1. Subair has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ഞാന്‍ സദാചാരത്തിന്റെ പര്യായപദമോ, നിഘണ്ടുവിലെ അര്‍ത്ഥമോ അല്ല ചോദിച്ചത്.

നല്ലത് എന്ന് പറഞ്ഞാല്‍ എന്താണ്‌? എന്തിനാണ് നാം നല്ലത് മാത്രം ചെയ്യുന്നത്? ഇതാണ് ചോദ്യം?

ഇത് 'ദൈവ'മുണ്ടാക്കിയ ഒരു ആചാരമാണ്‌. ഇത് നല്ല ആചാരമാണോ എന്നതാണല്ലോ ചര്‍ച്ച?
==================


ആദ്യം നമ്മുക്ക് നന്മ എന്താണ്‌ എന്ന് തീരുമാനിക്കാം. അപ്പൊ ഇതിന് ഉത്തരം ആകും.



Posted by Subair to സംവാദം at October 28, 2010 6:58 PM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sameer Thikkodi

രാഷ്ട്രീയത്തില്‍ , ജീവിതത്തില്‍ , മതത്തില്‍ എന്നിങ്ങനെ മൂന്ന് അവസ്ഥകളെ താങ്കള്‍ കാണുന്നു. ചിലര്‍ക്കിത് മതത്തില്‍ രാഷ്ട്രീയത്തില്‍ എന്നിങ്ങനെ രണ്ട് അവസ്ഥകളാണുള്ളത്. എനിക്ക് ചോദിക്കാനുള്ളത്. രാഷ്ട്രീയമുള്‍കൊള്ളുന്ന ഒരു മതജീവിതമല്ലെ നമ്മുക്കുള്ളത് എന്നാണ്. പ്രവാചകനാണ് നമ്മുടെ മാതൃകയെങ്കില്‍ പിന്നീട് ഈ വിഭജനം എവിടെ നിന്നാണ് വന്നത്?

ഇങ്ങനെ പറയാന്‍ കാരണം. രാഷ്ട്രീയ ചര്‍ചയാണെങ്കില്‍ മാന്യത പ്രശ്‌നമല്ല എന്ന ധ്വനി താങ്കളുടെ കമന്റിലുള്ളതുകൊണ്ടാണ്. വിജയത്തില്‍ അഹ്ലാദിക്കാം. എന്നാല്‍ തങ്ങളുടെ അതേ അവകാശമുപയോഗിച്ച് മത്സരിച്ചവര്‍ തോറ്റു എന്നത് കൊണ്ട് അവരെ അസഭ്യം പറയുന്നതും അവരുടെ വീടിന് കല്ലെറിയുന്നതും സഭ്യമാകുന്ന രാഷ്ട്രീയത്തെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ജമാഅത്തുകാരന്റെ മകന്‍ മണല്‍മാഫിയ ബന്ധം പോലെ നിസ്സാരമല്ല. ഉത്തരവാദിത്തമുള്ള ഒരു പാര്‍ട്ടിയുടെ അണികള്‍ അതു ചെയ്യുന്നത്. ചുരുക്കത്തില്, രാഷ്ട്രീയം ഇനി ഒരു പരിഷ്‌കരണവും ആവശ്യമില്ലാത്തവിധം എല്ലാം തികഞ്ഞതാണ് എന്ന ചിന്താഗതി സത്യവുമായി എത്ര അടുത്തുനില്‍ക്കുന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 29 8:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "ക്നായിതൊമ്മനും ബെല്ലിഡാന്‍സും":

നര്‍മം കലര്‍ത്തിപ്പറയുന്ന ഈ വാക്കുകളില്‍ തീര്‍ച്ചയായും ചരിത്ര സത്യങ്ങളും ഉണ്ട്. തുടരുക. അഭിനന്ദനം.



