1. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോട്ടോകള്‍ ഉഗ്രന്‍ അടിക്കുറിപ്പുകള്‍ അത്യുഗ്രന്‍!



മാണിക്യം , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 14 7:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. ea jabbar has left a new comment on your post "റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !":

എനിക്ക് ഈയടുത്ത ദിവസം ഉണ്ടായ അനുഭവം പറയാം. 7 മണിക്കു മുമ്പായി ചാലക്കുടി എത്തേണ്ടതിനായി കാറില്‍ മലപ്പുറത്തുനിന്നും 3മണിക്കു പുറപ്പെട്ടു. വട്ടപ്പാറ എത്തിയപ്പോള്‍ ബ്ലോക്. ബ്ലോ‍ക്കില്‍ നിന്നും രക്ഷപ്പെട്ട് കുറ്റിപ്പുറത്തെത്തുന്നത് 7.30 ന്!ചാലക്കുടിയെത്തിയത് 10മണി കഴിഞ്ഞ്.
പോപുലര്‍ഫ്രണ്ടുകാരുടെ ജാഥ കുറ്റിപ്പുറം മുതല്‍ വളാഞ്ചേരിവരെ. അത്രയും സമയം നാഷനല്‍ ഹൈവെ ഉപരോധം. പതിനായിരക്കണക്കിനാളുകളാണ്‍ റോഡില്‍ ഇരു വശത്തുമായി കുടുങ്ങിക്കിടന്നത്. ജാഥയില്‍ 500 പേരോ ആയിരം പേരോ കാണും.
രണ്ട് ആംബുലന്‍സുകള്‍ രോഗികളുമായി ബ്ലോക്കില്‍ കിടക്കുന്നത് ഞാന്‍ നേരിട്ടു കണ്ടു. എന്തെല്ലാം ആവശ്യങ്ങള്‍ക്കായി എത്രയെത്രപേര്‍ ആ റോഡില്‍ ആ സമയത്തു യാത്ര ചെയ്യുന്നുണ്ടാകും?
ഇവിടെ പോപുലര്‍ ഫ്രണ്ടുകാര്‍ക്കു തെറിയും വിളിച്ചു ജാഥ നടത്താം . അതു മൌലികാവകാശം തന്നെ. പക്ഷെ യാത്ര ചെയ്യാനുള്ള പതിനായിരം പേരുടെ മൌലികാവകാശം തടഞ്ഞുകൊണ്ടുള്ള ഈ തോന്നിവാസം അനുവദിക്കണോ?



Posted by ea jabbar to സംവാദം at August 13, 2010 7:44 PM

3. ഏറനാടന്‍ has left a new comment on your post "വൈശാലിയുടെ ക്രൂരകൃത്യങ്ങള്‍...........":

ഒന്നും അങ്ങട്ട് പിടി കിട്ടിയില്ല. ഒഴുക്കുണ്ട്. എഴുത്തിനു..



Posted by ഏറനാടന്‍ to നട്ടപ്പിരാന്തുകള്‍ at Saturday, August 14, 2010 6:31:00 AM

4. ബാബു has left a new comment on your post "ഹൃസ്വലിപി":

ഓർമ്മകൾ, അവയുണ്ടായിരിക്കണം.



Posted by ബാബു to ചുമരെഴുത്ത് at 13 August, 2010 20:15

5. ea jabbar has left a new comment on your post "റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !":

പാതയോരത്തു പൊതുസമ്മേളനം നിരോധിച്ച ഹൈക്കോടതിയുടെ മുന്‍ ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ചും പഴുതുകള്‍ അടച്ചുമാണു റിവ്യൂ ഹര്‍ജിയിലെ വിധി. സര്‍ക്കാരിന്റെ വാദം വിശദമായി പരിഗണിച്ച്, നിയമങ്ങളും സുപ്രീം കോടതി വിധികളും ഉദ്ധരിച്ചു തയാറാക്കിയ വിധി സുപ്രീം കോടതിയിലെ അപ്പീല്‍ സാധ്യതയ്ക്കു പോലും മങ്ങലേല്‍പ്പിച്ചേക്കാം.

