1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചര്‍ച്ച":

"താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍‍‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!"

ശ്രീ ബാബു എന്റെ മേല്‍പറഞ്ഞ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ആണ്‌.

എന്റെ പോസ്റ്റിലെ തന്നെ ആദ്യ വരി
"ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ്‌ 'മതം' എന്നു വിളിക്കുനത്‌ എങ്കില്‍ ഈ ചോദ്യത്തിന്‌ ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍ പിന്നെ എന്ത്‌ ആശങ്ക ആണുള്ളത്‌ എന്നെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നും ഇല്ല
അപ്പോള്‍ ഇതൊക്കെ എതോ ചില hidden ajenda യുടെ ഭാഗങ്ങള്‍ മാത്രം ആയിരിക്കുമോ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Saturday, September 04, 2010 6:29:00 AM

2. ദിലീപ് വിശ്വനാഥ് has left a new comment on your post "ചിത്രകാരി":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at September 3, 2010 7:52 PM

3. Manoj മനോജ് has left a new comment on your post "സംഘടനകള്‍ ആര്‍ക്ക് വേണ്ടി ?":

സംഘടനകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഇക്കാലത്ത് ആര് വിശ്വസിക്കുവാനാണ്? ഇത് കേരളത്തിന്റെയോ, ഇന്ത്യയുടെയോ മാത്രം കുഴപ്പം ഒന്നുമല്ല. യു.എന്‍. പോലെയുള്ള സംഘടനകള്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ? സ്വന്തം ആളുകളുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി നിലകൊള്ളുന്നവരുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഉള്ളപ്പോള്‍ കേരളത്തിലെ സംഘടനകള്‍ “നല്ലവരാകണം” എന്ന വാദം എത്ര മാത്രം ശരിയാകും! എല്ലാ രംഗത്തും സംഘടനകള്‍ തലപ്പത്തിരിക്കുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സുഖം അനുഭവിക്കുവാന്‍ ഉള്ളതാണെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

ഇടത് പാര്‍ട്ടികള്‍ പണ്ട് ചൂണ്ടി കാണിച്ച് കൊടുത്തിരുന്ന ലക്ഷ്യം ഇന്ന് ഇല്ലാത്തത് കൊണ്ട് മാത്രമല്ലേ മതത്തിന്റെ തീവ്രത ഇത്ര മാത്രം ശക്തമായതും മത നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ വരെ മത പുരോഹിതര്‍ക്ക് ധൈര്യം വരുന്നതും. ഒരേ സമയം ശാന്തിയുടെ ദൂതരെന്ന് പറയുകയും വിശ്വാസികളെ കൊണ്ട് ആയുധമെടുപ്പിക്കുക വരെ ചെയ്യിക്കുന്ന മത പുരോഹിതരുടെ പുറകേ പോകുമ്പോഴും മത സംഘടനയിലെ അനുയായികള്‍ ജനങ്ങള്‍ക്ക് എന്ത് ഉപകാരമാണിത് കൊണ്ടുണ്ടാകുക എന്ന് ചിന്തിക്കുന്നുണ്ടോ? അപ്പോള്‍ പിന്നെ രാഷ്ട്രീയ സംഘടനകള്‍ മാത്രം വിശുദ്ധരായിരിക്കണമെന്ന് നമുക്ക് ശഠിക്കുവാന്‍ കഴിയുന്നത് എങ്ങിനെയാണ്?

300 ഓളം കോടീശ്വരന്മാരുള്ള പാര്‍ലമെന്റ് എന്ന “സംഘടന” എന്ത് ഉപകാരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? സാമൂഹിക പ്രവര്‍ത്തനം മാത്രമായിരിക്കണം ലക്ഷ്യമെന്ന പഴഞ്ചന്‍ ചിന്താഗതി ഇടത് പോലും ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടതല്ലേ!