Posted by സ്വതന്ത്ര ചിന്തകന്‍ to അനാര്യന്‍ at 28 October 2010 17:52

4. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "പ്രബുദ്ധ കേരളം":

പ്രിയ രാധാകൃഷ്‌ണന്‍,
പ്രബുദ്ധകേരളം വളരെ നന്നായിട്ടുണ്ട്‌.രൂക്ഷമായ പ്രതികരണം.അഭിനന്ദനങ്ങള്‍..



Posted by സുസ്മേഷ് ചന്ത്രോത്ത് to അനാഗതശ്മശ്രു at October 28, 2010 8:43 PM

5. mini//മിനി has left a new comment on your post "ചെമ്പരത്തി":

super flower



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at October 28, 2010 6:47 PM

6. Fazil നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്തോഷ്‌ said...
ലോകാരംഭം മുതല്‍ ദൈവവും മനുഷ്യരും നടത്തിയ ഈ കസേരകളിയുടെ റണ്‍ണിംഗ് കമന്‍റ്റിയാണ് പഴയനിയമം എന്ന പേരില്‍ അറിയപ്പെടുന്ന കഥാപ്പുസ്തകം.


പഴയ നിയമങ്ങളും ബൈബിളിന്‍റെ ഭാഗം തന്നെയല്ലേ. ഒരു കൃസ്ത്യന്‍ വിശ്വാസിയായ താങ്കള്‍ ബൈബിള്‍ ഒരു കഥാപ്പുസ്തകമാണെന്ന് നിരീക്ഷിക്കുന്നത് ഒരു കുറ്റസമ്മതം പോലെ തോനുന്നു.



Fazil , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 28 11:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. nkz1984 has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

ഇടതും വലതും മാറി വരുന്നു എന്നല്ലാതെ, അതിലപ്പുറം വല്ലതും ഈ തെരെഞ്ഞെടുപ്പുകൊണ്ട് നടന്നോ?
തങ്ങള്‍ക്കു കിട്ടുന്ന അവസരം ഭരണ മുന്നണികള്‍ മുതലാക്കുകയും, അത് കണ്ടു മടുത്ത് (വേറെ ഒരു option ഇല്ലാത്തതിനാല്‍) ജനങ്ങള്‍ മാറി -മാറി വോട്ട് ചെയ്യേണ്ടി വരുന്നു എന്നതല്ലേ മലയാളിയുടെ വിധി ?
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ തകരാറുകളെക്കുരിച്ച്ച സാറിന്റെ അഭിപ്പ്രായങ്ങളെ അനുകൂലിച്ചുകൊണ്ട് തന്നെ, ഈ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ആ വക കാര്യങ്ങള്‍ വിശകലനോപാധികളാവാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌



Posted by nkz1984 to ശിഥില ചിന്തകള്‍ at October 29, 2010 8:22 AM

8. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

Jabbar said:
"അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം.(76:2-3)

ഈ ആയത്ത് മാഷ്‌ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല?
-----

ഈ ആയത്ത് ശ്രദ്ധിച്ചതുകൊണ്ടാണല്ലോ വൈരുദ്ധ്യമുണ്ടെന്നു മനസ്സിലായത്."

= ജബ്ബാറിന്റെ അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍ക്ക് ഞാന്‍ വളരെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. അത് ഇവിടെ വായിക്കാം.



Posted by KK Alikoya to സംവാദം at October 28, 2010 7:26 PM

9. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

എന്റെ കാഴ്ച്ചപ്പാടില്‍ എന്താണു നന്മയെന്നും എന്താണു തിന്മയെന്നും പല പോസ്റ്റിലായി ഇതിനകം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനി സുബൈറിന്റെ നിര്‍വ്വചനം വന്നോട്ടെ . അതിനു ശേഷം പറയാം .

അല്ല സുബൈറേ എ‍ന്താണീ നമ ? എന്താണു തിന്മ? സദാചാരം എന്നു പറയുന്നതെന്താ? അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാ?

