*മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ കുഞ്ഞീവിയുമായി നടത്തിയ
അഭിമുഖം. *
http://vazhakodan1.blogspot.com/2009/05/blog-post_26.html

ഈ വര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ ബായക്കോട്ടെ
കുഞ്ഞീവിയുമായി ദൂരദര്‍ശന്റെ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത
ഭാഗങ്ങളില്‍ നിന്നും.....
സ്ഥലം: ബായക്കോട്ടെ കുഞ്ഞീവിയുടെ രണ്ടു നില വീടിനടുത്തുള്ള ഒരു കൊച്ചു വീട്.

"ഇവിടെ ആളില്ലേ...പൂയ്‌, കുഞ്ഞീവിത്താത്താ...."

വീടിന്റെ അകത്ത് നിന്നും: മാനെ ഇന്ന് മീന്‍ ബെന്ടാ...കോയീനെ അറുത്തു,

" മീങ്കാരനല്ലാ ഇത്താ, ഞങ്ങള്‍ ദൂരദര്‍ശനീന്നാ... "

കുഞ്ഞീവി പുറത്തേക്ക് വന്നു.

അതാണോ ഇങ്ങളിത്ര ദൂരത്തു നിക്കണത് ഇങ്ങട് കേറി ബരീന്‍, അള്ളാ അബ്ബോക്കര്
ദുബായീന്നു വന്ന പോലെ വല്യ പെട്ടിയൊക്കെ ഉണ്ടല്ലോ..

"അത് ദൂരദര്‍ശന്റെ ക്യാമറയാ ഇത്താ.."

എന്നാ അതിത്തിരി ദൂരത്തു മാറ്റി വെച്ചോളീന്‍ .. ഇങ്ങക്ക് ഇപ്പൊ കുടിക്കാന്‍
ഒന്നും ബെന്ടല്ലോ അല്ലെ?

"ഇത്ത ഇത്തിരി വെള്ളം വേണം"

കീടനാശിനി കലക്കിയ ബെള്ളം എടുക്കട്ടെ? നാരങ്ങയോക്കെ പീഞ്ഞിട്ട്‌?

"വേണ്ട ഇത്ത, പച്ച വെള്ളം മതി!"

പേടിക്കെണ്ടാടാ, ഈ കോഷി കലക്കിയ ബെള്ളം ഇല്ലേ അതാ, ചെലോരു സര്‍ബത്ത്‌ ന്നു
പറയും, മോളെ സൂറാ ഇജ്ജാ കലക്ക്യേ ബെള്ളം ഇങ്ങട്ടെടുത്തോ.. പുള്ളങ്ങള്
കുടിക്കട്ടെ!
സൂറാനെ ബിളിച്ചപ്പോ അന്റെ ക്യാമറമേനോന്റെ ബായിലെന്താണ്ടാ ഒരു കപ്പലോടിക്കാള്ള
ബെള്ളം ഉണ്ടല്ലോ.ഡാ ശേയ്ത്താനെ ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം ഇജ്ജാ
ഒറ്റക്കണ്ണടച്ച് അന്റെ ക്യാമറെക്കൂടെ നോക്കണ പോലെ ഇന്റെ സൂറാനെ നോക്കിയാ...
പടച്ചോനാണ് അന്റെ ഓതിക്കലും അടിയന്തരോം ഞാന്‍ കയിക്കും..ഹാ
" ഇത്താ ചൂടാവല്ലേ അയാളൊരു പാവാ, അപ്പൊ ഞങ്ങള്‍ വന്നത് ഇത്താനെ ഒന്നു
ഇന്റര്‍വ്യൂ ചെയ്യാനാ "

പ്ഫാ ശേയ്ത്താന്മാരെ, ഇന്റെ കെട്ടിയോന്‍ മയ്യത്തായീന്നു വെച്ചു ഇങ്ങള് ഇന്നേ
എന്ത് തോന്ന്യാസവും ചെയ്യൂന്നോ? അതും ഈ പട്ടാപ്പകല്. എണിക്കീന്‍...

അപ്പോഴേക്കും സൂറ സോഫ്റ്റ്‌ ഡ്രിങ്കുമായി വന്നു

സൂറ: ഉമ്മാ അവര് ഉമ്മാനോട് ചോദ്യങ്ങള്‍ ചോദിച്ചു അത് ടീവീ കാണിക്കാന്‍ വന്നതാ.

കുഞ്ഞി: അള്ളോ ഞമ്മള് ആകെ ബേജാറായി.എന്നാ ബെക്കം ബെള്ളം മോന്തീട്ടു
തോടങ്ങിക്കൊളീന്‍.

കുഞ്ഞീവി അല്‍പ്പം മേക്കപ്പൊക്കെ ചെയ്ത് ക്യാമറക്ക്‌ മുന്നില്‍ ഇരുന്നു.

