1. ജനശക്തി has left a new comment on your post "ഉത്തരവിറങ്ങി; പുതുക്കിയ ശമ്പളം ഇന്നു മുതല്‍":

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുതുക്കിയ നിരക്ക് പ്രകാരം എല്ലാ ജീവനക്കാര്‍ക്കും 1500 മുതല്‍ 2500 രൂപ വരെ ശമ്പള വര്‍ധന ലഭിക്കും. കൂടാതെ സര്‍വീസ് കൂടുന്നതിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധന ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. ഇന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം ലഭിക്കാന്‍ ജീവനക്കാര്‍ അര്‍ഹരാണ്. നാളെ മുതല്‍ ട്രഷറികളില്‍ പുതുക്കിയ ശമ്പള ബില്‍ സമര്‍പ്പിച്ചാല്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ കുടിശിക ഉള്‍പ്പടെ പുതുക്കിയ ശമ്പളം ലഭിക്കും.



Posted by ജനശക്തി to ജാഗ്രത at April 1, 2011 8:23 AM

2. ജനശക്തി has left a new comment on your post "ഈ അരി നിഷേധത്തിനെതിരെ കൂടിയാവണം കേരളത്തിന്റെ വോട്ട...":

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നയം നടപ്പാക്കാനുള്ള സംവിധാനമായി പരമോന്നത നീതിപീഠം മാറുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെയും ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി വിപുലീകരിക്കാനുള്ള നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. രാജ്യത്ത് സാര്‍വത്രിക റേഷനിംഗ് സമ്പ്രദായം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കിവരുകയാണ്. അതിന്റെ അവസാന ഘട്ടമാണ് 2011-12 ലെ കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. സബ്‌സിഡികള്‍ പിന്‍വലിക്കപ്പെടുന്നതിന്റെ ഭാഗമായി രാസവളത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്‌സിഡികള്‍ പണമായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 2012 മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.



Posted by ജനശക്തി to ജാഗ്രത at April 1, 2011 8:31 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

കേന്ദ്രം നിരോധിക്കാനോ ?
ക്രിക്കറ്റു കളിയില്‍ ഇന്നലെ കണ്ടില്ലെ മുതുകും വളച്ച്‌ ഒരു ജാതി ക്ഷയരോഗിയെപോലെ പാകിസ്താനിയുടെ വശത്ത്‌ ഓച്ഛാനിച്ചിരിക്കുന്ന സാധനത്തെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കടലാസു പൂക്കള്‍ at March 31, 2011 6:32 PM

4. നൂലന്‍ has left a new comment on your post "വാനിറ്റി മാഡം":

ഉപമകള്‍ തകര്‍ത്തു മാഷെ
കിടു കിടു കിടു



Posted by നൂലന്‍ to കുമാര സംഭവങ്ങള്‍ at April 1, 2011 9:18 AM

5. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നിങ്ങളുടെ പോസ്റ്റ് "അംഗവൈല്യം മനക്കരുത്ത് കൊണ്ട് നേരിടുന്ന ദമ്പതികള്‍ ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇല്ലായ്മയിൽ നിന്നും അപൂർണ്ണതയിൽ ജീവിതവും അർത്ഥവും കണ്ടെത്തുന്നവർ!



മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ , സമദ്‌ കാരാടന്‍ ലേക്ക് 2011, മാര്‍ച്ച് 31 6:03 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. Manoj Vengola has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

എഴുത്ത് ഉഗ്രന്‍.നര്‍മ്മം ഭീകരം.ജനസംഖ്യ 121 കോടി തികഞ്ഞ വാര്‍ത്ത, വന്ന ഇന്ന് തന്നെ, ഈ പോസ്റ്റ്‌ വന്നതിലെ നര്‍മ്മം ആണ് ഏറ്റവും രസം. ചിരിപ്പിച്ചു.
നന്മകള്‍.