പൊതുയോഗ നിരോധനത്തിലെ പൊതുതാല്‍പര്യമെന്തെന്നു ഹൈക്കോടതി വിശദമായി പ്രതിപാദിക്കുന്നു. വിധിkക്ക് ആധാരമായ ഹര്‍ജിയിലെ പ്രശ്നം ആലുവയില്‍ ഒതുങ്ങുന്നതല്ല, സംസ്ഥാനമൊട്ടാകെ ബാധകമാണ്. ആലുവയില്‍ മാത്രമായി ഉത്തരവു പരിമിതപ്പെടുത്തിയാല്‍ കളമശേരിയിലെത്തുമ്പോള്‍ ജനം
കുടുങ്ങും. സര്‍ക്കാര്‍ അവകാശപ്പെടുന്ന മൌലികാവകാശങ്ങളെക്കാള്‍ വലുതാണു പൊതുജനങ്ങള്‍ക്കു ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിക്കു വിപുലമായ അധികാരങ്ങളും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുമുണ്ടെന്നു കോടതി പ്രഖ്യാപിക്കുന്നു.

വഴിയോരത്തു പൊതുയോഗങ്ങള്‍ എന്തുകൊണ്ടു പാടില്ലെന്നു ബന്ധപ്പെട്ട നിയമങ്ങള്‍ ഉദ്ധരിച്ചു കോടതി ചൂണ്ടിക്കാട്ടി: വ്യക്തിയുടെ സഞ്ചാരസ്വാതന്ത്യ്രം തടയുന്നതു ക്രിമിനല്‍ കുറ്റമാണ്.

യോഗം നടത്തി പൊതുനിരത്തു തടസ്സപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 431, 339 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. 1999ലെ ഹൈവേ സംരക്ഷണ നിയമമനുസരിച്ചു ഗതാഗതാവശ്യത്തിനല്ലാതെ ഹൈവേ പൂര്‍ണമായോ ഭാഗികമായോ
തടസ്സപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യുന്നതു കയ്യേറ്റമാണ്. പന്തല്‍, സ്റ്റേജ്, ബോര്‍ഡ് ഇവ സ്ഥാപിക്കുന്നതും കയ്യേറ്റമാണ്. ഹൈവേയുടെ ഏതെങ്കിലും ഭാഗം ഗതാഗതത്തിന് അല്ലാതെ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. അതിനു ശിക്ഷയുമുണ്ട്. മുനിസിപ്പല്‍, പഞ്ചായത്തു റോഡുകളുടെ കാര്യത്തിലും സമാന നിയമങ്ങളുണ്ട്. ഈ നിയമത്തിലൊന്നും റോഡിന്റെ ഭാഗമല്ലാതെ മാറ്റിനിര്‍ത്താവുന്ന ഭാഗങ്ങളെക്കുറിച്ചു പറയുകയോ ഏതെങ്കിലും ഭാഗത്തു യോഗം നടത്താന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. പാതയോരങ്ങളില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ തന്നെ കയ്യേറ്റത്തിനു വിധേയമാകുകയും പിന്നീടു പതിച്ചുനല്‍കുകയുമാണു ചെയ്യുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.



Posted by ea jabbar to സംവാദം at August 13, 2010 7:33 PM

6. mini//മിനി has left a new comment on your post "ഓണത്തുമ്പിക്കൊരൂഞ്ഞാല്.":

മുറുക്കിപ്പിടിച്ചോ,,



Posted by mini//മിനി to ചില്ലുജാലകത്തിനപ്പുറം at August 13, 2010 8:53 PM

7. ea jabbar has left a new comment on your post "റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !":

താല്‍ക്കാലികമായി പോലും റോഡ് തടസ്സപ്പെടുത്തുന്നതു ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങള്‍ കുറ്റകരമാണ്. പൊതുയോഗങ്ങള്‍ക്കായി ആളുകൂടുന്ന കവലകള്‍ തിരഞ്ഞെടുക്കാന്‍ കാരണം ജീവിതത്തിരക്കില്‍ ജനത്തിനു സമയനഷ്ടം ഒഴിവാക്കാനാണെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്കുമേല്‍ യോഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവും പൊതുശല്യവുമാണെന്നു കോടതി പറഞ്ഞു.

’അഭിപ്രായ സ്വാതന്ത്യ്രത്തിന് ഒരു വ്യക്തിക്കുള്ള അവകാശം മറ്റൊരു വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാരസ്വാതന്ത്യ്രത്തിലുമുള്ള ഇടപെടല്‍ ആകരുത്. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 133-ാം വകുപ്പുപ്രകാരം ആര്‍ഡിഒയ്ക്കു ബാധ്യതയുണ്ട്. ഗതാഗത തടസ്സങ്ങളില്‍ ജീവന്‍പോലും അപകടത്തിലാകുന്ന രോഗികള്‍, പരുക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണം- കോടതി വ്യക്തമാക്കി.