ആദം നബിയുടെ കാലത്ത് അമ്മേം പെങ്ങളും നോക്കണ്ടാ . പിന്നെ അതൊക്കെ നോക്കണം എന്ന “ദൈവീക” നിലപാടിന്റെ യുക്തിയാണിവിടെ ചോദ്യം ചെയ്യപ്പെട്ടത്. നിര്‍വ്വചനം കൊണ്ട് അതു പരിഹരിക്കുമെന്നാണു സുബൈറ് പറയുന്നത്. ആയിക്കോട്ടെ; നിര്‍വ്വചനം വരട്ടെ !



Posted by ea jabbar to സംവാദം at October 28, 2010 7:56 PM

10. manoj pm has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?



Posted by manoj pm to P M MANOJ | പി എം മനോജ് at October 29, 2010 7:24 AM

11. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്...":

Another review :അന്‍വാര്‍ശ്ശേരിയോടല്ലയോ അന്‍വറിന്റെ രോഷം



Posted by സ്വതന്ത്ര ചിന്തകന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 28, 2010 5:45 PM

12. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sameer Thikkodi

രാഷ്ട്രീയത്തില്‍ , ജീവിതത്തില്‍ , മതത്തില്‍ എന്നിങ്ങനെ മൂന്ന് അവസ്ഥകളെ താങ്കള്‍ കാണുന്നു. ചിലര്‍ക്കിത് മതത്തില്‍ രാഷ്ട്രീയത്തില്‍ എന്നിങ്ങനെ രണ്ട് അവസ്ഥകളാണുള്ളത്. എനിക്ക് ചോദിക്കാനുള്ളത്. രാഷ്ട്രീയമുള്‍കൊള്ളുന്ന ഒരു മതജീവിതമല്ലെ നമ്മുക്കുള്ളത് എന്നാണ്. പ്രവാചകനാണ് നമ്മുടെ മാതൃകയെങ്കില്‍ പിന്നീട് ഈ വിഭജനം എവിടെ നിന്നാണ് വന്നതെന്ന് പറഞ്ഞിട്ട് ബാക്കിയുള്ള ഭാഗത്തിന് മറുപടി പറഞ്ഞാല്‍ പോരെ.

ഇങ്ങനെ പറയാന്‍ കാരണം. രാഷ്ട്രീയ ചര്‍ചയാണെങ്കില്‍ മാന്യത പ്രശ്‌നമല്ല എന്ന ധ്വനി താങ്കളുടെ കമന്റിലുള്ളതുകൊണ്ടാണ്. വിജയത്തില്‍ അഹ്ലാദിക്കാം. എന്നാല്‍ തങ്ങളുടെ അതേ അവകാശമുപയോഗിച്ച് മത്സരിച്ചവര്‍ തോറ്റു എന്നത് കൊണ്ട് അവരെ അസഭ്യം പറയുന്നതും അവരുടെ വീടിന് കല്ലെറിയുന്നതും സഭ്യമാകുന്ന രാഷ്ട്രീയത്തെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ജമാഅത്തുകാരന്റെ മകന്‍ മണല്‍മാഫിയ ബന്ധം പോലെ നിസ്സാരമല്ല. ഉത്തരവാദിത്തമുള്ള ഒരു പാര്‍ട്ടിയുടെ അണികള്‍ അതു ചെയ്യുന്നത്. പറഞ്ഞുവന്നത്. രാഷ്ട്രീയം ഇനി ഒരു പരിഷ്‌കരണവും ആവശ്യമില്ലാത്തവിധം എല്ലാം തികഞ്ഞതാണ് എന്ന ചിന്താഗതി സത്യവുമായി എത്ര അടുത്തുനില്‍ക്കുന്നു എന്ന് സൂചിപ്പിക്കുകയായിരുന്നു.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 29 8:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. സത്യാന്വേഷി has left a new comment on your post "ലക്ഷ്മണയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ള ...":

തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാനും അനുസരിക്കാനും വേണ്ടി വഴിവിട്ട് നിയമലംഘനം നടത്തുകയോ അതിനു കൂട്ടു നില്‍ക്കയോ ചെയ്യുന്ന ഏത് ദലിത് ഉദ്യോഗസ്ഥനും ഒരു കാര്യം ഓര്‍ക്കുക. ശിക്ഷ വരുമ്പോള്‍ തമ്പുരാക്കന്മാര്‍ ആരും കൂട്ടിനുണ്ടാവില്ല.അത് ഒറ്റയ്ക്കു തന്നെ അനുഭവിക്കണം.



