1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഐക്യത്തിന്റെ മഹത്തായ വിജയം":

ആറുകോടിയില്‍പ്പരം തൊഴിലാളികള്‍ പങ്കെടുത്തുകൊണ്ട് പണിമുടക്ക് വന്‍വിജയമായി മാറിയത് തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച മുദ്രാവാക്യത്തിന്റെ പ്രസക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമാണ് വെളിപ്പെടുത്തുന്നത്. പണിമുടക്കിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ തൊഴിലാളികളെമാത്രം ബാധിക്കുന്നവയല്ല. സമൂഹത്തെയാകെയും രാഷ്ട്രതാല്‍പ്പര്യത്തെയും ബാധിക്കുന്നതാണ്. വിലക്കയറ്റവും ഓഹരിവില്‍പ്പനയും തടയുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ അഞ്ച് ആവശ്യം മുന്നോട്ടുവച്ചാണ് പണിമുടക്ക് നടന്നത്. ഈ പണിമുടക്കിന്റെ വിജയം ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിന് അമിതവ്യഗ്രത കാണിക്കുന്ന ഭരണാധികാരിവര്‍ഗത്തിന് പാഠമായിരിക്കുമെന്നതില്‍ സംശയമില്ല. ആഗോളവല്‍ക്കരണത്തിനെതിരായ 13-ാമത്തെ ദേശീയ പണിമുടക്ക് ഭരണാധികാരിവര്‍ഗത്തിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 8, 2010 8:23 AM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ധനമന്ത്രിയെ വേട്ടയാടുന്നത് സുബ്ബമാര്‍ക്കുവേണ്ടി":

കോണ്‍ഗ്രസ് നേതൃത്വവും മനോരമാദികളും രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തിയ അപവാദപ്രചാരണങ്ങളുടെ ഫലമെന്താണ് ? വൃദ്ധരും വികലാംഗരുമായ പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമായി. ലോട്ടറിമേഖലയില്‍ മൂന്നുപേര്‍ ആത്മഹത്യചെയ്‌തു. ജോലി ആഴ്‌ചയില്‍ ഒരു ദിവസമായി കുറഞ്ഞു. വരുമാനം ഗണ്യമായി കുറയുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍തന്നെ കടുത്ത പ്രയാസത്തിലുമായി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 8, 2010 8:57 AM

3. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "മൂത്രപുരാണങ്ങൾ...":

ഇങ്ങനെ ചിരിപ്പിക്കല്ലേ സുഹൃത്തേ..
ഈ തകര്‍പ്പന്‍ നീരീക്ഷണങ്ങള്‍ക്ക്‌ പ്രത്യേകം ഷേക്ക്‌ഹാന്റ്‌.



Posted by സുസ്മേഷ് ചന്ത്രോത്ത് to മൈലാഞ്ചി at 8 September 2010 8:36 AM

4. Vayady has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

"സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!"

പാവം. അയ്യോ തെറ്റിദ്ധരിക്കരുത്. ഡോക്ടറല്ല പാവം. "എൻ സെവന്റി" പാവം എന്നാ പറഞ്ഞത്‌. എന്റെ വക "എൻ സെവന്റിക്ക്" RIP നേരുന്നു.



Posted by Vayady to എന്റെ കഥകള്‍ at September 7, 2010 7:10 PM

5. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്":

വന്നു



Posted by മേഘമല്‍ഹാര്‍(സുധീര്‍) to വികടശിരോമണി@ at September 8, 2010 7:01 AM

6. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "എന്റെ കടുവാന്വേഷണയാത്രകള്‍ - 2: പെഞ്ച്":

അടിപൊളി ചിത്രങ്ങള്‍ .



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ശംഖുപുഷ്പം at September 8, 2010 7:52 AM

7. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കമന്റ് പോസ്ടായപ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കെ.പി.എസ്. മാഷ്, നന്ദി.
പ്രിയ യരലവ, ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
സഹജീവിയോടു കാരുണ്യത്തോടെ പെരുമാറുക എന്നതു ആരു ചെയ്താലും അതു അംഗീകരിക്കേണ്ടതുണ്ടു എന്ന അഭിപ്രായക്കാരനാണു ഞാന്‍.അതു മത നിരാസക്കാരനായാലും വിശ്വാസി ആയാലും.ഏതൊരു കാര്യവും വിശ്വാസിക്കു കഴിയില്ല മത നിരാസക്കാരനു കഴിയില്ല എന്ന മുന്‍ ധാരണയില്‍ കാണുന്നതു ശരിയല്ല എന്നു വിശ്വസിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു.
>>>>ഒരു ജീവിതം മുഴുവന്‍ പരലോക ചിന്തയും പ്രാര്‍ത്ഥനയുമായി വൃഥാവിലാക്കിയതിന്റെ ...<<< താങ്കളോടു ഈ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും വേണമെന്നും ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയുമായി കഴിയാന്‍ പറയുന്ന മതം മതമല്ല മത ആഭാസമാണു എന്നും ഞാന്‍ കരുതുന്നു.
നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ അനുരണനങ്ങള്‍ സൃഷ്ടിക്കും എന്നും എന്നിലടങ്ങിയിരിക്കുന്ന ഊര്‍ജം ആ അനുരണങ്ങളുടെ ഗതിവിഗതികളാല്‍ നിയന്ത്രിക്കപ്പെടാം എന്നുംഅതിനാല്‍ തന്നെ ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും അതില്‍ സൂക്ഷമത വേണമെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍.അതു കൊണ്ടു തന്നെ ഒരു വാക്കു കൊണ്ടു പോലും സഹജീവിക്കു ബുദ്ധിമുട്ടു ഉണ്ടാകരുതു എന്ന ആശയത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഇതു എന്റെ അഭിപ്രായമാണു.. താങ്കള്‍ യോജിക്കണമെന്നില്ല.നമുക്കു യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങളോടു വിനയത്തോടെ വിയോജിപ്പു പ്രകടിപ്പിക്കുകയും പിന്മാറുകയും ചെയ്യുന്നതാണു ശരിയെന്നും ഞാന്‍ കരുതുന്നു.ഈ ശരി ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനത്തില്‍ നിന്നു എനിക്കു ലഭിച്ച അറിവാണു.
ഞാന്‍ വിശ്വസിക്കുന ദര്‍ശനത്തില്‍ മറ്റുള്ളവരുടെ കയ്യൊപ്പു തേടി നടക്കേണ്ട ചാഞ്ചല്യം ഇതുവരെ എന്നില്‍ ഉണ്ടായിട്ടില്ല സുഹൃത്തേ!
മറ്റുള്ളവരുടെ തലയില്‍ ഞാന്‍ കയറി ഇരുന്നു ചിന്തിക്കരുതു എന്നു എനിക്കു നിര്‍ബന്ധമുണ്ടു. അതു പോലെ മറ്റുള്ളവര്‍ എന്റെ തലയില്‍ കയറി ഇരുന്നു ചിന്തിച്ചാല്‍ അതു എന്റെ അഭിപ്രായവുമാകില്ല.താങ്കള്‍ അങ്ങിനെ ചെയ്യുന്നു എങ്കില്‍ അതു താങ്കളുടെ കാര്യം.അതു കൊണ്ടു തന്നെ താങ്കളുടെ ഈ വരികള്‍ക്കു
>>>>താങ്കളെ പോലെയുള്ള ഇസ്ലാം‌മത വിശ്വാസികള്‍ ഇത്തരം കയ്യൊപ്പുകള്‍ തിരയുന്നത് വിശ്വാസത്തോടുള്ള ചാഞ്ചാട്ടമാണ്. ഒരു ‘ദൈവീക’ മതക്കാരന്‍ ഒരു യുക്തിവാദിയുടെ ശുപാര്‍ശയക്ക് വേണ്ടി വേവലാതിപ്പെടുന്നത് ദൈവത്തെ ചെറുതാക്കലല്ലെ.<<<<എനിക്കു മറുപടി പറയേണ്ടകാര്യവുമില്ലെന്നു തോന്നുന്നു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 7 7:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. Sapna Anu B.George has left a new comment on your post "ആസ്ത്മ":

ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം



Posted by Sapna Anu B.George to മരുന്നറിവുകള്‍ at September 7, 2010 8:40 PM

9. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "കൈകൊടുക്കാത്തതിന്റെ കാരണങ്ങള്‍?":

2 കയ്യും ഫ്രീ ആയാലേ കൈകൂപ്പനാകു.
കൈ കൊടുക്കുമ്പോള്‍ സമീപനം അനുസരിച്ച് ശക്തി കൂട്ടാനോ കുറയ്ക്കാനോ പറ്റും.എന്നതൊക്കെ ആണ് കൈ കൊടുക്കലിന്റെ ഗുണങ്ങള്‍. പക്ഷെ ഭാരതീയ രീതി അനുസരിച്ച് കൈ കൂപ്പല്‍ തന്നെ നല്ലത്.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ബാക്ക് ബെഞ്ച്‌ at September 8, 2010 7:48 AM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാമ്മന്‍ മാത്യുവിനോട് പറയാനുളളത്":

ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്‌തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്‌ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്‌മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 8, 2010 8:58 AM

11. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ചന്ദ്രബലം എന്ന അബദ്ധം...":

ശരിയല്ലല്ലോ .



