1. ജനശക്തി has left a new comment on your post "റേഷന്‍ ബിപിഎല്ലിന് മതിയെന്ന് സുപ്രീംകോടതി":

പൊതുവിതരണസംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യവിതരണം ബിപിഎല്‍- അന്ത്യോദയ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്‍ക്ക് സബ്സിഡിയുടെ ആവശ്യമില്ല. എപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍, എപിഎല്ലുകാര്‍ക്കും ആനുകൂല്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങള്‍ക്ക് നല്‍കിയാല്‍ മതിയാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ദശകങ്ങള്‍ പഴക്കമുള്ള വിവരങ്ങളെ ആധാരമാക്കുന്നത് ശരിയല്ല. 2010 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിപിഎല്‍, എപിഎല്‍, അന്ത്യോദയ കുടുംബങ്ങളെ കൃത്യമായി നിശ്ചയിക്കുന്നതിന് പുതിയ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചു



Posted by ജനശക്തി to ജാഗ്രത at September 1, 2010 7:24 AM

2. jamal|ജമാൽ has left a new comment on your post "ഋതു":

hai naattukara
post istappettuttoo



Posted by jamal|ജമാൽ to എഴുത്തുകുത്തുകള്‍ at Wednesday, September 01, 2010 9:04:00 AM

3. mini//മിനി has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

മനസ്സിൽ തങ്ങിനിൽക്കുന്ന വേദനയുണർത്തുന്ന ഓർമ്മകൾ,,,



Posted by mini//മിനി to മാണിക്യം at August 31, 2010 6:02 PM

4. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "മൊഴിമുത്തുകൾ-46":

പറഞ്ഞതെല്ലാം വളരെ ശരിയാണ്... പലപ്പോഴും യാത്രക്കിടയില്‍ പല അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്.. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഒരു യാച്ചകനുണ്ട്... സത്യം പറഞ്ഞാല്‍ എന്റെ ശമ്പളത്തിന്റെ 150 % ഉണ്ട് അദ്ധേഹത്തിന്റെ... അതുപോലെ നര്‍മം തോന്നുന്ന മറ്റൊരു കാര്യമാണ്, സാധാരണ മനുഷ്യര്‍ക്ക്‌ ചില്ലറ കൊടുക്കാന്‍ ആര്‍ ബി ഐ ക്ക് ശേഷം ആ ദൌത്യം ഇവര്‍ക്കാണ്.. പക്ഷെ കമ്മിഷന്‍ 10 % എന്നുമാത്രം....

സസ്നേഹം

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to മൊഴി മുത്തുകള്‍ at September 1, 2010 7:27 AM

5. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ജമാ അത്തെ ഇസ്ലാമിക്കാരുടെ അസഹിഷ്ണുതയുടെയും വര്‍ഗ്ഗീയതയുടെയും എത്രയോ ഉദാഹരണങ്ങള്‍ ഇതു പോലെ ജീവിതാനുഭവങ്ങളായി ചൂണ്ടിക്കാണിക്കാനുണ്ട്. മതവിശ്വാസത്തെ ഇത്രയും സങ്കുചിതമായ ഒരു വൃത്തത്തില്‍ ഒതുക്കി പുറമേക്കു പാല്‍പ്പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടുന്ന കപടവേഷധാരികളെ വേറെ കണ്ടിട്ടില്ല.



