1. Venugopal G has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

സംഭവം കലക്കി... ഫ്രെഞ്ച്കാരികൾ എങ്ങനെ? നമ്മുടെ സ്വന്തം കേരള വനിതകളെ പോലെ തന്നെ??



Posted by Venugopal G to BILATTHIPATTANAM at 1 August 2010 02:07

2. മനോജ്‌ കുമാര്‍ അകതിയൂര്‍ has left a new comment on your post "മേപ്പാടി ദിനങ്ങള്‍":

നന്നാവുന്നുണ്ട് പ്രമോദ്. ഉള്ളില്‍ തോന്നുന്ന ഒരു അഭിപ്രായം പറയാതിരുന്നാല്‍ ശരിയല്ല എന്നത് കൊണ്ട് ഒന്ന് വിമര്സിക്കട്ടെ.!!!. തിരക്കഥക്ക് വേണ്ടി നട്ടം തിരിയുന്ന ഒരു കഥാകൃത്ത്‌ നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി നിശ്ചിത സമയതിനുക്ള്ളില്‍ തയ്യാറാക്കിയ ഒരു സെമി അവാര്‍ഡ്‌ മൂവി തിരക്കഥ പോലെ തോന്നുന്നു. പ്രമോദ് ഇതിലും നന്നയി എഴുത്തും എന്ന് അറിയുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് പ്രമോദ്. വരികള്‍ക്കിടയില്‍ എന്തോ ഒരു മിസ്സിംഗ്‌ ലിങ്ക് ഉള്ളത് പോലെ. പക്ഷെ വയനാടിന്റെ സൌന്ദര്യം നല്ലോണം അനുബവവേധ്യം ആയിട്ടുണ്ട്‌. ഭൂമിയിലെ യഥാര്‍ത്ഥ സ്വര്‍ഗം തന്നെയാണ് വയനാട് എന്ന് എനിക്ക് ശരിക്കും തോന്നുന്നുണ്ട് പ്രമോദ്.



Posted by മനോജ്‌ കുമാര്‍ അകതിയൂര്‍ to നോങ്ങല്ലൂര്‍ രേഖകള്‍.... at August 1, 2010 2:07 AM

3. ചിന്തകന്‍ has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

ഒരു ജനാധിപത്യ രാജ്യത്ത് ആ രാജ്യത്തിന്റെ നിയമ നീതി വ്യവസ്ഥയെ (അത് തന്റെ വിശ്വാസമനുസരിച്ച് ജിവിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം തരികയും ചെയ്യുന്ന നിലയിൽ )അംഗീകരിക്കുകയും അതിൽ ഭാഗവാക്കാകുകയും ചെയ്യുക എന്നത് ഒരു ഇന്ത്യൻ മുസൽമാന്റെ കടമയാണ്. അതിനു കടക വിരുദ്ധമായി -ഹുകൂമത്തെ ഇലാഹി / ഇഖാമത്തുദ്ദീൻ - കൊണ്ടുവരാൻ എന്ന വ്യജേന ജനാധിപത്യ പ്രക്രിയയ്ക്ക് പുറം തിരിഞ്ഞു നിൽകുകയും -ഗവണ്മെൻ ഉദ്യോഗം വഹിക്കുന്നത് പോലും അനിസ്ലാമികമെന്ന് ഫത്‌വ നൽകുകയും വോട്ട് ചെയ്യുന്നത് ശിർക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തെ ഏത് സോപ്പ് കൊണ്ടാണ് കുളിപ്പിച്ചാലാണ് അഴുക്ക് നീങ്ങുക

പ്രിയ ബഷീർ സാബ്

ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രത്യേകത എന്തെന്നാൽ , ഏതൊരു സംഘത്തിനും /പ്രസ്ഥാനത്തിനും അതിന്റെ ആശയാദർശങ്ങൾ സമാധാനപരമായി പ്രബോധനം ചെയ്യാനും/പ്രചരിപ്പിക്കാനും, അത് ജനങ്ങൾക്ക് സ്വീകാര്യമായാൽ അതനുസരിച്ച് ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാവാനും സാധിക്കേണ്ടതുണ്ട്/സാധിക്കണം. ജമാ അത്തെ ഇസ്ലാമി ഒരു ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സകല ജീവ ജാലങ്ങളും ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് അത് മനസ്സിലാക്കുന്നു. അതിനാൽ തന്നെ ദൈവ സ്രഷ്ടികളായ മനുഷ്യർക്കിടയിൽ യാതൊരുവിധ വിവേചനവും അത് കല്പിക്കുന്നില്ല. വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനും നിഷേധിക്കാനുമുള്ള അധികാരം ദൈവം തന്നെ നൽകിയിരിക്കെ ആ അധികാരത്തിൽ മനുഷ്യൻ ഒരു ബലപ്രയോഗത്തിലൂടെ കൈകടത്തേണ്ടതുമില്ല.