Posted by മേഘമല്‍ഹാര്‍(സുധീര്‍) to എഴുത്തും...കുത്തും... at September 7, 2010 6:36 PM

12. KK Alikoya has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

പട്ടിണി കിടക്കുകയും ദൈവത്തെ ധ്യാനിക്കുകയും ചെയ്തത് കൊണ്ട് വ്രതം പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനുമായി കൂടി ബന്ധപ്പെട്ടതാണ്‌ ഇസ്‌ലാമിലെ വ്രതം. ദാനം ചെയ്യുക, സഹാനുഭൂതി വളര്‍ത്തിയെടുക്കുക, മനുഷ്യരോട് കാരുണ്യം കാണിക്കുക, അസത്യമായ വാക്കും പ്രവൃത്തിയും വെടിയുക, ആരോടും കയര്‍ത്ത് സംസാരിക്കാതിരിക്കുക, കൂടുതല്‍ ക്ഷമ കൈക്കൊള്ളുക, ശണ്ഠകൂടാതിരിക്കുക, ആരെങ്കിലും ഇങ്ങോട്ട് ശണ്ഠയ്ക്ക് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിവാവുക ഇതൊക്കെ വ്രതത്തിന്‍റെ ഭാഗമാണ്‌. ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തവന്‍ വിശപ്പും ദാഹവും സഹിക്കണമെന്ന് ദൈവത്തിന്‌ ഒരാവശ്യവുമില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. അത്തരക്കാരുടെ വ്രതം വ്രതമാകില്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്രത കാലത്ത് മാത്രം ചെയ്യാനുള്ളതല്ല; എന്നാല്‍ ഒരു മാസത്തെ വ്രതകാലത്ത് ഒരു ശക്തമായ പരിശീലനം നേടിയെടുക്കാന്‍ വിശ്വാസികളെ അത് പ്രാപ്തമാക്കുന്നു.

ഇതൊന്നും മനസ്സിലാക്കാതെ വ്രതമനുഷ്ഠിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഈ പൊരുള്‌ മനസ്സിലക്കി വ്രതമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്. ഓരോ യുക്തിവാദിയും അതിന്നാണ്‌ ശ്രമിക്കേണ്ടത്. ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഈ പ്രക്രിയക്കിടെ വ്രത നാളില്‍ മധ്യാഹ്നത്തിന്‌ ശേഷം വായ്ക്കുണ്ടാകുന്ന ചെറിയ ദുര്‍ഗ്ഗന്ധമാണ്‌ ഗുരുതരമായ പ്രശ്നം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പക്ഷെ പ്രവാചകന്‍ പറഞ്ഞത് ഈ ദുര്‍ഗന്ധം ദൈവത്തിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ്‌.
ഒരു ജനനം നടക്കുമ്പോഴും അതിന്‌ മുമ്പ് മാസങ്ങളോളവും ഒരമ്മ അനുഭവിക്കുന്ന വേദന നമുക്കറിയാമല്ലോ. മനുഷ്യക്കുഞ്ഞെന്ന ഒരു അസംസ്കൃത വസ്തു ഉല്‍പ്പാദിപ്പിക്കാനാണ്‌ ഈ നോവത്രയും സഹിക്കുന്നത്. അതിനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഇത്തിരി കൂടി നോവ് സഹിച്ചാല്‍ അതൊട്ടും അധികമാകില്ല.
മൂല്യ ബോധമാണ്‌ ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്; മൂല്യ ബോധം ലഭിക്കുന്നത് ശാസ്ത്രത്തില്‍ നിന്നല്ല; യുക്തിവാദത്തില്‍ നിന്നുമല്ല. മതത്തില്‍ നിന്നാണ്‌. അത് കൊണ്ട് മതത്തെ എതിര്‍ക്കരുത്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കണം. അഥവാ എലിയെ പേടിച്ച് ഇല്ലം ചുടരുത്