Posted by Manoj Vengola to മിനിനര്‍മ്മം at April 1, 2011 9:14 AM

7. krishnakumar513 has left a new comment on your post "വാനിറ്റി മാഡം":

ഇത് പെട്ടെന്നു തീര്‍ത്തല്ലോ കുമാരാ,എന്നിട്ട് ക്ലൈമാക്സ് എന്തായി?സംഗതി നടന്നോ?



Posted by krishnakumar513 to കുമാര സംഭവങ്ങള്‍ at April 1, 2011 9:36 AM

8. Lipi Ranju has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

ഒറ്റക്ക് ആയാല്‍ എന്താവും
ഗതി എന്ന ചിന്ത ...
അതാണു ദുഃഖം... ഏറ്റവും വലിയ ഭയവും ...



Posted by Lipi Ranju to മാണിക്യം at March 31, 2011 6:09 PM

9. ജനശക്തി has left a new comment on your post "ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെന്ന് കെ കെ രാമചന്...":

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ തന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് തനിക്കെതിരെ നിയമ നടപടിക്ക് ഉമ്മന്‍ ചാണ്ടി മുതിരാത്തതെന്നും കെ കെ രാമന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അഴിമതി സംബന്ധിച്ച രാമചന്ദ്രന്റെ ആക്ഷേപം നൂറു ശതമാനവും ശരിയാണെന്ന് വ്യവസായ മന്ത്രി എളമരം കരീം കോഴിക്കോട്ട് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at April 1, 2011 8:39 AM

10. mayflowers has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

പെണ്ണുങ്ങളാരുമില്ലേ?



Posted by mayflowers to അപ്പൂട്ടന്റെ ലോകം. at April 1, 2011 8:12 AM

11. ജനശക്തി has left a new comment on your post "അബ്ദുള്ളക്കുട്ടിയുടെ ചട്ടലംഘനം: കലക്ടര്‍ കമ്മിഷന് ...":

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി സംബന്ധിച്ച് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് അയച്ചു. കണ്ണൂര്‍ പൊലീസ് ക്ലബില്‍ 29ന് എന്‍ ജി ഒ അസോസിയേഷന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുത്ത് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചെന്നും വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്നും കാണിച്ച് എല്‍ ഡി എഫ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ എന്‍ ചന്ദ്രനാണ് പരാതി നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at April 1, 2011 8:27 AM

12. SHANAVAS has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

മിനി നര്‍മം കലക്കി.പക്ഷെ സണ്ണി ഉറ വിരലില്‍ ഇട്ടു കാണിച്ചപ്പോഴേ തോന്നി ഇത് തന്നെയാണ് വരാന്‍ പോകുന്നത് എന്ന്.എങ്കിലും നല്ല രസമുള്ള ഭാവനയും അവതരണവും.



Posted by SHANAVAS to മിനിനര്‍മ്മം at April 1, 2011 8:54 AM

13. നൂലന്‍ has left a new comment on your post "ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം":

"ഠണ്ഠന്‍ മേനോന്‍" athu kollam



Posted by നൂലന്‍ to ചക്കിയുടെ സ്വന്തം... at March 31, 2011 8:35 PM

14. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "കുമരകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Manickethaar,Naushu,ശ്രീ പ്രജോഷ്കുമാര്‍ കെ,നന്ദി .ലൈന്‍ ഓഫ് ത്രീ ശ്രദ്ധിച്ചതിനാല്‍ കമ്പി വേലി ശ്രദ്ധിച്ചില്ല. അപാകത ചൂണ്ടി ക്കാണിച്ചതിന് നന്ദി.



മേഘമല്‍ഹാര്‍(സുധീര്‍) , ചിത്രനിലാവ് ലേക്ക് 2011, ഏപ്രില്‍ 1 7:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. ജോണ്‍ ചാക്കോ, പൂങ്കാവ് നിങ്ങളുടെ പോസ്റ്റ് "ഉംറ യാത്ര- 2 ( അതിർത്തികൾ )" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

" വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു"
:):)
ആദ്യം കത്തിയില്ല...