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 8:50 AM

6. കെ.പി.സുകുമാരന്‍ has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

മാവേലികേരളത്തിന്റെ വായനയ്ക്കും ഇടപെടലിനും നന്ദി. മറുപടിയായി വിശദമായ ഒരു പോസ്റ്റ് എഴുതാമെന്ന് തോന്നുന്നു. ആമുഖമായി ഇത്രയും പറഞ്ഞു വയ്ക്കട്ടെ : മനുഷ്യന്‍ സ്വയമേവ നന്നാവുകയില്ല എന്നും നന്നാക്കപ്പെടേണ്ടതുണ്ട് എന്നും ഞാന്‍ കരുതുന്നു. അങ്ങനെ മനുഷ്യനെ നന്നാക്കുന്നതിന് വേണ്ടിയാണ് മതങ്ങളും മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റെ പിന്നിലും ചരിത്രപരമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണെന്റെ അഭിപ്രായം. യുക്തിവാദികളുടെ കാര്യമല്ല പറഞ്ഞത്. മതങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ആവശ്യമില്ലാത്ത തലത്തിലേക്ക് മനുഷ്യര്‍ ഉയര്‍ന്നാല്‍ അതൊക്കെ താനേ കൊഴിഞ്ഞുപോകാം. അതല്ലാതെ പകരം നിര്‍ദ്ദേശങ്ങള്‍ ഒന്നും മുന്നോട്ട് വെക്കാതെ മതങ്ങള്‍ തുലയട്ടെ എന്ന യുക്തിവാദിമുദ്രാവാക്യം അപക്വവും അനവസരത്തിലുമാണ്. ഒരു യുക്തിവാദിക്ക് സ്വന്തം കുടുംബത്തില്‍ പോലും ഉന്നയിക്കാന്‍ കഴിയാത്ത ആവശ്യമാണ് സമൂഹത്തിലേക്ക് കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 1, 2010 9:06 AM

7. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

നന്മ വറ്റാതെ ഉണ്ടാകും ഭൂമിയിൽ എപ്പഴും



Posted by വിജയകുമാർ ബ്ലാത്തൂർ to നമ്മുടെ ബൂലോകം at September 1, 2010 7:15 AM

8. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ബൂലോകത്തിനു പുറത്തും മുസ്ലിം മാധ്യമങ്ങളിലും ഇപ്പോള്‍ ഈ പോസ്റ്റും ബ്ലോഗും ആഘോഷിക്കപ്പെടുന്നുണ്ട്. ഒരു “മുന്‍ യുക്തിവാദിയുടെ“ അനുകൂല നിലപാട് ഒത്തു കിട്ടിയ ആവേശത്തിലാണവര്‍ !
രാമനുണ്ണിക്കുള്ള സുശീല്‍ കുമാറിന്റെ മറുപടി ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്.



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 9:04 AM

9. ജനശക്തി has left a new comment on your post "ഭക്ഷ്യസുരക്ഷയും പഞ്ചായത്തും: തെരഞ്ഞെടുപ്പിന്റെ പശ്...":

ജനപിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടെങ്കില്‍ സംഘടിത ഇടപെടലിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് കേരളം തെളിയിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി 'കുടുംബശ്രീ'കളുടെ കാര്‍ഷികരംഗത്തെ ഇടപെടല്‍ കൂടിവരികയാണ്. ഇതുകൊണ്ടാവാം സംസ്ഥാനത്ത് നെല്ല്, കപ്പ എന്നിങ്ങനെ ചില വിളകളുടെയെങ്കിലും ഉല്‍പാദനം കൂടിയിരിക്കയാണ്. ഈ വിളകളുടെയെല്ലാം ഉല്‍പാദനക്ഷമതയിലും കൃഷിവിസ്തൃതിയിലും ചെറിയ തോതിലുള്ള വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. "കുടുംബശ്രീ''കളുടെ നേതൃത്വത്തില്‍ മിക്കയിടത്തും ഭൂമിപാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങളില്‍ കൃഷി ചെയ്യാനുള്ള പ്രാദേശിക സന്നദ്ധത കൂടി വരികയാണ്. പഞ്ചായത്ത് ഭരണസമിതികളും സംസ്ഥാന സര്‍ക്കാരും ഈ പരിപാടിക്ക് നല്ല പിന്തുണ നല്‍കിവരുന്നു. ഈ അവസരത്തെ നിമിത്തമാക്കി ഉല്‍പ്പാദന വര്‍ദ്ധനവില്‍ ഊന്നുന്ന വികസന പരിപാടിക്ക് കരുത്തേകാനുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ഇപ്പോള്‍ നടക്കേണ്ടതുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ഏറെ പ്രസക്തമാവുകയാണ്.



