*1.     **അസ്ഥിക്ഷയം ചെറുക്കാന്‍**
> [image: 03096_142617.jpg]
>
> **യുവത്വത്തില്‍ നമ്മുടെ എല്ലുകളെല്ലാം ശക്തിയുള്ളതായിരിക്കും. എന്നാല്‍
> മധ്യവയസ് പിന്നിടുന്നതോടെ അസ്ഥികളുടെ ശക്തിയെല്ലാം ക്ഷയിക്കാന്‍ തുടങ്ങും.
> പ്രത്യേകിച്ച് സ്ത്രീകളില്‍. ആര്‍ത്തവവിരാമത്തിനുശേഷമാണ് അസ്ഥിക്ഷയം
> കൂടുതലാകുന്നത്. ഭക്ഷണ ക്രമീകരണത്തിലൂടെ ഇതില്‍നിന്ന് മോചനം നേടാം.*
>
> *2.    **പാല്**
>
> [image: 03096_142621.jpg]
>
> **കാല്‍ഷ്യമാണ് എല്ലുകളുടെ ബലത്തിന് കരുത്തേകുന്നത്. ചെറുപ്പക്കാരെ
> അപേക്ഷിച്ച് മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി **1000** മില്ലിഗ്രാം കാല്‍ഷ്യം
> ആവശ്യമാണ്. **50** വയസില്‍കൂടുതലുള്ളയാളാണോ നിങ്ങള്‍**?** ദിനംപ്രതി **1,200*
> * മില്ലിഗ്രാമെങ്കിലും കാല്‍ഷ്യം ആവശ്യമായിവരുമെന്നോര്‍ക്കുക. പാലാണ്
> കാല്‍ഷ്യത്തിന്റെ മികച്ച സാന്നിധ്യമുള്ള ഭക്ഷണവസ്തു. എട്ട് ഔണ്‍സ് കൊള്ളുന്ന
> ഒരുകപ്പ് പാലില്‍ **300** മില്ലിഗ്രാം കാല്‍ഷ്യമാണ് അടങ്ങിയിട്ടുള്ളത്.*
>
> *3.    **തൈരും പാല്‍ക്കട്ടിയും**
>
> [image: 03096_142622.jpg]
>
> **പാല്‍ കുടിക്കാത്തയാളാണോ നിങ്ങള്‍**?** പാലിന്റെ അത്രതന്നെ കാല്‍ഷ്യം
> തൈരിലും അടങ്ങിയിട്ടുണ്ട്. പാല്‍ക്കട്ടിയിലും അതിനോടടുത്തുതന്നെ
> കാല്‍ഷ്യമുണ്ട്. പാല്‍വിരോധികള്‍ക്ക് മറ്റ് നിരവധി പാലുല്‍പ്പന്നങ്ങള്‍
> വിപണിയില്‍ ലഭ്യമാണ്.*
>
> *4.    **മത്തി**
>
>
> [image: 03096_142623.jpg]
>
> **പാലുല്‍പ്പന്നങ്ങളിലൂടെയല്ലാതെയും കാല്‍ഷ്യം ലഭിക്കുന്നതിന് മറ്റ് മികച്ച
> സാധ്യതകളുണ്ട്. മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന മത്സ്യത്തില്‍
> അതിശയിപ്പിക്കുന്ന അളവിലാണ് കാല്‍ഷ്യം അടങ്ങിയിട്ടുള്ളത്. ഇവയുടെ മുള്ളുകളിലാണ്
> കാല്‍ഷ്യം ഏറെയും സൂക്ഷിച്ചിട്ടുള്ളത്.*
>
> *5.    **കാബേജ്**
>
> [image: 03096_142624.jpg]
>
> **നിരവധി പച്ചക്കറികളിലും ധാരാളം കാല്‍ഷ്യം അടങ്ങിയിട്ടുണ്ട്. അതിലൊന്നാണ്
