1. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!":

ഈ ചിത്രകാരൻ അവിടെ ഉണ്ടായിരുന്നോ?

ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. (ഇതിനുമുൻപ് തിരുവനന്തപുരത്ത് കൂട്ടം മീറ്റിൽ പങ്കെടുത്തിരുന്നു. അതും ആദ്യം.)ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാ‍ൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.

പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.

ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റിയതുകൊണ്ടും കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.

ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.

ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.

എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.

മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാ‍ണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.

പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ. എല്ലാം



Posted by ഇ.എ.സജിം തട്ടത്തുമല to comment jar: കമന്റു ഭരണി at August 9, 2010 8:14 PM

2. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "വളപ്പിലെ കുളം":

well



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to സിപി. at 9 August 2010 7:24 PM

3. പ്രദീപ്‌ പേരശ്ശന്നൂര്‍ നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

well



പ്രദീപ്‌ പേരശ്ശന്നൂര്‍ , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 9 9:02 pm ന് പോസ്റ്റ് ചെയ്തത്

4. യൂസുഫ്പ has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

സംഘാടകനായിരുന്നത് കൊണ്ട് ഞാൻ എന്തെങ്കിലും എഴുതിയാൽ വിമർശകരുടെ കണ്ണിൽ അത് വീണ്ടും ചർച്ചയാകും.കൊട്ടോട്ടി എങ്കിലും സത്യം മനസ്സിലാക്കി എഴുത്യല്ലൊ?. ധാരാളം സമയം ഉണ്ടായിരുന്നല്ലൊ അവിടെ.വിമർശകർക്ക് അവിടെ നിന്ന് കൊണ്ട് തന്നെ വിമർശിക്കാമായിരുന്നില്ലെ?.ഇതിപ്പൊ പങ്കെടുക്കാത്തവരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് പല പങ്കെടുത്ത വിമർശകരും.



Posted by യൂസുഫ്പ to കല്ലുവെച്ച നുണകള്‍ at August 09, 2010 8:02 PM

5. ബിജുകുമാര്‍ alakode has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

പങ്കെടുക്കണമെന്നഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞില്ല. ചര്‍ച്ചകളുടെ സംഗ്രഹം കൂടി ചേര്‍ക്കാമായിരുന്നു. എങ്കിലും നന്നായിരിയ്ക്കുന്നു. മീറ്റിനായി കഷ്ടപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...!



Posted by ബിജുകുമാര്‍ alakode to കല്ലുവെച്ച നുണകള്‍ at August 09, 2010 7:17 PM

6. SMASH has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

"തങ്ങള്‍ പറഞ്ഞ മുസ്ലിം ഭുരിപഷ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ മത നിരപെക്ഷമായി ചിന്തിക്കുന്നു എങ്കില്‍ അത് ഇസ്ല്ലമിന്റെ ഗുണം കൊണ്ടല്ല മറി ച്ചു 1990 കള്‍ വരെ ഈ രാജ്യങ്ങളില്‍ കമ്മുനിസ്ട്റോ സോഷളിസ്ടോ ഭരണകൂടങ്ങളാണ് നിലനിന്നിരുന്നത് എന്നതിനാലാണ് .

ഇവിടുങ്ങളില്‍ മതത്തിനുള്ള പ്രാധാന്യം കുറയുന്നു എന്നതു ശരി തന്നെ, അതില്‍ വലിയ അല്‍ഭുതമൊന്നുമില്ല. പാശ്ചാത്യ നാടുകളിലെ മതങ്ങളുടെ സ്വാഭാവിക പരിണാമമായി കണ്ടാല്‍ മതി. ചിന്തകന്‍ തന്ന വിഡിയോയില്‍ തന്നെ ആ Western style അവിടുത്തെ ജനങ്ങളിലും ചുറ്റുവട്ടങ്ങളിലും വേണ്ടുവോളം‌. അല്‍ബേനിയ സര്‍ക്കാര്‍ തന്നെ മതമില്ലായമയെ പ്രോത്സാഹിപ്പിക്കുന്നു എന്നു തോന്നുന്നു.