Posted by ജനശക്തി to ജാഗ്രത at September 1, 2010 6:41 AM

10. Gireesh has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത.

കര്‍ത്താവെ...! ദിദ്‌ ഇപ്പോലാണല്ലോ മനസ്സിലായത്... മതിയാക്കി... മതിയാക്കി... :)



Posted by Gireesh to ശ്യാമം.. at 8:02 PM

11. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

നല്ല വിവരണം... നല്ല പടങ്ങളും...



Posted by Pranavam Ravikumar a.k.a. Kochuravi to കല്ല്യാണസൗഗന്ധികം at September 1, 2010 8:22 AM

12. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കൊതിപ്പിക്കുന്ന നിമിഷങ്ങൾ..":

കൊള്ളാം... ആശംസകള്‍

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to ഗുൽമോഹർ at September 1, 2010 8:19 AM

13. Rajiv has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

തിരക്കഥ മുതല്‍ ലെന്‍സ്‌ വരെ ഉള്ള കാര്യങ്ങളില്‍ കൈകടത്തി മലയാള സിനിമയെ സ്വന്തം വരുതിയില്‍ ആക്കി കുളമാക്കി ഒടുവില്‍ തുണിക്കടകളിലും സ്വര്‍ണ കടകളിലും കയറി പാവപെട്ടവനെ കൊതിപ്പിച്ചു കൊല്ലുന്ന 'നാട മുറിയന്‍' നടന്മാരെക്കുറിച്ച് ഇനിയും കൂടുതല്‍ പറയല്ലേ പ്ലീസ്



Posted by Rajiv to ഒരു കപ്പ്‌ ചായ at August 31, 2010 7:49 PM

14. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഒരു ടീച്ചര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സ്കൂളില്‍ പ്രസാദപ്പായസം കൊണ്ടു വന്നു. സുന്നി മുജാഹിദ് മുസ്ലിം അധ്യാപകരൊക്കെ ഒരു സൌഹാര്‍ദ്ദത്തിന്റെ പേരില്‍ അതല്‍പ്പമെങ്കിലും കഴിച്ചു. അമ്പലപ്പായസം കഴിക്കാന്‍ ജമാ അത്തുകാരന്‍ കൂട്ടാക്കിയില്ല. അതാണു പറഞ്ഞത്. നോമ്പുകാലമെന്നത് ലതീഫിന്റെ കുരുട്ടുബുദ്ധിയുടെ വ്യാഖ്യാനം !



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 8:44 AM

15. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

രാമനുണ്ണിക്ക് സുശീല്‍കുമാറിന്റെ മറുപടി



Posted by ea jabbar to സംവാദം at August 31, 2010 7:57 PM

16. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

സുകുമാരന്‍ സാറിന്റെ ഈ പോസ്റ്റിനോടുള്ള വിശദമായ പ്രതികരണം എന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്യാനുദ്ദേശിക്കുന്നു. ചര്‍ച്ച വീക്ഷിക്കുന്നുണ്ട്.
---



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 8:59 AM

17. അപ്പു has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

@ Gopakumar VS :