ആ കദീസൂന്റെ മുക്കിന്റെ പണ്ടങ്ങള് ഒന്നു വാങ്ങായിരുന്നു ഒരു ഗമ ഉണ്ടായെനീം.
എന്നെ കാണാന്‍ നല്ല ചൊങ്കില്ലെടാ ആയിലൂടെ നോക്കുമ്പോ ക്യാമറ മേനോനെ"

ക്യാ.മേ : ഉണ്ട് ഇത്താ

കുഞ്ഞി: അന്നേ ഇപ്പൊ കൊറെശ്ശെ ഇഷ്ടാവണ്ണ്ട് കേട്ടാ, ന്നാ ഇങ്ങള് ശോയിചോളീന്‍

ചോ: മാപ്പിളപ്പാട്ട് രചനയിലേക്ക് തിരിയാനുള്ള സാഹചര്യം ഒന്ന് വിവരിക്കാമോ?

കുഞ്ഞി: സാച്ചരത പഠിച്ചത് മുതല്‍ എന്തെങ്കിലുമൊക്കെ എയുതണം എന്ന് ഞമ്മക്ക്‌
ബയങ്കര മോഹമായിരുന്നു. അങ്ങിനെ ഞമ്മടെ എയുത്തിന്റെ ശേല് കണ്ടിട്ട് ഞമ്മളെ ആധാരം
എയുതാന്‍ ബിളിച്ച്. അപ്പണി പറ്റാത്തോണ്ട് പിന്നെ ഏറ്റവും എളുപ്പമുള്ള ഈ
മാപ്പിളപ്പാട്ട് എഴുതണ പണി അങ്ങട് തൊടങ്ങി.

ചോ: ഈ മാപ്പിളപ്പാട്ട് രചന അത്രയ്ക്കും എളുപ്പമുള്ളതാണോ?

കുഞ്ഞി: പിന്നല്ലേ. ഇന്നാളു ഇന്‍റെ മാളു സൂറ എന്നോട് പിണങ്ങീട്ടു ലോഹ്യായതിനു
ശേഷം ഇങ്ങള് ഇന്‍റെല്ലേ, ഞാന്‍ ഇങ്ങടല്ലേ, ഞമ്മള് ഒന്നല്ലേ എന്നൊക്കെ പറഞ്ഞു
കരഞ്ഞപ്പോ ആ സങ്കടത്തില്‍ ഞമ്മളൊരു പാട്ടെഴുതി, അതാണ്‌."നീ എന്‍റെ തള്ളേ..ഞാന്‍
നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീ സൂറാ...നമുക്കൊരു മണമല്ലെടീ....."
എന്നാ പാട്ട്.

ചോ: അത് വളരെ നല്ല പാട്ടാണ്. പക്ഷെ അതിത്താ "നീ എന്റേതല്ലേ ഞാന്‍ നിന്റെതല്ലേ"
എന്നല്ലേ?
അതേടാ മോനേ ഞമ്മള് എഴുതീത് ഇങ്ങനേണെങ്കിലും അവര് പാടീത് അങ്ങിനെ എന്ന് മാത്രം.

ചോ: ഇത്താ ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല ഫോര്‍മുലയും ഉണ്ടോ?

ഇതെന്താണ്ടാ ഇബിലീസേ ഇജ്ജ്‌ ഇതൊക്കെ പച്ചക്ക് ചോയിക്കണ്?അനക്ക് എന്തും
ചോയിക്കാന്നായാ?

ചോ: ഇത്താ തെറ്റിദ്ധരിച്ചതാ, ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല സൂത്രപ്പണീം
ഉണ്ടോന്ന് ചോദിച്ചതാ?

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു
മൂന്നെണ്ണം, പിന്നെ കരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന്
ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട് എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ
ഗുട്ടന്‍സ്‌.

ചോ: ഈ മാപ്പിളപ്പാട്ട് ആചാര്യന്മാരെ കുറിച്ചു എന്താണ് അഭിപ്രായം?

കുഞ്ഞി: ആശാരിമാര് പാട്ടെഴുതിയതായി അള്ളാണ്‌ ഞമ്മക്ക്‌ അറിവില്ല, പിന്നെ ഏതോ
വൈദ്യര് പാട്ടെഴുതീന്നു കേട്ടിട്ടുണ്ട്. മോയീന്‍കുട്ടി വൈദ്യര് ,ബാലന്‍ വൈദ്യര്
അങ്ങിനെയുള്ള വൈദ്യന്മാര്, അല്ലാണ്ട് ആശാരിമാര് എഴുതീട്ടില്ല.

ചോ: ഇത്താക്ക് അവാര്‍ഡ്‌ കിട്ടിയത് ഏത് പാട്ടു എഴുതീട്ടാണ്? അതെഴുതാനുള്ള
പ്രചോദനം?

കുഞ്ഞി: അത് മോനേ എന്‍റെ കെട്ടിയോന്‍ ബീരാന്റെ ഓര്‍മ്മക്കായി കണ്ണീരില്‍ മുങ്ങി
എഴുതിയ പാട്ടിനാ അവാര്‍ഡ്‌ തന്നത്. അതിന്‍റെ വരികള്....