താങ്കള്‍ക്ക് ഞാന്‍ പറഞത് ശരിക്കും മനസിലായില്ല. ഇസ്ലാമിന്റെ ഗുണം കൊണ്ടല്ല അവര്‍ മത നിരപേക്ഷകരായിക്കൊണ്ടിരിക്കുന്നത്. മറിച്ച് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ തന്നെ അവരും കാലത്തിനനുസരിച്ച് മാറി എന്നേ ഉള്ളൂ. അതു സ്വാഭാവികം മാത്രം. കമ്മൂണിസവും സോഷ്യലിസവും വരുന്നതിനു മുന്‍പും അവര്‍ യൂറോപ്യന്‍ സംസ്കാരത്തില്‍ ജീവിച്ച മുസ്ലീങ്ങള്‍ തന്നെയായിരുന്നു. ക്രൈസ്തവരാജ്യങ്ങള്‍ക്ക് മതനിരപേക്ഷമാകാമെങ്കില്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും അതുപോലെ ആകാം എന്നതിനു വേറേ തെളിവു വേണോ?

"ആ തത്വശാസത്രം ജനങ്ങളില്‍ വരുത്തിയ സ്വാധീനം ഇന്നും വലിയൊരു ശതമാനം ജനങ്ങളെ അവിശ്വാസികള്‍ ആക്കി മാറ്റിയിരിക്കുന്നു"

മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയൊരു വിഭാഗം അവിശ്വാസികളായി മാറിയതിന്റെ കാരണം എന്താണ്‌? ആ രാജ്യങ്ങള്‍ മറ്റു സോവിയറ്റ് രാജ്യങ്ങളെ പോലെ തന്നെ സാമ്പത്തികമായി അല്പം തകര്‍ച്ചയിലായതിനു കാരണം ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.



Posted by SMASH to chithrakaran:ചിത്രകാരന്‍ at August 9, 2010 8:39 PM

7. ഇ.എ.സജിം തട്ടത്തുമല നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വന്നയുടൻ പോസ്റ്റിടണമെന്നുന്റായിരുന്നു. രാത്രി പന്ത്രണ്ടു മണിയായി. പിറ്റേന്ന് നോക്കുമ്പോൾ സിസ്റ്റം പണിമുടക്കിൽ. ഇതിപ്പോൾ കഫേയിലാണ്. എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് പോസിറ്റീവായി എഴുതിയതിനു നന്ദി. ഞാൻ ആദ്യം അഗ്രഗേറ്ററുകളിൽനിന്നു തപ്പിയെടുത്ത പോസ്റ്റുകൾ എല്ലാം വിമർശനങ്ങൾ. ചിത്രകാരന്റെ കമന്റ്ബ്ലോഗിൽ ഞാൻ എന്റെ അഭിപ്രാ‍ായം എഴുതിയത് ഞാൻ ഇവിടെ ആവർത്തിക്കുന്നു. ഇവിടെ വരുന്നവരും കൂടി അതൊന്നു കണ്ടോട്ടെ, എന്താ?

ഈയുള്ളവൻ ഇങ്ങനെ എഴുതി:

“ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. (ഇതിനുമുൻപ് തിരുവനന്തപുരത്ത് കൂട്ടം മീറ്റിൽ പങ്കെടുത്തിരുന്നു. അതും ആദ്യം.)ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാ‍ൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.

പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.

ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാ‍റ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.

ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.

ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.

എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.

മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാ‍ണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.

പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!

എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.“



ഇ.എ.സജിം തട്ടത്തുമല , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 9 8:19 am ന് പോസ്റ്റ് ചെയ്തത്

8. N.J ജോജൂ has left a new comment on your post "ഇടയലേഖനത്തിനെതിരെ 'സത്യദീപം'":

ജനശക്തി, Nasiyansan,

'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്ന ലേഖനം കണ്ടില്ല. ലിങ്കു തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.