ജോണ്‍ ചാക്കോ, പൂങ്കാവ് , ചീന്തുകള്‍ ലേക്ക് 2011, ഏപ്രില്‍ 1 7:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. mini//മിനി has left a new comment on your post "യാത്രക്കിടയിൽ കേട്ടതും കണ്ടതും":

@വാത്സ്യായനന്‍-,
@വീ കെ-,
@മുംസു-,
നാട്ടിൽ അറിയപ്പെടുന്ന ഒരു ഡോക്റ്ററായ ചേട്ടന്റെ പേര് ചീത്തയാക്കുന്ന അവൻ പിന്നീട് പെട്ടെന്ന് സ്ഥലം വിട്ടു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at April 1, 2011 6:25 AM

17. mini//മിനി has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

എല്ലാവർക്കും അതിമഹത്തായ ഏപ്രീൽഫൂൾ ആശംസകൾ.
അദ്ധ്യാപകർക്കായുള്ള കൌമാരവിദ്യാഭ്യാസ ട്രെയിനിംഗ് ക്ലാസ്സിൽവെച്ച് പറഞ്ഞുകേട്ട സംഭവമാണ് ഈ സംഭവത്തിന്റെ തുമ്പ്.



Posted by mini//മിനി to മിനിനര്‍മ്മം at April 1, 2011 6:40 AM

18. SHANAVAS has left a new comment on your post "നഷ്ടപ്രണയം":

ആറു വര്‍ഷം പഴക്കം പക്ഷെ പ്രമേയത്തിന് തോന്നിക്കുന്നില്ല.കാലിക പ്രസക്തമായ പ്രമേയം.നല്ല അവതരണവും.ആശംസകള്‍.



Posted by SHANAVAS to ഋതു - കഥയുടെ വസന്തം at April 1, 2011 9:01 AM

19. Harish has left a new comment on your post "A House in Ruins":

We can turn it to a good movie script :-)



Posted by Harish to Vanity Moments at March 31, 2011 7:34 PM

20. Anonymous has left a new comment on your post "ഔഷധസസ്യങ്ങള്‍ -തമിഴ് പേരും ശാസ്ത്രീയപേരും":

Hello. And Bye.



Posted by Anonymous to അനാമിക at April 1, 2011 7:12 AM

21. Athul K has left a new comment on your post "അമ്മച്ചിക്ക്‌ ...":

നന്നായിട്ടുണ്ട്.
ഇനി അമ്മച്ചിയെ കൂടെ കൂട്ടാലോ കോഴിക്കൊട്ടേക്ക്. മക്കളെ വളർത്താൻ കഴിയാതിരുന്ന അമ്മാച്ചിക്ക് പേരക്കുട്ടികളെ വളർത്താനുള്ള അവസരം കൊടുക്കണം.
സുരേഷേട്ടനോട് അന്വേഷണം പറയണം. നന്മകൾ നേരുന്നു….



Posted by Athul K to സര്‍പ്പഗന്ധി at March 31, 2011 9:01 PM

22. നല്ലി . . . . . has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ഹ ഹ ഗമ്പ്ലീറ്റ് അശ്ലീലമാണല്ലോ ടീച്ചറേ

അവസാനം ഇങ്ങനെയാവുമെന്നു പ്രതീക്ഷിച്ചിരുന്നു, ചില പ്രയോഗങ്ങള്‍ തകര്‍ത്തൂട്ടാ, ആ ആലില കൊമ്പില്‍ തന്നെ ഫിക്സായതൊക്കെ,