വാഹനങ്ങളുടെ എണ്ണം പെരുകുന്നതിന് അനുസരിച്ചു റോഡുകള്‍ വികസിക്കുന്നില്ല. 1975ല്‍ സംസ്ഥാനത്ത് 1.19 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്നതു 2005ല്‍ 31.22 ലക്ഷവും 2010ല്‍ 54 ലക്ഷവും എത്തിയെന്നാണ് ഏകദേശ കണക്ക്.

എറണാകുളം ജില്ലയില്‍ തന്നെ 65,000 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തു. റോഡിന്റെ നീളം രണ്ടുലക്ഷം കിലോമീറ്ററായി കൂടിയെങ്കിലും ഗതാഗത തടസ്സമില്ലാതെ യോഗം നടത്താന്‍ റോഡുകളില്‍ സ്ഥലമുണ്ടെന്നു സര്‍ക്കാരിനും പറയാനാവില്ല.

സംസ്ഥാനത്തു ദിവസേന ശരാശരി പത്തിലേറെപ്പേര്‍ റോഡപകടത്തില്‍ മരിക്കുന്നു. 3700 - 3900 വരെ ആളുകളാണു വര്‍ഷത്തില്‍ മരിക്കുന്നത്. 25,000 പേര്‍ക്കു ഗുരുതര പരുക്കും 16,000 പേര്‍ക്കു സാധാരണ പരുക്കും ഏല്‍ക്കുന്നു. ഇൌ കണക്കു നോക്കിയാല്‍ ആലുവയ്ക്കു മാത്രമല്ല, ഉത്തരവു സംസ്ഥാനമൊട്ടാകെ ബാധകമാക്കുന്നതില്‍ തെറ്റില്ല.



Posted by ea jabbar to സംവാദം at August 13, 2010 7:33 PM

8. ജിതിന്‍ രാജ് ടി കെ has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

എന്റെ ബ്ലോഗ് നോക്കാമോ..?

http://tkjithinraj.blogspot.com/



Posted by ജിതിന്‍ രാജ് ടി കെ to ആദ്യാക്ഷരി at 14 August 2010 06:39

9. mini//മിനി has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 14, 2010 6:20 AM

10. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

പ്രിയ ലിഡിയ,
കുഞ്ചുണ്ണൂലിക്കും ചിലത്‌ പറയാനുണ്ടായിരുന്നു ശ്രദ്ധാപൂര്‍വ്വം വായിച്ചു.അല്‍പനേരം ആലോചിക്കുകയും ചെയ്‌തു.എന്താണ്‌ ആലോചിച്ചതെന്നോ..?നമ്മള്‍ പറയുന്ന ഓരോ കഥയിലും നമ്മള്‍ പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌.ഉദാ-അമ്മ,ക്രിസ്‌തു,കൃഷ്‌ണന്‍,രാധ,മറിയം...ഇങ്ങനെ ആരുമാകട്ടെ.ആരായാലും നമ്മള്‍ മെനയുമ്പോള്‍ അത്‌ നമ്മുടേത്‌ മാത്രമാണ്‌.ഐഡന്റിറ്റി കൊടുക്കാന്‍ കഴിയണം എന്നര്‍ത്ഥം.അല്ലെങ്കില്‍ മോഷണം(പോരായ്‌മ/പുതുമയില്ലായ്‌‌മ) ആരോപിക്കും.
ഊര്‍മ്മിളയെപ്പറ്റി,സീതയെപ്പറ്റി,ഉണ്ണിയാര്‍ച്ചയെപ്പറ്റി,നളിനിജമീലയെപ്പറ്റി..ഒക്കെ നമുക്ക്‌ എഴുതാം.പക്ഷേ,അവര്‍ നമ്മുടേതായിരിക്കണം.അതായത്‌,മറ്റുള്ളവര്‍ പകര്‍ത്തിവച്ച വ്യക്തിത്വമാകരുത്‌,നമ്മള്‍ കൊടുക്കുന്ന വ്യക്തിത്വമായിരിക്കണെം അവര്‍ക്കുണ്ടാവേണ്ട്‌.ചില കാര്‍ട്ടൂണിസ്റ്റുകള്‍ ഇ.എം.എസിനെയോ കരുണാകരനെയോ വരയ്‌ക്കുമ്പോള്‍ അവരുടെ മൗലികമായ നിരീക്ഷണം കൊണ്ടുവരില്ല.പകരം മറ്റാരെങ്കിലും വരച്ച രൂപം പകര്‍ത്തിവയ്‌ക്കും.അത്‌ ഇ.എം.എസോ കരുണാകരനോ ഒക്കെത്തന്നെയായിരിക്കും.പക്ഷേ,കാര്‍ട്ടൂണിസ്റ്റിന്റെ കൈയൊപ്പ്‌ അതില്‍ കാണില്ല.
ലിഡിയയുടെ കൈയൊപ്പ്‌ ഇല്ലാത്ത കഥയാണിത്‌.എം.ടി യാണ്‌ അതില്‍ പരന്നുകിടക്കുന്നത്‌.എം.ടി. സൃഷ്ടിച്ച ഭാഷയിലാണ്‌ താങ്കള്‍ എവുതിയിരിക്കുന്നത്‌.ലിഡിയയുടെ കുഞ്ചുണ്ണൂലിയെ സൃഷ്ടിക്കുന്നതിലാണ്‌ സര്‍ഗ്ഗാത്മകത ഇരിക്കുന്നതെന്നു തിരിച്ചറിയുമല്ലോ.
നല്ല കഥയെഴുതാനുള്ള ആര്‍ജ്ജവം താങ്കള്‍ക്കുണ്ട്‌.അത്‌ു തിരിച്ചറിയുക.ആശംസകള്‍.



