ഷാര്‍ജ: ലുങ്കിയുടെ സൌകര്യത്തില്‍ നിന്ന് അന്യവേഷങ്ങളുടെ അസൌകര്യത്തിലാണ് ഇനി
ഷാര്‍ജയിലെ ദക്ഷിണേഷ്യന്‍ പ്രവാസികള്‍. പൊതുസ്ലങ്ങളില്‍ ലുങ്കി
ധരിക്കുന്നതിനെതിരെ ഷാര്‍ജയില്‍ അധികൃതര്‍ നടപടി കര്‍ശനമാക്കിയതാണ് ഇവരെ
വെട്ടിലാക്കിയത്.
ഔദ്യോഗിക ഉത്തരവൊന്നുമില്ലെങ്കിലും മാന്യമായ വസ്ത്രധാരണം
നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ലുങ്കി ധരിച്ച് പുറത്തിറങ്ങുന്നതിനെതിരെ
പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലൂങ്കി ധരിച്ച്
പുറത്തിറങ്ങിയ പലരെയും പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.
ലുങ്കി നിരോധം കേരളീയര്‍ക്കാണ് ഏറെ വിനയായത്. മലയാളികളുടെ കാഷ്വല്‍ വസ്ത്ര
സങ്കല്‍പത്തില്‍ പ്രഥമ പരിഗണനയാണ് ലുങ്കിക്ക്.
പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം നിര്‍ബന്ധമാക്കുന്നതിന് നേരത്തെ തന്നെ
എമിറേറ്റില്‍ നിയമം പ്രാബല്യത്തിലുണ്ട്. എന്നാല്‍ ലുങ്കി ഈ പരിധിയില്‍ വരുന്നത്
സമീപകാലത്തു മാത്രമാണ്. ശരീരഭാഗങ്ങള്‍ പൂര്‍ണമായി മറക്കുമെങ്കിലും മാന്യത
കുറവാണെന്ന ആരോപണമാണ് ലുങ്കിക്ക് വിനയായിരിക്കുന്നത്.
*(\__/)
(='.'=)
(")_(")

േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)*

-- 
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com

To unsubscribe, reply using "remove me" as the subject.

Reply via email to