> കാബേജ്. ചീര**, **ബ്രൊക്കോളി എന്നീ ഇലക്കറികളിലും കാല്‍ഷ്യത്തിന്റെ
> സാന്നിധ്യം ധാരാളമുണ്ട്. പാലും മത്സ്യവുമുപയോഗിക്കാത്തവര്‍ക്കും കാല്‍ഷ്യം
> നേടാന്‍ മറ്റ് മികച്ച ഭക്ഷണ വസ്തുക്കളുണ്ടെന്ന് ചുരുക്കം.*
>
> *6.    **സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍**
>
> [image: 03096_142625.jpg]
>
> **സംസ്‌ക്കരിച്ചെടുക്കുമ്പോള്‍ ധാരാളം കാല്‍ഷ്യം ചേര്‍ക്കുന്ന
> ഭക്ഷണസാധനങ്ങളും എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നതിന് നല്ലതാണ്. ചിലതരം
> ബ്രഡുകള്‍**,** ഓറഞ്ച് ജ്യൂസ്**, **ഓട്‌സ് തുടങ്ങിയവയിലും കാല്‍ഷ്യം
> ധാരാളമായി കണ്ടുവരുന്നു. ഇത്തരം സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍
> പുറത്ത് എഴുതിയിരിക്കുന്ന പോഷകങ്ങളുടെ അളവ് ശ്രദ്ധിക്കാന്‍ മറക്കരുത്.*
>
> *7.    **കാല്‍ഷ്യം ഗുളികകള്‍**
> [image: 03096_142626.jpg]
> **കാല്‍ഷ്യത്തിന്റെ അപര്യാപ്തത കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴി ഗുളികകള്‍
> കഴിക്കുകയെന്നുള്ളതാണ്. എന്നാല്‍ ഗുളികകള്‍ ഒഴിവാക്കി നിത്യജീവിതത്തില്‍ നാം
> ഭക്ഷിക്കുന്ന പാല്‍**,** പച്ചക്കറി തുടങ്ങിയവയില്‍നിന്ന് ശരീരത്തിന്
> ആവശ്യമുള്ളത്ര ലഭ്യമാക്കുകയെന്നതാണ് ഉചിതം.** **
>
> **ഒരോദിവസവും **1,500** മില്ലിഗ്രാമിലധികം കാല്‍ഷ്യം അകത്താക്കിയിട്ട്
> കാര്യമില്ലെന്നാണ് വിദ്ഗദര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍തന്നെ നാം
> കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍നിന്നുതന്നെ ആവശ്യത്തിന് കാല്‍ഷ്യം
> ലഭിക്കുമെന്നാണ് വിദ്ഗ്ദ മതം. ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍
> സഹായിക്കുന്നതിനായി ഒറ്റത്തവണ **500** മില്ലിഗ്രാമില്‍കൂടുതല്‍ കാല്‍ഷ്യം
> കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.** **
>
> **കാല്‍ഷ്യം ഗുളികകളെല്ലാംതന്നെ ഭക്ഷണത്തോടൊപ്പമാണ് സാധാരണ കഴിക്കാറുള്ളത്.