ഈ പ്രസ്ഥാനത്തിന് അതിന്റെ ആശയങ്ങൾ പ്രബോധനം ചെയ്യാനുള്ള അവകാശം പോലെ തന്നെ മറ്റു പ്രസ്ഥാനങ്ങൾക്കും ആ അവകാശമുണ്ട് എന്ന് പുർണ്ണമായി മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ഏതെങ്കിലും ഒരു നേതാവിന്റെയോ/തങ്ങളുടെയോ/മുസ്ലീലിയാരുടെയോ വ്യക്തി പ്രഭാവത്തിൽ മാത്രം നിലകൊള്ളുന്ന ഒരു പ്രസ്ഥാനവുമല്ല അത്. ഹുകുമത്തെ ഇലാഹി എന്നാൽ ദൈവരാജ്യം എന്നാണ്. അത് ഖുർആനിലെ ഒരു പദപ്രയോഗവുമാണ്. ആ നിലക്ക് അതിനെ അംഗീകരിക്കുന്നതിൽ ബഷീർ സാബിനു ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതട്ടെ. ഗാന്ധിജി പറഞ്ഞ രാമ രാജ്യവും കൃസ്ത്യനികൾ പറയുന്ന കൃസ്തു രാജ്യവും മാർക് സ് പറഞ്ഞ സ്വർഗ്ഗ തുല്യമായ സ്റ്റേറ്റും ഗവണ്മെന്റുമില്ലാത്ത ഒരു ലോകവും പോലെ സുന്ദരമായ ഒരു സങ്കല്പം തന്നെയാണതും. അത്തരം ഒരു ലോകത്തെ പ്രാവർത്തികമാക്കാൻ സമാധാനപരമായി പ്രവർത്തിക്കുന്നതിൽ എന്ത് തെറ്റാണ് ജനാധിപത്യ ഇന്ത്യയിൽ ബഷീർ സാ‍ബ് കാണുന്നത്? ഇഖാമത്തുദ്ദീൻ എന്ന പദവും ഖുർ ആനിൽ പറഞ്ഞതാണ്. വിശ്വാസികളുടെ ലക്ഷ്യമായി ഖുർ ആനിൽ പ്രസ്ഥാവിച്ച ഒരു പദപ്രയോഗമാണ്. ദീനിനെ അതിന്റെ തനതായ രൂപത്തിൽ നില നിർത്തുക/സഥാപിച്ചെടുക്കുക എന്നതാണ് അതിന്റെ അർത്ഥം. ഇത്തരം ലക്ഷ്യങ്ങൾ, താങ്കളുടെ ഭാഷയിൽ ‘പുള്ളികൾ’, കഴുകികളയേണ്ട യാതൊരാവശ്യവും ജനാധിപത്യ ഇന്ത്യയിൽ ഉണ്ടെന്ന് ജമാ അത്തെ ഇസ്ലാമി മനസ്സിലാക്കുന്നില്ല. അതിന്റെ ലക്ഷ്യങ്ങൾക്കായി അക്രമത്തിന്റെ പാത നാളിതുവരെ ഈ പ്രസ്ഥാനം സ്വീകരിച്ചിട്ടുമില്ല.

ശ്രദ്ദേയാ... അത്പം ഓ.ടോ ആയതിൽ ക്ഷമിക്കണേ :)



Posted by ചിന്തകന്‍ to കരിനാക്ക് at August 1, 2010 11:52 AM

4. ചിന്തകന്‍ has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

ഒരു ജനാധിപത്യ രാജ്യത്ത് ആ രാജ്യത്തിന്റെ നിയമ നീതി വ്യവസ്ഥയെ (അത് തന്റെ വിശ്വാസമനുസരിച്ച് ജിവിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം തരികയും ചെയ്യുന്ന നിലയിൽ )അംഗീകരിക്കുകയും അതിൽ ഭാഗവാക്കാകുകയും ചെയ്യുക എന്നത് ഒരു ഇന്ത്യൻ മുസൽമാന്റെ കടമയാണ്. അതിനു കടക വിരുദ്ധമായി -ഹുകൂമത്തെ ഇലാഹി / ഇഖാമത്തുദ്ദീൻ - കൊണ്ടുവരാൻ എന്ന വ്യജേന ജനാധിപത്യ പ്രക്രിയയ്ക്ക് പുറം തിരിഞ്ഞു നിൽകുകയും -ഗവണ്മെൻ ഉദ്യോഗം വഹിക്കുന്നത് പോലും അനിസ്ലാമികമെന്ന് ഫത്‌വ നൽകുകയും വോട്ട് ചെയ്യുന്നത് ശിർക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തെ ഏത് സോപ്പ് കൊണ്ടാണ് കുളിപ്പിച്ചാലാണ് അഴുക്ക് നീങ്ങുക