Posted by സത്യാന്വേഷി to സത്യാന്വേഷി : Sathyaanweshi at October 29, 2010 7:53 AM

14. ജനശക്തി has left a new comment on your post "നാടിനു പ്രതീക്ഷ നല്‍കുന്ന ചെറുത്തുനില്‍പ്പ്":

മത-സാമുദായിക ധ്രുവീകരണം ചെറുത്ത് എല്‍ഡിഎഫിന്റെ തത്വാധിഷ്ഠിത നിലപാടിനൊപ്പം വലിയവിഭാഗം ജനങ്ങള്‍ ഉറച്ചുനിന്നെന്ന് പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. യുഡിഎഫ് എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളെയും ഒരുമിച്ചണിനിരത്തിയപ്പോള്‍ എല്‍ഡിഎഫ് ശക്തമായ ജനകീയാടിത്തറയില്‍ അതിനെ ചെറുത്തു. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയ്ക്ക് പോറലേല്‍പ്പിക്കാന്‍ മത-സാമുദായിക ധ്രുവീകരണവും യുഡിഎഫിനെ സഹായിച്ചില്ല. ആര്‍എസ്എസും ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ളാമിയും ഇടതുപക്ഷ ഏകോപനസമിതി എന്നു പേരിട്ട കപട ഇടതുപക്ഷക്കാരും തോളോടുതോള്‍ ചേര്‍ന്ന് യുഡിഎഫിനെ തുണച്ചു. മാധ്യമങ്ങള്‍ ഇവര്‍ക്ക് അകമഴിഞ്ഞു പിന്തുണ നല്‍കി. അതോടൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കേരള കോഗ്രസ് ജോസഫ് വിഭാഗം, വീരന്‍ ജനതാദള്‍, ഐഎന്‍എല്ലിലെ ഒരുവിഭാഗം തുടങ്ങിയവരും യുഡിഎഫില്‍ ചേക്കേറി. 2005ല്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ ഡിഐസി എല്‍ഡിഎഫിനെ പിന്തുണച്ചെങ്കില്‍ ഇത്തവണ അവരും യുഡിഎഫിനൊപ്പം നിന്നു. തീര്‍ത്തും പ്രതികൂലമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യത്തിലും എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ ഉറച്ചുനിന്നത് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനമാണ്. അവസാന കണക്ക് തയ്യാറായിട്ടില്ലെങ്കിലും എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് വിവിധ ജില്ലയില്‍നിന്നുള്ളത്.



Posted by ജനശക്തി to ജാഗ്രത at October 29, 2010 7:58 AM

15. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.



Posted by ea jabbar to സംവാദം at October 28, 2010 8:02 PM

16. ശ്രീ has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

കൊള്ളാമല്ലോ



Posted by ശ്രീ to ചിത്രകം at October 29, 2010 6:34 AM

17. നിരഞ്ജന്‍.ടി.ജി has left a new comment on your post "നുണ":

സ്മിത,
കുറേ നുണക്കുഴിക്കുസൃതികൾ തോന്നുന്നു..



Posted by നിരഞ്ജന്‍.ടി.ജി to കാളിന്ദി at October 28, 2010 8:37 PM

18. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

യുക്തി said...
"ഈ പോസ്റ്റ് ,ഖുറാനിലെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടാനുള്ളതാണ്.ലത്തീഫും അലിക്കോയാ അടക്കമുള്ളവര്‍ ഖുറാനില്‍ വൈരുദ്ധ്യമില്ലാ എന്ന വാദവുമായി വന്ന് ,ചൂണ്ടിക്കാണീക്കപ്പെട്ട വൈരുദ്ധ്യങ്ങളുടെ മുമ്പില്‍ പതറി പ്പോവുകയാണുണ്ടായത്.രക്ഷകനായി ഫസിലിന്റെ രംഗപ്രവേശനം."