Posted by KK Alikoya to സംവാദം at September 7, 2010 7:43 PM

13. അപ്പു has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

പട്ടേട്ടിന്റെ ബ്ലോഗ്‌ ഞാന്‍ നോക്കി. അതിന്റെ മുകളില്‍ ഇപ്പോള്‍ താങ്കള്‍ നല്‍കിയിരിക്കുന്നതുപോലെ വ്യത്യസ്ത വിഭാഗങ്ങളിലെ പോസ്റ്റുകള്‍ അവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ കിട്ടണം, അതാണ്‌ ഉദ്ദേശിക്കുന്നത്. അല്ലെ? എങ്കില്‍ സ്വാശ്രയ പേജുകള്‍ അല്ല അതിന്റെ ഉത്തരം. ഈ പോസ്റ്റ്‌ ഒന്നുകൂടി വായിച്ചു നോക്കൂ. ബ്ലോഗ്‌ പോസ്റ്റുകളുമായി ബന്ധമില്ലാതെ വെവ്വേറെ നില്‍ക്കുന്ന പേജുകള്‍ ആണ് independent pages. താങ്കള്‍ക്ക് വേണ്ടത്‌ ഒരു ലേബല്‍ മെനു ആണ്. അതിനു ചെയ്യേണ്ടത് ഓരോ വിഭാഗം പോസ്റ്റിനും അതാതിന്റെ ചുവട്ടില്‍ ലേബല്‍ എന്ന ഫീല്‍ഡില്‍ ആ പേര് കൊടുക്കുകയും, ഗാഡ്ജെറ്റായി ഒരു ലേബല്‍ ലിസ്റ്റു ചെര്‍ക്കുകയുമാണ്.



Posted by അപ്പു to ആദ്യാക്ഷരി at 8 September 2010 07:29

14. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാര്‍ എഴുതി: "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം..."
മറുപടി ഇപ്പോള്‍ ഖുര്‍ആനില്‍ കാഫിറൂന്‍ എന്ന് പേരുള്ള ഒരദ്ധ്യായം ഉണ്ട്. 109-ആമത്തെ അദ്ധ്യായം.
ചോദ്യം:
1. കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2. റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3. ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4. ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5. മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?
To read the Quran: thafheem.net



Posted by KK Alikoya to സംവാദം at September 7, 2010 6:58 PM

15. ജനശക്തി has left a new comment on your post "ചരിത്രം തിരുത്തിയ പണിമുടക്ക്":

വിലക്കയറ്റം തടയാന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതായി ചൊവ്വാഴ്ചത്തെ ദേശീയപണിമുടക്ക്. 1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച നവഉദാരവല്‍ക്കരണനയത്തിനെതിരെ നടത്തിയ 13-ാമത്തെ തൊഴിലാളി പണിമുടക്കാണിത്. വിലക്കയറ്റത്തിനെതിരെ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ദേശീയ പണിമുടക്കും. ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഐഎന്‍ടിയുസികൂടി പങ്കെടുത്തതോടെ ചൊവ്വാഴ്ചത്തെ പണിമുടക്ക് രണ്ടാം യുപിഎ സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി. ജനകീയരോഷം ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നയമാറ്റത്തിന് തയ്യാറാകുന്നില്ല. ഗോഡൌണില്‍ ഭക്ഷ്യവസ്തുക്കള്‍ ജീര്‍ണിക്കാന്‍ അനുവദിക്കാതെ പാവങ്ങള്‍ക്ക് വിതരണംചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അതിന് കഴിയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രിയും യുപിഎ നേതൃത്വവും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇത്തരം ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല.



Posted by ജനശക്തി to ജാഗ്രത at September 8, 2010 9:03 AM

16. shajiqatar has left a new comment on your post "ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!":

ദൈവങ്ങളെ കുറ്റം പറയുന്നത് ശരിയല്ല, വലിയ തെറ്റാണെന്നും,പറയുന്നവര്‍ വലിയ മണ്ടന്മാര്‍ ആണെന്നും പറയുന്ന വലിയ സഖാക്കളുടെ കുട്ടി സഖാക്കളില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.



Posted by shajiqatar to chithrakaran:ചിത്രകാരന്‍ at September 8, 2010 9:08 AM

17. സലീം ഇ.പി. has left a new comment on your post "….അമ്മേ, പൊറുക്കുക.":

വ്യത്യസ്തതയുള്ള അവതരണ ശൈലി ഇതിലും പുലര്‍ത്തി. നല്ല വായന.



Posted by സലീം ഇ.പി. to ഉള്‍ക്കാഴ്ച at 8/9/10 08:50

18. Vayady has left a new comment on your post "കാലമാപിനി":

മുകിലിന്റെ കവിതകള്‍ എല്ലാം തന്നെ മനോഹരമാണ്‌! ഞാന്‍ മുകിലിന്റെ ഒരു ആരാധികയാണ്‌. ഇനിയും നല്ല നല്ല കവിതകള്‍ എഴുതാന്‍ മുകിലിനു കഴിയട്ടെ എന്നാശംസിക്കുന്നു.

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by Vayady to ബ്ലോഗുലകം at September 8, 2010 6:58 AM

19. Sabu M H has left a new comment on your post "വാത്സല്യം":

നന്നായിക്കുന്നു :)
Good one.



Posted by Sabu M H to ശ്യാമം.. at 6:49 PM

Reply via email to