അപ്പൂ, നേരത്തേ ചോദിച്ച സംശയം ഉത്തരം തന്നെങ്കിലും വീണ്ടും....കീമാന്‍ 7.1 ലും 6.2.183 ലും എ യുടേ ദീര്‍ഘവും ഒ യുടെ ദീര്‍ഘവും കിട്ടുന്നില്ല. അപ്പു നേരത്തേ പറഞ്ഞ പോലെ ചെയ്തു പക്ഷേ E = എ എന്നും O = ഒ എന്നും OO = ഊ എന്നും EE = ഈ എന്നുമാണ് കിട്ടുന്നത്, കൂട്ടിയെഴുതുമ്പോള്‍ പ്രശ്നമില്ല (ഉദാ: കേളി, കോളം) സഹായിക്കാമോ...കീമാന്‍ 6.2.183 വേര്‍ഷനാണ്. അഞ്ജലൊ ഫോണ്ട് വേര്‍ഷന്‍ 0.740 കാരണം ഇതിനു മുന്‍പുള്ള ഫോണ്ട് വേര്‍ഷനില്‍ ചില്ലക്ഷരങ്ങള്‍ കിട്ടിയിരുന്നില്ല (വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ്)

Gopan, താങ്കളുടെ സിസ്ടത്ത്തില്‍ വരമൊഴി എഡിറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ ഇതേ പ്രശ്നം ഉണ്ടോ എന്ന് ഒന്ന് നോക്കാമോ?



Posted by അപ്പു to ആദ്യാക്ഷരി at 1 September 2010 07:19

18. モバゲー has left a new comment on your post "ചരിത്രം":

モバゲーは自分の住んでいる街のご近所さんと出会いをしたい、自分と共通のものを持っている人と仲良くなりたい人にオススメです。ゲームが好きなJCJKと遊んじゃおう!



Posted by モバゲー to സകലം-VAIKOM at September 1, 2010 4:22 AM

19. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം":

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം. വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്തു ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകളുടെ അഭാവവും ഇത് വ്യക്തമാക്കുന്നു. ഇസ്ലാമാണ് മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമെന്ന് ഉച്ചത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍, കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കാര്യത്തില്‍ റോക്കറ്റ്വേഗത്തില്‍ മുന്നോട്ടു പോകുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2010 7:45 AM

20. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

നോമ്പ് കാലത്ത് പകല്‍ പായസം കുടിക്കാത്ത ജമാഅത്ത് കാരനോടുള്ള വിരോധമാണ്.
-------
ഇതു തെറ്റിദ്ധരിപ്പിക്കുന്ന കമന്റാണു ലതീഫ്. നോമ്പുകാലത്തെ കാര്യമല്ല ഞാന്‍ പറഞ്ഞത്.
ലതീഫ് ലക്ഷണമൊത്ത ജമാ അത്തുകാരന്‍ തന്നെ !



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 8:41 AM

21. ഹരീഷ് തൊടുപുഴ has left a new comment on your post "കൊതിപ്പിക്കുന്ന നിമിഷങ്ങൾ..":

ഹിറ്റ് 60,000 കടത്തിവിട്ട എല്ലാ മാന്യസുഹൃത്തുക്കൾക്കും നന്ദി; പ്രണാമം..

ഒപ്പം ജന്മാഷ്ടമി ആശംസകളും..



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at September 1, 2010 7:28 AM

22. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ceeyelles buks":

All the best...



Posted by Pranavam Ravikumar a.k.a. Kochuravi to CLS Books at August 31, 2010 8:04 PM

23. ഹരീഷ് തൊടുപുഴ has left a new comment on your post "തൂക്ക്‌ പാലം":

എത്രയോ ഓർമകൾ ഉറങ്ങിക്കിടപ്പുണ്ടാകും അവിടെ അല്ലേ??



