1. വെഞ്ഞാറന്‍ has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

കുറുമാൻ‌ജീ,
പുതിയ സ്വപ്നങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും കാത്തിരിക്കുന്നു. ആശംസകൾ!



Posted by വെഞ്ഞാറന്‍ to കുറുമാന്റെ കഥകള്‍ at 3/9/10 1:03 PM

2. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

സയന്‍സ് ഇത്രമാത്രം വളര്‍ച്ച പ്രാപിക്കാ‍ത്ത ഒരു കാലഘട്ടത്തില്‍ ചിന്തിച്ച കാള്‍ മാര്‍ക്സിന്റെ അപൂര്‍ണ്ണമായ നിരീക്ഷണങ്ങളാണ് വൈരുദ്ധ്യാത്മകഭൌതികവാദം.

അതു ശാസ്ത്രമല്ല, ഒരു വ്യാഖ്യാനം മാത്രമാണ്.



Posted by ea jabbar to ശിഥില ചിന്തകള്‍ at September 3, 2010 2:32 PM

3. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

വര്‍ഗ്ഗങ്ങളായി വിഭജിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കീര്‍ണ്ണമാണ് ഇന്നത്തെ സാമൂഹ്യഘടന എന്നു പോലും കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ക്ക് ബോധ്യമാവുന്നില്ല.
യോജിക്കുന്നു ...!



Posted by ea jabbar to ശിഥില ചിന്തകള്‍ at September 3, 2010 2:34 PM

4. SMASH has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സ...":

അതെയതെ ഇദ്ദേഹം ഒരു പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള കാര്യങ്ങളെ മാത്രമെ കാണുള്ളു. തമിഴന്മാരെ മോശമായി അവതരിപ്പിക്കുന്നതും, വിദ്ദേശികളെ മ്‌ളേച്ചന്മാരായി ചിത്രീകരിക്കുന്നതും, പിന്നെ ക്രിസ്ത്യാനികളുടെ കാര്യം പറയാനില്ല! "മനസിനക്കരെ" യിലെ ക്രിസ്ത്യന്‍ സ്റ്റീരിയോ ടൈപ് കുടുംബം ഒരു മുസ്ലിം തറവാട് ആയിരുന്നെങ്കില്‍,

"സമ്പന്ന മുസ്ലീം സാമൂഹികഘടനയ്ക്കെതിരെ, അവര്‍ കഠിനാധ്വാനത്താല്‍ ആര്‍ജ്ജിച്ചെടുത്ത ഉന്നതമായ സാമൂഹിക അന്തര്‍ധാരയെ, വൈദേശികമായ അവിശുദ്ധ ഇടപെടലുകളിലെ അവിഹിത സാംസ്കാരിക മൂല്യച്യുതി ആയി കണക്കാക്കുന്ന കല്പിത തരംതിരിവില്‍ നിന്നും വരുന്ന മലയാളികളുടെ പൊതു പരിപ്രേക്ഷ്യത്തെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള .. എന്നൊക്കെ കീച്ചികൊണ്ടുള്ള നെടുങ്കന്‍ പോസ്റ്റ് "അന്തിക്കാടിന്റെ ഇസ്ലാ പൊതുബോധം, മലയാളികളുടേയും" എന്ന പേരില്‍ പുറത്തുവരുമായിരുന്നു.

സിനിമയില്‍ മാത്രമോ? തകഴിയുടെ കഥകളിലെ വില്ലന്മാരായ ക്രിസ്ത്യാനികള്‍ക്ക് പകരം മുസ്ലീംങ്ങള്‍ എങ്ങാനും ആയിരുന്നെങ്കില്‍ ഇയാള്‍ ഉണ്ടാക്കുമായിരുന്ന പുകില്‌ എനിക്ക് ആലോചിക്കാനേ വയ്യ!



Posted by SMASH to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 3, 2010 1:57 AM

5. ഞാന്‍ : Njan has left a new comment on your post "ബുദ്ധിമാന്റെ ലക്ഷണം":

കഴിഞ്ഞ ദിവസമാണ് ഈ ബ്ലോഗ്‌ കണ്ടത്. എല്ലാം വായിച്ചു. കുട്ടികളോട് കഥപറയുന്ന ആ ആഖ്യാന രീതി ഇഷ്ടപ്പെട്ടു. കൂടുതല്‍ എഴുതുക..ആശംസകള്‍..