പ്രിയ ബഷീർ സാബ്

ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രത്യേകത എന്തെന്നാൽ , ഏതൊരു സംഘത്തിനും /പ്രസ്ഥാനത്തിനും അതിന്റെ ആശയാദർശങ്ങൾ സമാധാനപരമായി പ്രബോധനം ചെയ്യാനും/പ്രചരിപ്പിക്കാനും, അത് ജനങ്ങൾക്ക് സ്വീകാര്യമായാൽ അതനുസരിച്ച് ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാവാനും സാധിക്കേണ്ടതുണ്ട്/സാധിക്കണം. ജമാ അത്തെ ഇസ്ലാമി ഒരു ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സകല ജീവ ജാലങ്ങളും ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് അത് മനസ്സിലാക്കുന്നു. അതിനാൽ തന്നെ ദൈവ സ്രഷ്ടികളായ മനുഷ്യർക്കിടയിൽ യാതൊരുവിധ വിവേചനവും അത് കല്പിക്കുന്നില്ല. വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനും നിഷേധിക്കാനുമുള്ള അധികാരം ദൈവം തന്നെ നൽകിയിരിക്കെ ആ അധികാരത്തിൽ മനുഷ്യൻ ഒരു ബലപ്രയോഗത്തിലൂടെ കൈകടത്തേണ്ടതുമില്ല.

ഈ പ്രസ്ഥാനത്തിന് അതിന്റെ ആശയങ്ങൾ പ്രബോധനം ചെയ്യാനുള്ള അവകാശം പോലെ തന്നെ മറ്റു പ്രസ്ഥാനങ്ങൾക്കും ആ അവകാശമുണ്ട് എന്ന് പുർണ്ണമായി മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ഏതെങ്കിലും ഒരു നേതാവിന്റെയോ/തങ്ങളുടെയോ/മുസ്ലീലിയാരുടെയോ വ്യക്തി പ്രഭാവത്തിൽ മാത്രം നിലകൊള്ളുന്ന ഒരു പ്രസ്ഥാനവുമല്ല അത്. ഹുകുമത്തെ ഇലാഹി എന്നാൽ ദൈവരാജ്യം എന്നാണ്. ആ നിലക്ക് അതിനെ അംഗീകരിക്കുന്നതിൽ ബഷീർ സാബിനു ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതട്ടെ. ഗാന്ധിജി പറഞ്ഞ രാമ രാജ്യവും കൃസ്ത്യനികൾ പറയുന്ന കൃസ്തു രാജ്യവും മാർക് സ് പറഞ്ഞ സ്വർഗ്ഗ തുല്യമായ സ്റ്റേറ്റും ഗവണ്മെന്റുമില്ലാത്ത ഒരു ലോകവും പോലെ സുന്ദരമായ ഒരു സങ്കല്പം തന്നെയാണതും. അത്തരം ഒരു ലോകത്തെ പ്രാവർത്തികമാക്കാൻ സമാധാനപരമായി പ്രവർത്തിക്കുന്നതിൽ എന്ത് തെറ്റാണ് ജനാധിപത്യ ഇന്ത്യയിൽ ബഷീർ സാ‍ബ് കാണുന്നത്? ഇഖാമത്തുദ്ദീൻ എന്നത് പദവും ഖുർ ആനിലെ തന്നെ ഒരു പ്രയോഗമാണ്. വിശ്വാസികളുടെ ലക്ഷ്യമായി ഖുർ ആനിൽ പ്രസ്ഥാവിച്ച ഒരു പദപ്രയോഗമാണ്. ദീനിനെ അതിന്റെ തനതായ രൂപത്തിൽ നില നിർത്തുക/സഥാപിച്ചെടുക്കുക എന്നതാണ് അതിന്റെ അർത്ഥം. ഇത്തരം ലക്ഷ്യങ്ങൾ, താങ്കളുടെ ഭാഷയിൽ ‘പുള്ളികൾ’, കഴുകികളയേണ്ട യാതൊരാവശ്യവും ജനാധിപത്യ ഇന്ത്യയിൽ ഉണ്ടെന്ന് ജമാ അത്തെ ഇസ്ലാമി മനസ്സിലാക്കുന്നില്ല. അതിന്റെ ലക്ഷ്യങ്ങൾക്കായി അക്രമത്തിന്റെ പാത നാളിതുവരെ ഈ പ്രസ്ഥാനം സ്വീകരിച്ചിട്ടുമില്ല.