Posted by ഹരീഷ് തൊടുപുഴ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 31, 2010 7:36 PM

24. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിക്കുന്ന രീതി മാത്രമേ എന്റെ ബ്ലോഗില്‍ എങ്കിലും മറ്റുള്ളവരും സ്വീകരിക്കാവൂ എന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ട്. കാരണം ഇത് എന്റെ, എന്റ മാത്രം ബ്ലോഗ് ആണ്. ഞാന്‍ എനിക്ക് അറിയാവുന്ന ഭാഷയിലും ശൈലിയുമാണ് പോസ്റ്റുകളും കമന്റുകളും എഴുതാറ്. മറ്റുള്ളവരുടെ കമന്റുകള്‍ ഞാന്‍ കടംകൊള്ളാറില്ല. ചിത്രകാരന്‍ കമന്റ് എഴുതാത ഈ പോസ്റ്റില്‍ യരലവ സ്വന്തം കമന്റ് എഴുതാതെ ഏതോ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് പെയിസ്റ്റ് ചെയ്യുന്നത് അനുചിതമാണ്. ചിത്രകാരന് അങ്ങനെ ചെയ്യാം. യരലവയ്ക്കും തന്റെ പഴയ കമന്റ് ഓര്‍മ്മപ്പെടുത്തലായി വേണമെങ്കില്‍ പെയിസ്റ്റ് ചെയ്യാം. ഇത് എന്റെ യുക്തി. യുക്തിക്ക് അങ്ങനെ സാര്‍വ്വജനീനതയില്ല. അതാണ് യരലവക്ക് എന്റെ യുക്തി മനസ്സിലാകാ‍തെ പോയത്. അല്ലാതെ കമന്റില്‍ പ്രകോപിതനായിട്ടല്ല.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 1, 2010 8:31 AM

25. Jerry has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

മലയാള ബ്ലോഗ്‌ രംഗത്ത് ഇപ്പോള്‍ മത വാദികള്‍ ( ഒപ്പം ജമായതും ) കൊണ്ടാടുന്ന ഒരേ ഒരു യുക്തിവാദി ആയി സുകുമാരന്‍ മാഷ് വളര്‍ന്നതില്‍ മാഷ്‌ ക്ക് അഭിമാനിക്കാം !

യോനെ റിഡ് ലി താലിബാന്‍ അങ്ങീകരിക്കുന്ന ഒരേ ഒരു യുറോപ്യന്‍ വനിതാ ആയതു പോലെ ,

ഗോര്‍ബച്ചേവ് അമേരിക്ക അംഗീകരിച്ച ഏറ്റവും പ്രമുഖ കമ്മ്യൂണിസ്റ്റ്‌ ആയത് പോലെ

മുക്താര്‍ അബ്ബാസ്‌ നക്വിയും ഷാനവാസ് ഹുസ്സൈനും ബി ജെ പി മുന്നില്‍ വയ്ക്കുന്ന ന്യൂന പക്ഷ മുഖനഗല്‍ ആയതു പോലെ ,

സുകുമാരന്‍ മാഷക്കും ജമായത്ത് ന്റെ പ്രിയപ്പെട്ട മുഖം ആകാന്‍ ഉള്ള എല്ലാ സാധ്യതകളും വഴക്കവും ഉണ്ട് .... നഷ്ടം വരില്ല ...... ജമയതിനെ നിരോധിക്കാന്‍ ഉള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം ആയതു കൊണ്ട് തീരെ നഷ്ടം വരില്ല !



Posted by Jerry to ശിഥില ചിന്തകള്‍ at September 1, 2010 7:14 AM

26. നിരക്ഷരന്‍ has left a new comment on your post "ഗുണ്ടല്‍പേട്ടയിലൊരുനാള്‍":

ഇക്കഴിഞ്ഞ ആഴ്ച്ചയിലും ഗുണ്ടല്‍പ്പേട്ടിലൂടെ കടന്നുപോയി. റോഡിനിരുവശവും തണ്ണിമത്തന്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു കിലോമീറ്ററുകളോളം. അല്‍പ്പം കൃഷിയിടം ഇവിടെ സ്വന്തമായിട്ടുള്ളവന്‍ ഭാഗ്യവാനെന്ന് അപ്പോള്‍ ചിന്തിക്കുകയും ചെയ്തു. പല പ്രാവശ്യം ഇതിന് മുന്നും അവിടത്തെ ജമന്തിപ്പാടങ്ങള്‍ക്കിടയിലൂടെ പോയിട്ടുണ്ട്. പക്ഷെ സുനില്‍ പറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു.