Posted by ഞാന്‍ : Njan to കൊച്ചു കൊച്ചു കഥകള്‍ at September 3, 2010 1:59 AM

6. ബിജു ചന്ദ്രന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

വളരെ മയപ്പെടുത്തിയും പഞ്ചാര പുരട്ടിയുമൊക്കെ നമ്മുടെ ലത്തീഫണ്ണന്‍ ഇവിടെ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങളെ പ്പറ്റി പറഞ്ഞല്ലോ, " അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം." അഥവാ നല്ല രീതിയില്‍ പോകുന്ന ഈ രാജ്യത്ത് ഇസ്ലാമിക് ശരി അത്ത് നിയമത്തിന്റെ സംസ്ഥാപനം ! കൊള്ളാമല്ലോ മോനെ ലത്തീഫെ... ഇതിനെയാണല്ലോ ഈ തീവ്രവാദം തീവ്രവാദം എന്ന് പറയുന്നത്! ആധുനിക ജനാധിപത്യ നിയമങ്ങള്‍ മാറ്റി പകരം കാലഹരണപ്പെട്ട, ക്രൂരമായ , ഗോത്രവര്‍ഗ നിയമങ്ങള്‍ പകരം വെയ്ക്കണമെന്ന്!
നിനക്ക് നിന്റെ വിശ്വാസം , എനിക്ക് എന്റേത് , എന്ന കാഴ്ചപ്പാടിന് എന്താണ് കുഴപ്പം ലത്തീഫെ? മറ്റുള്ളവരുടെ മതവും നല്ലതായിരിക്കാം , പക്ഷെ ഞമ്മന്റെ മതമാണ്‌ സമഗ്രവും പൂര്‍ണ്ണവും എന്ന രീതിയിലുള്ള പിടിവാശി ഉപേക്ഷിച്ചാല്‍ തന്നെ പ്രശ്നങ്ങള്‍ ഇല്ലാതാവുമല്ലോ... എന്തായാലും ലത്തീഫിന്റെ കമന്റ്‌ ചില്ലിട്ടു വെയ്ക്കെണ്ടിയിരിക്കുന്നു. ജമാ അത്തിന്റെ ലക്ഷ്യങ്ങളെ പ്പറ്റി ആര്‍ക്കെങ്കിലും സംശയങ്ങള്‍ ഉണ്ടായാല്‍ മാറ്റാന്‍ ഉപകരിക്കും.



Posted by ബിജു ചന്ദ്രന്‍ to ശിഥില ചിന്തകള്‍ at September 3, 2010 2:33 PM

7. ഞാന്‍ : Njan has left a new comment on your post "അപ്പൂപ്പന്റെ കഥ--പത്ത്":

കഴിഞ്ഞ ദിവസമാണ് ഈ ബ്ലോഗ്‌ കണ്ടത്. എല്ലാം വായിച്ചു. കുട്ടികളോട് കഥപറയുന്ന ആ ആഖ്യാന രീതി ഇഷ്ടപ്പെട്ടു. കൂടുതല്‍ എഴുതുക..ആശംസകള്‍..



Posted by ഞാന്‍ : Njan to കൊച്ചു കൊച്ചു കഥകള്‍ at September 3, 2010 1:59 AM

8. ചാണ്ടിക്കുഞ്ഞ് has left a new comment on your post "33. ആമയിറച്ചി പുളിക്കും":

അപ്പൊ ടീച്ചറ് ആളൊരു പുലിയാണല്ലേ...
ആമകളെ സംരക്ഷിക്കാന്‍ ഈയിടെയായി ചെറുപ്പക്കാരില്‍ ഒരു താല്‍പ്പര്യം വളര്‍ന്നു വരുന്നതായി കാണുന്നുണ്ട്...
അടുത്ത ജന്മത്തിലെങ്കിലും ഒരു ആമയായി ജനിക്കണമെന്നാ എനിക്കാഗ്രഹം...പത്തിരുന്നൂറു കൊല്ലം ജീവിക്കാലോ!!!