ശ്രദ്ദേയാ... അത്പം ഓ.ടോ ആയതിൽ ക്ഷമിക്കണേ :)



Posted by ചിന്തകന്‍ to കരിനാക്ക് at August 1, 2010 12:09 PM

5. കാക്കര kaakkara has left a new comment on your post "മയിലെണ്ണയണ്ണന്‍":

പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...



Posted by കാക്കര kaakkara to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at August 1, 2010 1:49 AM

6. മുള്ളൂക്കാരന്‍ has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

കാക്കര, പൊതുയോഗത്തില്‍ / പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമാണോ താങ്കള്‍ പറഞ്ഞ രീതിയില്‍ പെരുമാറുന്നത്.. പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും ഒക്കെ ഇതൊക്കെ സംഭാവിക്കുന്നില്ലേ... പാലക്കാട് തൃശൂര്‍ മലപ്പുറം ഭാഗങ്ങളില്‍ ആര് വര്‍ഷത്തോളമായി മിക്കവാറും ബൈക്ക് ഇലും ബസ്സിലുമായി എന്നും യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍.. ഇതില്‍ ഏറ്റവും കൂടുതല്‍ മോശമായ പെരുമാറ്റം പലയിടത്തും ഉണ്ടായിട്ടുള്ളത് ഞാന്‍ പറഞ്ഞ കൂട്ടരുടെ പരിപാടികളില്‍ നിന്നാണ്.. റോഡ്‌ ബ്ലോക്ക്‌ ചെയ്താകും മിക്ക നാട് വലംവെക്കലും വെഞ്ചരിപ്പും ഉറൂസും ഒക്കെ... എത്രയോ മണിക്കൂര്‍ അത്തരത്തില്‍ ഇതിനിടയില്‍ പലപ്പോഴും പെട്ട് പോയിട്ടുണ്ട്...
എന്ന് വച്ച് താങ്കള്‍ പറഞ്ഞ രീതിയില്‍ ഇല്ല എന്നല്ല. പ്രധാന ജില്ലാ കേന്ത്രങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശല്ല്യം കൂടുതല്‍ ആയുള്ളതു... മറ്റു മിക്കയിടത്തും ഞാന്‍ പറഞ്ഞ രീതിയില്‍ ഉള്ള മാര്‍ഗ തടസ്സങ്ങള്‍ മിക്കപ്പോഴും കാണാം. പൊതു നിരത്തും പൊതു വഴിയും തടസ്സപ്പെടുതുന്നതിനെ രാഷ്ട്രീയ വല്ക്കരിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ പറഞ്ഞ പ്രശ്നങ്ങള്‍ കാണാതെ പോകുന്നത്... ഒരേ സ്വഭാവമുള്ള ഈ പ്രശ്നങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു ..



Posted by മുള്ളൂക്കാരന്‍ to വായന‌ at Sunday, August 1, 2010 2:26:00 PM GMT+05:30

7. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 55":

ഒര് 'കോഫി' അനക്കും കൂടി...



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at August 1, 2010 12:03 PM

8. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

@Hamid,

>>Let the opponents of JIH and moudoodi come out and proove these ideology is against Quran and Indian constitution <<

i would like to say , Let the supporters of JIH and Moudoodi come out and explain how The Indian constitution is against Quran and Islamic belief( as they were against the system) it will be better to clear the fog .



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കരിനാക്ക് at August 1, 2010 11:54 AM

9. വൃതാസുരന്‍ has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

ചുമ്മാ പ്രൊഫൈലൊന്ന് മാറ്റി നോക്ക് മാഷേ .... ഒരു പെണ്ണിന്റെ മൂക്കോ ചെവിയൊ പ്രൊഫില് പിക്ചറാക്കി ഇട്ടോളു...പേര് വല്ല ചക്കക്കുരു പെണ്ണെന്നോ , തെച്ചിയെന്നോ, മുല്ലയെന്നോ ഒക്കെ ഇടാം...
പിന്നെ കാര്യമായി പോസ്റ്റണമെന്നൊന്നും ഇല്ല.. വല്ല പട്ടിയും റോഡ് സൈഡില്‍ ഇരിക്കുന്നത് ‘കാത്തിരിപ്പൂ നിന്നെ ഞാന്‍’ എന്നോ മറ്റോ ഒരു ക്യാപ് ഷന്‍ ഇട്ട് പൂശിയാല്‍ മതി...
കൂതറ ബൂലോക പൂവാലന്മാര്‍ ക്യൂ ആയി വരും കമന്റാന്‍.....



Posted by വൃതാസുരന്‍ to ilacharthukal at August 1, 2010 1:55 AM

Reply via email to