Posted by സുസ്മേഷ് ചന്ത്രോത്ത് to ഋതു - കഥയുടെ വസന്തം at August 14, 2010 9:13 AM

11. Anonymous has left a new comment on your post "Kathakali- A Fusion Art":

First class article-----
advaitham appooppan



Posted by Anonymous to എതിരന്‍ കതിരവന്‍ at Saturday, August 14, 2010 7:50:00 AM GMT+05:30

12. നിസ്സഹായന്‍ has left a new comment on your post "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍":

മനുഷ്യത്വമുള്ളവരെ മുഴുവന്‍ നടുക്കിയ കൈവെട്ടു സംഭവത്തെക്കുറിച്ച് ധാരാളം പോസ്റ്റുകള്‍ വന്നു. കേരളീയരെ ഈ വിഷയം അഗാധമായി നടുക്കിയതു കൊണ്ട് ബൂലോകത്തും ഇതൊരു സുപ്രധാന സംഭവമായി മാറി. ഈയുള്ളവനും അത്തരം പോസ്റ്റുകളില്‍ എന്റേതായ അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള ധാരണ എത്ര വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായിരുന്നാല്‍ തന്നെയും ആ പ്രതിഭാസത്തെക്കുറിച്ച് കൈവെട്ടിയ നാള്‍ മുതല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അദൃശ്യമായിരിക്കുന്നതോ ഇല്ലെന്നു തോന്നിക്കുന്നതോ ആയ ഹിന്ദുഭീകരതയുടെ കര്‍തൃത്വം വ്യക്തമാക്കുന്ന, ഇതുവരെ പൊതുബോധത്തിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കാത്ത അതിന്റെ ഭാഗധേയത്വം ബോധ്യപ്പെടുത്തുന്ന 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ്, ഇടതുപക്ഷക്കാര്‍ തന്ത്രപരമായി നിശബ്ദത പാലിക്കുമ്പോള്‍ ഇടതുപക്ഷ വക്താവായ ജി.പി. പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാമാന്യ മര്യാദയില്ലാതെ, ഹിന്ദു ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പോസ്റ്റില്‍ വന്ന് അതിലൊരു കമന്റ് (രണ്ടാമത്തെ) വീശി,.....തുടര്‍ന്ന് വായിക്കുക



Posted by നിസ്സഹായന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 13, 2010 7:45 PM

13. ജിതിന്‍ രാജ് ടി കെ has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

http://tkjithinraj.blogspot.com/

നോക്കുമോ..?



Posted by ജിതിന്‍ രാജ് ടി കെ to നീര്‍‌മിഴിപ്പൂക്കള്‍‌ at August 14, 2010 8:10 AM

14. സന്ധ്യ has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

ചോദ്യങ്ങളും ഉത്തരങ്ങളും ഒരേപോലെ കിടിലൻ

- സന്ധ്യ



Posted by സന്ധ്യ to നട്ടപ്പിരാന്തുകള്‍ at Saturday, August 14, 2010 6:22:00 AM

15. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

ഇതു വായിച്ചപ്പോഴാണ് എനിക്കു കിട്ടിയ അടിയുടെ ഓര്‍മ്മ വന്നത്. ഭൂത കാലത്തേയ്ക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടു പോയി. അനുഭവം തന്നെ ഗുരു!



