1. കുമാരന്‍ | kumaran has left a new comment on your post "ഓരില":

വൈദ്യര്‍ക്ക് വാതമോ?



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at November 14, 2010 10:15 AM

2. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബ്ലോഗും ഞാനും":

ജിതിന്‍ , കാസര്‍ഗോഡ് സംഭവിച്ച ദുരന്തത്തിന് എന്‍ഡോസല്‍ഫാന്‍ കാരണമാണെങ്കില്‍ , അത് അനുവദനീയമായതിലും എത്രയോ കൂടുതലായി ആകാശത്ത് നിന്ന് വര്‍ഷിച്ചത്കൊണ്ട് മാത്രമാണെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. സമാനമായ മറ്റ് ദുരന്തങ്ങള്‍ എവിടെയും കാണുന്നില്ല എന്നതാണ് എന്റെ നിഗമനത്തിന് അടിസ്ഥാനം.

50 കൊല്ലത്തിലേറെയായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ചുവരുന്നുമുണ്ട്. 50 കൊല്ലം കഴിഞ്ഞിട്ടാണ് എന്‍ഡോസല്‍ഫാന്റെ ഫലം പുറത്ത് കാണുക എന്നാണെങ്കില്‍ ലോകത്ത് കാസര്‍ഗോഡ് പോലെയുള്ള പ്രശ്നങ്ങള്‍ മറ്റ് പലയിടങ്ങളിലും കാണേണ്ടതാണ്. പ്രത്യേകിച്ചും ജനസാന്ദ്രത ഏറെയുള്ള ചൈനയില്‍ . എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പടുന്ന ജനീവ കണ്‍‌വെന്‍ഷനില്‍ വോട്ടെടുപ്പില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുകയാണ് ചെയ്തത് എന്നും ഓര്‍ക്കണം. എത്ര പുരോഗമിച്ചാലും ചൈന ഇന്നും കാര്‍ഷികരാജ്യമാണ്. അവിടെ എന്‍ഡോസല്‍ഫാന്‍ ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. എനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്. തെളിയിക്കപ്പെട്ടാല്‍ , മിതമായ തോതില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ കാസര്‍ഗോഡ് ദുരന്തത്തിന് ഹേതുവാകില്ലായിരുന്നു എന്ന ധാരണ ഞാ‍ന്‍ തിരുത്താം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 11:09 AM

3. jit...@blog has left a new comment on your post "ബ്ലോഗും ഞാനും":

എന്ടോസള്‍ഫാനേ കുറിച്ചുള്ള താങ്കളുടെ ബ്ലോഗ്‌ വായിച്ചു..അതിനെ കുറിച്ച് ഈ പോസ്റ്റില്‍ പറയുന്നതിന് ക്ഷമ ചോദിക്കുന്നു.പക്ഷെ താങ്കളുടെ വീക്ഷണ കോണോടു യോജിക്കാന്‍ ഒരു തരത്തിലും സാധിക്കുന്നില്ല സര്‍. എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്ന മുറവിളി തുടങ്ങിയപ്പോ അത് ചെയ്യാതിരുന്നതിന്റെ ഫലമാണ്‌ കാസര്‍കോട് കണ്ടത്.അവിടെ കശുവണ്ടി വ്യവസായം കൊണ്ട് ജീവിക്കുന്ന ഒത്തിരി കുടുംബങ്ങള്‍ ഉണ്ടാകാം.പക്ഷെ അവര്‍ പോലും സ്വന്തം കുടുംബത്തില്‍ മാനസിക, ശാരീരിക വൈകല്യത്തോടെ (ഇപ്പോഴും) കുഞ്ഞുങ്ങള്‍ പിറക്കുന്നത് ആഗ്രഹിക്കുന്നില്ല.ഒരു എന്ടോസള്‍ഫാന്‍ നിരോധിച്ചാല്‍ പ്രശ്നം തീരില്ല എന്നത് ഒരിക്കലും ആ മാരക വിഷം ഉപയോഗത്തില്‍ തുടരാന്‍ ന്യായീകരണം ആകുന്നില്ല.പരിസ്ഥിതിക്ക് എതിരായ എല്ലാ ചെയ്തികളുടെയും ഫലം സമീപ ഭാവിയില്‍ സംഭവിക്കാറില്ല ,അത് കൊണ്ട് തന്നേ പരിസ്ഥിതി വാദികളുടെ വാദം ആരും ഒട്ടു കേള്‍ക്കാരുമില്ല.അതിജീവനം എന്നത് ഒരു പഴങ്കഥയാണ്..അതിമോഹം ആണ് ഇപ്പോഴത്തെ പ്രശ്നം .