*"ബദറിലിറങ്ങിയ ഇബലീസ്,*
*ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,*
*ബീരാന്‍ എന്നൊരു ഹാജത്ത്,*
*മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്..."*

ഈ പാട്ടു എഴുതിയേ പിന്നെ ബീരാനിക്കാനെ ഓര്‍മ്മിക്കാത്ത ഒരു നേരം പോലും
ഉണ്ടായിട്ടില്ലാ.(കുഞ്ഞീവി കണ്ണുകള്‍ മുണ്ടിന്റെ തല കൊണ്ടു തുടയ്ക്കുന്നു)

"ഓക്കേ കട്ട്, ലൈറ്റ്സ്‌ ഓഫ്‌, ഇത്താ വളരെ നന്നായിരുന്നു. ഇനി സൂറാനോട് കുറച്ചു
ചോദ്യങ്ങള്‍ ചോദിക്കട്ടെ?

അത് മേണ്ടാ, ശോദ്യവും ഉത്തരവുമൊക്കെ ഇവിടെ. ഓള് കോളേജില്‍ പോണ പെണ്ണാ, വല്ലോരും
ഓളെ ടീവീല് കണ്ടാ പിന്നെ ഇന്‍റെ മനസ്സമാധാനം പോകും, ആ കളി ബെന്ടാ...

ചോ: അല്ല ഇത്താ സൂറ നന്നായി പാടും എന്ന് അറിഞ്ഞു ഞങ്ങക്ക് വേണ്ടി ഒരു പാട്ടു
പാടിക്കാമോ?

അങ്ങനെ സ്വിച്ച് ഞെക്കിയാല്‍ പാടണ സാധനമല്ല സൂറ. ഓള് കൊച്ചീ പാടിയാ അങ്ങ് പറൂര്
ബരെ കേള്‍ക്കും, കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടും. പിന്നെ ഇപ്പൊ ഓള്ക്ക്
പാടുമ്പോ സംഗതികളൊന്നും തികച്ചു ബരണില്ല അതിനെക്കൊണ്ടു ഇഞ്ഞ് ബരുമ്പോ പാടാം.
എന്തേ?
ചോ: ഇത്താ ഈ അവാര്‍ഡ്‌ ഒരു കുവൈറ്റ്‌ അളിയന്‍ കാശ് കൊടുത്ത് വാങ്ങിത്തന്നതാണ്
എന്ന് കേള്‍ക്കുന്നല്ലോ.അതില്‍ വല്ല സത്യവുമുണ്ടോ?

ഇന്റെ ബദരീങ്ങളെ ഞമ്മളത് പബ്ലിക്കാക്കി ബെച്ച കാര്യായിരുന്നല്ലോ അതും ഇജ്ജ്‌
അറിഞ്ഞാ. എല്ലാവരും ഇങ്ങനെ അവാര്‍ഡ്‌ മാങ്ങിക്കുമ്പോ ഞമ്മക്കൊരു പൂതി. അത്
ഓനോട്‌ പറഞ്ഞപ്പോ ഓന് ഒരൊറ്റ ശോദ്യാണ്‌ സൂറാനെ ഇക്ക്
കേട്ടിച്ചേരോന്നു.കേട്ടിച്ചേരാന്നു ഞമ്മളും. ഞമ്മളൊരു ബെറും ബാക്ക് പറഞ്ഞതാ
ഓനതു കാര്യാക്കി.അനക്കറിയൊ ഓന്റെ കയ്യില് പൂത്ത സാധനം ഇണ്ട്ന്നാ കേട്ടത്?
(ഇത് കേട്ട് ലേഖകനും ക്യമാറാ മേനും ചിരിച്ചു)
ബെടക്കുകളെ പൂത്ത കായീണ്ട് ന്നാ ഉദ്ദേശിച്ചത് , അപ്പൊ ഇങ്ങള് പോവല്ലേ?

അല്ല ഇത്ത കോഴിയെ അറുത്ത സ്ഥിതിക്ക് അത് കഴിച്ചിട്ട് പോയാ പോരെ?

അത് ഞമ്മള് മീങ്കാരനെ പറ്റിക്കാന്‍ പറഞ്ഞതല്ലേ മക്കളെ, ഇന്നിവിടെ കഞ്ഞീം
ചമ്മന്തിയുമാ ഏത്‌.

അത് ഇത്ത ഞങ്ങളെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ? ഏത്‌?

ഹമ്പട ശെയ്താന്മാരെ, ഇങ്ങളെ ഇക്ക് പെരുത്ത് ഇഷ്ടായെക്കണ് ! ഇങ്ങള് ബരീന്‍

ഞങ്ങക്കും പെരുത്ത് ഇഷ്ട്ടായി ഇങ്ങളീം ഇങ്ങടെ സൂറാനീം!

ബെന്ടാ ബെന്ടാ സൂറാനെ തൊട്ടുള്ള കളി ബെന്ടാ ഹാ.......
(പിന്നീട് വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ കൊടുത്തതിനു ശേഷമാണ് കുഞ്ഞീവി അവരെ
യാത്രയാക്കിയത്)

േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)
http://lifexperiments.blogspot.com/

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com
-~----------~----~----~----~------~----~------~--~---

Reply via email to