> ഭക്ഷണത്തോടപ്പമുള്ളതും ഗുളികയിലുള്ളതുമായ കാല്‍ഷ്യത്തിന്റെ അളവ്
> എത്രയായിരുന്നാലും **500** മില്ലിഗ്രാമില്‍കൂടുതല്‍ ആഗിരണം
> ചെയ്യുന്നില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതിനാല്‍ ഭക്ഷണത്തിലൂടെ കാല്‍ഷ്യം
> ശരീരത്തിന് ലഭ്യമാക്കുന്നതാണ് നല്ലത്.*
>
> *8.    **സോയാബീന്‍**
>
> [image: 03096_142627.jpg]
>
> **പാലുപോലെത്തന്നെ കാല്‍ഷ്യം ശരീരത്തിന് പ്രദാനംചെയ്യുന്നതിന് സോയാബീന്‍ ഏറെ
> സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് രണ്ടുതരത്തില്‍ സോയബീന്‍ ഗുണം
> ചെയ്യും.** **
>
> **ആര്‍ത്തവവിരാമത്തോടെ നഷ്ടമാകുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍
> ലഭിക്കാനും സോയാബീന്‍ സഹായിക്കും.*
>
> *9.    **നട്‌സ്**
> [image: 03096_142628.jpg]
>
> **പരിപ്പുവര്‍ഗങ്ങള്‍**,** നട്‌സ് എന്നിവയില്‍ ധാരാളം കാല്‍ഷ്യം
> അടങ്ങിയിട്ടുണ്ട്. ബദാം**, **പിസ്ത**, **സണ്‍ഫ്ലവര്‍ പരിപ്പ് എന്നിവയില്‍
> ധാരാളം കാല്‍ഷ്യം അടങ്ങിയിട്ടുണ്ട്.** **
>
> **നിലക്കടലയിലടങ്ങിയിട്ടുള്ള പൊട്ടാസ്യം മൂത്രത്തിലൂടെ കാല്‍ഷ്യം
> നഷ്ടപ്പെടുന്നത് തടയും. എല്ലിന്റെ ബലത്തിന് സഹായിക്കുന്ന മറ്റ് നിരവധി
> പോഷകങ്ങളും നട്‌സിലും പരിപ്പുവര്‍ഗങ്ങളിലും അടങ്ങിയിട്ടുണ്ട്.*
>
> *10.  **ഉപ്പ് കുറയ്ക്കുക**
>
> [image: 03096_142618.jpg]
>
> **കാല്‍ഷ്യത്തിന്റെ ശത്രു ഉപ്പാണ്. കൂടുതല്‍ ഉപ്പ് ഉപയോഗിച്ചാല്‍
> മൂത്രത്തിലൂടെ കൂടുതല്‍ കാല്‍ഷ്യം പുറത്തേയ്ക്കുപോകാനിടയാകും. ഉപ്പിന്റെ ഉപയോഗം
> കുറച്ച് എല്ലിന്റെ ബലം വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.*
>
> *11.   **വെയിലുകൊള്ളല്‍**
>
> [image: 03096_142619.jpg]
> **വെയിലുകൊള്ളുന്നത് ഭക്ഷണകാര്യത്തില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും ശരീരത്തിന്
> ഇത് അനിവാര്യമായ ഘടകമാണ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം പോഷകം ഡി
> ഉല്‍പാദിപ്പിക്കുന്നു. പോഷകം ഡിയില്ലാതെ നമ്മുടെ ശരീരത്തിന് കാല്‍ഷ്യം ആഗിരണം
> ചെയ്യാന്‍ കഴിയില്ല. പാലിലാണെങ്കില്‍ പോഷകം ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം
> ഏല്‍ക്കാത്ത സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍ പോഷകം ഡി ഗുളികകള്‍കൂടി
> കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.*
>
> * *
>
> *12.ലഘുവ്യായാമങ്ങള്‍*
>
> *[image: 03096_142620.jpg]**
>
>
> **ശരീരത്തിന്റെ തൂക്കം ബാലന്‍സ് ചെയ്യുന്നതിന് ചെറിയ വ്യായാമങ്ങള്‍
> അനുവര്‍ത്തിക്കുന്നത് നല്ലതാണ്. അതിലൂടെ ഉന്മഷവും എല്ലിന്റെ ശക്തിയും
> വര്‍ധിപ്പിക്കാന്‍ കഴിയും. നടത്തം. നൃത്തം**, **ടെന്നിസ്**, **യോഗ** **
> **തുടങ്ങിയവ ഉചിതമായ വ്യായാമങ്ങളാണ്.** *
>
> * Regrds,       abdu rasheed kolalil
>

-- 
“NEWSLINE MEMBERS MEET” on September 2,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :[email protected]

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to