ഈശ്വരോ രക്ഷതു :(



Posted by നിരക്ഷരന്‍ to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് sunil kodathi faizal photographonline.blogspot.com at August 31, 2010 7:04 PM

27. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ഈ സംഭവങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഹദീസുകളും ചരിത്രവിവരണങ്ങളും റഫറന്‍സ് സഹിതം മുമ്പ് പലതവണ എന്റെ ബ്ലോഗില്‍ വന്നിട്ടുണ്ട്.



Posted by ea jabbar to സംവാദം at August 31, 2010 7:55 PM

28. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

മനുഷ്യന്‍ സ്വയമേവ നന്നാവുകയില്ല എന്നും നന്നാക്കപ്പെടേണ്ടതുണ്ട് എന്നും ഞാന്‍ കരുതുന്നു. അങ്ങനെ മനുഷ്യനെ നന്നാക്കുന്നതിന് വേണ്ടിയാണ് മതങ്ങളും മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റെ പിന്നിലും ചരിത്രപരമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണെന്റെ അഭിപ്രായം. യുക്തിവാദികളുടെ കാര്യമല്ല പറഞ്ഞത്. മതങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ആവശ്യമില്ലാത്ത തലത്തിലേക്ക് മനുഷ്യര്‍ ഉയര്‍ന്നാല്‍ അതൊക്കെ താനേ കൊഴിഞ്ഞുപോകാം. അതല്ലാതെ പകരം നിര്‍ദ്ദേശങ്ങള്‍ ഒന്നും മുന്നോട്ട് വെക്കാതെ മതങ്ങള്‍ തുലയട്ടെ എന്ന യുക്തിവാദിമുദ്രാവാക്യം അപക്വവും അനവസരത്തിലുമാണ്. ഒരു യുക്തിവാദിക്ക് സ്വന്തം കുടുംബത്തില്‍ പോലും ഉന്നയിക്കാന്‍ കഴിയാത്ത ആവശ്യമാണ് സമൂഹത്തിലേക്ക് കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 1, 2010 9:03 AM

29. Anonymous has left a new comment on your post "കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം":

നന്നായിരിക്കുന്നു.ഇത്തരം ചിന്തകള്‍ ആണു സമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടത്.....



Posted by Anonymous to ജനശബ്ദം at August 31, 2010 7:34 PM

30. ഹരീഷ് തൊടുപുഴ has left a new comment on your post "Untitled":

പൊഹ..!!

ഇഷ്ടായി ഈ ഷോട്ട്..:)



Posted by ഹരീഷ് തൊടുപുഴ to നീലാകാശവും സ്വപ്നങ്ങളും at September 1, 2010 8:08:00 AM GMT+05:30

31. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 59":

ഹും... ഒന്നും പറയാറായിട്ടില്ല അല്ലേ? ശരി ഞങ്ങളും കാത്തിരിയ്ക്കാം...


[നാട്ടിലേയ്ക്ക് പോകുകയാണല്ലേ? യാത്രാ മംഗളങ്ങള്‍ നേരുന്നു... അവധിക്കാലം പരമാവധി ആസ്വദിയ്ക്കാനാകട്ടെ!]



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at September 1, 2010 5:38 AM

32. ജുജുസ് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 1":

നൈൽ യാത്രാവിവരണം വായിച്ചു തുടങ്ങി ഹിമാലയൻ യാത്രാവിവരണത്തിൽ നിന്നും ഇജിപ്തിലേക്ക് വരുമ്പോൾ അച്ചായന്റെ എഴുത്തിൽ ഒരുപാട് പുരോഗതിയുണ്ട്



Posted by ജുജുസ് to നമ്മുടെ ബൂലോകം at September 1, 2010 2:43 AM

Reply via email to