ദാ ഒരു സംഘടനയുടെ തെരഞ്ഞെടുപ്പ് ആഘോഷപൂര്‍വ്വം കൊല്ലത്ത് നടക്കുന്നു. എന്ത് ഉപകാരമാണ് ആ സംഘടന അതിലെ സാധാരണ ജനങ്ങള്‍ക്ക് നല്‍കിയത്? കുടുംബ വാഴ്ചയാണ് വേണ്ടത് എന്ന് വീമ്പിളക്കുന്ന നേതാവ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുള്ള താല്പര്യവും അത് തന്നെയെന്നല്ലേ മനസ്സിലാക്കേണ്ടത്!

പറഞ്ഞ് വന്നത് നാം ഇന്ന് കാണുന്നത് ഭൂരിപക്ഷ ജനതയുടെ മനസ്സിന്റെ തനി പകര്‍പ്പാണ്. അത് തിരുത്തുവാന്‍ ആര്‍ക്കാണ് കഴിയുക? അത് മാറാത്തിടത്തോളം സംഘടനകള്‍ ചിലര്‍ക്ക് “സുഖം’ അനുഭവിക്കുവാനുള്ള മാര്‍ഗ്ഗമായി നിലകൊള്ളും... ഒരിക്കല്‍ കൂടി, ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല ആഗോള പ്രശ്നം തന്നെയാണ്. അതിന് ഉടനെ പരിഹാരവും ഉണ്ടാകില്ല...



Posted by Manoj മനോജ് to ശിഥില ചിന്തകള്‍ at September 4, 2010 8:26 AM

4. ജനശക്തി has left a new comment on your post "കോടതി കാണേണ്ട കള്ളക്കളി":

ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കാനും പൊതുവിതരണം കഴിയുന്നത്ര ചുരുക്കാനും എന്തു മാര്‍ഗമെന്ന ചിന്തയിലായിരുന്നു കഴിഞ്ഞ കുറെക്കാലമായി യുപിഎ ഗണ്‍വമെന്റ്. ആ ചിന്തയാണ് എപിഎല്‍ എന്ന മുദ്രകുത്തി വലിയ ഒരു വിഭാഗം പാവപ്പെട്ടവരെക്കൂടി പൊതുവിതരണത്തിനു പുറത്താക്കാനുള്ള നീക്കത്തിന് വഴിവച്ചത്. ഈ നീക്കമാവട്ടെ, അതിശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. രാജ്യമാകെ സമരങ്ങളുയര്‍ന്നുവന്നു. അതിനുമുമ്പില്‍ യുപിഎ ഗവമെന്റ് ഒന്നു പതറിനിന്നു. ഭക്ഷ്യസുരക്ഷാനിയമം ഏത് രൂപത്തില്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നു. ആ ഘട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവ് വരുന്നത്. എപിഎല്‍ വിഭാഗത്തെ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുള്ള പച്ചക്കൊടിയായി അത്. രോഗി ഇച്ഛിച്ചതും പാല്; വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലായി. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവിലെ അശാസ്ത്രീയതയോ, അത് ആ വിധത്തിലാക്കിത്തീര്‍ത്തതിനു പിന്നിലെ ദുരുദ്ദേശമോ ഒന്നും കോടതി കണ്ട മട്ടില്ല.



Posted by ജനശക്തി to ജാഗ്രത at September 4, 2010 9:10 AM

5. ശ്രീനാഥന്‍ has left a new comment on your post "കീഴാർനെല്ലി":

കിഴാർനെല്ലിയെ അവതരിപ്പിച്ചതിനു നന്ദി, ഇതല്ലേ ലിവ്-52 ൽ ഉള്ളതും?