Posted by Mohamedkutty മുഹമ്മദുകുട്ടി to എന്‍റെ ആനമങ്ങാട് at August 13, 2010 6:23 PM

16. suraj::സൂരജ് has left a new comment on your post "വഴുതന ഗര്‍ഭം!":

ഒന്നൊന്നര ഗര്‍ഭം തന്നെ.... എന്തെല്ലാം കാര്യങ്ങളെ വഹിക്കുന്ന ഗര്‍ഭം ;)



Posted by suraj::സൂരജ് to ഐസിബിയും ചട്ടിക്കരിയും. at August 13, 2010 8:14 PM

17. മാണിക്യം has left a new comment on your post "മറക്കല്ലേ":

ഏല്ലാവിധ ശുഭാശംസകളും !



Posted by മാണിക്യം to മോഹപ്പക്ഷി at August 14, 2010 6:53:00 AM GMT+05:30

18. ജനശക്തി has left a new comment on your post "പൗരാവകാശ നിഷേധം തന്നെ":

നിരത്തുവക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പ്രസ്താവം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ പുനപ്പരിശോധനാഹര്‍ജി നല്‍കിയത്. അതിലും ഹൈക്കോടതി തികച്ചും നിഷേധാത്മകമായ വിധിപ്രസ്താവം ഇന്നലെ നടത്തി എന്നത് ഖേദകരമാണ്. ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യുട്ടീവിന്റെയും സര്‍വ്വോപരി ജനങ്ങളുടെയും അഭിപ്രായങ്ങളും നിഗമനങ്ങളും പരിഗണിക്കുവാനും പരിശോധിക്കുവാനും ജുഡീഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം പുനപ്പരിശോധനാ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിച്ച ന്യായാധിപന്‍മാര്‍ പ്രകടിപ്പിക്കുവാന്‍ സന്നദ്ധമായോ എന്ന ശങ്കയാണ് പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് ആവര്‍ത്തിച്ച പ്രസ്താവങ്ങള്‍ ഉയര്‍ത്തുന്നത്.
നിരത്തുവക്കിലെ പൊതുയോഗങ്ങള്‍ക്കുവേണ്ടി ശാഠ്യം പിടിക്കുന്നത് രാഷ്ട്രീയ കക്ഷികള്‍ മാത്രമാണെന്നും അവരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയതെന്നുമാണ് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്നത്. അത് ഗഹനമായ ചിന്തയുടെയും പുരനാലോചനയുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ ഒരു വിധിപ്രസ്താവമല്ല എന്നു കരുതാനേ തരമുള്ളൂ.



Posted by ജനശക്തി to ജാഗ്രത at August 14, 2010 9:09 AM

19. ഒരു നുറുങ്ങ് has left a new comment on your post "മറക്കല്ലേ":

ഇന്നലെ സിസ്റ്റം പറ്റിച്ചപ്പോള്‍
അത് "mmm"ലൊതുങ്ങി...
ഇന്നലെ കാലത്ത് കൊച്ചുമകന് മാധ്യമം
പത്രവുമായി വന്ന് കമന്‍റിയതിങ്ങനെ :

"ഇതാ ഉപ്പാന്‍റെ ടീച്ചര്‍ടെ ഫോട്ടൊ ഇതില്‍ "..



Posted by ഒരു നുറുങ്ങ് to മോഹപ്പക്ഷി at August 14, 2010 6:35:00 AM GMT+05:30

20. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "കാര്‍ ഒരു സ്യൂട്ട്‌കെയ്‌സില്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thanks for all



അല്‍ത്വാഫ് ഹുസൈന്‍ , വിജ്ഞാന കൗതുകം ലേക്ക് 2010, ആഗസ്റ്റ് 14 8:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

21. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്‌ മീറ്റും കവികാട്ടാക്കടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാര്‍ട്ടൂണീസ്റ്റ്, santhosh/സന്തോഷ്, അഭിപ്രായങ്ങള്‍ക്കു നന്ദി.
പ്രിയ കാര്‍ട്ടൂണിസ്റ്റ്,
യുദ്ധം ധര്‍മം ആയാലും അധര്‍മം ആയാലും കരയുന്നതു അമ്മമാരും കുഞ്ഞുങ്ങളുമാണെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.
ഗാന്ധാരത്തിലെ അമ്മയും, കഷ്മീരത്തിലെ അമ്മയും റഷ്യയിലെ അമ്മയും ചൈനയിലെ അമ്മയും അമേരിക്കയിലെ അമ്മയും അയര്‍ലന്റിലെ അമ്മയും ബ്രസീലിയന്‍ അമ്മയും പലസ്റ്റൈന്‍ അമ്മയും കാപ്പിരി അമ്മയും കരയുന്നതു അവരുടെ കുഞ്ഞങ്ങളെയും ഇണകളെയും മാതാപിതാക്കളെയും ഓര്‍മിച്ചു തന്നെയാണു.ആ ദുഖത്തിനു ഒരേ ഛായ തന്നെയാണു.
ഒരു ആക്രമണം മറ്റൊരു ആക്രമണകാരിയെ നിര്‍മ്മിക്കുന്നു.
ഒരു പലസ്റ്റൈന്‍ യുവപോരാളിയുമായി അഭിമുഖം നടത്തിയ (യുദ്ധകാര്യ ലേഖകന്റെ)ലേഖനം ഓര്‍മ വരുന്നു.
നിങ്ങള്‍ എങ്ങിനെ ഇത്ര ചെറുപ്പത്തില്‍ ഈ രംഗത്തു എത്തി?ചോദ്യം.
“സമാധാനമായി കഴിഞ്ഞു കൊണ്ടിരുന്ന വാസ സ്ഥലത്തു നിന്നും ശത്രുവിന്റെ ആക്രമണ സമയം ജീവഭയത്താല്‍ മാതാപിതാക്കളും കുഞ്ഞു സഹോദരനുമായി പലായനം ചെയ്യുമ്പോള്‍ വഴിയില്‍ സ്വന്തം മാതാപിതാക്കള്‍ വെടിയേറ്റു വീഴുന്നതു കണ്ട,അവരുടെ നേരെ കൈനീട്ടി കരയുന്ന കുഞ്ഞു സഹോദരനെയും എടുത്തു ജീവ രക്ഷാര്‍ത്ഥം നിങ്ങള്‍ പാഞ്ഞു പോകുന്ന നേരം നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങള്‍ എന്തായിരിക്കും. ആ വികാര വിചാരങ്ങളാണു എന്നെ ഇവിടെ കൊണ്ടു എത്തിച്ചതു.“ഉത്തരം.
അതേ! ചോര ചിന്തല്‍ എവിടെയും ദുഖം പകരുന്നതു അമ്മമാര്‍കും കുഞ്ഞുങ്ങള്‍ക്കും മാത്രമാണു.
ആകാശത്തിലെ പോലെ ഭൂമിയിലും സമാധാനം വരാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അതല്ലേ നമുക്കു ചെയ്യാന്‍ കഴിയൂ.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 13 8:35 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. mini//മിനി has left a new comment on your post "ഈറനണിഞ്ഞ്":

ഉഗ്രൻ



Posted by mini//മിനി to മിഴിച്ചെപ്പ് | GLIMPSES at August 14, 2010 5:52 AM

23. സന്ധ്യ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ബ്ലോഗ് മീറ്റിനെക്കുറിച്ച്, ഇങ്ങനെയൊരു വിവരണം, നന്നായിരിക്കുന്നു, നന്ദാ..

എങ്കിൽ ഇനി കരളലിയിക്കുന്ന കാഴ്ച്ച എന്താണെന്നു അധികം താമസിയാതെ എഴുതിക്കേ

- സന്ധ്യ



Posted by സന്ധ്യ to നന്ദപര്‍വ്വം at August 14, 2010 8:14 AM

24. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഓണം വരവായി,,,അത്തം":

രാവിലെത്തന്നെ ബ്ലോഗില്‍ പൂക്കളോം ഇട്ടു...!!!!
ബുദ്ധി അപാരം.
ഒരു പത്രത്തിന്റെ എഡിറ്ററാകാനുള്ള പ്രായോഗിക ബുദ്ധിയുണ്ട്. നമിച്ചിരിക്കുന്നു :)



Posted by chithrakaran:ചിത്രകാരന്‍ to മിനി ചിത്രശാല 'photos' at August 14, 2010 7:37 AM

Reply via email to