Posted by jit...@blog to ശിഥില ചിന്തകള്‍ at November 14, 2010 10:32 AM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബ്ലോഗും ഞാനും":

ജിതിന്‍ , കാസര്‍ഗോഡ് സംഭവിച്ച ദുരന്തത്തിന് എന്‍ഡോസല്‍ഫാന്‍ കാരണമാണെങ്കില്‍ , അത് അനുവദനീയമായതിലും എത്രയോ കൂടുതലായി ആകാശത്ത് നിന്ന് വര്‍ഷിച്ചത്കൊണ്ട് മാത്രമാണെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. സമാനമായ മറ്റ് ദുരന്തങ്ങള്‍ എവിടെയും കാണുന്നില്ല എന്നതാണ് എന്റെ നിഗമനത്തിന് അടിസ്ഥാനം.

50 കൊല്ലത്തിലേറെയായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ചുവരുന്നുമുണ്ട്. 50 കൊല്ലം കഴിഞ്ഞിട്ടാണ് എന്‍ഡോസല്‍ഫാന്റെ ഫലം പുറത്ത് കാണുക എന്നാണെങ്കില്‍ ലോകത്ത് കാസര്‍ഗോഡ് പോലെയുള്ള പ്രശ്നങ്ങള്‍ കാണേണ്ടതാണ്. പ്രത്യേകിച്ചും ജനസാന്ദ്രത ഏറെയുള്ള ചൈനയില്‍ . എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പടുന്ന ജനീവ കണ്‍‌വെന്‍ഷനില്‍ വോട്ടെടുപ്പില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുകയാണ് ചെയ്തത് എന്നും ഓര്‍ക്കണം. എത്ര പുരോഗമിച്ചാലും ചൈന ഇന്നും കാര്‍ഷികരാജ്യമാണ്. അവിടെ എന്‍ഡോസല്‍ഫാന്‍ ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. എനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്. തെളിയിക്കപ്പെട്ടാല്‍ , മിതമായ തോതില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ കാസര്‍ഗോഡ് ദുരന്തത്തിന് ഹേതുവാകില്ലായിരുന്നു എന്ന ധാരണ ഞാ‍ന്‍ തിരുത്താം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 14, 2010 11:07 AM

5. chithrakaran:ചിത്രകാരന്‍ has left a new comment on your post "ശ്രീ: ജീവനുള്ള മറുപടി":

എന്തു വിപ്ലവം പറഞ്ഞാലും സവര്‍ണ്ണ ജാതി ബോധം എന്നത് ഭംഗിയായി ഒളിപ്പിച്ചുവക്കപ്പെടും. അതിനെ തകര്‍ക്കാന്‍ ജാതിപ്പേരെടുത്ത് പെരുമാറുകതന്നെ വേണം.
കാരണം സവര്‍ണ്ണ ജാതിപ്പേരിനകത്താണ് ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വര്‍ഗ്ഗീയശക്തി കുടികൊള്ളുന്നത്.
അവര്‍ണ്ണ ജാതിപ്പേരുകളൊന്നും സത്യത്തില്‍ അവര്‍ അഭിമാനപൂര്‍വ്വം അണിഞ്ഞ ജാതിപ്പേരുകളല്ല.ഹൈന്ദവ വര്‍ഗ്ഗീയതക്കു പുറത്തുള്ള ജനങ്ങളെ അടയാളപ്പെടുത്തി ജീര്‍ണ്ണിപ്പിച്ച് ഹൈന്ദവ സവര്‍ണ്ണതക്ക് വളമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി
നല്‍കപ്പെട്ട ജോലിയുടെ നുകങ്ങളാണ് അവര്‍ണ്ണ ജാതിപ്പേരുകള്‍.



Posted by chithrakaran:ചിത്രകാരന്‍ to sugathan at November 14, 2010 10:52 AM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭാഷാ പഠനവും വ്യവഹാര രൂപങ്ങളും":

പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ്പെടുത്തിയുള്ള ഭാഷാപഠനരീതിക്ക് മുന്‍തൂക്കം ലഭിച്ചതോടെ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും രൂപപ്പെടുന്നുണ്ട്. സംവാദാത്മകവും അന്വേഷണാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മികച്ച പഠനം സാധ്യമാവുന്നതെന്നും പങ്കുവയ്‌ക്കലുകളും വിശകലനങ്ങളും പുതിയ ആശയലോകത്തേക്ക് പഠിതാക്കളെ എത്തിച്ചേര്‍ക്കാനുതകുന്നുവെന്നും തിരിച്ചറിയാന്‍ ഇതിലൂടെ സാധിച്ചു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 14, 2010 10:35 AM

7. ഭായി has left a new comment on your post "മരുഭൂമിയിലെ തേനരുവി...":

ഇത് മാഷ് പറഞതുപോലെ അതിരപ്പള്ളിയാകാനാണ് സാദ്ധ്യത!
കാരണം മറ്റ് ടൂറിസ്റ്റുകൾ അറബിയെ പറക്കും തളികയെ നോക്കുന്നതുപോലെ നോക്കുന്നത് കണ്ടാലറിയില്ലേ ഇത് അറേബ്യൻ നാടല്ല എന്ന്..!!