Posted by നല്ലി . . . . . to മിനിനര്‍മ്മം at April 1, 2011 9:32 AM

23. പാടം has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

ഞാന്‍ മറുപടി പറഞ്ഞത് ലൂസിഫറിനോടല്ല, മാന്യമായി സംവാദത്തില്‍ പങ്കെടുക്കുന്ന ആളുകളോടാണ്. ലൂസുഫറിനുള്ളത് തരേണ്ടവര്‍ നേരിട്ടു തന്നോളും. എം എഫ് ഹുസൈനെ ആരും ന്യായീകരിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹം ചെയ്തതിനെ മുഴുവന്‍ മുസ്്‌ലിം സംഘടനകളും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ജോസഫിനോടും ഹുസയ്‌നോടും ഇരട്ട സമീപനം സ്വീകരിക്കുന്നതിനെ മാത്രമേ മറ്റുള്ളവര്‍ എതിര്‍ത്തിട്ടുള്ളൂ. (വയസ്സാന്‍ കാലത്ത് പണമുണ്ടാക്കാന്‍ സ്വന്തം രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചു പോലും. അദ്ദേഹം മറ്റു നിരവധി അഭിമുഖങ്ങളും നല്‍കിയിരുന്നു. അതൊക്കെ എങ്ങനെ കാണാന്‍ അല്ലേ) ഇതൊന്നും ലൂസിഫറിനെ ബോധ്യപ്പെടുത്തേണ്ട കാര്യമല്ല.സ്വയം പോത്താണെന്നു പറഞ്ഞവനോടു വേദമോതിയിട്ടു കാര്യമില്ലല്ലോ. അങ്ങനെയൊക്കെയാണെങ്കിലും ക്ഷേത്രങ്ങളില്‍ ദേവീ ദേവന്‍മാരുടെ നഗ്ന ചിത്രങ്ങള്‍ കൊത്തി വച്ചവനെ എന്തു ചെയ്യും എന്നു ചില ദോഷൈക ദൃക്കുകള്‍ ചോദിക്കുന്നുണ്ട്. മാനുഷിക നിയമങ്ങള്‍ പലതും നടപ്പാക്കിയ കാലത്ത് ഈ യൂറോപ്പ് ഇരുണ്ട യുഗത്തിലായിരുന്നു എന്ന കാര്യം എങ്ങനെ അറിയാന്‍ അല്ലേ. അട്ടക്കു എപ്പോഴും ചോര തന്നെയല്ലേ പ്രിയം. നിയമങ്ങള്‍ മാത്രമല്ല, വിജ്ഞാനവും പാശ്ചാത്യര്‍ക്കു പകര്‍ന്നു കിട്ടിയതെവിടെ നിന്നാണെന്നു ചരിത്രം മഞ്ഞ കണ്ണട ഒഴിവാക്കി വായിച്ചാല്‍ മനസ്സിലാവും. ഇറാന്‍ ത്രേതാ യുഗത്തിലോ അന്യ ഗ്രഹത്തിലോ ഉള്ള രാജ്യമല്ല.
പിന്നെ, അവസാനത്തെ കുറിപ്പിലെ നല്ല സമീപനം ലൂസിഫറിനെ പോലുള്ള ശത്രുക്കളോടുള്ളതല്ല. അവരോടുള്ള സമീപനമാണ് ലൂസിഫര്‍ നേരത്തെ തെറ്റായി ഉദ്ധരിച്ച ഖുര്‍ആനിലെ യുദ്ധനിയമങ്ങള്‍.



Posted by പാടം to pulari at April 1, 2011 5:52 AM

24. mini//മിനി has left a new comment on your post "ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം":

പേര് വിശേഷം ഉഗ്രൻ.
അച്ഛന്റെയും അമ്മയുടെയും ആദ്യാക്ഷരം ചേർത്ത് മക്കൾക്ക് പേരിടുന്നവരുണ്ട്. അച്ഛൻ നാരായണൻ അമ്മ റീന, അപ്പോൾ മകൾ നാറി.