Posted by N.J ജോജൂ to ജാഗ്രത at August 9, 2010 9:06 PM

9. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "കായല്‍ക്കാഴ്ചകള്‍.....":

well i enjoyed



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to വെള്ളായണി........ at August 9, 2010 6:53 PM

10. ലാലപ്പന്‍ has left a new comment on your post "സൂര്യാംശുവോരോ വയൽ‌പ്പൂവിലും...":

ആഹാ...
സുന്ദര ചിത്രം



Posted by ലാലപ്പന്‍ to പിക്സെല്‍‌സ്::PIXELS at August 9, 2010 8:36 AM

11. രാമൊഴി has left a new comment on your post "വളപ്പിലെ കുളം":

kulathil kavithayund..thalakkett cheratha pole..



Posted by രാമൊഴി to സിപി. at 9 August 2010 7:06 PM

12. mini//മിനി has left a new comment on your post "ഒരു പുഴയുടെ കൊലപാതകം":

ദിവസങ്ങളായി രയരോം പുഴയോട് ചെയ്ത കൊലപാതക കഥ കാണുകയും കേൾക്കുകയും ചെയ്യുകയാണ്. വധശിക്ഷ നൽകേണ്ട കുറ്റം; എങ്കിലും ആ കൊലപാതകിയെയും രക്ഷിക്കാൻ ധാരാളം‌പേർ കാണുമല്ലൊ.



Posted by mini//മിനി to നമ്മുടെ ബൂലോകം at August 9, 2010 7:58 PM

13. ബിജുകുമാര്‍ alakode has left a new comment on your post "മാലാഖമാര്‍":

കുറെ നാളുകള്‍ക്കു ശേഷമാണ് മുരളിയുടെ ഒരു കഥ വായിയ്ക്കുന്നത്. ചെറിയ ക്യാന്‍‌വാസില്‍ വരച്ച നല്ല കഥ എന്നു പറയാന്‍ ഞാന്‍ മടിയ്ക്കുന്നില്ല. കുറ്റബോധത്തില്‍ നിന്നുളവാകുന്ന നന്മയുടെ ചിത്രം നന്നായി വരച്ചിരിയ്ക്കുന്നു. കഥയുടെ ക്രാഫ്റ്റിന്റെ പ്രത്യേകത കൊണ്ട് ഒറ്റവായനയില്‍ ഉള്ളിലേയ്ക്കിറങ്ങിയെന്നു വരില്ല. ഞാന്‍ മൂന്നുപ്രാവശ്യം വായിച്ചു. ഓരോ പ്രാവശ്യവും കൂടുതല്‍ ആസ്വാദ്യമായിരുന്നു.

ഓര്‍ഫനേജില്‍ വളര്‍ന്ന രണ്ടു യുവതികള്‍ . ആനിയും എലിസബത്തും. എലിസബത്ത് വികലാംഗ. അവളെ (അതോ രണ്ടുപേരെയുമോ?) പീഡിപ്പിച്ച രണ്ടു പേരില്‍ ഒരാളെ വാടക കൊലയാളിയെ കൊണ്ടു വധിച്ചു. മറ്റേയാളെ വധിയ്ക്കാന്‍ പണം നല്‍കി കഴിഞ്ഞു. ഇനി ഒരു ഫോണ്‍കോള്‍ മാത്രമേ വേണ്ടൂ. ഈ സാഹചര്യത്തില്‍ ആ യുവതികള്‍ ഒരു പുനര്‍ചിന്ത നടത്തുന്നു. ഉള്ളിലെ കുറ്റബോധം അവരെ നന്മയിലേയ്ക്കു നയിയ്ക്കുന്നു. വിളിയ്ക്കാനെടുത്ത മൊബൈല്‍ വലിച്ചെറിഞ്ഞു കൊണ്ട് അവര്‍ ക്ഷമയുടെ വഴി തിരഞ്ഞെടുക്കുമ്പോള്‍ , രണ്ടു പേരും മാലാഖമാരായി മാറുന്നു(?). ഇതാണ് എനിയ്ക്കു മനസ്സിലായ കഥ.