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at September 04, 2010 7:53 AM

6. Anonymous has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

സചിന്‍ തെന്ദുല്‍ക്കര്‍ വ്യോമസേനയില്‍ ക്യാപ്റ്റനായി - വാര്‍ത്ത.
അടുത്ത പ്രത്യയശാസ്ത്ര വിഷ ചായയ്ക്കു സമയമായി...:-
“സചിന്‍ സൈനികനായി, എന്തു കൊണ്ട് അസ്സറുദ്ദീന്‍ ആയില്ല“



Posted by Anonymous to ഒരു കപ്പ്‌ ചായ at September 3, 2010 7:04 PM

7. ശ്രീനാഥന്‍ has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

നൂറായല്ലോ, ഇനി നൂറ്റൊന്നാകട്ടേ! പോലീസുകാരെ ആർക്കാണു പേടിയില്ലാത്തത്? ആ ബ്രു കുപ്പി പിന്നീടു തുറന്നോ? നല്ല എഴുത്ത്, ആശംസകൾ!



Posted by ശ്രീനാഥന്‍ to എഴുത്തോല at September 4, 2010 8:03 AM

8. ശ്രീനാഥന്‍ has left a new comment on your post "ചിത്രകാരി":

പൂക്കളിലും ശലഭത്തിലും ചിത്രമെഴുതിയത് ആരാണെന്നാണീ മനോഹരചിത്രം എന്നോട് ചോദിച്ചത്!



Posted by ശ്രീനാഥന്‍ to ചില്ലുജാലകത്തിനപ്പുറം at September 3, 2010 9:51 PM

9. ജനശക്തി has left a new comment on your post "കുട്ടനാട് പാക്കേജ്, വെച്ചൂര്‍ റൈസ് മില്‍, പട്ടയം.....":

ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍.



Posted by ജനശക്തി to ജാഗ്രത at September 4, 2010 9:05 AM

10. പാഞ്ചാലി :: Panchali has left a new comment on your post "tea estate ..":

:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at September 4, 2010 3:50 AM

11. ea jabbar has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

മുസ്ലീമീന്റെ ഒരു കിഡ്നിപ്പരസ്യവും അവന്റെ ജീവിതം മുഴുവന്‍ തീവ്രവാദപരവും ഭീകരവുമായ അനുഭവമായി തോന്നുന്നുവെങ്കില്‍ ഇവനൊക്കെ ആവശ്യം മാസ്സ് മാനസ്സിക ചികില്‍സയാണ്. ഒരു സമുദായത്തിനു നേരെ തൊട്ടതിനും പിടിച്ചതിനും ഒക്കെ തോന്നുന്ന വെറുപ്പിന് എന്തു ചെയ്യാനാകും.
------
പരസ്യക്കാര്യത്തില്‍ “ആദര്‍ശം” പ്രഖ്യാപിച്ച ഒരേയൊരു പത്രം മാധ്യമം ആണ്. ഇന്നത്തെ സിനിമ , ലോട്ടറി നറുക്കെടുപ്പ് ഫലം എന്നിവ മാധ്യമം പ്രസിദ്ധീകരിക്കാത്തത് ആദര്‍ശത്തിന്റെ പേരിലാണ്. അത്രയും ആദര്‍ശനിഷ്ടയുള്ളവര്‍ക്ക് മുസ്ലിം കിഡ്നി വേണം എന്ന പരസ്യം അത്ര വലിയ ധാര്‍മികപ്രശനമായി തോന്നിയില്ല. അതാണു കാര്യം.
പിന്നെ ജം,ആ അത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗമാണ്. അവരെക്കുറിച്ചു പറയുന്നതും, പോപുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കുന്നതും മ അദനിയെ കുറ്റം പറയുന്നതുമൊക്കെ മൊത്തം മുസ്ലിംങ്ങളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത് ആരാണ്? താങ്കളടക്കം ഈ പൊതുബോധത്തില്‍ എത്തിയതെങ്ങനെ? ആര്‍ എസ് എസിനെ കുറിച്ച് വിമര്‍ശിച്ചാല്‍ അതു ഹിന്ദുക്കളുടെ കാര്യമായി ഇവിടെ ആരും ഗൌനിക്കാറില്ലല്ലോ? പിന്നെയെന്താ ഏതെങ്കിലും മുസ്ലിംഭീകര സംഘടനയുടെ കാര്യം പറയുമ്പോഴേക്കും ഇസ്ലാം മൊത്തവും മുസ്ലിം സമുദായം മൊത്തത്തിലും പ്രതിസ്ഥാനം സ്വയം ഏറ്റെടുക്കുന്നത്?