നൈസ് ഷോട്ട്!



Posted by ഭായി to വിചിത്രചിത്രം/vichithrachithram at 14 November 2010 11:04

8. വഴിപോക്കന്‍ has left a new comment on your post "യോഗ . ഭാഗം രണ്ട് .":

യോഗാ ക്ലാസ് തുടങ്ങിയതില്‍ വളരെ സന്തോഷം
ഞാനും യോഗ പരിശീലിക്കാന്‍ തീരുമാനിച്ചു- ക്ലാസ്സില്‍ അച്ചടക്കമുള്ള വായനക്കാരനായി ഞാനും കാണും

ഒപ്പം എന്റെ ഈദ് ആശംസകളും

ആദ്യപടിയായി ഞാന്‍ എന്റെ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചു അതാണ്‌ ആരോഗ്യത്തിനു ഏറ്റവും ഹാനികരമാവുന്നത് (ആദായ വില... ആവശ്യക്കാ ഉടന്‍ ബന്തപ്പെടുക അല്ലെങ്കില്‍ പുരാവസ്തുക്കാര്‍ കൊണ്ട് പോകും ). ഞങ്ങളുടെ സിറ്റി മേയര്‍ക്കു സൈക്കിളില്‍ ഓഫീസിലേക്ക് പോകാമെങ്കില്‍ എനിക്ക് നടന്നും പോകാം :)



Posted by വഴിപോക്കന്‍ to തണല്‍ at 14/11/10 8:09 AM

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എത്ര ബാപ്പുമാരുണ്ട് ?":

ഞങ്ങള്‍ ഗാന്ധി‘വനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ആടികുഴഞ്ഞുവരികയാണ് ഒരു വിദ്വാന്‍. മൂക്കറ്റം കുടിച്ച് കാലുറക്കാതെ അയാള്‍. ആശ്രമത്തില്‍ വേലയെടുക്കുന്നയാളായിരുന്നു. അയാളോട് ചോദിച്ചു. ഇത് എവിടെനിന്ന് ഒപ്പിച്ചു.

ദേശിയാ- വേണോ?

ഹേ റാം എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ മടങ്ങി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 14, 2010 10:53 AM

10. kARNOr(കാര്‍ന്നോര്) നിങ്ങളുടെ പോസ്റ്റ് "പഴഞ്ചൊല്ലിൽ പതിരില്ല.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‌@ അജ്ഞാത - അത്രേം ഉള്ളിലേക്ക് പോണോ ?

@ എന്റെ ലോകം - വന്നൂലോ. അതുമതി

@ മെയ്പുഷ്പം, ഒഴാക്കന്‍ - കിട്ടിബോധിച്ചു, പത്തായത്തില്‍ വച്ചിട്ടുണ്ട്

‍@ രമേശ് - അതൊരു പുതുമൊഴിയല്ലേ .. അടുത്ത കളക്ഷന്‍ അതാവാം

@ അഞ്ജു - ഇങ്ങനെയൊക്കെയല്ലേ അറിവുകള്‍ നേടുക. എം‌എ മലയാളം പോട്ടെ, വെറും മലയാളം പഠിക്കാം.



kARNOr(കാര്‍ന്നോര്) , കാര്‍ന്നോര്‍സ് കോര്‍ണര്‍ ലേക്ക് 2010, നവംബര്‍ 13 9:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. മുല്ല has left a new comment on your post "യോഗ- ആവശ്യമോ ? ":

ഇപ്പഴാ കണ്ടെ...ഉം...കൊള്ളാം,ഈ പരിപാടിയും ഉണ്ടല്ലേ..
നന്നായി,ആശംസകള്‍



Posted by മുല്ല to തണല്‍ at 14/11/10 8:28 AM

12. ചിന്തകന്‍ has left a new comment on your post "ബ്ലോഗും ഞാനും":

മാഷേ.

പൊസ്റ്റിന്റെ വിത്യസ്തമായ ശൈലി വളരെ നന്നായിരിക്കുന്നു. അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്ന താങ്കളുടെ ശൈലി അഭിനന്ദനീയമാണ്.


[[അപ്പോള്‍ എന്‍ഡോ‍സല്‍ഫാന്‍ നിരോധനത്തില്‍ കാര്യമില്ല. ഒച്ച വെച്ചാല്‍ എന്തും നിരോധിക്കും. പകരം വേറെ ഉണ്ടല്ലൊ.]]

ഈ പറഞ്ഞതിന്റെ യുക്തി എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. നിരോധിച്ച രാജ്യങ്ങളുടെ രാഷ്ട്രീയത്തേക്കാൾ ഇന്ത്യയിൽ അത് നിരോധിക്കാത്തതിന്റെ രാഷ്ട്രീയമാണ് എനിക്ക് പിടികിട്ടാത്തത്!



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at November 14, 2010 11:09 AM

Reply via email to