ചില നല്ല നിരീക്ഷണങ്ങള്‍ കഥയിലുണ്ട്. ആ സ്വപ്നം തന്നെ, കുറ്റബോധത്തിന്റെ പ്രതീകമാണ്.
<< “ ഒരു വ്യക്തിയുടെ മരണം എന്ന് പറയുന്നത് അയാളുടെ മനസ്സിന്റെ മരണമല്ലേ...ശരീരം ഭൌതികമായ ഒരു അവസ്ഥ മാത്രം ..അവിടെ
ഏല്‍ക്കുന്ന പോറലുകള്‍ മനസ്സ് എങ്ങനെ എടുക്കുന്നുവോ എന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു...ഈവന്‍ മരണം പോലും“>> ഈ വാക്കുകള്‍ ഉജ്വലമായി.

അതു പോലെ <<“അപ്പോള്‍ ജയിലില് ‍..ഒരാളെ പിടിച്ച് കുറേക്കാലം ഒരു മുറിയില്‍ പൂട്ടിയിടുമ്പോള്‍..??..എന്താണ് അതു കൊണ്ട്
അര്‍ത്ഥമാക്കുന്നത്..??..പ്രതിയുടെ മനസ്താപം..അല്ലെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം അല്ലേ....മരണം കൊണ്ട് കുറ്റവാളിക്ക് ലഭിക്കുന്നത്
മോചനമാണ് .......'' >>ഇതും നന്നായിരിയ്ക്കുന്നു.
പഴയ ഒരു നാടകത്തിലെ ഡയലോഗിലൂടെ അവരുടെ ക്ഷമയുടെ വഴി ചിത്രീകരിച്ചതും കൊള്ളാം.
സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെങ്കില്‍ ഞാനീ കഥയ്ക്ക് കുറച്ചുകൂടി മാര്‍ക്കു തരുമായിരുന്നു. കഥ ബുദ്ധിയേക്കാള്‍ ഹൃദയം കൊണ്ടാണ് വായിയ്ക്കപെടേണ്ടത് എന്ന പക്ഷക്കാരനാണ് ഞാന്‍ . ആദ്യവായനയില്‍ തന്നെ മനസ്സിലേയ്ക്ക് കിനിഞ്ഞിറങ്ങാന്‍ കഴിയുന്നവയെ ഉജ്വലം എന്നു വിളിയ്ക്കാം. വായന ബൌദ്ധികവ്യായാമമായി മാറിയാല്‍ ഭാവുകത്വം നഷ്ടമായേക്കുമെന്നെനിയ്ക്കു തോന്നുന്നു. ഏതായാലും നല്ലൊരു രചനയ്ക്ക് മുരളിയ്ക്ക് അഭിനന്ദനങ്ങള്‍ .
പലപ്പോഴും ബ്ലോഗുകളിലെ കമന്റുകള്‍ വെറും വഴിപാടാണ്. എഴുത്തുകാരുടെയും വായനയുടെയും നിലവാരം ഇതിനു കാരണമാകാം.
ഇവിടെയെങ്കിലും നല്ല കഥകള്‍ നന്നായി വായിയ്ക്കുകയും നിലവാരമുള്ള ചര്‍ച്ച നടക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശത്തോടെ ആണ് ഈ കുറിപ്പെഴുതിയത്.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 9, 2010 6:35 PM

14. MyDreams has left a new comment on your post "ബാല്യം":

വില്ല്യം ബാലകിന്റെ ഒരു കവിത ഓര്മ വന്നു ........
നഷ്ട്ടപെട്ടു പോകുന്ന ബാല്യവും
കൈ വിട്ടു പോകുന്ന സ്വപങ്ങളും
കൊഴിഞ്ഞു തീരുന്ന നിശ്കളന്കതയും



Posted by MyDreams to പദസ്വനം at August 9, 2010 11:41 AM

15. യൂസുഫ്പ has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

ഫോട്ടൊ നന്നായി.തന്തോയം.