Posted by ചാണ്ടിക്കുഞ്ഞ് to മിനിലോകം at September 03, 2010 1:35 PM

9. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ആരാമാ....?":

പ്രിയ മൈലാഞ്ചി,
ആചാരങ്ങള്‍ ആചാരോപചാരങ്ങള്‍ എല്ലാം ആരോപണങ്ങളായി മാറുന്നത്‌ മനോഭാവത്തിന്റെ നിറമനുസരിച്ചാണ്‌.ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം എന്നു പറയാറില്ലേ.ഏതുദേശത്തെയും അതിന്റെ തനിമയില്‍ മനസ്സിലാക്കുക എന്നതാണ്‌ മുഖ്യം.തനിമ പുലര്‍ത്തുന്ന ആചാരങ്ങള്‍ പാലിക്കണോ എന്നത്‌ നമ്മുടെ വ്യക്തിപരമായ തീരുമാനവും.ആ തീരുമാനം അന്യരെ നോവിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത്‌ മര്യാദ.
കശ്‌മീര്‍ വാസത്തില്‍ പരിചയിച്ച വിശേഷം പൊങ്ങച്ചം കുറയാതിരിക്കാന്‍ ഞാനും പങ്കുവയ്‌ക്കാം.
ലഡാക്കികള്‍ കണ്ടാലുടനെ ഉപചാരം പറയുന്നത്‌‌ ജൂലായ്‌ എന്നാണ്‌.!നമസ്‌തേ,വന്ദനം എന്നൊക്കെ അര്‍ത്ഥം.പോരാത്തതിന്‌ കഴുത്തിലൊരു തൂവാലയും കെട്ടിത്തരും.ഏറെക്കുറെ മിന്നുകെട്ടുപോലെ.കുമാരിമാരാണെങ്കില്‍ നമുക്കൊരു നാണവും വരും.
എന്നെസംബന്ധിച്ച്‌ വീണിടം വിഷ്‌ണുലോകമാണ്‌.എന്തോ എന്തരോ...ആരാമാ എന്നല്ല കരയാമാ എന്നുവരെ പറഞ്ഞുകളയും.കേള്‍ക്കുന്നവര്‍ക്ക്‌ ഇഷ്ടമാകുമെങ്കില്‍..
നന്ദി.വീണ്ടും കാണാം.(കഴിഞ്ഞതവണത്തെപ്പോലെ മറുപടിയെഴുതി ആളെ വടിയാക്കിക്കളയരുത്‌.താന്‍ പലയിടത്തും എന്നെപ്പൊക്കി എഴുതുന്നതും പറയുന്നതും ഞാന്‍ ചാരന്മാരെ വച്ച്‌ കണ്ടുപിടിക്കുന്നുണ്ട്‌.ജാഗ്രതൈ..!)



Posted by സുസ്മേഷ് ചന്ത്രോത്ത് to കര്‍ണാടകവിശേഷങ്ങള്‍ at September 3, 2010 1:59 AM

10. ചാണ്ടിക്കുഞ്ഞ് has left a new comment on your post "33. ആമയിറച്ചി പുളിക്കും":

അപ്പൊ ടീച്ചറ് ആളൊരു പുലിയാണല്ലേ...
ആമകളെ സംരക്ഷിക്കാന്‍ ഈയിടെയായി ചെറുപ്പക്കാരില്‍ ഒരു താല്‍പ്പര്യം വളര്‍ന്നു വരുന്നതായി കാണുന്നുണ്ട്...
അടുത്ത ജന്മത്തിലെങ്കിലും ഒരു ആമയായി ജനിക്കണമെന്നാ എനിക്കാഗ്രഹം...പത്തിരുന്നൂറു കൊല്ലം ജീവിക്കാലോ!!!



Posted by ചാണ്ടിക്കുഞ്ഞ് to മിനിലോകം at September 03, 2010 1:35 PM

11. ബിജു ചന്ദ്രന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

B.M, yaralava, well said...



Posted by ബിജു ചന്ദ്രന്‍ to ശിഥില ചിന്തകള്‍ at September 3, 2010 2:36 PM

Reply via email to