*ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി രണ്ടാഴ്ചയായി ഗള്‍ഫില്‍ കാറിനുള്ളില്‍ *
[image: Visit www.malayalamfun.com]

റിയാദ്: റോഡരികിലൊതുക്കി നിര്‍ത്തിയിട്ട കാറില്‍ രണ്ടാഴ്ചയായി മലയാളി യുവാവ്
ഓര്‍മകള്‍ നഷ്ടപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടുന്നു. റിയാദിലെ റോദ ഡിസ്ട്രിക്ടില്‍
എക്‌സിറ്റ് പത്ത് റോം സൂപ്പര്‍ മാര്‍ക്കറ്റിനടുത്താണ് എല്‍.വി.കെ. 785
റജിസ്റ്റര്‍ നമ്പറിലുള്ള ഹ്യൂണ്ടായ് ആക്‌സന്റ് കാറിന്റെ ഡ്രൈവിങ് സീറ്റില്‍
മലയാളി യുവാവ് കഴിയുന്നത്. സമീപത്ത് ജോലി ചെയ്യുന്ന മലയാളികള്‍
വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ
രാമകൃഷ്ണന്‍, എസ്.എന്‍.ചാലക്കോടന്‍, നാസര്‍ കാരകുന്ന് എന്നിവര്‍ എത്തി
കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാറില്‍നിന്ന് ഇറങ്ങാന്‍
കൂട്ടാക്കിയില്ല.

പിന്നീട് വിശദമായി തിരക്കിയപ്പോള്‍ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണെന്നും
പേര് മുഹമ്മദ്‌കോയയാണെന്നും അറിയിച്ചു. എന്നാല്‍ സ്‌പോണ്‍സറെവിടെയാണെന്നും
എങ്ങോട്ടാണ് പോകേണ്ടതെന്നതും ഓര്‍മ വരുന്നില്ലെന്നാണ് യുവാവ് പറയുന്നത്.
സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇക്കാമ ഒരു ഗ്രോസറി ഷോപ്പില്‍ കൊടുത്തുവെന്നും
ആ കട എവിടെയാണെന്ന് ഇപ്പോള്‍ ഓര്‍മ വരുന്നില്ലെന്നും യുവാവ് പറഞ്ഞു. കേളി
പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ പോകുന്നതിന് നിര്‍ബന്ധിച്ചുവെങ്കിലും
നാട്ടുകാരാരെങ്കിലും വന്നാലേ താനിവിടെനിന്നും മാറുകയുള്ളൂവെന്ന്
നിര്‍ബന്ധംപിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു
തൊഴിലാളികള്‍ കൊടുക്കുന്ന ലഘുഭക്ഷണം മാത്രമാണ് കഴിക്കുന്നത്. ഇദ്ദേഹത്തിന്റെ
ഫോട്ടോ കുറ്റിച്ചിറക്കാരായ പലരെയും കാണിച്ചിട്ടും തിരിച്ചറിയാന്‍ ഇതുവരെ
ആര്‍ക്കും സാധിച്ചിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം
ലഭിക്കുന്നവര്‍ നാസര്‍ കാരകുന്നുമായി 0509406672 എന്ന നമ്പറില്‍ ബന്ധപ്പെടണം.

*അക്ബര്‍ പൊന്നാനി**
**Details: http://nri.mathrubhumi.com/story.php?id=76660
 *
*ഇദ്ദേഹത്തെ അറിയുന്നവര്‍  വാര്‍ത്തയില്‍ പറഞ്ഞ നമ്പറിലോ 0567474038 എന്ന
നമ്പറിലോ ഉടന്‍ ബന്ധപ്പെടുക.


**േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)*
-- 
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com

Reply via email to