Posted by യൂസുഫ്പ to കല്ല്യാണസൗഗന്ധികം at August 9, 2010 7:40 PM

16. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം":

കലക്കി മച്ചാ കലക്കി.
പോസ്റ്റ്‌ മാത്രല്ല ആദ്യ കമന്റെഴുതിയ ആളും അയാള്‍ക്കുള്ള മറുപടിയും കലക്കി. അദ്ധേഹത്തിന്റെ പ്രൊഫൈലില്‍ ഇഷ്ട്ട സിനിമകള്‍ മലയാളം.., ഫോളോ ചെയ്യുന്ന ബ്ലോഗുകള്‍ തമിള്‍..,
ദൈവമേ, ഇയാളുടെ പ്രശസ്തി അതിരു കടക്കുന്നു..!



Posted by കണ്ണൂരാന്‍ / Kannooraan to ilacharthukal at August 9, 2010 8:06 AM

17. jayanEvoor has left a new comment on your post "ബ്ലോഗ് മീറ്റിൽ പാമ്പുകളോ?!":

കൊച്ചുതോമ എന്നൊരു ബ്ലോഗർ ഇടപ്പള്ളി മീറ്റിൽ വന്നില്ലല്ലോ…..

എന്തായാലും വന്നവരാരും ഒരു പാമ്പും അവിടെ ഇഴയുന്നത് കണ്ടില്ല.

എന്റെ ഓർമ്മയിൽ താഴെപ്പറയുന്നവരാണ് അവിടെ പങ്കെടുത്തത്. അതിൽ ആരൊക്കെയാണ് ഇഴഞ്ഞത് എന്നു വെളിപ്പെടുത്താനുള്ള ബാധ്യത ഇതെഴുതിയ ആളിനുണ്ട്.
ഞാൻ കണ്ട ക്രമത്തിലെഴുതുകയാണ്.

ഷെറീഫ് കൊട്ടാരക്കര, പ്രവീൺ വട്ടപ്പറമ്പ്, മനോരാജ്
മുള്ളൂക്കാരൻ, ജോ, ഹരീഷ്, അപ്പൂട്ടൻ (പ്രശാന്ത്), പാവപ്പെട്ടവൻ
ചാണ്ടിക്കുഞ്ഞ്(സിജോയ്), ചിതൽ (പ്രവീൺ), കൊട്ടോട്ടിക്കാരൻ
കുമാരൻ, സന്ദീപ് സലിം, ഇസ്മയിൽ കുറുമ്പടി, സജിം തട്ടത്തുമല
കാർട്ടൂണിസ്റ്റ് സജീവേട്ടൻ, യൂസുഫ്പ, സാദിഖ്, കൂതറ ഹാഷിം
മണികണ്ഠൻ, തോന്ന്യാസി, കാപ്പിലാൻ, നന്ദകുമാർ
മത്തായി സെക്കൻഡ്, ജാബിർ, ദിലീപ് (മത്താപ്പ്)
ലക്ഷ്മി, പൌർണമി, പ്രയാൺ ചേച്ചി
ജുനൈദ്, മുരളി, പാലക്കുഴി, ഷെബീദ്, ഗോപൻ, കൃഷ്ണകുമാർ
തബാരക് റഹ്മാൻ, സുമെഷ്, ശങ്കർദാസ്, പ്രശാന്ത്, പുറക്കാടൻ

ഇവർ മുഴുവനും വെള്ളമടിച്ചാണോ വന്നത്?



Posted by jayanEvoor to പ്രവാസഭൂമി at August 9, 2010 5:40 PM

Reply via email to