1. Sreedevi has left a new comment on your post "എന്‍ഡോസള്‍ഫാന്‍":

പ്രതികരണ ശേഷി നശിച്ച നമുക്ക് വേണ്ടിയുള്ള കവിത.ഉറക്കം വിട്ടുണരാന്‍ ഇനി എത്ര കാലം.ഏതു അനീതിയോടും പൊരുത്തപ്പെടാന്‍ നിശബ്ദമായിരിക്കാന്‍ മാത്രം വീര്യം കെട്ട മക്കള്‍ ആണല്ലോ നമ്മള്‍..രാജ്യവും പ്രകൃതിയും നശിക്കുന്നത് കാണുമ്പോളും ഒന്നും പറയാതെയും പ്രവര്തിക്കതെയും ഇനി എത്ര നാള്‍..കവിത നന്നായി



Posted by Sreedevi to സഹയാത്രികര്‍ at November 13, 2010 5:43 PM

2. Manoj മനോജ് has left a new comment on your post "ഒരു എന്‍ഡോസള്‍ഫാന്‍ പാനം അഥവാ കുമ്പളങ്ങിത്തോമ":

കവിത കൊള്ളാം...

പിന്നെ കുമ്പളങ്ങിയിലല്ല... പശ്ചിമകൊച്ചിയിലെ തോപ്പുമ്പടിയിലെ കൊച്ചുപള്ളി റോഡിന്റെ പടിഞ്ഞാറേ അറ്റത്താണ്.... അവിടെ ഇപ്പറഞ്ഞ ഗ്രാമീണത ഒന്നുമില്ല.. ആകെയുള്ളത് പുള്ളിയുടെ വീടിന്റെ കുറച്ച് പുറകിലായി ഒഴുകുന്ന അഴുക്ക് കനാലാണ് :)



Posted by Manoj മനോജ് to endosulfan/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at 14 November 2010 06:28

3. Sreedevi has left a new comment on your post "അങ്ങിനെ ഒരു ദിനം.. വായനാദിനം":

മാളൂസേ,ഇവിടുത്തെ പൊടിയും മാറാലയും മാറി കണ്ടതില്‍ അതീവ സന്തോഷം.ഒരു കഥയ്ക്ക്‌ വേണ്ടി ഞാന്‍ കാത്തിരിക്കുന്നു..
വായന ദിനത്തിന്റെ ഓര്‍മ്മയിലുള്ള ഈ കുറിപ്പ് ഇഷ്ടമായി..എങ്കിലും അപൂര്‍ണ്ണം എന്നും പറയാതെ വയ്യ.നിന്റെ വരികളെ ഒരു പാട് സ്നേഹിക്കുന്നതിനാല്‍ വിമര്‍ശനം എനിക്ക് അസാധ്യമാണ് :)



Posted by Sreedevi to ഇതു ഞാനാ...ഇട്ടിമാളൂ... at Saturday, November 13, 2010

4. Manoj മനോജ് has left a new comment on your post "എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം":

“എന്തായാലും പരിസ്ഥിതിവാദികളുടെ അശാസ്ത്രീയധാരണകള്‍ തുറന്ന് കാണിക്കാന്‍ ഞാന്‍ പിന്നെയും എഴുതും.”

:) താങ്കള്‍ അതിന് തൊട്ട് മുന്‍പ് എഴുതിയ വാക്കുകള്‍

“കാരണം മനുഷ്യന് മാത്രമാണ് ദു:ഖിക്കാനും ആകുലപ്പെടാനും ഉല്‍ക്കണ്ഠപ്പെടാനും ഒക്കെ കഴിയുന്ന മനസ്സുള്ളത്.“

:) ആദ്യം സ്വന്തം അശാസ്ത്രീയ ചിന്ത തിരുത്തുകയല്ലേ വേണ്ടത്... :) നൂറ് കണക്കിന് ഹിറ്റ് കിട്ടുന്ന സ്ഥലമാണെന്നുള്ളതിനാല്‍ ചൂണ്ടി കാട്ടിയതാണെണ് മാതമല്ല താങ്കള്‍ എഴുതിയ പോലെ “അശാസ്ത്രീയ ചിന്തകള്‍ സമൂഹത്തില്‍ വളരെ ദു:സ്വാധീനം ചെലുത്തിയിട്ടുണ്ട്“ എന്നുള്ളതിനാലും ആണ്...

പിന്നെ രാസവസ്തുക്കളില്‍ മനുഷ്യന് (മറ്റുള്ളവ മാഷിനെ ബാധിക്കില്ലല്ലോ) സൈഡ് ഇഫക്റ്റ് ഉണ്ടാക്കാത്ത ഒരണ്ണം പറഞ്ഞ് തരാമോ :)



Posted by Manoj മനോജ് to ശിഥില ചിന്തകള്‍ at November 14, 2010 6:59 AM

Reply via email to