it was not accidentely as per today's news.. regards
pb 2011/7/12 KADER THEKRODATH <[email protected]> > *തീവണ്ടിയുടെ ടോയിലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം******* > > പാലക്കാട്: തീവണ്ടിയുടെ ടോയ്‌ലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം. പ്രസവിച്ച ഉടനെ > റെയില്‍വേ ട്രാക്കില്‍ വീണ കുട്ടിയെ തീവണ്ടി കടന്നു പോയ ശേഷം റെയില്‍വേ > സ്‌റ്റേഷനിലെ യാത്രികര്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ പൊലീസ് എത്തി > അമ്മത്തൊട്ടിലിലാക്കി. അവശനിലയില്‍ കുഞ്ഞിന്റെ അമ്മയെ തീവണ്ടിയില്‍ കണ്ടെത്തി. > ക്ലോസറ്റില്‍ അറിയാതെ പ്രസവിക്കുകയായിരുന്നെന്നും കുഞ്ഞ് ട്രാക്കില്‍ വീണതിനാല്‍ > ഭയം മൂലമാണ് ആരോടും പറയാതിരുന്നതെന്നുമാണ് യുവതി പിന്നീട് റെയില്‍വേ പൊലീസിനോടു > പറഞ്ഞത്. **** > > തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. > പാലക്കാട്-നിലമ്പൂര്‍ > പാസഞ്ചര്‍ കടന്നു പോയ നാലാംനമ്പര്‍ ട്രാക്കില്‍ ഒരു ചോരക്കുഞ്ഞ് കിടക്കുന്നത് > പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരാണു കണ്ടത്. ഡപ്യൂട്ടി സ്‌റ്റേഷന്‍ > മാസ്റ്റര്‍ അറിയിച്ചതനുസരിച്ചു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി. > പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തുണ്ടായിരുന്നില്ല. കുട്ടിയെ ഉടന്‍ തന്നെ > ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ നവജാതശിശുവാണെന്നും ഗര്‍ഭത്തില്‍ > ഉദ്ദേശം > എട്ടുമാസത്തെ വളര്‍ച്ച മാത്രമേയുള്ളെന്നും സ്ഥിരീകരിച്ചു. ഈ സമയത്താണ് നിലമ്പൂര്‍ > പാസഞ്ചറില്‍ അവശനിലയിലായ യുവതിയെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നത്. > > ഇവര്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ പൊലീസെത്തി ഇവരെ ജില്ലാ ആശുപത്രിയിലേക്കു > കൊണ്ടു > പോയി. തൃശൂര്‍ ചേലക്കര സ്വദേശിയാണെന്നു യുവതി പൊലീസിനോടു പറഞ്ഞു. > നിര്‍മാണത്തൊഴിലാളിയായ > യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നു പറയുന്നു. **** > ഷൊര്‍ണൂരിലേക്കു പോകാനാണു യുവതി നിലമ്പൂര്‍ പാസഞ്ചറില്‍ കയറിയത്. ബാത്‌റൂമില്‍ > പോയപ്പോള്‍ > കുട്ടി അറിയാതെ താഴേക്കു പോയെന്നും ട്രെയിന്‍ നീങ്ങിയതിനാല്‍ ഭയം മൂലം ആരോടും > പറഞ്ഞില്ലെന്നും യുവതി പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും തുടര്‍ചികില്‍സകള്‍ക്കായി > ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഡപ്യൂട്ടി സ്‌റ്റേഷന്‍ > മാസ്റ്ററുടെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ > ഉപേക്ഷിച്ചതിന് യുവതിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട് > > -- > You received this message because you are subscribed to the Google > Groups "newsline" group. > To post to this group, send email to [email protected] > To unsubscribe from this group, send email to > [email protected] > For more options, visit this group at > http://groups.google.com/group/newsline?hl=en?hl=en > http://www.newstower.blogspot.com/ > -- *ബഷീര്‍ വെള്ളറക്കാട് /pb * ------------------------------------------ visit my blogs ------------------------------------------ *ബഷീറിയൻ നുറുങ്ങുകൾ* <http://vellarakad.blogspot.com/> *മൊഴിമുത്തുകൾ* <http://mozhimutthukal.blogspot.com/> -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
