ഇ-മെയ്ല്‍ തട്ടിപ്പ് പുതിയരൂപത്തില്‍

കാസര്‍കോട്‌: പുതിയ ഇ-മെയ്ല്‍ തട്ടിപ്പ്. യൂസര്‍ ഐഡിയും പാസ് വേര്‍ഡും
കൈക്കലാക്കിയുള്ള ബ്ലാ ക്മെയ്ലിങ് തന്നെയാണ് ഇത്തവണയും രീതി. എന്നാല്‍ ഇവ ഇ-
മെയ്ല്‍ ഉടമയില്‍നിന്നുതന്നെ ചോദിച്ചുവാങ്ങുകയാണെന്ന വ്യത്യാസം മാത്രം! ജി-
മെയ്ല്‍ ഉടമകളാണു തട്ടിപ്പില്‍പ്പെടുന്നത്.കസ്റ്റമറുടെ അക്കൗണ്ട്
വെരിഫിക്കേഷന്‍ മെയ്ല്‍ എന്ന വ്യാജേനയുള്ള ഇ-മെയ്ലിനു മറുപടി നല്‍കി
ചതിക്കുഴിയില്‍ വീണ നിരവധിപ്പേരുടെ പരാതികള്‍ പൊലീസ് സൈബര്‍ സെല്ലിന്‍റെ
അന്വേഷണത്തിലാണ്. കുടുങ്ങിയവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ
ആവശ്യപ്പെടുന്നുണ്ടെന്നു പൊലീസ്, എല്ലാം വിദേശത്തുനിന്ന്. ഉപയോഗിക്കാത്ത
മെയ്ല്‍ അക്കൗണ്ടുകള്‍ കട്ട് ചെയ്യാന്‍ ജി- മെയ്ല്‍ കസ്റ്റമര്‍ കെയര്‍ ടീം
നടത്തുന്ന അക്കൗണ്ട് വെരിഫിക്കേഷന്‍ എന്ന പേരിലാണു മെയ്ല്‍ ലഭിക്കുന്നത്.
അനവധിപ്പേര്‍ക്ക് ഈ മാസം പല ദിവസങ്ങളിലായി മെയ്ല്‍ ലഭിച്ചു. ഇതിന്‍റെ
മറുപടിയില്‍ ക്ലിക് ചെയ്തു യൂസര്‍ നെയിം, പാസ്വേര്‍ഡ്, ജനന തിയതി, രാജ്യം
തുടങ്ങിയവ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണു മെയ്ല്‍. രണ്ടാഴ്ചയ്ക്കകം മറുപടി
നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നും ഇതില്‍ പറയുന്നു. ഗൂഗ്റിപ്ലൈ
അക്കൗണ്ട് എന്നാണു മെയ്ല്‍ അയച്ചയാളുടെ പേര്. അതിനാല്‍ ഗൂഗിളിന്‍റെ
സന്ദേശമെന്നു തെറ്റിദ്ധരിക്കാനെളുപ്പം. തട്ടിപ്പില്‍ കുടുങ്ങിയ നിരവധി പേരുടെ
അക്കൗണ്ട് പുറമേനിന്ന് ഓപ്പറേറ്റ് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും
മെയ്ലിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൈബര്‍ സെല്‍
അസിസ്റ്റന്‍റ് കമ്മിഷണര്‍ ഫ്രാന്‍സിസ് പെരേര പറഞ്ഞു. പണം
ആവശ്യപ്പെടുന്നുവെന്നും നല്‍കാത്തപക്ഷം അക്കൗണ്ട് ഉപയോഗിച്ചു കുടുക്കുമെന്നും
ഭീഷണി സന്ദേശം ലഭിക്കുന്നതായാണു പരാതികളിലേറെയും. ഇത്തരം മെയ്ലുകള്‍ക്കു മറുപടി
അയയ്ക്കരുതെന്നു പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. വെരിഫിക്കേഷന്‍ മെയ്ല്‍
വ്യാജമാണെന്നു ഗൂഗിള്‍ സ്ഥിരീ കരിച്ചിട്ടുണ്ട്.

*േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)
http://theppupetty.blogspot.com/*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com
-~----------~----~----~----~------~----~------~--~---

Reply via email to