന്‍ പാടുപെടും.. ഇത്തരം സമര്‍ധനങ്ങള്‍ തീവ്രവാദികളെ മലപോലെ വളര്‍ത്തുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

ഒഴിവു കഴിവുകള്‍ അല്ല വേണ്ടത്.. ശതമായി ഇത്തരം കിരാതബോധത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തന്നെ നീക്കാന്‍ ആര്‍ജവം കാട്ടണം. ഹിന്ദുക്കളില്‍ ജാതീയത എന്ന വ്യവസ്ഥിതി ഉണ്ടായിരുന്നത് പോലെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ സമുദായത്തില്‍ നിന്ന് കര്‍ശനമായി നേരിടണം. സതി, ബാലവിവാഹം എന്നിവയ്ക്ക് ഹിന്ദു വിശ്വാസങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു.. പക്ഷെ ഒഴിവു കഴിവുകള്‍, മറ്റുള്ളവയെ പഴിക്കല്‍, മാനസിക പിന്തുണ കൊടുക്കല്‍, രാഷ്ട്രീയ ലക്ഷ്യത്തിനായി കണ്ണടക്കല്‍ തുടര്‍ന്നാല്‍ ഈ പഴി സമുദായം കേട്ട് കൊണ്ടിരിക്കും.. ശത്രുക്കളെ സൃഷ്ടിക്കാനല്ല നോക്കേണ്ടത്.. യാധാര്ധ്യം ഉള്‍ക്കൊണ്ടു ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം.. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സമുദായത്തിന്റെ മറവില്‍ രക്ഷിക്കാന്‍ നോക്കരുത്..

എന്റെ അഭിപ്രായത്തില്‍ ഈയടുത്ത പല സംഭവങ്ങളും നിങ്ങള്‍ നിസ്സാരവല്‍ക്കരിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.. അതുകൊണ്ടാണ് എതിര്‍പ്പുകള്‍ വര്‍ധിക്കുന്നത്..



Posted by സത to സംവാദം at July 31, 2010 2:31 PM

5. ശ്രീനാഥന്‍ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

എന്തരാണു സാറേ, മദാമ്മമാരുമായി ചുറ്റിക്കറങ്ങലാണോ പണി? ആ, സാൻഡ്വിച്ചാവാതെ തിരിച്ചു പോന്നതു നന്നായി (ഇക്കാലത്ത് ആരേയും വിശ്വസിച്ചു കൂടാ) നല്ല പോസ്റ്റ്, ലൈവ് ഷോക്ക് പോകുന്ന മലയാളിപ്പെണ്ണിന്റെ സന്തോഷം, സ്ത്യത്തിൽ ജീവിതം ഇങ്ങനെയൊക്കെയാണല്ലേ എന്ന് ഓർക്കുമ്പൊൾ..?



Posted by ശ്രീനാഥന്‍ to BILATTHIPATTANAM at 31 July 2010 17:20

6. ശ്രീനാഥന്‍ has left a new comment on your post "ദീപ്തം, കൊട്ടാരം":

ഹായ്!



Posted by ശ്രീനാഥന്‍ to ചില്ലുജാലകത്തിനപ്പുറം at July 31, 2010 7:03 PM

7. ആദില has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

അലിഭായ് പ്രതികരണം നന്നായി ...കോപ്പി പേസ്റ്റ് ചെയിതു ലിങ്കും കടപ്പാടും പലപ്പോഴും ഞാനും കൊടുക്കാറുണ്ട് ...നല്ലത് എന്ന് തോന്നുന്നവ മറ്റുള്ളവര്‍ കൂടി വായികട്ടെ എന്ന് കരുതി മാത്രം ..പക്ഷെ മാതൃത്വം ഏറ്റെടുക്കാറില്ല ...ദത്തെടുക്കുന്ന കുട്ടികളോട് കാണിക്കുന്ന സ്നേഹം പരിഗണന അത്രമാത്രം ...പിന്നെ പലപ്പോഴും ഇത് പോലെ പൂര്‍ണ്ണമായി കോപ്പി അടിച്ചു ഒരു കടപ്പാട് പോലും കൊടുക്കാതെ എഴുതിയവരോട് തുടക്കത്തില്‍ ഞാനും പറഞ്ഞു കൊടുത്തിരുന്നു ....പക്ഷെ പറഞ്ഞു കൊടുത്താല്‍ പിന്നെ കിട്ടുന്നത് കുറെ ശത്രുക്കളെ മാത്രം ...പിന്നെ കുറെ കമന്റു തെറികളും മെയിലുകളും ആയിരുന്നു ...അവര്‍ അറിയാതെ ചെയിതതാണ് എന്ന് കരുതി പറഞ്ഞു കൊടുത്തതാണ് ...പക്ഷെ സ്വയം അറിഞ്ഞു ചെയ്യുന്നവരോട് എന്ത് പറയാന്‍