Posted by ea jabbar to ശിഥില ചിന്തകള്‍ at September 4, 2010 9:14 AM

12. ശ്രീനാഥന്‍ has left a new comment on your post "ലാൽ സലാം..":

നക്ഷത്രാങ്കിത ശുഭ്രപതാക വാനിലുയർന്നു പറക്കട്ടേ! വെള്ളക്കൊടിയിലെ നക്ഷത്രം ചോരകൊടുത്തുചുവപ്പിച്ചരേ, ആയിരമായിരം അഭിവാദ്യങ്ങൾ!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at September 4, 2010 7:56 AM

13. mini//മിനി has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

Akbar-, രാജന്‍ വെങ്ങര-, ഗീത-, നിയ ജിഷാദ്-, ശ്രീനാഥന്‍-, Jishad Cronic-, പട്ടേപ്പാടം റാംജി-, വീ കെ-, പാലക്കുഴി-,

പാവങ്ങൾ എന്നെയും ഓർമ്മിപ്പിച്ചു.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at September 4, 2010 7:13 AM

14. mini//മിനി has left a new comment on your post "കീഴാർനെല്ലി":

Pranavam Ravikumar a.k.a. Kochuravi-,
Thank you for the comment.
anoop-,
അവൻ ചെടിച്ചട്ടിയിൽ കയറിപറ്റിയതാ,
Sabu M H-,
നന്ദി.
the man to walk with-,
നന്ദി.
jayanEvoor-,
ഡോക്റ്ററെ കാണുമ്പോൾ ഒരുകാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ, കണ്ണൂരിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല. നമ്മുടെ കണ്ണൂർ പട്ടണം നിറയെ കാൽചുവട്ടിൽ ഔഷധസസ്യങ്ങൾ നിറഞ്ഞിരിക്കുകയാണല്ലൊ. ഗ്രാമത്തിൽ ഒരിടത്തും എനിക്ക് കാണാൻ കഴിയാത്ത പല സസ്യങ്ങളും ടൌണിലെ കെട്ടിടങ്ങൾക്ക് പിന്നിലും പാതയോരത്തും നിറഞ്ഞിരിക്കുന്നുണ്ട്. പുളിയാറൻ, കഞ്ഞണ്ണി, കീഴാർനെല്ലി, നീല‌അമരി, മുയൽച്ചെവിയൻ, കടലാടി, തഴുതാമ, ഉഴിഞ്ഞ, എരുക്ക്, ആവണക്ക്, കുറുന്തോട്ടി, തുടങ്ങി നാട്ടിൻപുറത്തുനിന്നും അപ്രത്യക്ഷമാവുന്ന അനേകം ഔഷധസസ്യങ്ങൾ കണ്ണൂർ പട്ടണത്തിൽ നിറഞ്ഞിരിക്കയാ. ഡോക്റ്റർ ഈ കാര്യം ശ്രദ്ധിച്ചിരുന്നോ? മറ്റു പട്ടണങ്ങളിലും ഇങ്ങനെയാണോ? കാരണം?
keraladasanunni-,
കുട്ടിക്കാലത്ത് കുടിപ്പിച്ചിരുന്നു.
വീ കെ-,
ഔഷധതോട്ടമൊന്നും ഇല്ല, കാണുന്നവയുടെ ഫോട്ടോ എടുക്കുന്നതാ.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 04, 2010 6:46 AM

15. Sandhya has left a new comment on your post "ചിത്രകാരി":

Yeah, a brilliant painter with a lot of beautiful colors!

- Sandhya



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at September 3, 2010 8:29 PM

Reply via email to