Posted by mini//മിനി to ചക്കിയുടെ സ്വന്തം... at March 31, 2011 6:15 PM

25. ശാലിനി has left a new comment on your post "വിചാരണ":

പ്രിയപ്പെട്ട അനോണി,
പേര് വെളിപ്പെടുത്താതെ വന്നു ക്രൂരമായി വിമര്‍ശിക്കുന്നത്, ആര്‍ക്കും ഒരു ഉപകാരവും ചെയ്യില്ല എന്ന് മനസ്സിലാക്കൂ.
കഥ ഇഷ്ടമായില്ലെങ്കില്‍ ‍, അത് എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തകള്‍ പങ്കു വയ്ക്കുകയല്ലേ നല്ലത്?
നമ്മളാരും ജനിക്കുമ്പോള്‍ തന്നെ ബഷീറോ മാധവിക്കുട്ടിയോ ഒന്നുമല്ലല്ലോ!
creative ആയ critisism , മനസ്സ് തുരന്നുള്ള പ്രോത്സാഹനം, ഇതൊക്കെയല്ലേ എഴുതാന്‍ തുടങ്ങുന്നവരെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്?



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at April 1, 2011 10:14 AM

26. Lipi Ranju has left a new comment on your post "വാനിറ്റി മാഡം":

യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട്...
കലക്കിട്ടോ... (ക്ലൈമാക്സ്‌ ഇങ്ങനെയാവും എന്ന ഹിന്റ് തരണ്ടായിരുന്നു.)



Posted by Lipi Ranju to കുമാര സംഭവങ്ങള്‍ at April 1, 2011 6:23 AM

27. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഈ അരി നിഷേധത്തിനെതിരെ കൂടിയാവണം കേരളത്തിന്റെ വോട്ട...":

സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് അരി വിതരണ പദ്ധതി ആരംഭിച്ചത് 2009 മെയ് 22 മുതലാണ്. 2009-10 വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 195.95 കോടി രൂപ ചെലവഴിച്ചു. 2010-11 വര്‍ഷത്തില്‍ ഇതിനായി നീക്കിവച്ചത് 245 കോടി രൂപയാണ്. 2010 ഡിസംബര്‍ വരെ 182.74 കോടി ചെലവഴിക്കുകയും ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള 19.43 ലക്ഷം കുടുംബങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 14.61 ലക്ഷം കുടുംബങ്ങള്‍ക്കും ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വചനത്തില്‍പ്പെടുന്ന അന്ത്യോദയ അന്നയോജന പദ്ധതിയില്‍പ്പെടുന്ന 5.96 ലക്ഷം കുടുംബങ്ങള്‍ക്കുമായാണ് ഈ പദ്ധതി നടപ്പിലാക്കിവന്നിരുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമായി റേഷന്‍ സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളപ്പോഴാണ് സംസ്ഥാനം ഈ 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ അരി പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ബാധകമാക്കാന്‍ 2011 ഫെബ്രുവരി 23 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ആറ് ദിവസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. യു ഡി എഫ് നേതാക്കള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതി നല്‍കി. അത് സ്വാഭാവികമെന്ന് വേണമെങ്കില്‍ പറയാം. കാരണം സാര്‍വത്രിക റേഷന്‍ സമ്പ്രദായത്തിനെതിരായ രാഷ്ട്രീയ നയത്തിന്റെ പോരാട്ടത്തിലാണ് അവര്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 1, 2011 9:05 AM

28. mini//മിനി has left a new comment on your post "കടലേ...നീലക്കടലേ...(ലക്ഷദ്വീപ് യാത്ര - ഭാഗം 5)":

ഈ കപ്പല് നേരെ പോവില്ലാ,,, ക്ലൈമാക്സിൽ വന്ന് സഡൻ ബ്രൈക്കിടുന്ന ഒരു കപ്പൽ?



Posted by mini//മിനി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, April 01, 2011 6:51:00 AM

29. Areekkodan | അരീക്കോടന്‍ has left a new comment on your post "കടലേ...നീലക്കടലേ...(ലക്ഷദ്വീപ് യാത്ര - ഭാഗം 5)":

പ്രിയപ്പെട്ട സുഹൃത്തുക്കളേ...