= മി. യുക്തിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്‌.
വിധിവിശ്വാസവുമായി ബന്ധപ്പെട്ടു നടക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക.



Posted by KK Alikoya to സംവാദം at October 28, 2010 7:59 PM

19. ലീല എം ചന്ദ്രന്‍.. has left a new comment on your post "22. നാരായണീയം ഹരിശ്രീ":

Your comment will be visible after approval.
ഇതിനു മുന്പ് കമന്റുമ്പോള്‍ ഈ നൂലാമാല ഇല്ലായിരുന്നല്ലോ.ആരെങ്കിലും ഇടയില്‍ക്കയറി പാര വയ്ക്കുന്നുണ്ടോ?



Posted by ലീല എം ചന്ദ്രന്‍.. to മിനിനര്‍മ്മം at October 28, 2010 11:25 PM

20. ലീല എം ചന്ദ്രന്‍.. has left a new comment on your post "22. നാരായണീയം ഹരിശ്രീ":

മിനി വായനതുടരുകയാണ്...ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുത്തു തുടരുക...
അഭിനവ "സഞ്ജയി" ക്ക് ഒരു അവാര്‍ഡ് ഞാനും പിന്താങ്ങുന്നു



Posted by ലീല എം ചന്ദ്രന്‍.. to മിനിനര്‍മ്മം at October 28, 2010 11:23 PM

21. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടി. ഗെറിക്കിനെ ഏത് ഭാഗത്ത് കണ്ടാലും ഒരു പ്രത്യേക ആവേശമാണ്...



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at October 29, 2010 3:59 AM

22. ബിജു ചന്ദ്രന്‍ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

Yukthi , :-)



Posted by ബിജു ചന്ദ്രന്‍ to സംവാദം at October 28, 2010 7:20 PM

23. ശ്രീ has left a new comment on your post "രണ്ടു മിനിക്കഥകൾ":

ആശയങ്ങള്‍ ഇഷ്ടമായി



Posted by ശ്രീ to പഞ്ചതന്ത്രം at Oct 29, 2010 6:32:00 AM

24. ശ്രീ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്ഗര്‍ -ബി [ബിഗ്‌ Bയ്ക്ക് ഒരു ബ്ലോഗ്ഗാവിഷ്ക്കാ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്നേ വായിച്ചിരുന്നു



ശ്രീ , ലൈഫ്രം ഇരിങ്ങാലക്കുട | irinjaalakkudennu tatsamayam ലേക്ക് 29.10.10 ന് പോസ്റ്റ് ചെയ്തത്

25. mini//മിനി has left a new comment on your post "ഇത്തിരി ദൂരം ഈ വഴി നടക്കാം":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

റ്റോംസ്,
ഇത് തമിഴ്നാടല്ല; കണ്ണൂരിൽ എന്റെ വീടിനടുത്തുള്ള നെൽ‌വയലിന്റെ രൂപാന്തരമാണ്.
സരിൻ,
കയറെടുത്ത് മാറ്റാൻ മറന്നുപോയി.
കാവലാൻ,
റബർ ഇവിടെ വരില്ല, കാരണം ധാരാളം വെള്ളം കെട്ടിനിൽക്കുന്ന നിരപ്പായ സ്ഥലമാണ്.
വി.എ. ,
ഒറ്റയടിപ്പാതയിലൂടെ നടന്നാൽ പഴസ്സി പ്രോജക്ടിന്റെ ഭാഗമായ വെള്ളം മാത്രം ഒഴുകാത്ത ജലസേചന തോടിനു സമീപം എത്താം.
എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 29, 2010 7:31 AM

26. G.manu has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

ബ്ലോഗ്‌ വസന്തം വീണ്ടും വരും മാഷേ. അടുത്ത ആഴ്ച തന്നെ ഈ എളിയവനും തിരികെ എത്തും



Posted by G.manu to അവിയൽ..! at October 28, 2010 8:20 PM

Reply via email to