SINOJ VAIKOM
ഇരുപത് വര്‍ഷം മുന്‍പാണ് ഉന്നം മറക്കാത്ത ചിരിയുമായി മഹാദേവനും ഗോവിന്ദന്‍
കുട്ടിയും അപ്പുകുട്ടനും തോമസുകുട്ടിയും മലയാളികളെ കാണാനെത്തിയത്. അന്നവര്‍
തിയറ്ററില്‍ തീര്‍ത്ത ചിരിയെ ടു ഹരിഹര്‍ നഗറിലൂടെ പൊട്ടിച്ചിരിയാക്കി മാറ്റിയ
ലാല്‍ ഇപ്പോഴിതാ മൂന്നാം ഭാഗവുമായി വരുന്നു. ഇത്തവണ ഹരിഹര്‍ നഗറിലല്ല അവരുടെ
താമസമെന്ന വ്യത്യാസമുണ്ട്.

അതുപോലെ അവരെ വേട്ടയാടാന്‍ ജോണ്‍ ഹോനായിയോ അയാളുടോ മകനോ ഇല്ല. പകരം സുന്ദരിയായ
ഒരു പ്രേതമാണ് നാലു പേരുടെയും ഉറക്കം കെടുത്തുന്നത്. ഹൊറര്‍ പശ്ചാത്തലത്തിലാണ്
ഇന്‍ ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ‘ഇന്‍ ഗോസ്റ്റ്‌ ഹൗസ്‌’ ലാല്‍
ഒരുക്കുന്നത്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍ നാല്‍വര്‍ സംഘം
കുടുംബസമേതം താമസിക്കാനെത്തുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്
മൂന്നാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. എങ്കിലും ലാല്‍ സിനിമയാകുമ്പോള്‍
അപ്രതീക്ഷിതമായതേ പ്രതീക്ഷിക്കാനാവു. തോമസുകുട്ടിയുടെ വിവാഹത്തോടെ പൂര്‍ത്തിയായ
രണ്ടാം ഭാഗത്ത് നിന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നത്.

മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ എന്നിവര്‍ തന്നെയാണ് മൂന്നാം
ഭാഗത്തിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. നെടുമുടി വേണു, ഹരിശ്രീ അശോകന്‍,
അഗസ്റ്റിന്‍ ലെന, റീന ബഷീര്‍, രാഖി എന്നിവരും പ്രേതങ്ങളുടെ വീട്ടില്‍ ഇവര്‍ക്ക്
കൂട്ടായുണ്ടാവും. എന്നാല്‍ ഇവരെ പ്രശ്നത്തില്‍ ചാടിക്കുന്ന സുന്ദരിയായ
പ്രേതമാരെന്ന കാര്യം മാത്രം രഹസ്യമാണ്. ടു ഹരിഹര്‍ നഗറിന് ക്യാമറ ചലിപ്പിച്ച
വേണു തന്നെയാണ് പ്രേതകഥയുടെയും ഛായാഗ്രാഹകന്‍. തിരക്കഥ രചിക്കുന്നത്‌
സംവിധായകനായ ലാല്‍ തന്നെയാണ്.

പി എന്‍ വി അസോസിയേറ്റ്സിന്‍റെ ബാനറില്‍ പി എന്‍ വേണുഗോപാലും ലാല്‍ ക്രിയേഷനു
വേണ്ടി ലാലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 25 ന്‌
ചിത്രീകരണം ആരംഭിക്കുന്ന ഇന്‍ ഗോസ്റ്റ്‌ ഹൗസ്‌ ഇന്‍ അടുത്ത വര്‍ഷം മാര്‍ച്ച്
20ന് തിയറ്ററിലെത്തും.

*SHappil POnam :)
oooppsss... swarryyy
*
*Happy Onam :D
*
*ഹാപ്പി ഓണം
േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)
http://lifexperiments.blogspot.com/
http://theppupetty.blogspot.com/
*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com
-~----------~----~----~----~------~----~------~--~---

Reply via email to