ഇത്തവണ കടമത്ത് ഇറങ്ങണം അല്ല ഇറക്കണം എന്ന് കരുതിയാണ് പോസ്റ്റി തുടങ്ങിയത്.ഇപ്പോ എത്തിയ സ്ഥലത്ത് എത്തിയപ്പോള്‍ ഒരു അര്‍ജന്റ് മീറ്റിംഗ് കാള്‍ വന്നു.നിര്‍ത്തി സ്ഥലം വിടുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ലായിരുന്നു.ക്ഷമിക്കുക.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, April 01, 2011 10:01:00 AM

30. Lipi Ranju has left a new comment on your post "കടലേ...നീലക്കടലേ...(ലക്ഷദ്വീപ് യാത്ര - ഭാഗം 5)":

രസ്സായി വായിച്ചു വരുമ്പോ നിറുത്തി
കളഞ്ഞത് കഷ്ടായി മാഷെ... :(



Posted by Lipi Ranju to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, April 01, 2011 6:30:00 AM

31. ശാലിനി has left a new comment on your post "നഷ്ടപ്രണയം":

കൃത്യമായി പറഞ്ഞാല്‍ 6 വര്ഷം പഴക്കമുണ്ട് ഈ കഥയ്ക്ക്‌. ബോറടിച്ചിരുന്ന ഒരു ക്ലാസ്സ്‌ റൂമില്‍ വച്ച് എഴുതിയത്.
എന്റെ പ്രിയപ്പെട്ട കഥയാണിത്. ഒരുപാടു സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു കഥ.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at April 1, 2011 8:51 AM

32. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അടയാത്ത കണ്ണുകളും അണയാത്ത വെളിച്ചവും":

അഡ്വ. ജനാര്‍ദനക്കുറുപ്പ്, ഡോ. പി കെ ആര്‍ വാര്യര്‍, വി ജി പത്മനാഭന്‍-കാലം നമ്മളില്‍നിന്ന് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് തട്ടിയെടുത്തത് കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ മൂന്ന് അഭിമാന സ്തംഭങ്ങളെയാണ്, മൂന്ന് ഉദാത്ത സേവന മാതൃകകളെയാണ്. സ്വന്തം ജീവിതത്തില്‍ തങ്ങളുടെ വഴികാട്ടിയായിരുന്ന എ കെ ജി യുടെ 34-ാം ചരമവാര്‍ഷികത്തിന്റെ തൊട്ടുപിന്‍പേയാണ് മൂവരും ഒന്നൊന്നായി നമ്മളോട് വിടചോദിച്ചത്. ഇത് ഇവരുടെ വേര്‍പാട് കൂടുതല്‍ സ്മൃതിസാന്ദ്രവും ആവേശജനകവുമാക്കുന്നു. ആവേശജനകം? അകാലചരമമെന്ന് അനുശോചിക്കാന്‍ അനുവദിക്കാത്ത പ്രായത്തികവിലാണ് കുറുപ്പുചേട്ടനും വാര്യര്‍സാറും വി ജിയും അന്തരിച്ചത്. പൊരുതിയാണെങ്കിലും ഒടുവില്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കു കീഴടങ്ങിയ മൂവരെയും രക്തസാക്ഷികളെന്ന് വിളിക്കുന്നത് അനുചിതമായിരിക്കും. എന്നിട്ടും ഇവരുടെ വേര്‍പാട് ആവേശജനകമാകുന്നതിന്റെ കാരണം ഇവര്‍ സഖാവ് കൃഷ്ണപിള്ളയില്‍നിന്ന് തുടങ്ങുന്ന കേരളത്തിലെ കമ്യൂണിസ്റ് ജൈവപൈതൃകത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണെന്നതാണ്. ഇതാണ് ഇവരുടെ മരണം നമ്മളില്‍ സ്വകാര്യ നൊമ്പരത്തോടൊപ്പം അളവില്ലാത്ത അഭിമാനബോധവും വിപ്ളവാവേശവും സൃഷ്ടിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 1, 2011 6:35 AM

Reply via email to