Abdulkader kodungallur പറഞ്ഞ വാക്കുകളോട് മുഴുവനായും യോജിക്കുന്നു ...പ്രത്യേകിച്ച് ഈ വാക്കുകളോട്
" ബ്ലോഗ് ഒരു സാംസ്ക്കാരിക മേഖലയാണെന്ന് മറന്നു കൊണ്ടുള്ള ചില കമന്റുകള്‍ വേദനാജനകമാണ്'.അതില്‍ ചെറിയൊരു ആത്മസംയമനം പാലിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്."



Posted by ആദില to പ്രവാസഭൂമി at August 1, 2010 12:43 AM

8. ശ്രീനാഥന്‍ has left a new comment on your post "സ്‌നേഹാര്‍ത്ഥി":

പോയിരുന്നു, പട്ടു പോലൊരു മനസ്സുള്ള ബ്ലോഗ്.നല്ല താളമുള്ള, ആർദ്രത തുളുമ്പുന്ന കവിതകൾ, എങ്കിലും നല്ല കവിതകളാകാൻ മൈത്രേയി പറഞ്ഞപോലെ അൽ‌പ്പം എഡിറ്റിംഗും ധ്വനിയുമൊക്കെ വേണമെന്നു തോന്നുന്നു. പരിചയപ്പെടുത്തിയതിനു നന്ദി. ‘താരകങ്ങൾ ഉറങ്ങുന്ന രാത്രിയിൽ..’ അത് അനുരാഗകവിതയുടെ പരകോടിയാണല്ലോ.



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at August 1, 2010 5:20 AM

9. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ദേ കാർന്നോരു പിന്നേം വന്നല്ലോ...
കാർന്നോർക്ക് മാത്രമായി ഒരു പോസ്റ്റിട്ടേക്കാം.
അതിനു മുമ്പ് താൽക്കാലിക ദുരിതശ്വാസം തരാം. അതു ഡോളറിലോ യൂറോയിലോ അതോ ഇൻഡ്യൻ റുപ്പികയിലോ വേണ്ടതെന്നറിയിച്ചാൽ മതി.


കൊലുസ്,
കോപ്പി പോസ്റ്റുകൾക്കായി അഗ്രിഗേറ്റർ തുടങ്ങാം. അതിൽ കമ്പ്ലയിന്റ് ചെയ്യാനുള്ള സൌകര്യമുണ്ടാക്കാം. പോരെ?

കുമാരൻ,
നന്ദി.

സുരേഷ് മാഷെ,
വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി.
ഞാനിട്ട എത്രയോ കമന്റുകളും പോസ്റ്റുകളും ഡിലിറ്റ് ചെയ്തിരിക്കുന്നു. ചിലർ സമാധിയിലും.

മൈത്രേയി.
എന്റെ ബ്ലോഗിലെ ആദ്യസന്ദർശനത്തിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു.

റഫിഖ്
ആദ്യ വരവിനു നന്ദി.
കോപ്പിയടിച്ചാലും പരൂക്ഷ ജയിച്ചാ മതി.

ആദില,
സ്വന്തം സൃഷ്ടികൾ മോശമായാലും നന്നായാലും അതു ജനങ്ങളിലെത്തിക്കാനുള്ളതാണ് ഏതു മാധ്യമവും എന്ന് ഞാൻ വിശ്വസിക്കുന്നു. തനിക്ക് സംവദിക്കാനൊന്നുമില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ഈ കളികൾ? ശത്രുക്കളെയും ചീത്തവിളികളെയും പ്രതീക്ഷിച്ചു തന്നെയാണിതിനിറങ്ങിയത്.
നന്ദി.

അഭിപ്രാ‍യമറിയിച്ച എല്ലാവർക്കും നന്ദി.



Posted by അലി to പ്രവാസഭൂമി at August 1, 2010 2:00 AM

10. സമാന്തരന്‍ has left a new comment on your post "ജൈവവിളികള്‍":

മനോഹരം..
അഭിനന്ദനങ്ങള്‍



Posted by സമാന്തരന്‍ to ഋതു - കഥയുടെ വസന്തം at August 1, 2010 6:03 AM

Reply via email to